australian open – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Aug 2023 08:17:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png australian open – malayalees.ch https://malayalees.ch 32 32 ഓസ്‌ട്രേലിയൻ ഓപ്പൺ: പി.വി സിന്ധു പുറത്ത്, ക്വാർട്ടറിൽ അമേരിക്കൻ താരത്തോട് തോറ്റു https://malayalees.ch/pv-sindhu-knocked-out-of-australia-open/ Fri, 04 Aug 2023 08:17:17 +0000 https://malayalees.ch/?p=85611 രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ പി.വി സിന്ധു ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫൈനലിൽ കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക 12-ാം നമ്പർ താരം അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു.

39 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 12-21, 17-21 എന്ന സ്‌കോറിനായിരുന്നു സിന്ധു കീഴടങ്ങിയത്. 33 കാരിയായ ചൈനീസ് വംശജയായ അമേരിക്കൻ താരത്തിനെതിരെ മുമ്പ് 10 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും ജയം സിന്ധുവിനൊപ്പം നിന്നു. പക്ഷേ ഇത്തവണ ഭാഗ്യം സിന്ധുവിനെ തുണച്ചില്ല. ക്വാർട്ടറിൽ ഷാങ്ങിൽ നിന്ന് കടുത്ത പോരാട്ടമാണ് സിന്ധു നേരിട്ടത്.

]]>
ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സാനിയ – ബൊപ്പണ്ണ സഖ്യത്തിനു പരാജയം https://malayalees.ch/australin-open-final-sania-mirza-rohan-bopanna-lost/ Fri, 27 Jan 2023 04:18:38 +0000 https://malayalees.ch/?p=75079 ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇന്ത്യൻ ജോഡികളായ സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യത്തിനു പരാജയം. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേൽ മാറ്റോസ് ജോഡിയാണ് കലാശപ്പോരിൽ ഇന്ത്യൻ സംഘത്തെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബ്രസീൽ സഖ്യത്തിൻ്റെ വിജയം. സ്കോർ. 7-6(7-2), 6-2.

കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം മത്സരത്തിനാണ് സാനിയ ഇന്ന് ഇറങ്ങിയത്. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സാനിയ തന്റെ കരിയറിൽ ഇതുവരെ നേടിയിട്ടുള്ളത്. അടുത്ത മാസം 19 ന് നടക്കാനിരിക്കുന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് താരത്തിന്റെ തീരുമാനം.

2022 സീസണു ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ ഈ തീരുമാനം പിൻവലിച്ചാണ് വീണ്ടും മത്സരിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

]]>
ഓസ്ട്രേലിയൻ ഓപ്പൺ; കലാശപ്പോരിൽ നദാലും മെദ്‌വെദേവും ഏറ്റുമുട്ടും https://malayalees.ch/australian-open-final-daniil-medvedev-rafael-nadal/ Fri, 28 Jan 2022 13:08:54 +0000 https://malayalees.ch/?p=56177 ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യൽ താരം ഡാനിയൽ മെദ്‌വെദേവും ഏറ്റുമുട്ടും. മെദ്‌വെദേവ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയും നദാൽ ഇറ്റാലിയൻ താരം മത്തെയോ ബരേറ്റിനിയെയുമാണ് സെമിഫൈനലിൽ കീഴടക്കിയത്. ജനുവരി 30നാണ് ഫൈനൽ.

21ആം ഗ്രാൻഡ്‌സ്ലാം കിരീടം എന്ന നേട്ടത്തിലേക്കാണ് നദാൽ റാക്കറ്റേന്തുക. ഇറ്റലിയുടെ ഏഴാം സീഡ് ബരേറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് താരം മറികടന്നത്. സ്കോർ 6-3, 6-2, 3-6, 6-3. ആദ്യ രണ്ട് സെറ്റ് അനായാസം സ്വന്തമാക്കിയ നദാലിന് മൂന്നാം സെറ്റ് നഷ്ടമായി. എന്നാൽ, നാലാം സെറ്റിൽ തിരികെയെത്തിയ താരം കളി സ്വന്തമാക്കുകയായിരുന്നു. 2 മണിക്കൂറും 55 മിനിട്ടുമാണ് ഈ മത്സരം നീണ്ടുനിന്നത്.

ലോക രണ്ടാം നമ്പർ താരം മെദ്‌വെദേവ് തുടർച്ചയായ രണ്ടാം വർഷമാണ് ഫൈനലിൽ പ്രവേശിക്കുന്നത്. സിറ്റ്സിപാസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മെദ്‌വെദേവ് മറികടക്കുകയായിരുന്നു. സ്കോർ 7-6(5) 4-6 6-4 6-1.

]]>