b ashok – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Jul 2022 08:33:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png b ashok – malayalees.ch https://malayalees.ch 32 32 കെ.എസ്.ഇ.ബി ചെയർമാനെ മാറ്റി; പുതിയ ചുമതല രാജൻ ഖൊബ്രഗഡെയ്ക്ക് https://malayalees.ch/b-ashokan-removed-from-kseb-chairman-post/ Thu, 14 Jul 2022 08:33:23 +0000 https://malayalees.ch/?p=64830 കെ.എസ്.ഇ.ബി ചെയർമാനെ മാറ്റി. രാജൻ ഖൊബ്രഗഡെയാണ് പുതിയ ചെയർമാൻ. ഇതിന് പിന്നാലെ ചെയർമാന്റെ തസ്തിക പ്രിൻസിപ്പൽ സെക്രട്ടറി തസ്തികക്ക് തുല്യമാക്കി. ചെയർമാന്റെ ശമ്പളവും വർധിപ്പിച്ചു. 1,82,200 -2,24,100 ആണ് ശമ്പള സ്‌കെയിൽ. കെഎസ്ഇബി ചെയർമാനായിരുന്ന ബി.അശോകിനെ കൃഷിവകുപ്പ് സെക്രട്ടറിയാക്കി നിയമിച്ചു.

കെ.എസ്.ഇ.ബി ചെയർമാനും ജീവനക്കാരുമായി പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. കെഎസ്ഇബി യൂണിയനുകൾക്കെതിരെ ബി അശോക് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബോർഡിൽ നിരവധി ക്രമക്കേടുകൾ നടന്നിരുന്നുവെന്നും ബി അശോക് ആരോപിച്ചിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ ബി അശോക് അധികാര ദുർവിനിയോഗം നടത്തി ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് യൂണിയനുകൾ ആരോപിച്ചു. ഓഫിസേഴ്സ് അസോസിയേഷനും, സിഐടിയും ഉൾപ്പെടെയുള്ള ഇടത് സംഘടനകൾ ബി അശോകിനെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സത്യാഗ്രഹ സമരത്തിന് നേതൃത്വം കൊടുത്തിന്റെ പേരിൽ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും സസ്‌പെൻഡ് ചെയ്തതോടെയാണ് പ്രശ്‌നം വഷളായത്.

ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ എക്സിക്യുട്ടീവ് എൻജിനീയറായ ജാസ്മിൻ ഭാനുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. നിയമപ്രകാരം 22 മുതൽ 27 വരെ ജാസ്മിൻ ഭാനു അവധിയായിരുന്നു. ഇതനുസരിച്ച് മറ്റൊരു ഓഫിസർക്ക് ജോലി കൈമാറുകയും ചെയ്തിരുന്നു. എന്നാൽ അൺ ഓതറൈസ്ഡ് ലീവ് എന്നുപറഞ്ഞാണ് മാനേജ്മെന്റ് ജാസ്മിനെ സസ്പെൻഡ് ചെയ്തത്.

]]>
വൈദ്യുതി നിയന്ത്രണം ഒരു ദിവസം കൂടി തുടരുമെന്ന് കെഎസ്ഇബി; അടുത്തയാഴ്ച വരെ പ്രതിസന്ധി നീണ്ടേക്കും https://malayalees.ch/load-shedding-today-15-minutes-kseb/ Fri, 29 Apr 2022 12:33:07 +0000 https://malayalees.ch/?p=60980 സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് കെഎസ്ഇബി. അടുത്തയാഴ്ച കൂടി പ്രതിസന്ധിയുണ്ടായേക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് പറഞ്ഞു. വൈദ്യുതി ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ശ്രമം തുടങ്ങിയതായി കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി. നിലവിലെ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഒരു ദിവസം കൂടി തുടരാമെന്ന നിലപാടിലാണ് കെഎസ്ഇബി. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബി വാങ്ങും. ഇന്ന് കഴിഞ്ഞാല്‍ അടുത്ത മാസം മൂന്നിനും വൈദ്യുതി നിയന്ത്രണമുണ്ടാകും.

രാജ്യത്തെ കല്‍ക്കരി ക്ഷാമം ഒക്ടോബര്‍ വരെ നീണ്ടേക്കാമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ വിലയിരുത്തുന്നത്. കായംകുളം നിലയത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം തുടങ്ങുമെന്നും കോഴിക്കോട് നല്ലളം നിലയത്തില്‍ നിന്നും 90 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നും ബി അശോക് അറിയിച്ചു. പ്രതിസന്ധി മറികടക്കുന്നതിനായി നല്ലളത്തെയും കായംകുളത്തേയും വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി വൈദ്യുതി ലഭ്യമാക്കാനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്.

കായംകുളത്തുനിന്ന് വൈദ്യുതി ലഭിക്കാന്‍ 45 ദിവസമെടുക്കുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. മെയ് മൂന്നാം തിയതി 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തുണ്ടാകും. ഈ പശ്ചാത്തലത്തിലാണ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 മുതല്‍ 11.30 വരെയുള്ള പീക്ക് സമയത്ത് 15 മിനിറ്റാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇന്നലെയും ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുകത്തിയിരുന്നു.

]]>
മാടമ്പിത്തരം കുടുംബത്ത് വച്ചാല്‍ മതി; കെഎസ്ഇബി സമരക്കാര്‍ക്കെതിരെ വീണ്ടും ചെയര്‍മാന്‍ https://malayalees.ch/kseb-chairman-against-officers-asso-president/ Fri, 29 Apr 2022 07:45:10 +0000 https://malayalees.ch/?p=60957 കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇബി ചെയര്‍മാന്‍. മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്നാണ് ഡോ. ബി അശോകിന്റെ വിമര്‍ശനം. രാഷ്ട്രീയ വാരികയിലെ പുതിയ ലക്കത്തിലാണ് സുരേഷ് കുമാറിനെതിരായ വിമര്‍ശനം.

ചെയര്‍മാനെ ഭരിക്കുന്ന തരത്തിലാണ് അസോസിയേഷന്റെ പ്രസിഡന്റ് അടക്കമുള്ളവരുടെ പ്രവൃത്തികള്‍. മന്ത്രിതലത്തില്‍ കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ചെയര്‍മാന്റെ പ്രസ്താവന. ധിക്കാരം പറഞ്ഞാല്‍ അവിടെയിരിക്കെടാ എന്ന് ഏത് ഉദ്യോഗസ്ഥനോടും പറയും. വൈദ്യുമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചുമതല സര്‍ക്കാരിലെ അത്രകണ്ട് സുപ്രധാന ചുമതലയല്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ പ്രസിഡന്റിന് നേരെ വിമര്‍ശനമുന്നയിച്ചു. കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും ബി അശോക് കുമാര്‍ പറഞ്ഞു.

അഴിമതി എന്നൊക്കെ പറഞ്ഞ് ചെപ്പടി വിദ്യ എടുക്കേണ്ടെന്നും അത് മാടമ്പിമാര്‍ കയ്യില്‍ തന്നെ വെച്ചാല്‍ മതിയെന്നും അശോക് കുമാര്‍ പറഞ്ഞു. മാടമ്പി സ്വഭാവവും ഭോഷത്തരവും അനുവദിക്കില്ല എന്നും ബി അശോക് കുമാര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.

]]>