australia-builds-huge-target-over-india – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Nov 2020 09:10:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png australia-builds-huge-target-over-india – malayalees.ch https://malayalees.ch 32 32 കരുത്ത് കാട്ടി സ്മിത്തും ഫിഞ്ചും; ആസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍ https://malayalees.ch/australia-builds-huge-target-over-india/ Fri, 27 Nov 2020 09:10:28 +0000 https://malayalees.ch/?p=35878 ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വന്‍ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 374 റണ്‍സെടുത്തു. നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ച്വറികളുടെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുത്ത ഓസീസ് ആക്രമണോത്സുക ക്രിക്കറ്റാണ് ഇന്ത്യക്കെതിരെ കാഴ്ചവെച്ചത്. സ്മിത്ത് 105 റണ്‍സും ഫിഞ്ച് 114 റണ്‍സുമെടുത്തു. 66 പന്തുകളില്‍ നിന്നായിരുന്നു സ്മിത്ത് 105 റണ്‍സ് നേടിയത്.

ഓപ്പണര്‍മാരായ നായകന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെയാണ് ഓസീസ് മികച്ച സ്കോറിലേക്ക് കുതിച്ചത്. ഇന്ത്യയുടെ മികച്ച പേസ് നിര റണ്‍ വഴങ്ങി പരുങ്ങുന്ന കാഴ്ചയാണ് കണ്ടത്. മുഹമ്മദ് ഷമിയല്ലാതെ ബാക്കിയുള്ള എല്ലാ ബൌളര്‍മാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

ഡേവിഡ് വാര്‍ണര്‍ 69 റണ്‍സെടുത്തു. ഗ്ലെന്‍ മാക്സ്‍വെല്‍ 19 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ബുംറ, നവ്ദീപ് സൈനി, യുസ്വേന്ത്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

]]>