australian cricket team – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Mar 2023 09:27:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png australian cricket team – malayalees.ch https://malayalees.ch 32 32 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടി ഓസ്‌ട്രേലിയ; മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിച്ചു https://malayalees.ch/world-test-championship-final-australia-book-ticket-for-summit-clash-at-the-oval-with-indore-test-win/ Fri, 03 Mar 2023 09:26:30 +0000 https://malayalees.ch/?p=77290 സ്വയം കുഴിച്ച കുഴിയിൽ വീണ് ടീം ഇന്ത്യ. മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ആധികാരിക ജയം. 76 റൺസ് പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇൻഡോറിലെ മികച്ച വിജയത്തോടെ ഈ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി. അതേസമയം തോറ്റെങ്കിലും 4 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യൻ ടീം 2-1ന് മുന്നിലാണ്.

https://18920e5f4b557ebec9f424e533b2effd.safeframe.googlesyndication.com/safeframe/1-0-40/html/container.html

76 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ മറികടന്ന് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് മുമ്പ് ഓസ്‌ട്രേലിയ മത്സരം അവസാനിപ്പിച്ചു. ട്രാവിസ് ഹെഡും മാർനസ് ലാബുഷാഗ്നെയുമാണ് ജയം ഒരുക്കിയത്. ട്രാവിസ് പുറത്താകാതെ 53 പന്തിൽ 49 റൺസ് നേടിയപ്പോൾ ലാബുഷാഗ്നെ പുറത്താകാതെ 28 റൺസെടുത്തു. ഉസ്മാന്‍ ഖവാജയെ ആർ അശ്വിൻ പുറത്താക്കി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 109 റൺസിന് പുറത്തായി.

മറുപടിയായി കംഗാരുക്കൾ ഒന്നാം ഇന്നിംഗ്‌സിൽ 197 റൺസ് നേടി 88 റൺസിന്റെ ലീഡ് നേടി. ചേതേശ്വർ പൂജാര ഒഴികെ, രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ നിരാശപ്പെടുത്തിയതോടെ ടീം മുഴുവനും 163 റൺസിന് പുറത്താവുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. നേരത്തെ 2021ൽ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് ടീം ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നാലാം ടെസ്റ്റ് മാർച്ച് 9 മുതൽ അഹമ്മദാബാദിൽ നടക്കും.

]]>
ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച https://malayalees.ch/ind-vs-aus-3rd-test-live-score/ Wed, 01 Mar 2023 11:43:23 +0000 https://malayalees.ch/?p=77142 ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇൻഡോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകർച്ച. ആദ്യ ദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ 84 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ പതറുകയാണ് ടീം. ആദ്യ സെഷനിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർമാർ പുറത്തെടുത്തത്. 45 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ(12), ശുഭ്മാൻ ഗിൽ(21), ശ്രേയസ് അയ്യർ(0), ചേതേശ്വര് പൂജാര(1), രവീന്ദ്ര ജഡേജ(4), വിരാട് കോലി(22), കെ.എസ് ഭരത്(17) എന്നിവർ അനായാസം കീഴടങ്ങി.

ആറ് റൺസുമായി അക്‌സർ പട്ടേലും ഒരു റണ്ണുമായി ആർ അശ്വിനുമാണ് ക്രീസിൽ. പ്ലെയിങ് ഇലവനിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഓപ്പണർ കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലിന് അവസരം ലഭിച്ചപ്പോൾ മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തി. പേസർ മിച്ചൽ സ്റ്റാർക്കും ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി. സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയൻ ടീമിന്റെ നായകൻ.

]]>
മാത്യു കുഹ്നെമാന് അഞ്ചു വിക്കറ്റ്, ഇന്ത്യ 109 റണ്‍സിന് പുറത്ത്; ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി https://malayalees.ch/australia-vs-india-ind-vs-aus-3rd-test-live-cricket-score/ Wed, 01 Mar 2023 08:42:49 +0000 https://malayalees.ch/?p=77124 ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 109 റൺസിന് പുറത്ത്. ആദ്യ സെഷനിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുഹ്നെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. അതേസമയം മറുപടി ബാറ്റിങ്ങിൽ 7 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്.

ഇൻഡോറിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർമാർ പുറത്തെടുത്തത്. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിൽ തന്നെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ രോഹിത് ശർമ്മയ്ക്ക് ഭാഗ്യം തുണച്ചെങ്കിലും അത് മുതലെടുക്കാൻ കഴിഞ്ഞില്ല. വൈകാതെ 12 റൺസുമായി രോഹിത് പുറത്ത്. ഇതിന് പിന്നാലെ വിക്കറ്റുകളുടെ കുത്തൊഴുക്കായിരുന്നു.

കെ.എൽ രാഹുലിന് പകരം കളിക്കുന്ന ശുഭ്മാൻ ഗിൽ 18 പന്തിൽ 21 റൺസെടുത്ത് ഔട്ട് ആയി. ചേതേശ്വർ പൂജാര ഒരു റണ്ണിന് പുറത്തായപ്പോൾ രവീന്ദ്ര ജഡേജ നാല് റൺസെടുത്തു. ശ്രേയസ് അയ്യർക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല, വിരാട് കോലിക്ക് 52 പന്തിൽ 22 റ റൺസെടുത്തു. 30 പന്തിൽ 17 റൺസെടുത്ത ശേഷമാണ് ശ്രീകർ ഭരത് പുറത്തായത്. ഉച്ചഭക്ഷണത്തിന് ശേഷം രവിചന്ദ്രൻ അശ്വിനെയും (3) ഉമേഷ് യാദവിനെയും കുഹ്നെമാൻ പുറത്താക്കി. 13 പന്തിൽ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 17 റൺസാണ് ഉമേഷ് നേടിയത്. സിറാജ് റണ്ണൗട്ടായപ്പോൾ അക്ഷർ 12 റൺസുമായി പുറത്താകാതെ നിന്നു.

അരങ്ങേറ്റ ഇന്നിംഗ്‌സിൽ ഇടങ്കയ്യൻ സ്പിന്നർ മാത്യു കുഹ്‌നെമാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലിയോണിന് മൂന്ന് വിക്കറ്റ് ലഭിച്ചു. ടോഡ് മർഫിക്ക് ഒരു വിക്കറ്റും നേടി. രോഹിത്, ശുഭ്മാൻ, ശ്രേയസ്, അശ്വിൻ, ഉമേഷ് എന്നിവരെയാണ് കുഹ്നെമാൻ പുറത്താക്കിയത്. അതേസമയം പൂജാര, ജഡേജ, ഭരത് എന്നിവരെ ലിയോൺ പവലിയനിലേക്ക് അയച്ചു. ടോഡ് മർഫിയാണ് കോലിയെ പുറത്താക്കിയത്. ഓസ്‌ട്രേലിയക്കെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യ നേടുന്ന നാലാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് 109. 1983ൽ വാങ്കഡെയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 104 റൺസും 2017ൽ പൂനെയിൽ 105 റൺസും 2017ൽ പൂനെയിൽ 107 റൺസും ഇപ്പോൾ 109 റൺസുമാണ് ഇന്ത്യ നേടിയത്.

]]>
മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയയെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര https://malayalees.ch/sri-lanka-wins-odi-series-vs-australia/ Wed, 22 Jun 2022 04:14:57 +0000 https://malayalees.ch/?p=63695 പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 254 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ജയത്തോടെ പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി. ഇത് 30 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയെ കീഴടക്കി ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്.

ശ്രീലങ്കയുടെ ദസുന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസിന് 19 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. ആദ്യ പന്തില്‍ റണ്‍സെടുക്കാനാകാത്ത കുനെമാന്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ രണ്ട് റണ്‍സ്. നാലും അഞ്ചും ബൗണ്ടറി കടത്തി. രണ്ട് പന്തില്‍ 9 റണ്‍സ് ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് വേണമെന്നിരിക്കെ അവസാന പന്തില്‍ സിക്‌സിന് ശ്രമിച്ച കുനെമാനെ അസലങ്ക കൈയിലൊതുക്കിയതോടെ ശ്രീലങ്ക പരമ്പര നേടി.

]]>
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം;മാക്സ്‌വെല്‍ ഫിനിഷിംഗില്‍ ഓസീസിന് ജയം https://malayalees.ch/glenn-maxwell-propels-australia-past-sri-lanka-in-rain-hit-first-odi/ Wed, 15 Jun 2022 04:33:38 +0000 https://malayalees.ch/?p=63385 ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ബാറ്റിംഗ് മികവില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ശ്രീലങ്കയെ വീഴ്ത്തി ഓസ്ട്രേലിയ. ശ്രീലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ഓസീസ് മറികടന്നു. മഴമൂലം ഓസീസിന്‍റെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 ഓവറില്‍ 282 റണ്‍സാക്കിയിരുന്നു.

സ്കോര്‍ ശ്രീലങ്ക 50 ഓവറില്‍ 300-7, ഓസ്ട്രേലിയ 42.3 ഓവറില്‍282-8 (ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം) ലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സിലെ പതിമൂന്നാം ഓവറിലാണ് മഴയെത്തിയത്. ഈ സമയം ഓസീസ് 12.4 ഓവറില്‍ 72-1 എന്ന നിലയിലായിരുന്നു. മഴക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഓസീസ് ലക്ഷ്യം 44 ഓവറില്‍ 282 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(44), സ്റ്റീവ് സ്മിത്തും(53) ചേര്‍ന്ന് ഓസീസിനെ മുന്നോട്ടു നയിച്ചു. ഇരുവരും പുറത്തായശേഷം ലാബുഷെയ്നും(24), മാര്‍ക്കസ് സ്റ്റോയ്നിസും(44) ഓസീസിനായി പൊരുതി.

സ്റ്റോയ്നിസ് പുറത്തായശേഷം ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്‌വെല്‍ ആദ്യം അലക്സ് ക്യാരിയെയും(21) പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് പൊരുതി ഓസീസിനെ ജയത്തിലേക്ക് നയിച്ചു. 51 പന്തില്‍ 80 റണ്‍സെടുത്ത മാക്സ്‌വെല്‍ പുറത്താകാതെ നിന്നു. ആറ് സിക്സും ആറ് ഫോറും പറത്തിയാണ് മാക്സ്‌വെല്‍ 80 റണ്‍സടിച്ചത്. ചമീര എറിഞ്ഞ 43-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സ് അടിച്ച് മാക്സ്‌വെല്‍ ഓസീസിനെ ജയത്തിലെത്തിച്ചു.

]]>