attukal pongala2023 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Mar 2023 05:48:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png attukal pongala2023 – malayalees.ch https://malayalees.ch 32 32 ആറ്റുകാൽ പൊങ്കാല അനന്തപുരിയുടെ ഉത്സവമാണ്, പതിവ് തെറ്റാതെ പൊങ്കാലയ്‌ക്കെത്തി ചിപ്പി https://malayalees.ch/actress-chippy-about-attukal-pongala-2023/ Wed, 08 Mar 2023 05:47:50 +0000 https://malayalees.ch/?p=77591 ആറ്റുകാൽ പൊങ്കാല തിരക്കിലാണ് അനന്തപുരി. ആയിരക്കരണക്കിന് പേരാണ് പൊങ്കാല അർപ്പിക്കാനായി എത്തിയത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങളും ഇക്കുറി പതിവ് തെറ്റിച്ചില്ല. ഇത്തവണയും ഈ പതിവ് തെറ്റിക്കാതെ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിരിയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ചിപ്പി. ഏതാണ്ട് ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി.(Actress chippy about attukal pongala 2023)

‘എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്. അതൊരു വലിയ അനു​ഗ്രഹമാണ്. ആറ്റുകാൽ പൊങ്കാല എന്നത് അനന്തപുരിയുടെ ഉത്സവമാണ്. ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് അതിരാവിലെ തന്നെ എത്തുന്നത്. കഴിഞ്ഞ രണ്ട് വർഷം അമ്മയെ മനസ്സിൽ വിചാരിച്ച് വീട്ടിലിരുന്നാണ് പൊങ്കാല ഇട്ടിരുന്നത്.

അമ്മയെ വന്ന് കണ്ട് തൊഴാനും കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം അമ്പലത്തിൽ വന്നെങ്കിലും ഉള്ളിൽ കയറി തൊഴാൻ കഴിഞ്ഞില്ല, ഭയങ്കര തിരക്കായിരുന്നു. ഇത്തവണ അമ്മയുടെ അരികിൽ ഇരുന്ന് പൊങ്കാല ഇടാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും’- ചിപ്പി പറഞ്ഞു.

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. രണ്ടു മണി മുതൽ വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാനും അനുവാദമില്ല.

]]>
ആറ്റുകാൽ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിനെ വെട്ടി https://malayalees.ch/gunda-luttappi-satheesh-hacked-at-trivandrum/ Tue, 07 Mar 2023 09:51:27 +0000 https://malayalees.ch/?p=77537 ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് ആക്രമണം നടന്നത്.
ഇന്നോവ കാറിലെത്തിയ സംഘമാണ് വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതീഷിന്റെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

]]>
ആറ്റുകാൽ പൊങ്കാല: തലസ്ഥാനത്ത് ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം https://malayalees.ch/traffic-restriction-in-trivandrum-attukal-pongala/ Mon, 06 Mar 2023 04:10:38 +0000 https://malayalees.ch/?p=77407 ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വാഹനങ്ങള്‍ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പുകള്‍ കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

നാളെ രാവിലെ 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലും തീർഥം പകരും.

]]>
ആറ്റുകാൽ പൊങ്കാല; ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ https://malayalees.ch/attukal-pongala-2023-743-boys-will-participate-in-kuthiyottam/ Fri, 03 Mar 2023 11:27:56 +0000 https://malayalees.ch/?p=77298 ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് ഇക്കൊല്ലം പങ്കെടുക്കുന്നത് 743 കുട്ടികൾ. പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ മാർച്ച് ഒന്ന് ബുധനാഴ്ചയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ബാലന്മാർ കുത്തിയോട്ടവ്രതം ആരംഭിച്ചത്.(Attukal pongala 2023 743 boys will participate in kuthiyottam)

743 ബാലന്‍മാരാണ് ഇക്കുറി കുത്തിയോട്ട വ്രതം അനുഷ്ടിക്കുന്നത്. പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നാണ് കുത്തിയോട്ടവ്രതം. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ക്ഷേത്രനടയില്‍ പ്രാര്‍ഥിച്ച് ഏഴു വെള്ളിനാണയങ്ങള്‍ അര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്നു വാങ്ങുന്ന പ്രസാദം നെറ്റിയിലണിയുന്നതോടെയാണ് വ്രതാരംഭത്തിനു തുടക്കമാകുന്നത്.

പൊങ്കാല ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിച്ച ബാലന്‍മാര്‍ക്ക് ചൂരല്‍ കുത്തും.10 മുതൽ 12 വയസു വരെയുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തിൽ പങ്കെടുക്കുന്നത്. ഇനിയുള്ള 7 ദിനം ഇവർ ക്ഷേത്രത്തിൽ താമസിക്കും.7 ദിവസങ്ങൾ കൊണ്ട് 1008 നമസ്‌കാരങ്ങൾ പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

]]>
ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു https://malayalees.ch/attukal-pongala-2023-unnimukundan-inaugurated-programes-2/ Wed, 01 Mar 2023 08:44:17 +0000 https://malayalees.ch/?p=77128 ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. വൈകുന്നേരം 6.30-ന് കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു.(attukal pongala 2023 unnimukundan inaugurated programes)

മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് ഉണ്ണിമുകുന്ദൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. പ്രേക്ഷകരുടെ പോത്സാഹനം എപ്പോഴും ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

മൂന്നാം ഉത്സവ ദിവസം കുത്തിയോട്ടവ്രതം ആരംഭിക്കും. ക്ഷേത്രത്തിൽ തങ്ങിയാണ് കുട്ടികൾ വ്രതം എടുക്കുന്നന്നത്. കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് മാർച്ച് ഏഴിന് രാത്രി 7.45-ന് നടക്കും. രാത്രി 10.15-ന് എഴുന്നള്ളത്ത് ആരംഭിക്കും.

മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് പിറ്റേന്ന് പുലർച്ചെയ്‌ക്കാണ് തിരികെ എത്തുന്നത്. മാർച്ച് എട്ടിന് രാത്രി 9.15-ന് ദേവിയുടെ കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടക്കുന്ന കുരുതിയോടെ ഉത്സവം സമാപിക്കും.മൂന്ന് ഓഡിറ്റോറിയങ്ങളിലായാണ് കലാപരിപാടികൾ നടക്കുന്നത്. അംബ, അംബിക, അംബാലിക എന്നീ ഓഡിറ്റോറിയങ്ങളിൽ മുഴുവൻ സമയവും പരിപാടികൾ നടക്കും

]]>
ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു https://malayalees.ch/attukal-pongala-2023-unnimukundan-inaugurated-programes/ Tue, 28 Feb 2023 04:38:08 +0000 https://malayalees.ch/?p=77020 ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. വൈകുന്നേരം 6.30-ന് കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു.(attukal pongala 2023 unnimukundan inaugurated programes)

മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് ഉണ്ണിമുകുന്ദൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. പ്രേക്ഷകരുടെ പോത്സാഹനം എപ്പോഴും ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

മൂന്നാം ഉത്സവ ദിവസം കുത്തിയോട്ടവ്രതം ആരംഭിക്കും. ക്ഷേത്രത്തിൽ തങ്ങിയാണ് കുട്ടികൾ വ്രതം എടുക്കുന്നന്നത്. കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് മാർച്ച് ഏഴിന് രാത്രി 7.45-ന് നടക്കും. രാത്രി 10.15-ന് എഴുന്നള്ളത്ത് ആരംഭിക്കും.

മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് പിറ്റേന്ന് പുലർച്ചെയ്‌ക്കാണ് തിരികെ എത്തുന്നത്. മാർച്ച് എട്ടിന് രാത്രി 9.15-ന് ദേവിയുടെ കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടക്കുന്ന കുരുതിയോടെ ഉത്സവം സമാപിക്കും.മൂന്ന് ഓഡിറ്റോറിയങ്ങളിലായാണ് കലാപരിപാടികൾ നടക്കുന്നത്. അംബ, അംബിക, അംബാലിക എന്നീ ഓഡിറ്റോറിയങ്ങളിൽ മുഴുവൻ സമയവും പരിപാടികൾ നടക്കും

]]>