Australia A – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Dec 2020 13:48:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Australia A – malayalees.ch https://malayalees.ch 32 32 അങ്ങേയറ്റം നാണക്കേട്; ആസ്ട്രേലിയ എ ടീമിനെതിരെ മുതിര്‍ന്ന താരങ്ങള്‍ https://malayalees.ch/allan-border-against-australia-a/ Mon, 14 Dec 2020 13:47:48 +0000 https://malayalees.ch/?p=36917 ഇന്ത്യക്കെതിരായ ആസ്ട്രേലിയ എ ടീമിന്‍റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുൻ നായകന്‍ അലൻ ബോർഡർ. അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന പ്രകടനമാണ് ഓസീസ് ടീമിന്‍റേത് എന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിൽ ഞാൻ കണ്ടതിൽവെച്ച് ഏറ്റവും ഉദാസീനമായ ലാസ്റ്റ് സെഷൻ എന്നാണ് ഓസീസ് എ ടീമിന്‍റെ പ്രകടനത്തെ അലന്‍ ബോര്‍ഡര്‍ വിശേഷിപ്പിച്ചത്.

ഇത് ആസ്ട്രേലിയ എ ടീമാണ്. അവർ ആസ്ട്രേലിയയെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്. തന്‍റെ വിമർശനങ്ങളിൽ പ്രശ്നം ഉള്ളവർ നേരിട്ടു സംസാരിക്കണമെന്നും ബോർഡർ ആവശ്യപ്പെട്ടു.

ഋഷഭ് പന്തിന്റെയും ഹനുമ വിഹാരിയുടെയും സെഞ്ചുറി പ്രകടനത്തെയും സന്നാഹ മത്സരം സാക്ഷിയായി. മത്സരം സമനിലയിലായെങ്കിലും ആസ്ട്രേലിയൻ താരങ്ങളുടെ പ്രകടനത്തിൽ മുതിർന്ന താരങ്ങളും പരിശീലകരും നിരാശരാണ്. ഡിസംബർ 17 മുതൽ 21 വരെയാണ് ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിക്കായുള്ള ഇന്ത്യ – ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. നാല് ടെസ്റ്റ് മത്സരങ്ങളാണ് ആകെയുള്ളത്.

]]>