Azhikode road accident – malayalees.ch https://malayalees.ch Malayalam Online News Portal Fri, 23 Jul 2021 07:55:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Azhikode road accident – malayalees.ch https://malayalees.ch 32 32 അഴീക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു https://malayalees.ch/young-man-dies-in-azhikode-road-accident/ Fri, 23 Jul 2021 07:55:28 +0000 https://malayalees.ch/?p=47189 കണ്ണൂർ അഴിക്കോട്  വാഹനാപകടത്തിൽ യുവാവ് മരിച്ചു. മൂന്നു നിരത്തു സ്വദേശി റമീസ് ആണ്  മരിച്ചത്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് ഇയാൾക്ക് നോട്ടിസ് നൽകിയിരുന്നു.

ഇന്നലെ സന്ധ്യയോട് കൂടിയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിൽ റമീസ് ഓടിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തായ റമീസ്. അപകടം നടന്ന സമയത്ത് ഓടിച്ചിരുന്ന ബൈക്ക് അർജുന്റെ ഉടമസ്ഥതയിലുള്ളതാണ്. 

സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്കൊപ്പം റമീസിനും ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ കസ്റ്റംസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാവശ്യപ്പെട്ട് റമീസിന് നോട്ടിസും നൽകിയിരുന്നു.

അതിനിടെ നടന്ന അപകടത്തിൽ  ദുരൂഹതയുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വളപട്ടണം പൊലീസ് സ്റ്റേഷനിൽ എത്തി വാഹനങ്ങൾ പരിശോധിച്ചു. സംഭവത്തിൽ വളപട്ടണം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

]]>