Australian Open: Novak Djokovic stunned by Jannik Sinner in semifinal – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 Jan 2024 08:43:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Australian Open: Novak Djokovic stunned by Jannik Sinner in semifinal – malayalees.ch https://malayalees.ch 32 32 ഓസ്‌ട്രേലിയൻ ഓപ്പണിൽ വൻ അട്ടിമറി: നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് പുറത്ത് https://malayalees.ch/australian-open-novak-djokovic-stunned-by-jannik-sinner-in-semifinal/ Fri, 26 Jan 2024 08:43:47 +0000 https://malayalees.ch/?p=95352 ഓസ്‌ട്രേലിയൻ ഓപ്പണിൽ വൻ അട്ടിമറി. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് നാലാം നമ്പർ താരം ഇറ്റലിയുടെ യാനിക്ക് സിന്നർ ഫൈനലിൽ. നാല് സെറ്റ് നീണ്ട മത്സരത്തിൽ 6-1, 6-2, 6-7, 6-3 എന്ന സ്‌കോറിനാണ് സിന്നർ ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. 22 കാരനായ സിന്നർ ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്നത്.

സമീപകാല ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് റോഡ് ലേവർ അരീനയിൽ നടന്നത്. 3 മണിക്കൂർ 21 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ജോക്കോവിച്ചിനെ 1-6, 2-6, 7-6 (6), 3-6 എന്ന സ്‌കോറിനാണ് ജാനിക് സിന്നർ പരാജയപ്പെടുത്തിയത്. ഫൈനലിൽ ഡാനിൽ മെദ്‌വദേവിനെയോ അലക്‌സാണ്ടർ സ്വെരേവിനെയോ സിന്നർ നേരിടും.

]]>