avikkal – malayalees.ch https://malayalees.ch Malayalam Online News Portal Tue, 05 Jul 2022 08:31:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png avikkal – malayalees.ch https://malayalees.ch 32 32 ‘ആവിക്കല്‍ത്തോട് സമരത്തിന് പിന്നില്‍ തീവ്രവാദം’; ഗുരുതര ആരോപണവുമായി മന്ത്രി എം വി ഗോവിന്ദന്‍ https://malayalees.ch/terrorism-behind-aavikkalthodu-protest-says-minister-m-v-govindan/ Tue, 05 Jul 2022 08:30:49 +0000 https://malayalees.ch/?p=64339 കോഴിക്കോട് ആവിക്കല്‍ത്തോട് മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മാണത്തെ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. എം കെ മുനീറാണ് നോട്ടീസ് നല്‍കിയത്. ഹര്‍ത്താല്‍ ആചരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് നിയമസഭയില്‍ എം കെ മുനീര്‍ പറഞ്ഞു. എന്നാല്‍ ആവിക്കല്‍തോട് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

ജനങ്ങളുടെ ജീവനോ ജീവിതത്തിനോ പരിസ്ഥിതിക്കോ മാലിന്യസംസ്‌കരണ പ്ലാന്റ് യാതൊരുവിധ ദോഷവും ചെയ്യില്ലെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റുകള്‍ ആവശ്യമാണെന്ന് എം വി ഗോവിന്ദന്‍ മറുപടി പറഞ്ഞു. മാര്‍ച്ചിന് മുന്‍പ് പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ തുക നഷ്ടമാകും. ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.

ആവിക്കല്‍ത്തോട്ടിലെ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദമാണെന്ന ഗുരുതരമായ ആരോപണവും മന്ത്രി ഉയര്‍ത്തി. പ്രതിഷേധത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമാണെന്നും മന്ത്രി ആരോപിച്ചു. ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുപയോഗിച്ചാണ് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നത്. പ്ലാന്റ് നിര്‍മാണം സര്‍വകക്ഷി യോഗം അംഗീകരിച്ചതാണ്. എന്നിട്ടും കുഴപ്പമുണ്ടാക്കുന്നത് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്നും എം വി ഗോവിന്ദന്‍ സഭയില്‍ പറഞ്ഞു.

]]>
ആവിക്കലില്‍ മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലില്‍ സംഘര്‍ഷം; സമരക്കാരെ വളഞ്ഞിട്ട് തല്ലി പൊലീസ് https://malayalees.ch/protest-turned-violent-avikkal-sewage-plant/ Sat, 02 Jul 2022 09:11:51 +0000 https://malayalees.ch/?p=64221 കോഴിക്കോട് ആവിക്കലിലെ മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലില്‍ സംഘര്‍ഷം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയ കൂട്ടമാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിടുകയും പൊലീസുകാര്‍ക്കെതിരെ കല്ലെറിയുകയും ചെയ്തു. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസ് ലാത്തികൊണ്ട് സമരക്കാരെ വളഞ്ഞിട്ട് തല്ലി. ഇതിന് പിന്നാലെ ചിതറിയോടിയ പ്രതിഷേധക്കാര്‍ അല്‍പ സമയത്തിന് ശേഷം വീണ്ടും ഒത്തുകൂടുകയായിരുന്നു. 17 പ്രതിഷേധക്കാര്‍ക്കും ഒരു പൊലീസുകാരനും സംഘര്‍ഷത്തില്‍ പരുക്കേറ്റു.

സ്ത്രീകളടക്കം നൂറിലധികം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും ലാത്തിച്ചാര്‍ജുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സമരക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ജനകീയ സമിതി ഭാരവാഹികള്‍ നാട്ടുകാരോട് തല്‍ക്കാലത്തേക്ക് പിരിഞ്ഞുപോകാമെന്ന് പറഞ്ഞിട്ടും നാട്ടുകാര്‍ പലരും മടങ്ങിപ്പോകാന്‍ തയാറായില്ല.

കോഴിക്കോട് കോര്‍പറേഷനിലെ ആവിക്കല്‍ തോടില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ മുന്‍പും വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. സര്‍വേ നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ എന്ത് വിലകൊടുത്തും തടയുമെന്ന് പ്രദേശവാസികള്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ജനപ്രതിനികളോടു പോലും കൂടിയാലോചിക്കാതെയാണ് കോര്‍പ്പറേഷന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

]]>