Ayodhya – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 11:53:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ayodhya – malayalees.ch https://malayalees.ch 32 32 ‘ഇന്ത്യൻ ജുഡീഷ്യറി നീതി ഉറപ്പാക്കി’; അയോധ്യ വിധിക്ക് നന്ദി പറഞ്ഞ് മോദി https://malayalees.ch/would-like-to-thank-judiciary-for-ram-temple-says-pm-modi/ Mon, 22 Jan 2024 11:52:51 +0000 https://malayalees.ch/?p=95095 ഇന്ത്യൻ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി ലഭ്യമാക്കിയതിന് ജുഡീഷ്യറിയോടുള്ള നന്ദി അറിയിക്കുന്നതായും മോദി. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭരണഘടന നിലവിൽ വന്നതിന് ശേഷവും രാമന്റെ അസ്തിത്വത്തിന് വേണ്ടി പതിറ്റാണ്ടുകളായി നിയമയുദ്ധം നടന്നു. നീതി നടപ്പാക്കുകയും രാമക്ഷേത്രം നിയമാനുസൃതമായി നിർമ്മിക്കാൻ അനുവദിക്കുകയും ചെയ്ത ജുഡീഷ്യറിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു…”- പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം, രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തില്‍ നിന്ന് താൻ വിറയ്ക്കുകയാണ്. ജനുവരി 22, 2024, കേവലം ഒരു തീയതിയല്ല, ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും മോദി പ്രഖ്യാപിച്ചു.

അന്നത്തെ ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ച് 2019 നവംബർ ഒന്‍പതിനായിരുന്നു സുപ്രധാന വിധി പ്രസ്താവിച്ചത്. ഗഗോയെ കൂടാതെ ഇന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, എസ്.എ ബോബ്‌ഡെ, മുൻ ജഡ്ജിമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരും ഉണ്ടായിരുന്നു. അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ് ഇതിന്റെ ചുമതലയെന്നുമായിരുന്നു സുപ്രീം കോടതി വിധി. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു തര്‍ക്കഭൂമിക്കു പുറത്ത് അ‍ഞ്ചേക്കര്‍ സ്ഥലവും അനുവദിച്ചിരുന്നു.

രചയിതാവിന്റെ പേരില്ലാത്ത ഭരണഘടനാ ബെഞ്ചിന്റെ ആദ്യ വിധികൂടിയായിരുന്നു ഇത്. 2019 ഓഗസ്റ്റ് ആറിനായിരുന്നു സുപ്രീംകോടതി കേസിലെ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഒക്ടോബർ 17 ആയിരുന്നു വിധിപ്രസ്താവത്തിനായി ആദ്യം തിരഞ്ഞെടുത്ത തീയതി. പക്ഷേ, 23 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിധി പ്രസ്താവിച്ചത്.

]]>
10,000 സിസിടിവി ക്യാമറകൾ; പ്രത്യേക ഡ്രോൺ നിരീക്ഷണം; NSG സ്‌നിപ്പർ ടീം; അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ https://malayalees.ch/tight-security-rings-ayodhya-temple-amid-pran-pratishtha/ Mon, 22 Jan 2024 04:45:20 +0000 https://malayalees.ch/?p=95036 രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകൾക്കും പുറമേ എൻഎസ്ജി സ്‌നിപ്പർ ടീമുകളും സുരക്ഷയൊരുക്കാൻ അയോധ്യയിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, മത, രാഷ്ട്രീയ, ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിനെത്തും. അയോധ്യയിലെ യെലോ സോണിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള എഐ അധിഷ്ഠിത ക്യാമറകളും വിന്യസിച്ചു. ബോംബ്– ഡോഗ് സ്ക്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് അയോധ്യയിലെത്തും. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികൾക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാൻ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്തു ശ്രീകോവിലിൽ ഉണ്ടാവുക.

]]>
അയോധ്യ ക്ഷേത്ര പരിസരത്തുള്ള മദ്യവില്‍പ്പന നിരോധിച്ചു; മഥുരയില്‍ മദ്യത്തിന് പകരം പാല്‍ വില്‍ക്കാം https://malayalees.ch/up-govt-bans-sale-of-liquor-around-temples-in-ayodhya-and-mathura/ Wed, 01 Jun 2022 08:36:28 +0000 https://malayalees.ch/?p=62734 അയോധ്യയിലെയും മധുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണജന്മഭൂമിയുടെയും പരിസരത്ത് മദ്യശാലകള്‍ പാടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവില്‍ പറഞ്ഞു. അയോധ്യയില്‍ നിലവിലുള്ള മദ്യശാലകളുടെ ലൈസന്‍സും സര്‍ക്കാര്‍ റദ്ദുചെയ്തു.

ജൂണ്‍ 1 മുതല്‍ ഇതുസംബന്ധിച്ച ഉത്തരവ് നിലവില്‍ വരികയാണ്. മഥുരയിലെ 37ഓളം ബിയര്‍ പാര്‍ലറുകളും മദ്യശാലകളും അടച്ചുപൂട്ടാനും ഉത്തരവില്‍ പറയുന്നു. അയോധ്യ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം. ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് ബാറുകളും രണ്ട് മോഡല്‍ ഷോപ്പുകളും അടപ്പിക്കും.

മദ്യത്തിന് പകരം മഥുരയില്‍ പശുവിന്‍ പാല്‍ വില്‍പ്പന നടത്താമെന്നും അതുവഴി വ്യാപാരം പുനരുജ്ജീവിപ്പിക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥ് മഥുരയില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പന പൂര്‍ണമായും നിരോധിച്ചിരുന്നു.

മഥുരയിലെ തീര്‍ത്ഥാടന സ്ഥലമായ വൃന്ദാവന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യമോ മാംസമോ വില്‍ക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വാരണാസി, വൃന്ദാവനം, അയോധ്യ, ചിത്രകൂട്, ദേവ്ബന്ദ്, ദേവാ ഷരീഫ്, മിശ്രിഖ് നൈമിശാരണ്യ തുടങ്ങി എല്ലാ ആരാധനാലയങ്ങളിലും മദ്യവില്‍പ്പനയും മാംസാഹാര വില്‍പനയും നേരത്തെ നിരോധിച്ചതാണ്.

]]>
ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പ്, അവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്: വി ടി ബല്‍റാം https://malayalees.ch/v-t-balram-about-bjp-kodakara-hawala-case-and-ayodhya-land-deal/ Mon, 14 Jun 2021 04:59:28 +0000 https://malayalees.ch/?p=45492 ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴല്‍പ്പണ കേസൊക്കെ എന്ത് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അയോധ്യയില്‍ 5.8 കോടിയോളം വിലവരുന്ന ഭൂമി 2 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റ് എജന്റുമാര്‍ വാങ്ങുകയും അവര്‍ അഞ്ച് മിനിട്ടിനുള്ളില്‍ രാമജന്മഭൂമി ട്രസ്റ്റിന് ഭൂമി 18.5 കോടിക്ക് മറിച്ച് വില്‍ക്കുകയും ചെയ്ത സംഭവത്തെ കുറിച്ചാണ് വി ടി ബല്‍റാം പരാമര്‍ശിച്ചത്. രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആളുകള്‍. ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്‍റെ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ചമ്പത് റായിയുടെ കാർമ്മികത്വത്തിലാണ് മൊത്തം ഡീലുകളെന്നു വി ടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

വി ടി ബല്‍റാമിന്‍റെ കുറിപ്പ് അയോധ്യയിൽ 5.8 കോടിയോളം ന്യായവില വരുന്ന സുമാർ 3 ഏക്കർ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10ന് സ്ഥലമുടമകളിൽ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയൽ എസ്റ്റേറ്റ് ഏജൻറുമാർ വാങ്ങുന്നു. വെറും 5 മിനിറ്റിനുള്ളിൽ അതായത് 7.15ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയൽ എസ്റ്റേറ്റുകാർ രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വിൽക്കുന്നു. ഉടൻ തന്നെ 17 കോടി രൂപ ആര്‍ടിജിഎസ് വഴി കൈപ്പറ്റുന്നു.

രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആൾക്കാർ തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനിൽ മിശ്രയും അയോധ്യയിലെ ബിജെപിക്കാരനായ മേയർ റിഷികേശ് ഉപാധ്യായയും. ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്‍റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത് റായിയുടെ കാർമ്മികത്വത്തിലാണ് മൊത്തം ഡീലുകൾ.

ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്ത്!

]]>
രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണം https://malayalees.ch/ram-temple-land-curreption-news/ Mon, 14 Jun 2021 04:51:56 +0000 https://malayalees.ch/?p=45489 രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. രണ്ട് ഇടപാടുകള്‍ക്കിടയിലെ സമയം 10 മിനിറ്റില്‍ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേകം ഇരട്ടിയായി വര്‍ധിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വിശദീകരിക്കണമെന്ന് മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു.

ബാബാ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍ നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഈ ട്രസ്റ്റാണ്. 70 ഏക്കര്‍ ഭൂമിയാണ് ക്ഷേത്രത്തിനായി അനുവദിച്ചിട്ടുള്ളത്. 15 അംഗ സമിതിയില്‍ 12 പേരും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരാണ്. ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങും ട്രസ്റ്റിനെതിരെ അഴിമാതിയാരോപണം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് ഉള്‍പ്പെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

]]>
അയോധ്യയിൽ പള്ളി നിർമ്മാണത്തിന് റിപ്പബ്ലിക് ദിനത്തിൽ ആരംഭം https://malayalees.ch/masjid-construction-in-ayodhya-to-begin-on-jan-26/ Mon, 18 Jan 2021 07:46:22 +0000 https://malayalees.ch/?p=38778 അയോധ്യയിലെ മസ്ജിദ് നിർമാണം റിപ്പബ്ലിക്ക് ദിനത്തിൽ ആരംഭിക്കും. ഇതിന്റെ ഭാ​ഗമായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയര്ത്തലും നടക്കും. അയോധ്യയില് രാമക്ഷേ​ത്രനിര്മാണം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിലാണ് അയോധ്യയിൽ തന്നെ ഒരു മസ്ജിദ് നിർമാണത്തിന് ഉത്തരവിട്ടത്.

രാമക്ഷേത്രത്തിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ചേക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്. ഇൻഡോ-ഇസ്ലാമിക്-കൾച്ചറൽ ഫൌണ്ടേഷൻ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിർമാണം. ട്രസ്റ്റിലെ ഒമ്പതംഗങ്ങളും ഞായറാഴ്ച യോഗം ചേർന്ന് തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു.

“പദ്ധതിയുടെ ഭാഗമായി ലോകത്തിലെ പലയിടത്തിൽ നിന്നുമുള്ള വൃക്ഷതൈകൾക്കായി ഒരു ഗ്രീൻ ഏരിയയും വിഭാവന ചെയ്യുന്നുണ്ട്. “ഐ.ഐ.സി.എഫ് പത്രക്കുറിപ്പിൽ പറഞ്ഞു.

]]>
ഭൂമിക്കടിയില്‍ നീരൊഴുക്ക്; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍- ഐഐടിയുടെ സഹായം തേടി ട്രസ്റ്റ് https://malayalees.ch/river-stream-found-under-ram-mandir-foundation-makes-model-unfeasible-trust-asks-iits-for-help/ Thu, 31 Dec 2020 13:21:24 +0000 https://malayalees.ch/?p=37804 ലഖ്‌നൗ: നിശ്ചയിച്ച ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം കണ്ടെത്തിയതോടെ രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍. രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാതൃകയക്കായി ട്രസ്റ്റ് ഐഐടി എഞ്ചിനീയര്‍മാരുടെ സഹായം തേടിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തില്‍ ട്രസ്റ്റ് മേധാവിയും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ കീഴില്‍ ക്ഷേത്ര നിര്‍മാണ കമ്മിറ്റി യോഗം ചേര്‍ന്നു. നിലവിലെ മാതൃകയില്‍ അടിത്തറ നിര്‍മിക്കാന്‍ ആകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇതോടെ ക്ഷേത്രത്തിന്റെ മാതൃകയില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

സിബിആര്‍ഐ റൂര്‍ക്കി, ഐഐടി മദ്രാസ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഒപ്പം ലാര്‍സണ്‍ ആന്‍ഡ് ട്രുബോയിലെ എഞ്ചിനീയര്‍മാരാണ് മണ്ണ് പരിശോധന നടത്തിയിരുന്നത്. ഭൂമികുലുക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ ചെറുക്കുന്ന രീതിയിലാണ് നിര്‍മാണം വിഭാവനം ചെയ്തിട്ടുള്ളത്.

2023ഓടെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന് ശില പാകിയത്. 1100 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2019 നവംബറിലാണ് ബാബരി മസ്ജിദ് നില നിന്നിരുന്ന ഭൂമി രാമജന്മഭൂമി ക്ഷേത്രത്തിനായി വിട്ടു കൊടുത്ത് സുപ്രിം കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു സുപ്രധാന വിധി. അയോധ്യയില്‍ മറ്റൊരിടത്ത് മസ്ജിദിനായി അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി തകര്‍ത്തത്. പള്ളി തകര്‍ത്ത കേസില്‍ പ്രതി സ്ഥാനത്തുണ്ടായിരുന്ന എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരെ ഈയിടെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

]]>
അയോധ്യയിലെ ഭൂമിപൂജ; പിന്തുണച്ച് മുൻ പാക് സ്പിന്നർ https://malayalees.ch/danish-kaneria-supports-ayodhya-ram-temple/ Fri, 07 Aug 2020 05:05:03 +0000 https://malayalees.ch/?p=29773 അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയെ പിന്തുണച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഭൂമിപൂജയെ പിന്തുണച്ച് രംഗത്തെത്തിയത്. രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ മുഴുവൻ ഹിന്ദുക്കൾക്കും ചരിത്രപ്രാധാന്യമുള്ള ദിനമാണ് ഇതെന്ന് കനേരിയ തൻ്റെ ട്വീറ്റിൽ കുറിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്.

‘ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്.’- ഒരു ട്വീറ്റിലൂടെ കനേരിയ പറഞ്ഞു. ‘ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, സ്വഭാവത്തിലാണ്. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയ പ്രതീകമാണ് അദ്ദേഹം. ലോകമെമ്പാടും ഇന്ന് സന്തോഷത്തിന്റെ തരംഗമുണ്ട്. അത് വലിയ സംതൃപ്തിയുടെ നിമിഷമാണ്.’- ഇങ്ങനെയായിരുന്നു കനേരിയയുടെ രണ്ടാമത്തെ ട്വീറ്റ്.

കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിൻ്റെ ഭൂമി പൂജയും തറക്കല്ലിടലും. പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. അടുത്ത മൂന്നര വർഷം കൊണ്ടായിരിക്കും ക്ഷേത്ര നിർമാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുക.

പ്രധാന വിഗ്രഹവും എട്ട് ഉപവിഗ്രഹങ്ങളും ചടങ്ങിൽ പൂജിച്ചു. ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെയും 200 പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിൽ പൂർത്തിയായി. ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ ഗോപാൽ ദാസ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സംസ്ഥാന ഗവർണർ ആനന്ദി ബെൻ പാട്ടീൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പങ്കെടുത്തത്. താത്കാലിക ക്ഷേത്രത്തിൽ പ്രധാനമന്ത്രിസന്ദർശനം നടത്തി.

]]>
203 ഏക്കർ; സിമന്റിന് പകരം ഉപയോഗിച്ചിരിക്കുന്നത് പച്ചക്കറി മിശ്രിതം; ഇത് ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം https://malayalees.ch/world-largest-hindu-temple/ Thu, 06 Aug 2020 05:32:18 +0000 https://malayalees.ch/?p=29709 ദശകങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ആദ്യ പടിയായുള്ള ഭൂമിപൂജ നടന്നു കഴിഞ്ഞു. മൂന്ന് വർഷത്തിനകം ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രം അയോധ്യയിൽ ഉയരും. എന്നാൽ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം ഏതാണെന്ന് അറിയുമോ ? ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം എന്നു മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ആരാധനാലയവും ഈ ക്ഷേത്രം തന്നെയാണ്….പേര് അംഗോർ വാത്.

world largest hindu temple

12-ാം നൂറ്റാണ്ടിലാണ് അംഗോർ വാത് പണികഴിപ്പിച്ചത്. കമ്പോഡിയയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1992ൽ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ ക്ഷേത്രമാണ് അംഗോർ വാത്.

ക്ഷേത്രങ്ങളുടെ നഗരം എന്നാണ് അംഗോർ വാത് എന്ന പദത്തിന്റെ അർത്ഥം. 1850 ൽ കമ്പോഡിയൻ പതാകയിലും അംഗോർ വാതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 203 ഏക്കറിലാണ് ശരിക്കും ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിൽ ക്ഷേത്രവും, രാജകൊട്ടാരവും, ക്ഷേത്ര നഗരവും ഉൾപ്പെടും.

world largest hindu temple

എന്നാൽ അന്ന് പണികഴിപ്പിച്ച ആ വലിയ മതിൽ ഇല്ലാതായതോടെ ക്ഷേത്ര നഗരമെല്ലാം കമ്പോഡിയയുടെ മറ്റ് ഭാഗങ്ങളോട് ലയിച്ചു. ഇന്ന് 400 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ക്ഷേത്രത്തിന്റെ പ്രദേശം.

പടിഞ്ഞാറ് ആമുഖമായാണ് ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നക്ഷേത്രത്തിലെ പ്രതിഷ്ഠ വിഷ്ണു ഭഗവാനാണ്. ബുദ്ധമത സന്യാസികൾ ഇന്നും ഈ ക്ഷേത്രത്തിൽ മുടങ്ങാതെ വരാറുണ്ട്.

world largest hindu temple
world largest hindu temple

ക്ഷേത്രത്തിലെ നിർമിതിയെ കുറിച്ചും ഇന്നും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. അതിൽ ഒന്ന് ക്ഷേത്രത്തിൽ സിമന്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ്. സിമന്റിന് പകരം പച്ചക്കറിയുടെ ഒരു മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്.

world largest hindu temple

അഞ്ച് മില്യൺ ടൺ പാറകളാണ് ക്ഷേത്രം പണിയാനായി ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രം പണി കഴിപ്പിക്കുന്ന സമയത്ത് മെഷീനുകളൊന്നും കണ്ടുപിടിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ 3 ലക്ഷം തൊഴിലാളികളും ആയിരം ആനകളും ചേർന്നാണ് ക്ഷേത്രം നിർമിച്ചതെന്ന് പറയപ്പെടുന്നു. ക്ലാസിക് ഖ്‌മേർ ശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രത്തിന്റെ ചരിത്രം വിളിച്ചോതുന്നതാണ് ക്ഷേത്ര മതിൽക്കെട്ടിലെ ഓരോ ചിത്രപ്പണിയും.

world largest hindu temple

അംഗോർ വാത്തിൽ 200 ചിരിക്കുന്ന മുഖങ്ങളുണ്ട്. ഈ മുഖങ്ങൾക്ക് മുമ്പിൽ നിന്ന് പ്രാർത്ഥിക്കുന്നത് ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം.

world largest hindu temple

ലോകത്തെ മഹാത്ഭുതങ്ങളുടെ പരിഗണനാ പട്ടികയിൽ ഇടം നേടിയെങ്കിലും മഹാത്ഭുതമായി ഇതുവരെ യുനെസ്‌കോ അംഗോർ വാത്തിനെ പ്രഖ്യാപിച്ചിട്ടില്ല.

]]>
രാമക്ഷേത്രത്തിന് നേരത്തേയുള്ള ഡിസൈനില്‍ നിന്ന് 20 അടി കൂടി ഉയരം; രണ്ട് മണ്ഡപങ്ങള്‍ കൂടുമെന്നും ആര്‍ക്കിടെക്ട് https://malayalees.ch/ayodhyas-ram-temple-will-be-161-foot-tall-an-increase-of-20-feet/ Thu, 23 Jul 2020 12:57:41 +0000 https://malayalees.ch/?p=28987 1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു. പുതിയ രൂപകൽപന പ്രകാരം ഇത് 161 അടിയായി ഉയരും

അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന് 161അടി ഉയരമുണ്ടാകുമെന്ന് ആര്‍ക്കിടെക്ട് നിഖിൽ സോംപുര. 1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു എന്നും നിഖിൽ സോംപുര കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്‍റെ ശിലാസ്ഥാപനവും ഭൂമിപൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തും.

”നേരത്തെയുള്ള ഡിസൈന്‍ തയ്യാറാക്കിയത് 1988ലാണ്. ഇപ്പോള്‍ 30 വര്‍ഷങ്ങള്‍ കഴിഞ്ഞു. ക്ഷേത്രം ഒന്നു വന്ന് കാണാന്‍ ആഗ്രഹിക്കുന്ന നിരവധി ജനങ്ങളുണ്ട്. അതുകൊണ്ടുതന്നെ സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ക്ഷേത്രത്തിന്‍റെ വലിപ്പം വര്‍ധിപ്പിക്കേണ്ടിവരും. പുതിയ രൂപകൽപന പ്രകാരം ക്ഷേത്രത്തിന്‍റെ ഉയരം 141 അടിയിൽ നിന്ന് 161 അടിയായി ഉയരും”- എഎൻഐ വാർത്താ ഏജൻസിയോട് നിഖിൽ സോംപുര വ്യക്തമാക്കി.

രാമക്ഷേത്രത്തിന് നേരത്തേയുള്ള ഡിസൈനില്‍ നിന്ന് 20 അടി കൂടി ഉയരം; രണ്ട് മണ്ഡപങ്ങള്‍ കൂടുമെന്നും ആര്‍ക്കിടെക്ട്

രണ്ട് മണ്ഡപങ്ങളാണ് അധികമായി രൂപകൽപനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം കൊത്തിയെടുത്ത തൂണുകളും കല്ലുകളും നിർമാണത്തിൽ ഉപയോഗിക്കും. ക്ഷേത്ര നിർമാണം മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും നിഖിൽ സോംപുര കൂട്ടിച്ചേർത്തു. ക്ഷേത്രത്തിന്‍റെ മുഖ്യ വാസ്തുശിൽപിയായ സി. സോംപുരയുടെ മകനാണ് നിഖിൽ സോംപുര.

ക്ഷേത്രത്തിന്‍റെ തറക്കല്ലിടലിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ആഗസ്റ്റ് 3 ന് ആരംഭിക്കും. മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ഉള്ളത്. 40 കിലോ വെള്ളി ഇഷ്ടികകൾ ഉപയോഗിച്ചാണ് തറക്കല്ലിടുന്നത്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ 50ൽ കൂടുതൽ വിഐപികൾ പങ്കെടുക്കില്ല. അയോധ്യയിൽ ഉടനീളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഭക്തർക്ക് പരിപാടി കാണാനാകുമെന്ന് ക്ഷേത്ര ചുമതലയുള്ള ശ്രീം റാം ജന്മഭൂമി തീർത്ഥക്ഷേത്ര വ്യക്തമാക്കി.

]]>