Baba Ramdev – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Jun 2021 10:12:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Baba Ramdev – malayalees.ch https://malayalees.ch 32 32 പതഞ്ജലിയുടെ കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍, മില്ല് സീല് ചെയ്തു https://malayalees.ch/patanjali-mustard-oil-found-to-be-of-substandard-food-quality-14270/ Thu, 10 Jun 2021 10:12:17 +0000 https://malayalees.ch/?p=45393 ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലി വിൽക്കുന്ന കടുക് എണ്ണ നിലവാരം കുറഞ്ഞതാണെന്ന് രാജസ്ഥാൻ സർക്കാർ. സിംഹാന ഓയില്‍ മില്‍ പതഞ്ജലിക്ക് നല്‍കിയ അഞ്ച് സാമ്പിളുകളും പരീക്ഷണത്തില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇവ ആവശ്യമായ ഗുണനിലവാരമില്ലാത്തതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പതഞ്ജലി കടുക് എണ്ണയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷ പ്രാദേശിക ഭരണകൂടത്തിന്‍റെ സാന്നിധ്യത്തില്‍ മെയ് 27നാണ് ടെസ്റ്റ് ചെയ്തതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് മീണ അറിയിച്ചു. അൽവാറിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

പതഞ്ജലി കടുക് എണ്ണ പാക്ക് ചെയ്തിട്ടുള്ള സഞ്ചിയും കുപ്പിയും നിലവാരമില്ലാത്ത വസ്തുക്കളാണെന്ന് കണ്ടെത്തിയതായും മീണ പറഞ്ഞു. ശ്രീ ശ്രീ തത്വ ബ്രാൻഡിന്‍റെ കടുക് എണ്ണക്കും ഇതേ ഫലം ലഭിച്ചു. എന്നാല്‍, പതഞ്ജലി ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നിർദേശപ്രകാരം രണ്ടാഴ്ച മുമ്പ് അൽവാർ കളക്ടറേറ്റ് അധികൃതർ സിങ്കാനിയ ഓയിൽ മില്ലിൽ റെയ്ഡ് നടത്തിയിരുന്നു. അവിടെനിന്ന് പതഞ്ജലിയുടെ പാക്കിങ് പൌച്ചുകളും കണ്ടെടുത്ത ശേഷം മില്ലിന് അധികൃതര്‍ സീല്‍ വെച്ചു.

]]>
ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ഐ.എം.എ https://malayalees.ch/ima-letter-pm-narendra-modi-ramdev-misinformation-campaign/ Wed, 26 May 2021 14:05:51 +0000 https://malayalees.ch/?p=44669 വാക്‌സിനേഷനെതിരെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടത്തുന്ന യോഗാ ഗുരു ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്ന രാംദേവിനെ നിയന്ത്രിക്കണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടും പതിനായിരം ഡോക്ടര്‍മാര്‍ മരിച്ചെന്നും അലോപ്പൊതി മരുന്ന് കഴിച്ച ലക്ഷങ്ങള്‍ മരിച്ചെന്നും പറയുന്ന ഒരു വീഡിയോ വേദനയോടെ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ഇത് പ്രചരിപ്പിച്ചത് ബാബാ രാംദേവാണ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

കോവിഡിനെ മറികടക്കാനുള്ള ഏകമാര്‍ഗ്ഗമായ വാക്‌സിന്‍ നടപ്പാക്കുന്നതിനായി അങ്ങയോടൊപ്പം ഉറച്ചുനിന്നവരാണ് അലോപ്പൊതി ഡോക്ടര്‍മാര്‍. കേന്ദ്ര ആരോഗ്യവകുപ്പും നാഷണല്‍ ടാസ്‌ക് ഫോഴ്‌സും നല്‍കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ജനങ്ങളെ ചികിത്സിക്കുന്നത്. അതിനിടെ ഒരാള്‍ അലോപൊതി മരുന്നുകള്‍ ആളുകളെ കൊല്ലുന്നുവെന്ന് പ്രചരിപ്പിക്കുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയ ആരോഗ്യമന്ത്രാലയത്തെ തന്നെ വെല്ലുവിളിക്കുന്നതാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം-കത്തില്‍ പറയുന്നു.

]]>
അലോപ്പതിക്കെതിരായ പരാമര്‍ശം; ബാബാ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐ.എം.എ https://malayalees.ch/lakshadweep-administrator-destroying-peace-culture-of-islands-congress-spoke-person/ Wed, 26 May 2021 09:03:09 +0000 https://malayalees.ch/?p=44651 അലോപ്പതിക്കെതിരായ പരാമര്‍ശത്തില്‍ യോഗാ ഗുരു ബാബാ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡിക്കല്‍‌ അസോസിയേഷന്‍ ഉത്തരാഖണ്ഡ് ഘടകം. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അലോപ്പതിക്കെതിരായ രാംദേവിന്‍റെ പ്രസ്താവനക്കെതിരെ ഉത്തരാഖണ്ഡ് ഘടകം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അലോപ്പതി വിവേകശൂന്യമാശാസ്ത്രമാണെന്നും ഡ്ര​ഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇതിനെതിരെയാണ് ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചത്. മാത്രമല്ല മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഐ.എം.എയുടെ കടുത്ത പ്രതിഷേധം പുറത്തുവന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് രാംദേവിനോട് പ്രസ്താവന പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കേണ്ടി വന്നിരുന്നു. പിന്നീട് രാംദേവ് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

]]>
‘മിണ്ടാതിരുന്നോണം, ഞാന്‍ സംസാരിക്കുന്നത് കേട്ടില്ലെ’ : ചാനല്‍ ചര്‍ച്ചയില്‍ ബാബ രാംദേവിനോട് ഡോ. ജയേഷ് ലെലെ https://malayalees.ch/ma-secretary-general-jayesh-lele-lashes-out-at-ramdev/ Wed, 26 May 2021 05:28:44 +0000 https://malayalees.ch/?p=44644 ചാനല്‍ ചര്‍ച്ചയില്‍ ബാബ രാംദേവിന്റെ വായ അടപ്പിച്ച് ഡോ. ജയേഷ്​ ലെല. താൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എതിർത്ത് സംസാരിച്ചു തുടങ്ങിയ ബാബാ രാംദേവിനോടായിരുന്നു ലെലയുടെ പ്രതികരണം. ‘മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്’ എന്ന് ഡോ. ജയേഷ് ലെലെ കടുപ്പിച്ചു പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. രാജ്യത്തെ ഡോക്​ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ ​അസോസിയേഷന്‍റെ സെക്രട്ടറി ജനറലാണ് ഡോ. ജയേഷ്​ ലെലെ. ആജ്​തക്​ ചാനലിൽ നടന്ന ചർച്ചക്കിടെയാണ്​ സംഭവം​. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്​തിയെ വിമർശിച്ച്​ രാംദേവ്​ സംസാരിച്ച​പ്പോഴാണ്​ കടുത്ത രീതിയിൽ ലെലെ പ്രതികരിച്ചത്.

കോവിഡ് ഭേദമാകാൻ അലോപ്പതി മരുന്ന്​ കഴിച്ചതുകൊണ്ടാണ്​ രാജ്യത്ത്​ ലക്ഷങ്ങൾ മരിച്ചതെന്നാണ് രാംദേവ് നടത്തിയ വിവാദ പ്രസ്താവന. ചില കോവിഡ് മരുന്നുകളെ പേരെടുത്ത വിമർശിക്കുകയും ചെയ്തു. എന്നാൽ രാംദേവിന്റെ വിവാദ പ്രസ്താവനയെ ഡോക്ടർമാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചിരുന്നു. അതോടെ കേന്ദ്ര സർക്കാരിനും രാംദേവിനെ തള്ളി പറയേണ്ടി വന്നു. ആരോഗ്യ മന്ത്രി ഹർഷ വർധനും വിവാദ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അലോപ്പതി മരുന്നുകളാണ് ലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതെന്നും ഹർഷ വർധൻ കൂട്ടി ചേർത്തു.

]]>
ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ഐ.എം.എയുടെ ശ്രമമെന്ന് ബാബാ രാംദേവിന്‍റെ സഹായി https://malayalees.ch/ramdevs-aide-acharya-balkrishna-accuses-ima-president-of-conspiring-to-convert-india-to-christianity/ Wed, 26 May 2021 05:25:27 +0000 https://malayalees.ch/?p=44641 ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ഐ. എം.എ ഗൂഢാലോചന നടത്തുന്നെന്ന് ബാബാ രാംദേവിന്റെ സഹായി. അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ ഐ.എം.എ രാംദേവിനെ കൊണ്ട് ഖേദപ്രകടനം നടത്തിച്ചതിനെ തുടര്‍ന്നാണ് സഹായിയും പതഞ്ജലി ചെയര്‍മാനുമായ ആചാര്യ ബാലകൃഷ്ണ സംഘടനക്കെതിരെ രംഗത്ത് വന്നത്. രാംദേവിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍ രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണെന്നും പൗരന്‍മാര്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നുമാണ് ബാലകൃഷ്ണയുടെ ട്വീറ്റ്. ഐ.എം.എ പ്രസിഡന്‍റ് ഡോ. ജോണ്‍റോസ് ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതെന്നും ബാലകൃഷ്ണ ആരോപിക്കുന്നു.

അസോസിയേഷനിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.വലിയ ജനപിന്തുണയുള്ളവര്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡോ. ഡി.ഡി ചൗധരി പറഞ്ഞു. അലോപ്പതി വിവേകശൂന്യമായ ശാസ്ത്രമാണെന്നും ഡ്ര​ഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇതിനെതിരെയാണ് ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചത്. മാത്രമല്ല മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഐ.എം.എയുടെ കടുത്ത പ്രതിഷേധം പുറത്തുവന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് രാംദേവിനോട് പ്രസ്താവന പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കേണ്ടി വന്നിരുന്നു. പിന്നീട് രാംദേവ് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

]]>
യോഗ്യതയില്ലാത്തയാള്‍ കോവിഡ് പോരാളികളെ വിമര്‍ശിക്കുന്നത് അനുവദിക്കാനാവില്ല; രാംദേവിനെതിരെ റസൂല്‍ പൂക്കുട്ടി https://malayalees.ch/oscar-winner-rasul-pookkutty-slams-baba-ramdev-on-his-derogatory-comments/ Mon, 24 May 2021 04:45:53 +0000 https://malayalees.ch/?p=44506 ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന ബാബ രാംദേവിന്‍റെ പ്രസ്താവനയ്ക്കതിരെ രൂക്ഷവിമര്‍ശനവുമായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ വിമര്‍ശനം.

ആധുനിക വൈദ്യ ശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്‍റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം രാംദേവിന്‍റെ പ്രസ്താവനകളെ ആരോഗ്യമന്ത്രിയും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും ഐ.എം.എ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന്, തന്‍റെ പ്രസ്താവനകള്‍ രാംദേവ് പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വന്തം ജീവന്‍ പണയം വെച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി മഹാമാരിക്കെതിരെ പോരാടുന്ന കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകള്‍ അപമാനിക്കുന്നത്. അലോപ്പതി ചികിത്സ നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു.

]]>
കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു; പതഞ്ജലിക്ക് 10 ലക്ഷം പിഴ https://malayalees.ch/patanjali-ayurved-fined-rs-10-lakh-by-madras-hc-for-claiming-covid-cure/ Fri, 07 Aug 2020 05:58:43 +0000 https://malayalees.ch/?p=29784 അരുദ്ര എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കൊറോണിൽ എന്ന പേര് ഉപയോ​ഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്.

കൊറോണിൽ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പതഞ്ജലിക്ക് 10 ലക്ഷം രൂപ പിഴ. മദ്രാസ് ഹൈക്കോടതിയിലാണ് പിഴ വിധിച്ചത്.

”പതഞ്ജലിയും ദിവ്യ യോ​ഗ് മന്ദിർ ട്രസ്റ്റും പറഞ്ഞുകൊണ്ടേയിരിക്കുന്നത് അവരുടേത് 10000 കോടിയുടെ കമ്പനിയാണെന്നാണ്. എന്നിട്ടും കോവിഡിനെ ചൊല്ലിയുള്ള ജനങ്ങളുടെ പരിഭ്രാന്തിയും ഭയവും അവർ ചൂഷണം ചെയ്യുകയാണ്. കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ ചുമയ്ക്കും ജലദോഷത്തിനും പനിക്കും ഉപയോ​ഗിക്കാവുന്ന പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മരുന്ന് മാത്രമാണ് കൊറോണിൽ”- 104 പേജുള്ള ഉത്തരവിൽ ജസ്റ്റിസ് സി വി കാർത്തികേയൻ വ്യക്തമാക്കി.

5 ലക്ഷം രൂപ വീതം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനും ​ഗവൺമെന്റ് യോ​ഗ ആന്റ് നാച്ചുറോപ്പതി മെഡിക്കൽ കോളജിനും പതഞ്ജലി നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. ഈ സ്ഥാപനങ്ങൾ ഒരു അവകാശവാദവും പറയാതെ ജനങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആ​ഗസ്ത് 21ന് മുൻപ് പതഞ്ജലി പിഴ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്.

​ഗുളികക്ക് കൊറോണിൽ എന്ന പേര് ഉപയോ​ഗിക്കുന്നതിനും വിലക്കുണ്ട്. അരുദ്ര എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കൊറോണിൽ എന്ന പേര് ഉപയോ​ഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. കൊറോണിൽ-213എസ്പിഎൽ, കൊറോണിൽ 92ബി എന്നിവ തങ്ങളുടെ വ്യാവസായിക ശുചീകരണ കെമിക്കലിന്റെ പേരായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നാണ് അരുദ്രയുടെ പരാതി.

]]>
പതഞ്ജലിയുടെ മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: രാംദേവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍ https://malayalees.ch/fir-against-ramdev-and-4-others-in-jaipur-over-coronavirus-medicine-claim/ Sat, 27 Jun 2020 08:31:43 +0000 https://malayalees.ch/?p=27697 ഗാല്‍വനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹചിത്രം ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തിന് പിന്നാലെ യോഗാഗുരു രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍. പതഞ്ജലിയുടെ കൊറോണില്‍ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബാബാ രാംദേവ് പതഞ്ജലിയുടെ കൊറോണില്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ആയുഷ് മിനിസ്ട്രി വിശദാംശങ്ങള്‍ തേടിയിരുന്നു. പരസ്യങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പിന്നാലെയാണ് ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും പുറമെ ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍. സെക്ഷന്‍ 420 -വഞ്ചനാകുറ്റം ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.

ഏ​ഴ് ദി​വ​സം കൊ​ണ്ട് കോ​വി​ഡ് രോഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാണ് രാംദേവിന്റെ പ​ത​ഞ്ജ​ലി, ആ​യു​ർ‌​വേ​ദ മ​രുന്ന് പു​റ​ത്തി​റ​ക്കിയത്. കൊ​റോ​ണി​ൽ സ്വാ​സാ​രി എന്നാണ് മരുന്നിന്റെ പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാംദേവ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച കൊണ്ട് 100 ശതമാനവും രോഗവിമുക്തി നേടാമെന്നും അദ്ദേഹം അവകാശപ്പെട്ടു.

100 രോഗികള്‍ക്ക് മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി. അവരില്‍ 69 ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി. ഏഴു ദിവസത്തിനുള്ളില്‍ 100 ശതമാനം രോഗമുക്തരാകും. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നും രാം ദേവ് അവകാശപ്പെട്ടു.

എന്നാല്‍ ഏതെല്ലാം ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോ, ഇതിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ രജിസ്ട്രേഷൻ നടത്തിയോ എന്നീ വിശദാംശങ്ങള്‍ കേന്ദ്രം പതഞ്ജലിയോട് ചോദിച്ചിട്ടുണ്ട്.

]]>
‘വ്യാജമരുന്നിന്‍റെ വില്‍പന ഇവിടെ വേണ്ട’; പതഞ്ജലിയുടെ കോവിഡ് മരുന്നിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ https://malayalees.ch/state-will-not-allow-sale-of-spurious-medicines-maharashtra-minister-warns-ramdev/ Thu, 25 Jun 2020 09:08:23 +0000 https://malayalees.ch/?p=27595 മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

രാംദേവിന്‍റെ പതഞ്ജലി വികസിപ്പിച്ച കൊറോണിലിന്‍റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

‘കൊറോണില്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പരിശോധിക്കും. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്’- അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കില്ല, ജാഗ്രതയോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് ട്വീറ്റ്.

കൊറോണിലിന്റെ പരസ്യങ്ങള്‍ നിരോധിക്കാന്‍ ആയുഷ് മന്ത്രാലയം തീരുമാനിച്ചതിനെ അനില്‍ ദേശ്മുഖ് സ്വാഗതം ചെയ്തു. ക്ലിനിക്കല്‍ പരിശോധനകളോ ആധികാരികമായ രജിസ്‌ട്രേഷനോ ഇല്ലാതെ കോവിഡിനെ പ്രതിരോധിക്കുമെന്ന പേരില്‍ ഇറങ്ങിയ മരുന്ന് അംഗീകരിക്കാന്‍ കഴിയില്ല. ആയുഷ് മന്ത്രാലയം അതിന്റെ പരസ്യം നിരോധിച്ചത് വലിയ കാര്യമാണ്. ജനങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അനില്‍ ദേശ്മുഖ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

മരുന്നിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ലൈസന്‍സിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാറിനോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് പതഞ്ജലിയുടെ ആസ്ഥാനം. ഏ​ഴ് ദി​വ​സം കൊ​ണ്ട് കോ​വി​ഡ് രോഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാണ് രാംദേവിന്റെ പ​ത​ഞ്ജ​ലി, ആ​യു​ർ‌​വേ​ദ മ​രു​ന്ന് പു​റ​ത്തി​റ​ക്കിയത്. കൊ​റോ​ണി​ൽ സ്വാ​സാ​രി എന്നാണ് മരുന്നിന്റെ പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച കൊണ്ട് 100 ശതമാനവും രോഗവിമുക്തി നേടാമെന്നും അദ്ദേഹം അവകാശപ്പെട്ടു.

100 രോഗികള്‍ക്ക് മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി. അവരില്‍ 69 ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി. ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം രോഗമുക്തരാകും. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നും രാം ദേവ് അവകാശപ്പെടുന്നു.

എന്നാല്‍ ഏത് ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോ, ഇതിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ രജിസ്ട്രേഷൻ നടത്തിയോ എന്നീ വിശദാംശങ്ങള്‍ കേന്ദ്രം പതഞ്ജലിയോട് ചോദിച്ചിട്ടുണ്ട്.

]]>