autorikshaw – malayalees.ch https://malayalees.ch Malayalam Online News Portal Fri, 16 Jun 2023 11:03:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png autorikshaw – malayalees.ch https://malayalees.ch 32 32 പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് 2 വർഷത്തോളം; ഓട്ടോറിക്ഷാ ഡ്രൈവർക്ക് 19 വർഷം കഠിനതടവ് വിധിച്ച് കോടതി https://malayalees.ch/auto-rickshaw-driver-gets-19-year-imprisonment/ Fri, 16 Jun 2023 11:02:54 +0000 https://malayalees.ch/?p=82854
പോക്‌സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവ് വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ വാഹിദിനെതിരെ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് നടപടി. 

പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വണ്ടൂർ സിഐ ആയിരുന്ന ദിനേശ് കോറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതി വാണിയമ്പലം വട്ടക്കുളം മനുറയിൽ വീട്ടിൽ അബ്ദുൾ വാഹീദിനെതിരെ 19 വർഷം കഠിന തടവിനും 75,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒൻപത് മാസം കൂടെ കഠിനതടവ് അനുഭവിക്കണം. പെരിന്തൽമണ്ണ കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്വപ്ന പരമേശ്വരത്ത് ഹാജരായി.

]]>
ഡല്‍ഹി തെരുവുകളില്‍ ഓട്ടോയില്‍ കറങ്ങി യുഎസ് വനിതാ നയതന്ത്രജ്ഞര്‍ https://malayalees.ch/us-women-diplomats-use-auto-for-official-use/ Wed, 23 Nov 2022 04:43:21 +0000 https://malayalees.ch/?p=71729 സുരക്ഷാഭടന്മാരില്ലാതെ, ആഡംബരങ്ങളൊഴിവാക്കി ഓട്ടോറിക്ഷയില്‍ തലസ്ഥാന നഗരിയില്‍ ഇറങ്ങിയിരിക്കുകയാണ് നാല് യുഎസ് വനിതാ നയതന്ത്രജ്ഞര്‍. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളോ സുരക്ഷാ ഭടന്മാരോ ഇല്ലാതെയാണ് ഇവര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നത്.

ആന്‍ എല്‍ മേസണ്‍, റൂത്ത് ഹോംബെര്‍ഗ്, ഷെറീന്‍ ജെ കിറ്റര്‍മാന്‍, ജെന്നിഫര്‍ ബൈവാട്ടേഴ്‌സ് എന്നിവരാണ് ഈ വനിതാ നയതന്ത്രജ്ഞര്‍. തങ്ങളുടെ ഔദ്യോഗിക യാത്രകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജോലികള്‍ക്കും ഈ ഓട്ടോകള്‍ സ്വയം ഓടിച്ചുകൊണ്ട് പോകാനാണ് ഇവരുടെ തീരുമാനം. വിനോദത്തിന് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്കൊരു മാതൃക കാണിക്കാനും കൂടിയാണ് സാധാരണക്കാരുടെ യാത്രാമാര്‍ഗ്ഗം സ്വീകരിച്ചതെന്ന് ഇവര്‍ പറയുന്നു.

വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് വളരെ ഇഷ്ടമാണെന്നും എപ്പോഴും തെരഞ്ഞെടുക്കുന്ന വാഹനങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേകയുണ്ടാകുമെന്നും നയതന്ത്രജ്ഞ ആന്‍ എല്‍ മേസണ്‍ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘കാറില്‍ സഞ്ചരിക്കുമ്പോഴെല്ലാം ഞാന്‍ തെരുവിലേക്ക് നോക്കും, ഓട്ടോറിക്ഷകള്‍ പോകുന്നത് കാണും. എനിക്കെപ്പോഴും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കാനായിരുന്നു ആഗ്രഹം. ഇന്ത്യയില്‍ വച്ചാണ് അതിനവസരമുണ്ടാകുന്നത്.അങ്ങനെ അത് വാങ്ങി’. ആന്‍ എല്‍ മേസണ്‍ പറഞ്ഞു.

അതേസമയം മെക്‌സിക്കന്‍ അംബാസിഡര്‍ ഓട്ടോയില്‍ സഞ്ചരിച്ച റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് തനിക്കിത് പ്രചോദനമായതെന്ന് ഷെറീന്‍ ജെ കിറ്റര്‍മാന്‍ പറഞ്ഞു. യുഎസിന്റെയും ഇന്ത്യയുടെയും പതാകകള്‍ ഇവര്‍ ഓട്ടോയില്‍ ഒട്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ മെക്‌സിക്കന്‍ അംബാസഡറായ മെല്‍ബ പ്രിയയാണ് തന്റെ ഔദ്യോഗിക വാഹനമായി വെള്ള നിറത്തിലുള്ള റിക്ഷ തെരഞ്ഞെടുത്ത് ഈ ട്രെന്‍ഡ് ആരംഭിച്ചത്.

]]>
പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ കറങ്ങി; 34കാരൻ അറസ്റ്റിൽ https://malayalees.ch/autorickshaw-driver-kills-minor-daughters/ Thu, 30 Jun 2022 12:33:20 +0000 https://malayalees.ch/?p=64123 പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ നഗരം കറങ്ങിയ 34 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൻ്റെ പിൻസീറ്റിൽ വച്ച് രാത്രിയിൽ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്. കർണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം.

ഭോവ്‌ലി ഗല്ലിയിൽ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തൻ്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. നാല് മാസങ്ങൾക്കു മുൻപ് അഞ്ജലി ഭർത്താവിനെ ഉപേക്ഷിച്ച് തൻ്റെ കാമുകനൊപ്പം പോയിരുന്നു. തുടർന്ന് നാല് മക്കളെ തനിക്കൊപ്പം നിർത്തണമെന്ന് ലക്ഷ്മികാന്ത് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് ഭാര്യ തയ്യാറായില്ല. കഴിഞ്ഞ ദിവസം കുട്ടികളെ കൊണ്ടുപോകാൻ ലക്ഷ്മികാന്ത് എത്തിയെങ്കിലും ഭാര്യ സമ്മതിച്ചില്ല. തുടർന്ന് ഇവർക്കിടയിൽ വഴക്കുണ്ടാവുകയായിരുന്നു. പിന്നീട് നാല് മക്കളെയുമായി പോയ ലക്ഷ്മികാന്ത് രണ്ട് മക്കളെ കൊലപ്പെടുത്തി. ഇളയ മക്കളായ മോഹിത് (5), ശ്രേയ (3) എന്നിവർ അറിയാതെയായിരുന്നു കൊലപാതകം.

ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെ മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ലക്ഷ്മികാന്ത് ഇവരെയും കൊണ്ട് ഓട്ടോറിക്ഷയിൽ കറങ്ങി. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങി.

നാല് മക്കളെയും കൊല്ലാനായിരുന്നു ലക്ഷ്മികാന്തിൻ്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഭാര്യക്കൊപ്പം അയച്ചാൽ കുഞ്ഞുങ്ങളുടെ ജീവിതം അപകടത്തിലാവുമെന്ന് ഇയാൾ ഭയന്നു. അതുകൊണ്ടാണ് കുട്ടികളെ കൊന്നുകളയാൻ ഇയാൾ തീരുമാനിച്ചത്. രണ്ട് മക്കളെ കൊന്നതോടെ ഭയന്നുപോയ ഇയാൾ ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്തുചെയ്യണമെന്ന് ധാരണയില്ലാതെയാണ് പിന്നീട് ഇയാൾ മൃതദേഹങ്ങളുമായി ഓട്ടോയിൽ കയറിയതെന്നും പൊലീസ് പറയുന്നു.

]]>
ബസ് ഓട്ടോ ടാക്‌സി നിരക്ക് വർധനവിൽ തീരുമാനം ഇന്ന് https://malayalees.ch/auto-taxi-charge-hike-decision-today/ Wed, 20 Apr 2022 04:52:11 +0000 https://malayalees.ch/?p=60384 ബസ് ഓട്ടോ ടാക്‌സി നിരക്ക് വർധനവിൽ ഇന്ന് തീരുമാനമാകും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധനവിൽ തീരുമാനം എടുക്കും. ബസ് മിനിമം ചാർജ് പത്തു രൂപ ആകും. വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്‌ക്കാരിക്കുന്നതിനെ കുറിച്ചു പഠിക്കാൻ കമ്മീഷനെയും മന്ത്രിസഭ യോഗം നിയോഗിക്കും.

സംസ്ഥാനത്ത് ബസ് ചാർജ് വർധനവിനൊപ്പം ഓട്ടോ , ടാക്‌സി ചാർജും കൂട്ടിയെന്ന വാർച്ച വരുന്നത് മാർച്ച് 30നായിരുന്നു. ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കി കൂട്ടുമെന്നാണ് മന്ത്രി പറഞ്ഞത്. ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്ന് 30 രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ൽ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.

ടാക്‌സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളിൽ ടാക്‌സി ചാർജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാർജ്, രാത്രി യാത്രാ നിരക്ക് എന്നിവയിൽ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു.

ബസ് ചാർജ് വർധനവിന് എൽഡിഎഫ് അംഗീകാരം നൽകിയതോടെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ലെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.

]]>
ഓട്ടോ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തിയേക്കും; നിരക്ക് വര്‍ധന പുനപരിശോധിക്കും https://malayalees.ch/auto-rate-hike-will-be-reviewed/ Mon, 04 Apr 2022 12:58:29 +0000 https://malayalees.ch/?p=59546 ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ ഓട്ടോ മിനിമം ചാര്‍ജ് പുനപരിശോധിക്കാന്‍ തീരുമാനം. മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്‍ത്താനാണ് സാധ്യത. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപയായി ഉയര്‍ത്താനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നത്.
ഇതിനെതിരെ സിഐടിയു പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് പുനപരിശോധിക്കാനുള്ള തീരുമാനം. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയില്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് വില വര്‍ധന പുനപരിശോധിക്കാനുള്ള നീക്കം. ഈ മാസം 15നുശേഷം നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും.

ഇന്ധനവില ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവിനൊപ്പം ഓട്ടോ , ടാക്‌സി ചാര്‍ജും കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചിരുന്നു. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.

ടാക്‌സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ ടാക്‌സി ചാര്‍ജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു. ബസ്, ഓട്ടോ, ടാക്‌സി വര്‍ധവില്‍ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കും.

ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം.

]]>