australia – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Dec 2023 04:33:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png australia – malayalees.ch https://malayalees.ch 32 32 ഇന്ത്യ – ഓസ്ട്രേലിയ നാലാം ടി-20 ഇന്ന്; ഇരു ടീമുകൾക്കും ജയിക്കണം https://malayalees.ch/india-australia-4th-t20-today/ Fri, 01 Dec 2023 04:33:46 +0000 https://malayalees.ch/?p=92113 ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി-20 ഇന്ന്. രാത്രി 7 മണിക്ക് റായ്പൂരിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ കളി ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം.

കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി ടീമിൻ്റെ വിജയശില്പിയായ ഗ്ലെൻ മാക്സ്‌വൽ നാട്ടിലേക്ക് മടങ്ങിയത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം, മാക്സ്‌വെല്ലിൻ്റെ മടക്കം ഇന്ത്യക്ക് ആശ്വാസവുമാണ്. അവസാന രണ്ട് ടി-20കൾക്കായി ടീമിലെത്തിയ ശ്രേയാസ് അയ്യർ നാലാം നമ്പറിൽ തിലക് വർമയ്ക്ക് പകരം കളിക്കും. അങ്ങനെയെങ്കിൽ സൂര്യ അഞ്ചാം നമ്പറിലാവും. ടീമിൽ തിരികെയെത്തിയ മുകേഷ് കുമാർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഇടം നേടും. ആവേശ് ഖാനെ പുറത്തിരുത്തി ദീപക് ചഹാറിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.

പ്രമുഖരൊക്കെ നാട്ടിലേക്ക് മടങ്ങിയതിനാൽ പുതുമുഖങ്ങളടങ്ങിയ ടീമാവും ഇന്ന് ഓസ്ട്രേലിയക്കായി ഇറങ്ങുക. ക്രിസ് ഗ്രീൻ ഇന്ന് അരങ്ങേറിയേക്കും. ബെൻ മക്ഡർമോർട്ട്, ബെൻ ഡ്വാർഷുയിസ് എന്നിവരൊക്കെ ഇന്ന് കളിക്കും.

]]>
പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് കളത്തിൽ; ഓസ്ട്രേലിയക്ക് ഇന്ന് ജയിച്ചേപറ്റൂ https://malayalees.ch/india-australia-3rd-t20-today/ Tue, 28 Nov 2023 06:19:35 +0000 https://malayalees.ch/?p=91897 ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യ പരമ്പര സ്വന്തമാക്കും.

യുവാക്കളടങ്ങിയ ഒരു ടീം നിലവിലെ ടി-20 ലോക ജേതാക്കളായ ആധികാരികമായി തകർത്തുകളയുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. ആദ്യ കളി ഓസ്ട്രേലിയ മുന്നോട്ടുവച്ച 209 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന ഇന്ത്യ അടുത്ത കളി ആദ്യം ബാറ്റ് ചെയ്ത് 236 റൺസെന്ന വിജയലക്ഷ്യം വച്ച് 44 റൺസിനു വിജയിച്ചു. യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർ ബാറ്റിംഗിലും രവി ബിഷ്ണോയ്, അക്സർ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ബൗളിംഗിലും തിളങ്ങി. മുകേഷ് കുമാറിൻ്റെ ഡെത്ത് ഓവറുകളും ശ്രദ്ധേയമായിരുന്നു.

മറുവശത്ത്, സ്റ്റീവ് സ്മിത്ത് ഓപ്പൺ ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഓസ്ട്രേലിയക്ക് പ്രധാനമായി ഉള്ളത്. പവർ പ്ലേ മുതലാക്കാൻ രണ്ട് കളിയും സ്മിത്തിനു കഴിഞ്ഞിട്ടില്ല. ആദ്യ കളി ഫിഫ്റ്റി അടിച്ചെങ്കിലും 126 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. മാത്യു ഷോർട്ട് രണ്ട് കളിയും നിരാശപ്പെടുത്തി. ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരടങ്ങിയ മധ്യനിരയാണ് ഓസീസിൻ്റെ കരുത്ത്. മാത്യു വെയ്ഡിന് ഏറെ പന്തുകൾ ഫേസ് ചെയ്യാൻ അവസരം ലഭിക്കുന്നില്ല എന്നത് ഓസീസ് സ്കോറിംഗിനെ ബാധിക്കുന്നുണ്ട്. സ്മിത്തിനു പകരം ഇന്ന് ട്രാവിസ് ഹെഡ് കളിച്ചേക്കും. തൻവീർ സംഗ, നതാൻ എല്ലിസ് എന്നിവരാണ് ബൗളിംഗിൽ തിളങ്ങിയവർ.

]]>
മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയ; ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി https://malayalees.ch/australian-stamp-in-honour-of-mammootty/ Tue, 17 Oct 2023 07:54:26 +0000 https://malayalees.ch/?p=89568 മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു.(Australian stamp in honour of mammootty)

ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പ്രകാശനം ചെയ്തു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ചടങ്ങിന് ആശംസകളറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എം.പി മാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’.ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പറഞ്ഞു.

മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെ ആണ് തങ്ങള്‍ ആദരിക്കുന്നതെന്ന് ആന്‍ഡ്രൂ ചാള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.താന്‍ വളര്‍ന്ന് വന്ന തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറ അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റര്‍ മുറേയ് വാട്ട് പറഞ്ഞു..ഓസ്ട്രേലിയയിലെ നിരവധി എം.പി മാര്‍, സെനറ്റ് അംഗങ്ങള്‍, ഹൈക്കമ്മീഷണര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍, ആസ്ട്രേലിയയിലെ വിവിധ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി നൂറ്റി അന്‍പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പിന്റെ പേഴ്‌സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തും.

]]>
ലബുഷെയ്നും ടിം ഡേവിഡുമില്ല, വാർണർ ടീമിൽ; ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ https://malayalees.ch/australia-world-cup-team-announced/ Thu, 07 Sep 2023 08:13:53 +0000 https://malayalees.ch/?p=87356
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മാർനസ് ലബുഷെയ്ൻ, ടിം ഡേവിഡ് എന്നിവർക്ക് 15 അംഗ ടീമിൽ ഇടം ലഭിച്ചില്ല. മുതിർന്ന താരം ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർ ടീമിൽ ഇടം നേടി. നേരത്തെ പ്രഖ്യാപിച്ച 18 അംഗ ടീമിൽ നിന്ന് ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഗ എന്നിവരെ ഒഴിവാക്കിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

പാറ്റ് കമ്മിൻസാണ് ടീമിനെ നയിക്കുക. അലക്‌സ് ക്യാരിയും ജോഷ് ഇന്‍ഗ്ലിസുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തി. ഓൾറൗണ്ടർമാർ അധികമുള്ള ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‌വൽ, മാർക്കസ് സ്റ്റോയിനിസ്, ഷോൺ ആബട്ട്, ആഷ്ടൺ ആഗർ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. ആദം സാമ്പ മാത്രമാണ് സ്പെഷ്യലൈസ്ഡ് സ്പിന്നർ. കമ്മിൻസിനൊപ്പം മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവ സ്പെഷ്യലൈസ്ഡ് പേസ് ഓപ്ഷനുകൾ. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരാണ് മറ്റ് താരങ്ങൾ.

ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളി. ചെന്നൈയിൽ ഒക്ടോബര്‍ എട്ടിനാണ് മത്സരം.

ഓസീസ് സ്ക്വാഡ്: Pat Cummins, Sean Abbott, Ashton Agar, Alex Carey, Cameron Green, Josh Hazlewood, Travis Head, Josh Inglis, Mitchell Marsh, Glenn Maxwell, Steve Smith, Mitchell Starc, Marcus Stoinis, David Warner, Adam Zampa

]]>
ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ; ഓസ്ട്രേലിയക്കെതിരെ കളിക്കും https://malayalees.ch/dewald-brevis-south-africa-australia/ Tue, 15 Aug 2023 05:13:23 +0000 https://malayalees.ch/?p=86159
ഭാവിയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ എന്ന് വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ ഇടം പിടിച്ചു. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി ഓസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന, ടി-20 പരമ്പരയിലാണ് ബ്രെവിസ് ഇടം പിടിച്ചത്. ബേബി എബി എന്ന് വിളിപ്പേരുള്ള ബ്രെവിസ് ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ ബ്രെവിസ് അന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് താരത്തെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു.

ബ്രെവിസിനൊപ്പം മാത്യു ബ്രീറ്റ്സ്കെ, ഡൊണോവൻ ഫെരേര എന്നിവർ ടി-20 ടീമിൽ കളിക്കും. എന്നാൽ, ഏകദിന ടീമിൽ ഇരുവരും ഉൾപ്പെട്ടിട്ടില്ല. പ്രമുഖ താരങ്ങളിൽ പലർക്കും ടി-20 പരമ്പരയിൽ വിശ്രമം നൽകിയിരിക്കുകയാണ്. ക്വിൻ്റൺ ഡികോക്ക്, ഡേവിഡ് മില്ലർ. ഹെൻറിച് ക്ലാസൻ, ആൻറിച് നോർക്കിയ, കഗീസോ റബാഡ തുടങ്ങിയ താരങ്ങൾ ടി-20 പരമ്പരയിൽ കളിക്കില്ല. ടെംബ ബാവുമയെ ടി-20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏകദിനത്തിൽ ബാവുമയും ടി-20യിൽ എയ്ഡൻ മാർക്രവുമാണ് ടീമിനെ നയിക്കുക.

]]>
‘സഞ്ജുവിന്റെ അഗ്രസീവ് പ്ലേ അതിഗംഭീരം’: മലയാളി താരത്തെ പ്രശംസിച്ച് ഗ്ലെൻ മഗ്രാത്ത് https://malayalees.ch/glenn-mcgrath-praises-sanju-samson/ Fri, 04 Aug 2023 05:11:35 +0000 https://malayalees.ch/?p=85599 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെയും സഞ്ജു സാംസണെയും പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കരിവട്ടമെന്ന് മഗ്രാത്ത് പറഞ്ഞു. ഈ വരുന്ന ലോകകപ്പിൽ അവസാന നാലിൽ എത്തുന്ന ടീമുകളെക്കുറിച്ചും മഗ്രാത്ത് പ്രവചിച്ചു.

കേരളത്തിലെ യുവ ഫാസ്റ്റ് ബൗളർമാർക്കായി എംആർഎഫ് പേസ് ഫൗണ്ടേഷനും കേരള ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് ഗ്ലെൻ മഗ്രാത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയത്. ഈ വർഷത്തെ ലോകകപ്പിൽ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നിവർക്കാണ് ഏറ്റവും കൂടുതൽ സാധ്യതകളുള്ളതെന്ന് മഗ്രാത്ത് പറഞ്ഞു. ന്യൂസിലൻഡിനെയും എഴുതിത്തള്ളാനാകില്ല.

ഇന്ത്യയുടെ പേസ് സൂപ്പർ താരം ജസ്പ്രീത് ബുംറയെയും കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണെയും അദ്ദേഹം പ്രശംസിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. സഞ്ജു മികച്ച താരമാണ്. സഞ്ജുവിന്റെ അഗ്രസീവ് പ്ലേ ഗംഭീരമാണ്. ഇന്ത്യൻ ബൗളിംഗിലെ അതുല്യ പ്രതിഭയാണ് ബുംറ. അസാധാരണമായ ബൗളിംഗ് ശൈലിയും വേഗതയും താരത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു. താൻ ബുംറയുടെ ആരാധകനാണെന്നും മഗ്രാത്ത് പറഞ്ഞു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് നാളെ സമാപിക്കും.

]]>
ആ അജ്ഞാത വസ്തു PSLV-യുടെ അവശിഷ്ടം; സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി https://malayalees.ch/mysterious-object-found-on-australian-beach-is-part-of-indias-pslv-rocket/ Mon, 31 Jul 2023 08:15:04 +0000 https://malayalees.ch/?p=85347 ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാതവസ്തു പിഎസ്എല്‍വിയുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി. പശ്ചിമ ഓസ്‌ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞിരുന്നത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി പറയുന്നു.

വെങ്കല നിറത്തിലുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞിരുന്നത്. തീരത്തടിഞ്ഞതി ചന്ദ്രയാന്‍ മൂന്നിന്റെ ഭാഗമാണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍സ് പിഎസ്എല്‍വിയുടെ ഇന്ധന ടാങ്കാണ് ഈ വസ്തു എന്ന രീതിയിലുള്ള അനുമാനങ്ങളോടാണ് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പ്രതികരിച്ചിരുന്നത്.

സമാന രീതിയിലുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ കണ്ടെത്തിയാല്‍ ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയെ അറിയിക്കണമെന്നും ട്വീറ്റില്‍ ഓസ്‌ട്രേലിയ വിശദമാക്കുന്നു. 10 അടി നീളവും 8 അടി വീതിയുമുള്ളതാണ് ഈ വസ്തു. മാസങ്ങളോളം പഴക്കമുള്ളതാണ് കണ്ടെത്തിയ വസ്തു.

]]>
സിഡ്‌നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; സംഭവം മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ https://malayalees.ch/hindu-temple-in-sydney-vandalised-ahead-of-pm-modis-australia-visit/ Fri, 05 May 2023 11:00:59 +0000 https://malayalees.ch/?p=80774 ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. പടിഞ്ഞാറൻ സിഡ്‌നിയിലെ റോസ്ഹില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ ആക്രമണം.(Hindu Temple In Sydney Vandalised Ahead Of PM Modi’s Australia Visit)

വെള്ളിയാഴ്ച പുലർച്ചെ ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പൂജയ്ക്ക് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ മതിൽ തകർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര കവാടത്തിൽ പതാക സ്ഥാപിച്ച ഖാലിസ്ഥാൻ അനുകൂലികൾ, മോദിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതുകയും ചെയ്തതായി റിപ്പോർട്ടിലുണ്ട്.

സംഭവം അറിഞ്ഞയുടൻ പാരമറ്റയിലെ പാർലമെന്റ് അംഗം ആൻഡ്രൂ ചാൾട്ടൺ ക്ഷേത്രത്തിലെത്തി. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ദുഃഖമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ആക്രമണത്തിൽ കംബർലാൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചതായി NSW പൊലീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇതിന് മുമ്പും ഓസ്‌ട്രേലിയയിൽ ക്ഷേത്രങ്ങൾ നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈ വർഷം ആദ്യം മെൽബണിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളും ബ്രിസ്‌ബേനിലെ രണ്ട് ക്ഷേത്രങ്ങളും ഖാലിസ്ഥാൻ അനുകൂലികൾ തകർത്തിരുന്നു. മെയ് 24 ന് ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി സിഡ്‌നി സന്ദർശിക്കും.

]]>
കമ്മിൻസ് കളിക്കില്ല; ഇന്ത്യക്കെതിരായ ഏകദിന ടീമിനെ സ്‌മിത്ത് തന്നെ നയിക്കും https://malayalees.ch/india-odi-team-steve-smith-captain/ Tue, 14 Mar 2023 12:45:24 +0000 https://malayalees.ch/?p=77968 ഇന്ത്യക്കെതിരായ ഏകദിന ടീമിനെ സ്റ്റീവ് സ്‌മിത്ത് നയിക്കും. അമ്മ മരിച്ചതിനെ തുടർന്ന് സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഏകദിന പരമ്പരയിലുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് സ്‌മിത്ത് പരിമിത ഓവർ പരമ്പരയിലും ടീമിനെ നയിക്കുക. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സ്‌മിത്താണ് ഓസീസിനെ നയിച്ചത്. സ്‌മിത്തിനു കീഴിൽ ആദ്യ മത്സരം വിജയിച്ച ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ സമനില പിടിച്ചു. 

അമ്മയ്ക്ക് അസുഖം മൂർച്ഛിച്ചതിനാൽ കമ്മിൻസ് രണ്ടാം ടെസ്റ്റിനു ശേഷം ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് അമ്മ മരിച്ചു. ഇതോടെ അവസാന രണ്ട് ടെസ്റ്റിലും കമ്മിൻസ് കളിച്ചിരുന്നില്ല.

ഈ മാസം 17 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക. 17ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 19ന് വിശാഖ പട്ടണത്തും മൂന്നാം മത്സരം 22ന് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിലും അരങ്ങേറും.

ടെസ്റ്റ് പരമ്പരക്കിടെ പരുക്കേറ്റ് പുറത്തായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ തിരിച്ചെത്തി. മിച്ചല്‍ മാര്‍ഷും ടീമിലുണ്ട്. പരുക്കേറ്റ് പുറത്തായ ഝൈ റിച്ചാര്‍ഡ്‌സന് പകരം നതാന്‍ എല്ലിസ് ടീമില്‍ ഇടംപിടിച്ചു.

അതേസമയം, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയാസ് അയ്യർ പുറത്തായെന്നാണ് റിപ്പോർട്ടുകൾ. നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനം പുറം വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയാസ് ആദ്യ ഇന്നിംഗ്സിൽ കളിച്ചില്ല. ഇതേ തുടർന്നാണ് ശ്രേയാസ് ഏകദിന ടീമിൽ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്. ശ്രേയാസ് പുറത്താവുമെങ്കിൽ പകരമാര് എന്നതാണ് നിലവിൽ സമൂഹമാധ്യമങ്ങളിലെ ചോദ്യം. സഞ്ജു സാംസൺ, രജത് പാടിദാർ, ദീപക് ഹൂഡ തുടങ്ങിയവരിൽ ആരെങ്കിലും പകരമെത്തിയേക്കുമെന്നാണ് സൂചന.

ഓസ്‌ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഷോൺ ആബട്ട്, ആഷ്ടന്‍ ആഗര്‍, അലക്‌സ് കാരി, നതാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

]]>
അഹ്‌മദാബാദ് ടെസ്റ്റ് ഇന്നുമുതൽ; ജയം മാത്രം ലക്ഷ്യമിട്ട് ഓസീസ്, ഇന്ത്യക്ക് വേണ്ടത് സമനില https://malayalees.ch/ahmedabad-test-starts-today-india-australia/ Thu, 09 Mar 2023 04:50:51 +0000 https://malayalees.ch/?p=77665 ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നുമുതൽ. അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത്സരം കാണാനെത്തും. പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ ഓസീസിന് പരമ്പരയിൽ പരാജയപ്പെടാതിരിക്കാൻ കഴിയൂ. എന്നാൽ, ഇന്ത്യക്ക് സമനില മതി. (ahmedabad test india australia)

വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തിനു പകരമെത്തിയ കെഎസ് ഭരത് അണ്ടർ ഫയർ ചെയ്യുന്ന സാഹചര്യത്തിൽ ഇഷാൻ കിഷൻ ഇന്ന് അരങ്ങേറിയേക്കും. ആക്രമിച്ചുകളിക്കാൻ മിടുക്കനായ കിഷനെ ആ തരത്തിൽ ഉപയോഗിക്കാനാവും ടീം ഇന്ത്യ ശ്രമിക്കുക. എന്നാൽ, ഭരതിൻ്റെ പ്രകടനത്തിൽ തൃപ്തരാണെന്ന് രോഹിതും ദ്രാവിഡും അറിയിച്ചതിനാൽ താരം ടീമിൽ തുടരാനും ഇടയുണ്ട്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഭരത് പരമ്പരയിൽ മികച്ച പ്രകടനങ്ങൾ നടത്തുകയും ചെയ്തു.

മുൻ മത്സരങ്ങളിലെ പിച്ചുകൾ പോലെയല്ല അഹ്‌മദാബാദിലേത് എന്നാണ് സൂചനകൾ. അഹ്‌മദാബാദിൽ ഒരുക്കിയിരിക്കുന്നത് സ്പോർട്ടിങ്ങ് വിക്കറ്റാണെന്നും മുൻ മത്സരങ്ങളിലേതുപോലെ സ്പിന്നർമാരെ അകമഴിഞ്ഞ് സഹായിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ മാറ്റമുണ്ടായേക്കും.

ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഈ മത്സരത്തിലും കളിക്കില്ല. മത്സരത്തിൽ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തന്നെ ഓസീസിനെ നയിക്കും. അമ്മയ്ക്ക് അസുഖമായതിനാൽ ഓസ്ട്രേലിയയിലേക്ക് തിരികെ പോയ കമ്മിൻസിൻ്റെ അഭാവത്തിൽ സ്‌മിത്താണ് മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു. സ്‌മിത്തിൻ്റെ ക്യാപ്റ്റൻസി ഏറെ അഭിനന്ദനങ്ങളും ഏറ്റുവാങ്ങി.

മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. 76 റൺസ് പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇൻഡോറിലെ മികച്ച വിജയത്തോടെ ഈ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി.

]]>