ayyappanum kosiyum – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Jun 2020 05:23:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ayyappanum kosiyum – malayalees.ch https://malayalees.ch 32 32 ‘എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു, മരണം വരെ’ https://malayalees.ch/actress-gowri-nanda-about-director-sachy/ Sat, 20 Jun 2020 05:23:30 +0000 https://malayalees.ch/?p=27371 സച്ചിയെ കുറിച്ച് അയ്യപ്പനും കോശിയും എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ..

സംവിധായകന്‍ സച്ചിക്ക് ആദരാഞ്ജലികളുമായി അയ്യപ്പനും കോശിയും എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ. എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണം വരെ എന്ന് ഗൗരി നന്ദ ഫേസ് ബുക്കില്‍ കുറിച്ചു.

തന്‍റെ ഉള്ളിലെ കലാകാരിയെ ലോകത്തിന് കാണിച്ചുകൊടുത്തത് സച്ചിയാണെന്ന് ഗൗരി അനുസ്മരിക്കുന്നു. ഇനിയും ഒരുപാട് പേരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ? എന്തിനാ ഇത്ര വേഗത്തിൽ പോയെ? എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ടമെന്ന്. അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നുവെന്ന് ഗൗരി നന്ദ എഴുതി

ഗൗരി നന്ദയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

എന്റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ്‌ അതിലൂടെ എന്നെ നടത്തിച്ചു .. നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട്‌ എന്ന് പറഞ്ഞിട്ട്? എപ്പോഴും പറയുന്ന വാക്കുകൾ ” ടാ നീ രക്ഷപെടും “.. ശരിയാ എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു… പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ… ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ അത് എന്തിനാ ഇത്ര വേഗത്തിൽ പോയേ?… എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.

]]>
ഹിറ്റ് മേക്കര്‍ പോയത് പറയാന്‍ കഥകള്‍ ബാക്കിയാക്കി https://malayalees.ch/director-sachy-profile/ Fri, 19 Jun 2020 05:17:48 +0000 https://malayalees.ch/?p=27309 എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയിലേക്കെത്തിയത്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സംവിധാന മോഹവുമായി നടന്ന കലാകാരനാണ് കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചി. അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയില്‍ വരുന്നതും മലയാളികളുടെ മനസ്സ് കീഴടക്കുന്നതും.

സ്കൂളിലും കോളജിലും നാടകം സംവിധാനം ചെയ്തും അഭിനയിച്ചും നടന്ന കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചിക്ക് സിനിമാ സംവിധായകനാകുക എന്നതായിരുന്നു മോഹം. എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സിനിമയിലേക്കെത്തിയത്. 2007ല്‍ പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചോക്ക്‌ലേറ്റിലൂടെയാണ് സിനിമാ അരങ്ങേറ്റം.

സേതുവിനൊപ്പമായിരുന്നു തിരക്കഥ. പിന്നീട് സേതുവിനൊപ്പം റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങി നാല് ചിത്രങ്ങള്‍. 2012ല്‍ ജോഷിയുടെ മോഹന്‍ലാല്‍ ചിത്രം റണ്‍ബേബി റണ്ണിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായുള്ള രംഗപ്രവേശം. പിന്നീട് ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, അയ്യപ്പനും കോശി തുടങ്ങിയ ചിത്രങ്ങളുട തിരക്കഥയൊരുക്കി ഹിറ്റ് മേക്കര്‍ തിരക്കഥാകൃത്തായി. 2015ല്‍ അനാര്‍ക്കലിയിലൂടെ സംവിധായകനുമായി.

ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഹിറ്റായതോടെ സംവിധായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥാ തയ്യാറെടുപ്പുകള്‍ക്കിടെയാണ് അപ്രതീക്ഷിത മരണം. ചേട്ടായീസ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമായിരുന്നു. തൃശൂരിലെ കൊടുങ്ങല്ലൂരാണ് ജന്‍മസ്ഥലം.

സംസ്കാരം ഇന്ന്

ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് സച്ചിയുടെ നില ഗുരുതരമായത്. തുടർന്ന് 16ആം തിയ്യതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്‍റെ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സച്ചി മരണത്തിന് കീഴടങ്ങിയത്.

രാവിലെ കൊച്ചിയിലേക്ക് എത്തിക്കുന്ന മൃതദേഹം 9.30 മുതൽ ഹൈക്കോടതി പരിസരത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് തമ്മനത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. 4.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.

]]>