babar azam – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Oct 2023 06:43:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png babar azam – malayalees.ch https://malayalees.ch 32 32 ബാബര്‍ അസമും ടീമും രാജിവച്ചൊഴിയണം; തെരുവില്‍ സമരത്തിനിറങ്ങുമെന്ന് പാകിസ്താൻ നായിക https://malayalees.ch/pakistani-actress-sehar-shinwari-calls-for-protest/ Tue, 24 Oct 2023 06:43:08 +0000 https://malayalees.ch/?p=89957 പാകിസ്താന്റെ തോല്‍വിയോടെ പാക് നായിക സെഹര്‍ ഷെന്‍വാരിയുടെ എക്‌സ് (ട്വിറ്റര്‍) ഒരിക്കല്‍കൂടി ചര്‍ച്ചയാവുകയാണ്. ഓസ്‌ട്രേലിയക്കെതിരെ തോറ്റപ്പോഴുള്ള പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പാകിസ്താൻ ക്യാപ്റ്റന്‍ ബാബര്‍ അസമും ടീമും രാജിവച്ചൊഴിയണമെന്നാണ് ഷിന്‍വാരിയുടെ ആവശ്യം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തെരുവില്‍ സമരത്തിനിറങ്ങുമെന്നാണ് ഷിന്‍വാരി പറയുന്നത്. അവരുടെ ട്വീറ്റ് വായിക്കാം…(Pakistani actress Sehar Shinwari calls for protest)

ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍, പാകിസ്താനെ തോല്‍പ്പിക്കുന്നത്. ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ പരാജയമാണ് പാകിസ്താനുണ്ടായത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തിരുന്നു.

74 റണ്‍സ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇബ്രാഹിം സദ്രാന്‍ (87), റഹ്മാനുള്ള ഗുര്‍ബാസ് (65), റഹ്മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് അഫ്ഗാൻ വിജയത്തിലേക്ക് നയിച്ചത്.

]]>
2022ലെ ഐസിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം നായകൻ, 2 ഇന്ത്യൻ താരങ്ങളും ടീമിൽ https://malayalees.ch/icc-mens-odi-team-of-the-year-2022-revealed/ Tue, 24 Jan 2023 10:09:48 +0000 https://malayalees.ch/?p=74961 കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാക്ക് താരം ബാബർ അസമിനെയാണ് ക്യാപ്റ്റനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം രണ്ട് ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ ഈ ടീമിൽ ഇടം ലഭിച്ചിട്ടുള്ളൂ.

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റർ വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യരും മുഹമ്മദ് സിറാജുമാണ് ഈ വർഷത്തെ പുരുഷ ഏകദിന ടീമിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡും ആദം സാമ്പയും ടീമിൽ ഉണ്ട്. ന്യൂസിലൻഡ് താരങ്ങളായ ടോം ലാഥം, ട്രെന്റ് ബോൾട്ട് എന്നിവരും ടീമിൽ ഇടം നേടിയി.

കഴിഞ്ഞ വർഷം പാകിസ്താൻ ഏകദിന ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ബാബർ അവിസ്മരണീയനായിരുന്നു. മൂന്ന് ഏകദിന പരമ്പരകൾ പാകിസ്താൻ സ്വന്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരെ 9 ഏകദിനങ്ങളിൽ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയിലെ ഈ പ്രകടനമാണ് ബാബർ ഐസിസി ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിച്ചത്.

ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്‌സ്മാൻ ബാബർ അസം കഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് നടത്തിയത്. 2022ൽ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 84.87 എന്ന മികച്ച ശരാശരിയിൽ 679 റൺസ് അദ്ദേഹം നേടി. എട്ട് അർദ്ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഇന്ത്യക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു ശ്രേയസ് അയ്യർ. കലണ്ടർ വർഷത്തിൽ 17 മത്സരങ്ങളിൽ നിന്ന് 55 ശരാശരിയിൽ 724 റൺസ് നേടി. ഒരു സെഞ്ചുറിയും 6 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.

]]>
ബാബറിനും റിസ്വാനും ഫിഫ്റ്റി; അവസാന ഓവറിൽ വിജയിച്ച് പാകിസ്താൻ ഫൈനലിൽ https://malayalees.ch/pakistan-won-newzealand-t20-world-cup-2/ Thu, 10 Nov 2022 04:26:33 +0000 https://malayalees.ch/?p=71008 സെമിഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തി പാകിസ്താൻ ടി-20 ലോകകപ്പ് ഫൈനലിൽ. അവസാന ഓവറിലെ ആദ്യ പന്തിൽ 7 വിക്കറ്റ് ബാക്കിനിർത്തിയാണ് പാകിസ്താൻ്റെ തകർപ്പൻ ജയം. ന്യൂസീലൻഡ് മുന്നോട്ടുവച്ച 153 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടക്കുകയായിരുന്നു. മുഹമ്മദ് റിസ്വാൻ (57), ബാബർ അസം (53), മുഹമ്മദ് ഹാരിസ് (30) എന്നിവരാണ് പാകിസ്താൻ്റെ വിജയം സാധ്യമാക്കിയത്.

ഫിൻ അലൻ (4), ഡ്വോൺ കോൺവേ (20 പന്തിൽ 21) എന്നിവരെ പവർ പ്ലേയിൽ തന്നെ നഷ്ടപ്പെട്ടപ്പോൾ ബാക്ക്ഫൂട്ടിലാണ് ന്യൂസീലൻഡ് ആരംഭിച്ചത്. പിന്നാലെ മികച്ച ഫോമിലുള്ള ഗ്ലെൻ ഫിലിപ്സ് (6) കൂടി മടങ്ങിയതോടെ കിവികൾ പരുങ്ങലിലായി. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ കെയിൻ വില്ല്യംസണും ഡാരിൽ മിച്ചലും ചേർന്ന 68 റൺസ് കൂട്ടുകെട്ട് ന്യൂസീലൻഡിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ, വില്ല്യംസണിൻ്റെ മെല്ലെപ്പോക്ക് ന്യൂസീലൻഡിൻ്റെ സ്കോറിംഗ് നിരക്കിനെ ബാധിച്ചു. 42 പന്തുകൾ നേരിട്ട് 46 റൺസെടുത്ത താരം 17ആം ഓവറിൽ മടങ്ങി. പിന്നീട് ഡാരിൽ മിച്ചൽ (35 പന്തിൽ 53 നോട്ടൗട്ട്), ജിമ്മി നീഷം (12 പന്തിൽ 16 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് ആണ് കിവീസിനെ 150 കടത്തിയത്. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ലോകകപ്പിലാദ്യമായി പാക് ഓപ്പണർമാർ ആക്രമിച്ചുകളിച്ചപ്പോൽ ന്യൂസീലൻഡിന് മറുപടി ഇല്ലാതായി. പവർപ്ലേയിൽ 55 റൺസും ആദ്യ 10 ഓവറിൽ 87 റൺസുമാണ് പാകിസ്താൻ നേടിയത്. 38 പന്തുകളിൽ ബാബർ അസം ഫിഫ്റ്റി തികച്ചു. ലോകകപ്പിൽ ബാബറിൻ്റെ ആദ്യ ഫിഫ്റ്റി. 105 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ട് 13ആം ഓവറിലാണ് വേർപിരിയുന്നത്. 38 പന്തുകളിൽ 53 റൺസ് നേടി ബാബർ അസം പുറത്ത്. ടി-20 ലോകകപ്പിൽ റിസ്വാനുമൊത്തുള്ള മൂന്നാം 100 റൺസ് കൂട്ടുകെട്ടിനൊടുവിലാണ് താരം മടങ്ങിയത്. ഇത് ലോക റെക്കോർഡാണ്.

മൂന്നാം നമ്പറിലെത്തിയ യുവതാരം മുഹമ്മദ് ഹാരിസ് നേരിട്ട രണ്ടാം പന്തിൽ തന്നെ ബൗണ്ടറി നേടി നയം വ്യക്തമാക്കി. 36 പന്തിൽ റിസ്വാൻ ഫിഫ്റ്റി തികച്ചു. പിന്നാലെ പാകിസ്താൻ്റെ റൺ നിരക്ക് കുറഞ്ഞു. 17ആം ഓവറിൽ റിസ്വാൻ (43 പന്തിൽ 57) മടങ്ങിയതോടെ പാകിസ്താൻ പതറി. എന്നാൽ, അടുത്ത ഓവറിൽ ഒരു ബൗണ്ടറിയും സിക്സറും സഹിതം 13 റൺസ് നേടിയ മുഹമ്മദ് ഹാരിസ് പാകിസ്താനെ ജയത്തിനരികെയെത്തിച്ചു. 19ആം ഓവറിൽ ഹാരിസ് (26 പന്തിൽ 30) മടങ്ങിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ പാകിസ്താൻ വിജയറൺ നേടി

]]>
‘എല്ലാ കളിയിലും സ്കോർ ചെയ്യാമെന്ന് എഴുതിവച്ചിട്ടില്ല’; വിമർശിച്ചവർക്ക് മറുപടിയുമായി ബാബർ അസം https://malayalees.ch/babar-azam-reply-critics/ Fri, 09 Sep 2022 04:24:27 +0000 https://malayalees.ch/?p=67786 ഏഷ്യാ കപ്പിലെ മോശം ഫോമിൽ വിമർശിക്കുന്നവർക്ക് മറുപടിയുമായി പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. എല്ലാ കളിയിലും സ്കോർ ചെയ്യാമെന്ന് എവിടെയും എഴുതിവച്ചിട്ടില്ലെന്ന് അസം പറഞ്ഞു. ക്രിക്കറ്റിൽ ഉയർച്ചതാഴ്ചകളുണ്ടാവും. അങ്ങനെയുള്ള സമയത്ത് ആത്മവിശ്വാസമുണ്ടാവേണ്ടത് അത്യാവശ്യമാണ്. അത് പ്രധാനമാണ് എന്നും ക്രിക്കറ്റ് പാകൊസ്താൻ്റെ യൂട്യൂബ് ചാനലിൽ ബാബർ പറഞ്ഞു.

ഏഷ്യാ കപ്പിൽ പാകിസ്താൻ കലാശപ്പോരിലെത്തിയെങ്കിലും ബാബർ അസം മോശം ഫോമിലാണ്. 10, 9, 14, 0 എന്നിങ്ങനെയാണ് ഇന്ത്യ, ഹോങ്കോങ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെ അസം സ്കോർ ചെയ്തത്. നാല് മത്സരങ്ങളിൽ നിന്ന് ആകെ 33 റൺസ്. ശരാശരി 8.25. സ്‌ട്രൈക്ക്‌റേറ്റ് 117.

ബാബർ അസമിനെ മറികടന്ന് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഐസിസി ടി-20 റാങ്കിംഗിൽ ഒന്നാമത് എത്തിയിരുന്നു. 815 റേറ്റിംഗോടെയാണ് റിസ്‌വാൻ ഒന്നാം റാങ്കിലെത്തിയത്. ബാബർ അസം 794 റേറ്റിംഗുമായി രണ്ടാമതുണ്ട്. ഏറെ നാളായി സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന റിസ്‌വാൻ ഏഷ്യാ കപ്പിലും ഗംഭീര ഫോം തുടരുകയാണ്.

നാലാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളത്. 775 ആണ് സൂര്യയുടെ റേറ്റിംഗ്. 792 റേറ്റിംഗുള്ള ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് മൂന്നാമത്.

ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ 43 റൺസെടുത്ത റിസ്‌വാൻ, ഹോങ്കോങിനെതിരെ 78 റൺസെടുത്ത് പുറത്താവാതെ നിന്നു. സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ 71 റൺസെടുത്താണ് താരം പുറത്തായത്. അഫ്ഗാനെതിരെ റിസ്‌വാൻ 20 റൺസെടുത്തു.

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഇന്ത്യ 101 റൺസിന് പരാജയപ്പെടുത്തി. 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാന് 8 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. വിരാട് കോലി, കെ.എൽ രാഹുൽ, ഭുവനേശ്വർ കുമാർ എന്നിവരാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ.

]]>
‘ബാബർ നല്ല വ്യക്തി, പാക് താരങ്ങൾ സൗഹാർദപരമായി ഇടപഴകുന്നു’; പ്രശംസിച്ച് വിരാട് കോലി https://malayalees.ch/virat-kohli-about-babar-azam-pakistan/ Mon, 05 Sep 2022 12:46:27 +0000 https://malayalees.ch/?p=67624 പാക് താരങ്ങളെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലി. പാകിസ്താൻ താരങ്ങൾ വളരെ സൗഹാർദപരമായാണ് ഇടപഴകുന്നത് എന്ന് കോലി പറഞ്ഞു. അവർ ബഹുമാനമുള്ളവരാണെന്നും പാക് താരങ്ങളുമായുള്ള കൂടിക്കാഴ്ചകൾ എപ്പോഴും നല്ലതായിരുന്നു എന്നും വാർത്താസമ്മേളനത്തിൽ കോലി പറഞ്ഞു. പാക് നായകൻ ബാബർ അസമിനെയും കോലി പ്രശംസിച്ചു.

“പാക് താരങ്ങളെ കണ്ടുമുട്ടുന്നത് എപ്പോഴും നല്ലതാണ്. അവർ വളരെ സൗഹാർദപരമായാണ് ഇടപഴകുന്നത്. ഇരു ടീമുകൾക്കുമിടയിൽ പരസ്പര ബഹുമാനമുണ്ട്. കഴിഞ്ഞ വർഷവും അത് അവിടെയുണ്ടായിരുന്നു. കളിക്കളത്തിൽ ഞങ്ങൾ മത്സരബുദ്ധിയോടെ പെരുമാറും. പക്ഷേ, പരസ്പര ബഹുമാനമുണ്ട്. ബാബർ അസം വളരെ നല്ല ഒരു മനുഷ്യനാണ്. അദ്ദേഹവുമായി എപ്പോഴും ഞാൻ നല്ല സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ബാബർ എന്നെക്കാൾ ചെറുപ്പമാണ്. പക്ഷേ, പരസ്പര ബഹുമാനമുണ്ട്. അത് എപ്പോഴുമുണ്ട്. അദ്ദേഹത്തിന് കാര്യങ്ങൾ പഠിക്കാൻ ഉത്സാഹമുണ്ട്. 2019 ലോകകപ്പിനു ശേഷം ബാബർ എന്നോട് സംസാരിച്ചിരുന്നു. എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം ഇങ്ങനെ കളിക്കുന്നതിൽ അതിശയമില്ല. ഒരുപാട് കഴിവുള്ള താരമാണ് ബാബർ.”- കോലി പറഞ്ഞു.

സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ടതോടെ ഏഷ്യാ കപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ കടമ്പയാണ്. സൂപ്പർ ഫോറിലെ ഇനിയുള്ള രണ്ട് മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാലേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാനാവൂ. അതേസമയം, ശ്രീലങ്ക പാകിസ്താൻ മത്സര ഫലവും ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായകമാവും.

ഇനി അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഇന്ത്യയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ഉയർന്ന മാർജിനിൽ ജയിക്കണം. ഇതോടെ അഫ്ഗാനിസ്ഥാൻ പുറത്താവും. സൂപ്പർ ഫോറിൽ അഫ്ഗാൻ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ശ്രീലങ്ക-പാകിസ്താൻ മത്സരത്തിൽ ശ്രീലങ്ക വിജയിച്ചാൽ ഇന്ത്യയുടെ നില പരുങ്ങലിലാവും. അങ്ങനെയെങ്കിൽ നെറ്റ് റൺ റേറ്റ് നിർണായകമാവും. എന്നാൽ, പാകിസ്താൻ ശ്രീലങ്കയെ തോല്പിച്ചാൽ ഇന്ത്യ ഫൈനൽ കളിക്കും.

സൂപ്പർ ഫോർ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു.

]]>