Ayhika-Sutirtha pair clinches bronze in women’s doubles table tennis at Asian Games – malayalees.ch https://malayalees.ch Malayalam Online News Portal Mon, 02 Oct 2023 10:50:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ayhika-Sutirtha pair clinches bronze in women’s doubles table tennis at Asian Games – malayalees.ch https://malayalees.ch 32 32 ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി സുതീർത്ഥ-അയ്ഹിക സഖ്യം; ടേബിൾ ടെന്നീസ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം https://malayalees.ch/ayhika-sutirtha-pair-clinches-bronze-in-womens-doubles-table-tennis-at-asian-games/ Mon, 02 Oct 2023 10:50:06 +0000 https://malayalees.ch/?p=88758 ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിൾ ടെന്നീസ് വനിതാ താരങ്ങൾ. വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി വീണു.

ഏഴ് ഗെയിം നീണ്ട ത്രില്ല പോരാട്ടത്തിനൊടുവിലാണ് സുതീർത്ഥ-അയ്ഹിക പരാജയപ്പെട്ടത്. ജയത്തോടെയാണ് ഇന്ത്യൻ വനിതകളുടെ തുടക്കം. ആദ്യ ഗെയിം 11-7ന് സുതീർത്ഥ-അയ്ഹിക സഖ്യം നേടി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊറിയൻ ജോഡികൾ നടത്തിയത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ 7-11, 11-8, 7-11, 11-8, 11-9, 5-11, 11-2 എന്ന സ്‌കോറിനായിരുന്നു ഉത്തരകൊറിയൻ താരങ്ങളുടെ വിജയം.

ക്വാർട്ടർ ഫൈനലിൽ ചൈനയുടെ മെങ് ചെൻ-യിദി വാങ് സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡികൾ രാജ്യത്തിനായി മെഡൽ ഉറപ്പിച്ചത്. നാല് ഗെയിം നീണ്ടുനിന്ന മത്സരത്തിൽ 11-5, 11-5, 5-11, 11-9 എന്ന സ്‌കോറിനാണ് ഇരുവരും വിജയിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരാണ് ചൈനീസ് ജോഡികൾ.

]]>