Auto – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Nov 2023 05:11:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Auto – malayalees.ch https://malayalees.ch 32 32 ഒരു കാറിൽ നിന്ന് മറ്റൊരു കാർ ചാർജ് ചെയ്യാം; റേഞ്ച്എക്‌സ്‌ചേഞ്ച് ‌ടെക്നോളജി അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ് https://malayalees.ch/lucid-motors-rangexchange-brings-vehicle-to-vehicle-charging/ Tue, 14 Nov 2023 05:11:22 +0000 https://malayalees.ch/?p=91039 വൈദ്യുത കാറിൽ നിന്ന് മറ്റൊരു വാഹനം ചാർജ് ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ്. ലൂസിഡ് കാർ ഉടമകൾക്ക് ഈ സംവിധാനം ഉപയോഗിച്ച് സ്വന്തം വാഹനത്തിൽ നിന്നു മറ്റൊരു വൈദ്യുത കാർ ചാർജ് ചെയ്യാൻ സാധിക്കും. റേഞ്ച്എക്‌സ്‌ചേഞ്ച് എന്ന പേരിലാണ് പുതിയ ‌ടെക്നോളജി അവതരിപ്പിക്കുന്നത്.

വെഹിക്കിൾ ടു വെഹിക്കിൾ രീതിയിൽ 9.6kW നിരക്കിൽ മറ്റു വാഹനങ്ങൾ ചാർജു ചെയ്യാനാവും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ ദൂരം ഓടാൻ വേണ്ട ചാർജ് ഈ രീതിയിൽ മറ്റു വാഹനങ്ങൾക്ക് ലഭിക്കും. ഇതിനായി പ്രത്യേകം അഡാപ്റ്റർ കേബിൾ മാത്രം മതിയാകും.

അതേസമയം മറ്റു വൈദ്യുത കാറുകളെ അപേക്ഷിച്ച് ലൂസിഡ് കാറുകളുടെ റേഞ്ച് കൂടുതലാണ്. ലൂസിഡ് എയർ ഡ്രീം എഡിഷൻ ഒരു തവണ ചാർജ് ചെയ്താൽ ശരാശരി 665 കിലോമീറ്റർ വരെ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആഡംബര വൈദ്യുത കാറുകളിൽ മൈൽ/kWh അനുപാതം വളരെ മികച്ചതാണ്.

]]>
ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകാതിരിക്കാൻ ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ച്​ ചൈന https://malayalees.ch/laser-lights-being-used-to-help-sleepy-drivers-in-china/ Mon, 13 Nov 2023 08:55:18 +0000 https://malayalees.ch/?p=90994 രാത്രികാലങ്ങളിലുള്ള ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതിനെ തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും രാത്രികാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാനും ചൈനീസ് ഗവൺമെൻ്റ് ഒരു ലേസർ ഷോ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ്​ സർക്കാറാണ്​ ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

പല നിറത്തിലുള്ള മിന്നുന്ന ലേസർ ലൈറ്റുകൾ റോഡിന്​ കുറുകേയുള്ള സൈൻ ബോർഡുകൾക്ക് അരികിലായാണ് സ്ഥാപിച്ചിരിക്കുന്നത്. ചൈനയിലെ ഹൈവേയിലെ ലേസർ ഷോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പല നിറത്തിലുള്ള പ്രകാശങ്ങൾ തിളങ്ങുന്നത് കാണുന്നതിലൂടെ ഡ്രൈവറുടെ ക്ഷീണം ഒരുപരിധി കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

ലേസർ ലൈറ്റുകളിലേക്ക് ഡ്രൈവർ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് അപകതസാധ്യത കൂട്ടുമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത വളരെ ശാസ്ത്രീയപരമായിട്ടും സുരക്ഷിതമായിട്ടുമാണ്. രണ്ട് കിലോമീറ്റർ വരെ ഇതിൻ്റെ വെളിച്ചം ലഭിക്കും. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള ലേസർ ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാഠിന്യമുള്ള നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നതിലൂടെ ഡ്രൈവർമാരെ ഉണർന്നിരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് മുൻപ് ഓസ്ട്രേലിയയിൽ ഇത്തരത്തിലുളള പരീക്ഷണങ്ങൾ നടത്തിയിരുന്നു.

]]>
ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ യാത്ര, അതുല്യമായ അനുഭവം; ഇന്ത്യയിലും ഇതേ അനുഭവം ഉടൻ പ്രതീക്ഷിക്കാം; വി മുരളീധരൻ https://malayalees.ch/v-muraleedharan-about-japan-bullet-train/ Mon, 13 Nov 2023 08:53:05 +0000 https://malayalees.ch/?p=90991 ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ സന്തോഷം പങ്കുവച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.ജപ്പാൻ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ബുള്ളറ്റ് ട്രെയിനിൽ യാത്ര. കഴിഞ്ഞ ദിവസം അദ്ദേഹം എക്സിൽ (ട്വിറ്റർ) ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ജപ്പാനിലെ പ്രസിദ്ധമായ ബുള്ളറ്റ് ട്രെയിനുകളാണ് ഷിൻകാൻസൻ. മണിക്കൂറിൽ 320 കിലോമീറ്ററാണ് വേ​ഗത.

‘ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ വളരെയധികം സന്തോഷം. അതുല്യമായ യാത്രാനുഭവമായിരുന്നു. ഇന്ത്യയിൽ ഇതേ അനുഭവം കാണാൻ അധികം കാത്തിരിക്കാനാകില്ലെന്നും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേ​ഗത്തിലാണെന്നും’ അദ്ദേഹം കുറിച്ചു.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് റൂട്ട് നിർമാണം പുരോ​ഗമിക്കുകയാണ്. 1964ലാണ് ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്നത്. നിലവിൽ 2,830.6 കി.മീ അതിവേ​ഗ പാതയാണ് ജപ്പാനിലുള്ളത്. മിനി-ഷിൻകാസെൻ ലൈനുകളും വികസിപ്പിച്ചു. ഈ പാതയിലോടുന്ന സെമി ഹൈസ്പീഡ് ട്രെയിനുകളുടെ വേ​ഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്.

]]>
ഇന്ത്യയില്‍ 2.5 ദശലക്ഷം കാറുകള്‍ നിര്‍മ്മിച്ചു; റെനോ-നിസാന്‍ സഖ്യം മുന്നേറ്റം https://malayalees.ch/renault-nissan-crosses-2-5-million-vehicle-production/ Fri, 28 Jul 2023 08:19:04 +0000 https://malayalees.ch/?p=85181 ഇന്ത്യയില്‍ 25 ലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ച് റെനോ-നിസാന്‍ സഖ്യം. ചെന്നൈയിലെ പ്ലാന്റിലെ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകളാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ചെന്നൈയിലെ ഒറഗഡത്താണ് നിര്‍മ്മാണ പ്ലാന്റുള്ളത്.

ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിക്കുക മാത്രമല്ല ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇതുവരെ 1.15 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം റെനോ നിസ്സാന്‍ സഖ്യം ഇന്ത്യയില്‍ 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. രണ്ട് സമ്പൂര്‍ണ വൈദ്യുത വാഹനങ്ങള്‍ ഉള്‍പ്പെടെ ആറ് പുതിയ വാഹനങ്ങളുടെ നിര്‍മ്മാണമാണ് കമ്പനികളുടെ ശ്രദ്ധാ കേന്ദ്രം.

ഇന്ത്യയില്‍ കാറുകളുടെ ഉത്പാദനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതില്‍ സന്തോഷമുണ്ടെന്നും പുതിയതും മെച്ചപ്പെടുത്തിയതുമായ വാഹനങ്ങളുടെ ഒരു നിര അവതരിപ്പിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ് റെനോ ഇന്ത്യ സിഇഒയും എംഡിയുമായ വെങ്കിറാം മാമില്ലപ്പള്ളി പ്രതികരിച്ചു. ഉല്പന്നങ്ങളുടെ അസാധാരണമായ ഒരു നിര കൊണ്ടുവരാന്‍ ഇന്ത്യയിലെ നിക്ഷേപവും ആഗോള വൈദ്ഗധ്യവും പ്രയോജനപ്പെടുത്തുമെന്ന് നിസാന്‍ ഇന്ത്യ പ്രസിഡന്റ് ഫ്രാങ്കോ ടോറസ് പറഞ്ഞു.

]]>
ഏറ്റവും വില കുറഞ്ഞ മോഡല്‍; ഒല എസ്-1 എയര്‍ വിപണിയിലേക്ക് https://malayalees.ch/ola-s1-air-booking-dates-announced/ Mon, 24 Jul 2023 10:57:24 +0000 https://malayalees.ch/?p=84927 ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പായ ഒല എസ്-1 എയര്‍ വിപണിയിലേക്കെത്തുന്നു. ജൂലൈ 28ന് വിപണിയില്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വില കുറഞ്ഞ മോഡലാണ് ഒല എസ്-1 എയര്‍. 1,10,000 രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയിലായിരിക്കും സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

മൂന്നു വേരിയന്റുകളിലായാണ് ഒല എസ്-1 എയര്‍ എത്തുക. ബേസ് മോഡലിന് 84,999 രൂപയും മിഡില്‍ വേരിയന്റിന് 99,999 രൂപയും ടോപ്പ് മോഡലിന് 1,09,000 രൂപയുമാണ് എക്‌സ് ഷോറൂം വില. ഒലയുടെ ഈ പതിപ്പ് ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.

കോറല്‍ ഗ്ലാം, ജെറ്റ് ബ്ലാക്ക്, ലിക്വിഡ് സില്‍വര്‍, നിയോ മിന്റ്, പോര്‍സലൈന്‍ വൈറ്റ് എന്നീ കളര്‍ ഒപ്ഷനുകളും കമ്പനി വാഗ്ദാനം നല്‍കുന്നു. ജൂലൈ 31 മുതല്‍ 1,19,999 രൂപയ്ക്ക് സ്‌കൂട്ടര്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഓഗസ്റ്റിലാണ് വാഹനത്തിന്റെ ആദ്യ ഡെലിവറി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.

]]>
‘എനിക്ക് കെടിഎം 390 ഉണ്ട്; പക്ഷേ ഇതുവരെ ഓടിക്കാന്‍ കഴിഞ്ഞിട്ടില്ല’; രാഹുല്‍ ഗാന്ധി https://malayalees.ch/congress-leader-rahul-gandhi-says-he-own-a-ktm-390/ Mon, 10 Jul 2023 11:54:56 +0000 https://malayalees.ch/?p=84149 കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വര്‍ക്ക് ഷോപ്പുകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സമൂഹമാധ്യമത്തില്‍ വൈറലായികരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സമൂഹത്തില്‍ വിവിധ ഭാഗങ്ങളിലുള്ളവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.

സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഒരു വര്‍ക്ക് ഷോപ്പ് ജീവനക്കാരനോട് സംവദിക്കുന്നതിനിടെ തനിക്ക് കെടിഎം 390 ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സൂപ്പര്‍ ബൈക്ക് ഇപ്പോഴും ഉപയോഗിക്കാതെ ഇരിപ്പുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നെന്താണ് അത് ഉപയോഗിക്കാത്തത് എന്ന ഒരാളുടെ ചോദ്യത്തിന് തന്റെ സുരക്ഷ ജീവനക്കാര്‍ അതിന് അനുവദിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.

ജൂണ്‍ 27ന് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ കരോള്‍ ബാഗ് മാര്‍ക്കറ്റില്‍ ബൈക്ക് മെക്കാനിക്കുകളെ കണാന്‍ എത്തിയത്. ഒരു മെക്കാനിക് എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നതായാണ് സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.

രാഹുലിനെ കണ്ട് വന്‍ ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്. തൊഴിലാളികള്‍ക്കും അവിടെ തടിച്ചു കൂടിയ ആളുകള്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത രാഹുല്‍, ഏഴു മണിയോടെയാണ് അവിടെ നിന്ന് മടങ്ങിയത്.

]]>
എസ്‌വി, വി, വിഎക്‌സ്, ഇസഡ് എക്‌സ്; വിപണി കീഴടക്കാന്‍ ഹോണ്ട എലിവേറ്റ് https://malayalees.ch/honda-elevate-variants-and-features-leaked/ Mon, 10 Jul 2023 11:50:15 +0000 https://malayalees.ch/?p=84143 വിപണി കീഴടക്കാന്‍ എത്തുന്ന ഹോണ്ട എലിവേറ്റ് നാലു വേരിയന്റുകളിലാണ് എത്തുക. എസ്‌വി, വി, വിഎക്‌സ്, ഇസഡ് എക്‌സ് എന്നീ നാലു വേരിയന്റുകളിലാണ് എത്തുന്നത്. കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ വാഹനത്തിന്റെ സവിഷശേഷതകളും വകഭേദങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

എസ്‌വിയില്‍ ഹോണ്ടയുടെ സ്മാര്‍ട്ട് എന്‍ട്രി സിസ്റ്റത്തോടു കൂടിയ എന്‍ജിന്‍ പുഷ് ബട്ടന്‍ സ്റ്റാര്‍ട്ടര്‍, പിഎം 2.5 ക്യാബിന്‍ എയര്‍ഫില്‍റ്ററോടുകൂടിയ ഓട്ടോ എസി, ഡ്യുവല്‍ എസ്ആര്‍എസ് എയര്‍ബാഗ് എന്നീ ഫീച്ചറുകളാണ് ഉണ്ടായിരിക്കുക.

രണ്ടാമത്തെ വേരിയന്റായ വിയില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ആന്‍ഡ്രോയിഡ് ഓട്ടോ, ഹോണ്ട കണക്റ്റ്, മള്‍ട്ടി ആംഗിള്‍ റിയര്‍ വ്യൂ ക്യാമറയും ഉണ്ടായിരിക്കും. വിഎക്‌സിലേക്ക് വരുമ്പോള്‍ വണ്‍ടച്ച് ഇലക്ട്രിക് സണ്‍റൂഫ്, ലൈന്‍ വാച്ച് ക്യാമറ, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ്‌ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇസഡ് എക്‌സില്‍ ഹോണ്ട സെന്‍സറായ എഡിഎസ് ടെക്‌നോളജി ക്രമീകരിച്ചിട്ടുണ്ട്. സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഓട്ടോ ഡിമ്മിങ് ഇന്റേണല്‍ റിയര്‍വ്യൂ മിറര്‍, ക്രോം ഡോര്‍ഹാന്‍ഡിലുകള്‍ എന്നിങ്ങനെയാണ് ഈ വേരിയന്റിലെ ഫീച്ചറുകള്‍. ഹോണ്ട എലിവേറ്റിന്റെ വിലവിവരങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഹോണ്ട എലിവേറ്റും നിര്‍മിച്ചിരിക്കുന്നത്. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിറ്റ് ഗിയര്‍ബോക്‌സുകളുമായി എലിവേറ്റ് എത്തുക. 1.5 ലിറ്റര്‍ ഐവിടെക് ഡിഒഎച്ച്‌സി എന്‍ജിനാണ് എലിവേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

]]>
പത്ത് ദിവസത്തിനുള്ളില്‍ ബുക്കിങ്ങ് 10,000 കടന്നു; ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് കുതിക്കുന്നു https://malayalees.ch/triumph-speed-400-bookings-cross-the-10000-mark-within-10-days/ Mon, 10 Jul 2023 08:26:08 +0000 https://malayalees.ch/?p=84134
ട്രയംഫ്-ബജാജ് പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡലുകളായ ട്രയംഫ് 400 ബുക്കിങ്ങ് കുതിക്കുന്നു. ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകളുടെ ബുക്കിങ് 10,000 കടന്നു. 2.33 ലക്ഷം രൂപയാണ് ട്രയംഫ് 400ന്റെ എക്‌സ് ഷോറൂം വില.

വെറും പത്ത് ദിവസത്തിലാണ് ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് പതിനായിരം കഴിഞ്ഞത്. ഈ മാസം അഞ്ചിനാണ് ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത് എന്ന് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ അറിയിച്ചു.

ട്രയംഫ് സ്പീഡ് 400 എന്ന ബൈക്കിന്റെ ബുക്കിങ് 10,000 പൂര്‍ത്തിയായാതിനാല്‍ പിന്നീട് ബുക്ക് ചെയ്യുന്നവര്‍ വാഹനത്തിന് 10,000 രൂപ അധികമായി നല്‍കേണ്ടി വരും. ട്രയംഫ് സ്പീഡ് 400 ബൈക്കിന്റെ വില മാത്രമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. വൈകാതെ തന്നെ സ്‌ക്രാംബ്ലര്‍ 400എക്‌സ് ബൈക്കിന്റെ വിലയും പ്രഖ്യാപിക്കും.

ട്രയഫ് 400 ബൈക്കുകള്‍ ബൂക്ക് ചെയ്യാനായി ഓണ്‍ലൈനായി സൗകര്യമുണ്ട്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ 10,000 പ്രീ-ഓര്‍ഡറുകള്‍ നേടിയെന്നത് അത്ഭുതകരമായ കാര്യമാണെന്ന് രാകേഷ് ശര്‍മ്മ പറഞ്ഞു.

]]>
വാഹനം വില്‍ക്കാം സമാധാനമായി; ഊരാക്കുടുക്കാകാതിരിക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ https://malayalees.ch/things-to-keep-in-mind-when-selling-vehicle/ Sat, 08 Jul 2023 04:40:33 +0000 https://malayalees.ch/?p=84055
വാഹനം വില്‍ക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടാതായിട്ടുണ്ട്. വാഹനം കൈമാറി കഴിഞ്ഞു രജിസ്‌ട്രേഷന്‍ പഴയ ഉടമസ്ഥന്റെ പക്കല്‍ തന്നെ തുടരുന്നത് പല പ്രശ്‌നങ്ങള്‍ക്കും വഴിവക്കാറുണ്ട്. പേരുമാറ്റാതെ വാഹനം കൈമാറ്റം ചെയ്യപ്പെടുന്നതുമൂലമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

ഒരു വാഹനം കൈമാറ്റം ചെയ്യപ്പെട്ടാലും മറ്റ് എഗ്രിമെന്റുകള്‍ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ച്, പേരുമാറ്റാത്തിടത്തോളം കാലം നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഉടമസ്ഥന്‍ ആണ് എല്ലാ ബാധ്യതകള്‍ക്കും കേസുകള്‍ക്കും ബാധ്യസ്ഥമാകുന്നതെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. സ്വന്തം വാഹനം കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ആ വാഹനത്തിന്റെ ഉടമസ്ഥത പുതിയ ആളിലേക്ക് മാറ്റുന്നു എന്നുള്ളത് സ്വന്തം ഉത്തരവാദിത്തമായി നിലവിലുള്ള ഉടമ ഏറ്റെടുക്കേണ്ടതുണ്ട്.

പേരുമാറ്റാതെ തുടര്‍വന്നാല്‍ വാഹനം ഏതെങ്കിലും അപകടത്തില്‍ പെട്ടാലോ ട്രാഫിക് നിയമലംഘനത്തിനുള്ള ക്യാമറയിലോ മറ്റു കേസുകളിലോ ഉള്‍പ്പെട്ടാലോ ഏതെങ്കിലും ക്രിമിനല്‍ കേസുകള്‍ക്ക് ഉപയോഗിക്കപ്പെട്ടാലോ വാഹനത്തിന്റെ ഉടമയ്ക്ക് കോടതികള്‍ കയറേണ്ട സാഹചര്യം ഉണ്ടാകും.

ഇത് ഒഴിവാക്കുന്നതിനായി വാഹനം വാങ്ങുന്ന ആളുടെ അഡ്രസ് പ്രൂഫ് വാങ്ങി പരിവാഹന്‍ സേവ എന്ന സൈറ്റ് വഴി നിലവിലുള്ള ഉടമസ്ഥന്റെയും വാങ്ങുന്ന ആളുടെയും മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി എന്റര്‍ ചെയ്തു അപേക്ഷ സമര്‍പ്പിക്കുകയും അതിന് ആയതിന്റെ പ്രിന്റ് എടുത്ത് ഒപ്പിട്ട് ഒറിജിനല്‍ ആര്‍സി ബുക്കും മറ്റ് രേഖകളും സഹിതം സ്വന്തം പരിധിയിലുള്ള ഓഫീസില്‍ സമര്‍പ്പിച്ചാല്‍ പുതിയതായി വാങ്ങിയ ആളുടെ പേരിലേക്ക് സ്പീഡ് പോസ്റ്റില്‍ പേരുമാറ്റിയതിനുശേഷം ആര്‍ സി ബുക്ക് അയച്ചു നല്‍കുന്നതുമാണ്.

ആധാര്‍ അധിഷ്ഠിത ഫേസ് ലെസ് സര്‍വീസ് ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഒറിജിനല്‍ ആര്‍സി ബുക്ക് ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കാതെ തന്നെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനും ഒറിജിനല്‍ ആര്‍സി ബുക്ക് പുതിയ ഉടമസ്ഥന് നല്‍കി കൈപ്പറ്റ് രസീത് വാങ്ങി സൂക്ഷിക്കുകയും ചെയ്യാവുന്നതാണ്.

]]>
ഓലെയ്ക്കും ഊബറിനും ബദലായി കേരള സവാരി; ചിങ്ങം ഒന്ന് മുതൽ ഓട്ടം തുടങ്ങും https://malayalees.ch/kerala-savari-comes-as-an-alternative-to-ola-and-uber/ Tue, 26 Jul 2022 04:27:11 +0000 https://malayalees.ch/?p=65410 കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

ഊബർ, ഓല മാതൃകയിൽ കേരള സവാരി എന്ന പേരിൽ ഓൺലെൻ ഓട്ടോ, ടാക്സി സേവനം തുടങ്ങുന്നത് സംബന്ധിച്ച് കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡാണ് സർക്കാറിന് നിർദേശം സമർപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്‍ററാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്റ്റ്‍വെയർ, ജി.പി.എസ് ഏകോപനം, കാൾ സെന്‍റർ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഓട്ടോ ടാക്സി ബുക്ക് ചെയ്യുന്നതിന് മൊബൈൽ ആപ്പും ലഭ്യമാക്കും.

]]>