attappadi infant death – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Jun 2023 06:07:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png attappadi infant death – malayalees.ch https://malayalees.ch 32 32 പാൽ തൊണ്ടയിൽ കുടുങ്ങി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം https://malayalees.ch/another-infant-death-in-attappadi-4/ Wed, 14 Jun 2023 06:06:54 +0000 https://malayalees.ch/?p=82715 അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്.

അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണണമെന്നാണ് പ്രാഥമിക നിഗമനം.

]]>
അട്ടപ്പാടിയിൽ കഴിഞ്ഞ 7 മാസത്തിനിടെ മരിച്ചത് 10 കുഞ്ഞുങ്ങൾ https://malayalees.ch/attappadi-infant-death-ratio/ Sat, 20 Aug 2022 04:29:06 +0000 https://malayalees.ch/?p=66705 ആടിയുലഞ്ഞ തൂക്കുപാലത്തിലൂടെ, കുഞ്ഞിന്റെ മൃതദേഹമേന്തി ഊരിലേക്ക് പോയ ഈ അച്ഛനെ നമ്മൾ മറക്കാനിടയില്ല.ജൂലൈ 11നാണ് മുരുഗള ഊരിലെ അയ്യപ്പൻ-സരസ്വതി ദന്പതികളുടെ കുഞ്ഞ് മരിച്ചത്. കുഞ്ഞ് മരിച്ചതിന്റെ കാരണം ഇന്നും അജ്ഞാതം…ഇത് അയ്യപ്പന്റെ മാത്രം അവസ്ഥയല്ല. രേഖയിൽ പെടാതെ പോകുന്ന ശിശുമരണം ഊരിന് പുത്തരിയല്ലാതായി കഴിഞ്ഞു.

അട്ടപ്പാടിയിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ മരിച്ചത് 10 കുഞ്ഞുങ്ങളാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാൻ പദ്ധതിയുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. കഴിഞ്ഞ വർഷം 420 ഗർഭിണികളിൽ അപകടസാധ്യതയുള്ളവരെന്ന് കണ്ടെത്തിയത് 328 പേരെയാണ്. ട്വന്റിഫോർ അന്വേഷണം തുടരുന്നു.

2013 മുതലുള്ള കണക്കെടുത്താൽ 121 ശിശുമരണമാണ് സംഭവിച്ചതെന്ന് സർക്കാർ കണക്കുകൾ പറയുന്നു. പക്ഷേ, അനൗദ്യോഗിക കണക്കിൽ അത് 150ന് മുകളിലാണ്. ഇക്കഴിഞ്ഞ,7 മാസത്തിനുള്ളിൽ അട്ടപ്പാടിയിൽ 10 ശിശുമരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു. 36 പേർക്ക് പാതിവഴിയിൽ കുഞ്ഞിനെ നഷ്ടമായി. കണക്കിൽ പെടാത്തവർ, ഇനിയുമെത്രയോ ആണ്…

2013ലെ 31 ശിശുമരണത്തിൽ നിന്ന് എണ്ണം കുറയ്ക്കാൻ കഴിഞ്ഞെന്ന് സർക്കാർ അവകാശപ്പെട്ടേക്കാം. പക്ഷേ, കോടികൾ ഒഴുക്കിയിട്ടും, പാഷകാഹാരമില്ലാതെ മരണാസന്നരായി കുഞ്ഞുങ്ങളുടെ യഥാർത്ഥ കണക്ക് പുറത്തുവിടാൻ കൂടി സർക്കാർ തയ്യാറാകണം.

]]>
ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ നിയമസഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം https://malayalees.ch/attappadi-child-deaths-update/ Thu, 14 Jul 2022 04:28:37 +0000 https://malayalees.ch/?p=64800 അട്ടപ്പാടി ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ നിയമസഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിലെത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീനാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ചോദ്യോത്തരവേളയിൽ ഇന്ന് ഗതാഗത മന്ത്രി ആൻറണി രാജു, കായിക മന്ത്രി വി അബ്ദുറഹ്മാൻ, കൃഷിമന്ത്രിക്ക് പകരം റവന്യൂമന്ത്രി ആർ. രാജൻ എന്നിവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയും. കൊച്ചിയിലെ ടൂറിസം ആക്ഷൻ പ്ലാൻ സംബന്ധിച്ച് ടിജെ വിനോദും വിശ്വകർമ വിഭാഗത്തിൻ്റെ ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനായി കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യത്തിൽ പ്രമോദ് നാരായണനും വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധക്ഷണിക്കും. വിവിധ വകുപ്പുകളുടെ ധനാഭ്യാർഥന ചർച്ചകളും ഇന്ന് പൂർത്തിയാക്കും.

അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് രണ്ട് കിലോമീറ്റര്‍ ദൂരം നടന്നത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്‍ കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പന്‍-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരി കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ചത്.

കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. പിതാവിന്റെ നിസഹായതയും ഊരിലെ ദുരവസ്ഥയും തെളിയിക്കുന്നതാണ് സംഭവം.

ഊരിലേക്ക് എത്തിച്ചേരാന്‍ മറ്റ് വഴികളില്ല. തടിക്കുണ്ട് ആദിവാസി ഊരിന് താഴെ വരെ മാത്രമേ വണ്ടിയെത്തു. തോടും മുറിച്ച് കടക്കണം. അസുഖം ബാധിച്ചാല്‍ പോലും ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഊരിലുള്ളത്. വാഹനം കടന്നുപോകുന്ന ഒരു തടിപ്പാലം വേണമെന്നത് ഊരുനിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍ ഇതിന് പകരം ഒരു നടക്കാന്‍ മാത്രം കഴിയുന്ന തൂക്കുപാലമാണ് ജനങ്ങള്‍ക്ക് കിട്ടിയുള്ളൂ. പിതാവിനൊപ്പം ഊരിലേക്ക് വികെ ശ്രീകണ്ഠന്‍ എംപിയും ഒപ്പമുണ്ടായിരുന്നു. അടിയന്തരമായി ഊരിലേക്ക് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് എം പി അറിയിച്ചു.

]]>