attappady – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Dec 2021 04:17:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png attappady – malayalees.ch https://malayalees.ch 32 32 ശിശുമരണങ്ങൾ; പ്രതിപക്ഷ നേതാവ് അട്ടപ്പാടിയിൽ https://malayalees.ch/opposition-leader-will-visit-attappady-today/ Mon, 06 Dec 2021 04:17:04 +0000 https://malayalees.ch/?p=53525 അട്ടപ്പാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സന്ദർശനം ഇന്ന്. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം. രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദർശനം നടത്തും.

രാവിലെ പത്തു മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും. സതീശനൊപ്പം മണ്ണാർകാട് എംഎൽഎ എൻ.ഷം ഷുദ്ദീൻ ഉൾപ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തുന്നുണ്ട്.

]]>
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു https://malayalees.ch/heavy-rain-attappady/ Tue, 12 Oct 2021 04:15:17 +0000 https://malayalees.ch/?p=50828 സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞുവീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. ഏഴാംമൈലിലും മരംവീണ് റോഡ് ബ്ലോക്കായി. മരംമുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലും മഴ ശക്തമാണ്. ഒളവണ്ണ പ്രദേശത്ത് മഴ തുടരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിലും കടകളില്‍ വെള്ളം കയറി. മലപ്പുറം എടവണ്ണപ്പാറയിലും വാഴക്കാടും ജാഗ്രതാ നിര്‍ദേശമുണ്ട്. പരിയാം കപ്പത്തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. കൊണ്ടോട്ടിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയിലെ തീരമേഖലകളും വെള്ളക്കെട്ട് ഭീഷണിയിലാണ്.

തൃശൂരില്‍ പെരിങ്ങല്‍ക്കൂത്ത് ഡാമിന്റെ സ്ല്യൂയിസ് വാല്‍വ് തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. റിസ്വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് മണിക്കാണ് സംഭവം.

ഇടുക്കി ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സര്‍വീസുകള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിരോധനം ബാധകമല്ല. മധ്യകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി.

]]>
കനത്ത മഴ: അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ https://malayalees.ch/attappady-nelliyampathy-landslide/ Tue, 05 Oct 2021 04:20:32 +0000 https://malayalees.ch/?p=50485 കനത്ത മഴയിൽ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ. രണ്ടിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ( attappady nelliyampathy landslide )

അട്ടപ്പാടിയിൽ കാരറ-ഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ എത്തി മണ്ണ് നീക്കുകയാണ്. നെല്ലിയാമ്പതിയിൽ കുണ്ടറചോലയ്ക്ക് സമീപമാണ് മണ്ണിടിച്ചൽ ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമാണ് മണ്ണിടിച്ചൽ ഉണ്ടായത്. നെല്ലിയാമ്പതിയിൽ റോഡ് ഗതാഗതം തടസപ്പെട്ടു.

പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.

ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് നാളെയും മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

]]>
അട്ടപ്പാടിയില്‍ മരുന്നുവിതരണം നടന്നത് അനുമതിയില്ലാതെ; നിയമലംഘനം സ്ഥിരീകരിച്ച് കളക്ടര്‍ https://malayalees.ch/attappady-medicine-distribusion/ Sat, 18 Sep 2021 04:17:23 +0000 https://malayalees.ch/?p=49760 അട്ടപ്പാടിയില്‍ സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ഒറ്റപ്പാലം സബ് കളക്ടറുള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ മരുന്നു വിതരണത്തിന് അനുമതിയില്ലെന്ന് വ്യക്തമായി. അനുമതിയോടെയാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഹോമിയോ മരുന്ന് വിതരണം നടത്തിയതെന്ന എച്ച്ആര്‍ഡിഎസിന്റെ വാദം പൊളിയുന്ന റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ക്ക് ലഭിച്ചത്. ഒറ്റപ്പാലം സബ് കലക്ടര്‍, ഐടിഡിപി പ്രൊജക്ട് ഓഫിസര്‍, ഹോമിയോ ഡിഎംഒ

എന്നിവരുടെ റിപ്പോര്‍ട്ടില്‍ മരുന്നുവിതരണത്തിന് ഒരു അനുമതിയും ഇല്ലെന്ന് വ്യക്തമായി. അട്ടപ്പാടിയില്‍ ഇത്തരം നടപടികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന ഒറ്റപ്പാലം സബ് കളക്ടറുടെ സര്‍ക്കുലര്‍ ലംഘിച്ചാണ് മരുന്നുവിതരണമെന്ന് കണ്ടെത്തലുണ്ട്. എച്ച്ആര്‍ഡിഎസിന്റെ ചട്ടലംഘനവുമായി ബന്ധപ്പെട്ട തുടരന്വേഷണം പൊലീസും ഹോമിയോ വകുപ്പും നടത്തുമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.

ആരുടെ നിര്‍ദേശപ്രകാരമാണ് മരുന്ന് വിതരണം ചെയ്തതെന്നും മരുന്നിന്റെ ഗുണമേന്മ സംബന്ധിച്ചും എത്രയാളുകളില്‍ മരുന്ന് എത്തി എന്നതിനെ കുറിച്ചും ഹോമിയോ വകുപ്പ് അന്വേഷണം നടത്തും. ആദിവാസി ഊരുകളില്‍ കടന്നുകയറി അനുമതിയില്ലാതെ മരുന്ന് നല്‍കിയത് ക്രിമിനല്‍ കുറ്റമായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊലീസും അന്വേഷിക്കും. മറ്റ് തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

അഗളി, ഷോളയൂര്‍, പൂതൂര്‍ പഞ്ചായത്തുകളില്‍ ആദിവാസി ഊരുകളിലടക്കം അനുമതി വാങ്ങാതെയുള്ള എച്ച്ആര്‍ഡിഎസിന്റെ മരുന്ന് വിതരണത്തെ കുറിച്ചും ആളുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചതിനെ കുറിച്ചമുള്ള വാര്‍ത്ത പുറത്തെത്തിച്ചത് ട്വന്റിഫോര്‍ ആണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഷോളയൂര്‍ പഞ്ചായത്തും, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിനും പൊലീസിനും പരാതി നല്‍കിയിരുന്നു.

]]>
അട്ടപ്പാടിയിലെ പൊലീസ് മര്‍ദ്ദനം പ്രത്യേക സംഘം അന്വേഷിക്കും https://malayalees.ch/attappady-police-issue-special-invesigation-team/ Wed, 11 Aug 2021 12:54:38 +0000 https://malayalees.ch/?p=47983 അട്ടപ്പാടിയില്‍ അറസ്റ്റിനിടെ പൊലീസ് ആദിവാസി കുടുംബത്തെ മര്‍ദ്ദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. നാര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പി ശ്രീനിവാസനാണ് അന്വേഷണച്ചുമതല.

ഊരിലെ സംഘര്‍ഷവും പൊലീസിനെതിരായ പരാതിയുമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. അട്ടപ്പാടിയില്‍ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി ഉയര്‍ന്നിരുന്നു .ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പന്‍ ചൊറിയന്‍ മൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഊരു മൂപ്പനും മകനും അയല്‍വാസിയായ കുറന്താചലത്തിനെ പരിക്കേല്‍പ്പിച്ചു. കുറ്റകൃത്യം നടന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നുമായിരുന്നു വാദം.

കുടുംബതര്‍ക്കവുമായി ബന്ധപ്പെട്ടപരാതിയിലാണ് പൊലീസിന്റെ നടപടി ഉണ്ടായത്. മുരുകന്റെ 17 കാരനായ മകന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ അടിച്ചതായും സ്ത്രീകളെ ഉള്‍പ്പെടെ പൊലീസ് ഉപദ്രവിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

സംഭവത്തില്‍ ആദിവാസി സംഘടനകള്‍ അട്ടപ്പാടി ഷോളയൂര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധം നടത്തിയിരുന്നു.
ചൊറിയന്‍മൂപ്പനെതിരെയും മകന്‍ മുരുകനെതിരെയും ബന്ധുവിന്റെ പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് പൊലീസിന്റെ മറുപടി.

]]>