Ayodhya Ram Mandir – malayalees.ch https://malayalees.ch Malayalam Online News Portal Thu, 23 Jul 2020 12:57:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ayodhya Ram Mandir – malayalees.ch https://malayalees.ch 32 32 രാമക്ഷേത്രത്തിന് നേരത്തേയുള്ള ഡിസൈനില്‍ നിന്ന് 20 അടി കൂടി ഉയരം; രണ്ട് മണ്ഡപങ്ങള്‍ കൂടുമെന്നും ആര്‍ക്കിടെക്ട് https://malayalees.ch/ayodhyas-ram-temple-will-be-161-foot-tall-an-increase-of-20-feet/ Thu, 23 Jul 2020 12:57:41 +0000 https://malayalees.ch/?p=28987 1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു. പുതിയ രൂപകൽപന പ്രകാരം ഇത് 161 അടിയായി ഉയരും

അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന് 161അടി ഉയരമുണ്ടാകുമെന്ന് ആര്‍ക്കിടെക്ട് നിഖിൽ സോംപുര. 1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു എന്നും നിഖിൽ സോംപുര കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്‍റെ ശിലാസ്ഥാപനവും ഭൂമിപൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തും.

”നേരത്തെയുള്ള ഡിസൈന്‍ തയ്യാറാക്കിയത് 1988ലാണ്. ഇപ്പോള്‍ 30 വര്‍ഷങ്ങള്‍ കഴിഞ്ഞു. ക്ഷേത്രം ഒന്നു വന്ന് കാണാന്‍ ആഗ്രഹിക്കുന്ന നിരവധി ജനങ്ങളുണ്ട്. അതുകൊണ്ടുതന്നെ സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ക്ഷേത്രത്തിന്‍റെ വലിപ്പം വര്‍ധിപ്പിക്കേണ്ടിവരും. പുതിയ രൂപകൽപന പ്രകാരം ക്ഷേത്രത്തിന്‍റെ ഉയരം 141 അടിയിൽ നിന്ന് 161 അടിയായി ഉയരും”- എഎൻഐ വാർത്താ ഏജൻസിയോട് നിഖിൽ സോംപുര വ്യക്തമാക്കി.

രാമക്ഷേത്രത്തിന് നേരത്തേയുള്ള ഡിസൈനില്‍ നിന്ന് 20 അടി കൂടി ഉയരം; രണ്ട് മണ്ഡപങ്ങള്‍ കൂടുമെന്നും ആര്‍ക്കിടെക്ട്

രണ്ട് മണ്ഡപങ്ങളാണ് അധികമായി രൂപകൽപനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം കൊത്തിയെടുത്ത തൂണുകളും കല്ലുകളും നിർമാണത്തിൽ ഉപയോഗിക്കും. ക്ഷേത്ര നിർമാണം മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും നിഖിൽ സോംപുര കൂട്ടിച്ചേർത്തു. ക്ഷേത്രത്തിന്‍റെ മുഖ്യ വാസ്തുശിൽപിയായ സി. സോംപുരയുടെ മകനാണ് നിഖിൽ സോംപുര.

ക്ഷേത്രത്തിന്‍റെ തറക്കല്ലിടലിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ആഗസ്റ്റ് 3 ന് ആരംഭിക്കും. മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ഉള്ളത്. 40 കിലോ വെള്ളി ഇഷ്ടികകൾ ഉപയോഗിച്ചാണ് തറക്കല്ലിടുന്നത്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ 50ൽ കൂടുതൽ വിഐപികൾ പങ്കെടുക്കില്ല. അയോധ്യയിൽ ഉടനീളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഭക്തർക്ക് പരിപാടി കാണാനാകുമെന്ന് ക്ഷേത്ര ചുമതലയുള്ള ശ്രീം റാം ജന്മഭൂമി തീർത്ഥക്ഷേത്ര വ്യക്തമാക്കി.

]]>
ക്ഷേത്രം നിര്‍മ്മിച്ചാല്‍ കൊറോണ അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നത്: രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ ശരദ് പവാര്‍ https://malayalees.ch/some-people-think-building-temple-will-eradicate-covid-sharad-pawar-on-ram-temple-trust-fixing-date/ Mon, 20 Jul 2020 08:55:15 +0000 https://malayalees.ch/?p=28761 ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി കൊറോണ വൈറസാണ്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്.

കോവിഡ് പ്രതിസന്ധിക്കിടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനെ വിമര്‍ശിച്ച് എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണ വൈറസിനെ നേരിടാനും ലോക്ക്ഡൌണ്‍ മൂലം തകര്‍ന്ന സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ക്ഷേത്രം നിര്‍മ്മിച്ചതുകൊണ്ട് കൊറോണ അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തി രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്ന് മോദി പറഞ്ഞിരുന്നു. അയോധ്യയില്‍ മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രെസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം.

”ചിലര്‍ കരുതുന്നത് അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലൂടെ കോവിഡ് അവസാനിക്കുമെന്നാണ്. അത് മനസില്‍ കണ്ടാവണം അവര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്” പവാര്‍ പരിഹസിക്കുന്നു. എന്‍റെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി കൊറോണ വൈറസാണ്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അക്കാര്യത്തിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

2019 നവംബറിലാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന നിര്‍ണായക വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനവും ലോക്ക്ഡൌണും കാരണം രാമക്ഷേത്ര നിര്‍മ്മാണ ചടങ്ങുകള്‍ നീട്ടുപോകുകയായിരുന്നു.

]]>