attacked – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Aug 2023 07:35:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png attacked – malayalees.ch https://malayalees.ch 32 32 ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് തീയിട്ട് ജനക്കൂട്ടം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക് https://malayalees.ch/1-killed-after-mob-set-gurugram-mosque-on-fire-in-night-attack/ Tue, 01 Aug 2023 07:35:45 +0000 https://malayalees.ch/?p=85400 ഹരിയാനയിൽ വർഗീയ സംഘർഷം രൂക്ഷമാകുന്നു. ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. സെക്ടർ 57ലെ അഞ്ജുമൻ ജുമാമസ്ജിദ് തീയിട്ട് നശിപ്പിച്ചു. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇന്നലെ അർധരാത്രിയാണ് ആക്രമണം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇമാമടക്കം രണ്ട് പേർക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രിയും ഗുരുഗ്രാം എംപിയുമായ റാവു ഇന്ദർജിത് സിംഗ് എൻഡിടിവിയോട് സ്ഥിരീകരിച്ചു. നുഹിലെ അക്രമസംഭവം ഗുരുഗ്രാമിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രിയുമായി സംസാരിച്ചു, സ്ഥലത്തേക്ക് ഇരുപത് കമ്പനി അർദ്ധസൈനികരെ അയച്ചിട്ടുണ്ട്. കേസിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചതായി പൊലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികൾ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആരാധനാലയങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമാധാനം ഉറപ്പാക്കുന്നതിനായി ഭരണകൂടവുമായി ചേർന്ന് സമൂഹത്തിലെ പ്രമുഖരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തിൽ സോഹ്ന, പട്ടൗഡി, മനേസർ മേഖലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. നേരത്തെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ക്ഷേത്രത്തിൽ അഭയം തേടിയ 3000 ത്തിലധികം പേരെ മോചിപ്പിച്ചു.

]]>
മദ്യം വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം: കുമളി ബിവറേജില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു https://malayalees.ch/man-hacked-two-people-in-kumali-beverages-shop/ Sat, 03 Dec 2022 04:21:08 +0000 https://malayalees.ch/?p=72256 ഇടുക്കി കുമളിയില്‍ ബിവറേജിന് മുന്നില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുമളി 66-ാം മൈല്‍ സ്വദേശികളായ റോയി മാത്യു , ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കഞ്ഞിക്കുഴി സ്വദേശി അമലാണ് കുത്തിയത്.

വാങ്ങിയ മദ്യം തീര്‍ന്ന ശേഷം വീണ്ടും മദ്യം വാങ്ങാനുള്ള ചര്‍ച്ചകള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി അമല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമലിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

]]>
സൽമാൻ റുഷ്ദി മരണത്തിൽ നിന്ന് രക്ഷപ്പെട്ടതിൽ അതിശയമെന്ന് ആക്രമണകാരി https://malayalees.ch/salman-rushdie-attacker-surprised-survived/ Fri, 19 Aug 2022 08:07:10 +0000 https://malayalees.ch/?p=66669 എഴുത്തുകാരൻ സൽമാൻ റുഷ്ദി മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അതിശയമെന്ന് ആക്രമണകാരി. ജയിലിൽ നിന്ന് ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മത്തർ വിഷയത്തിൽ പ്രതികരിച്ചത്.

“എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. അദ്ദേഹം ഒരു നല്ല മനുഷ്യനല്ല. ഇസ്ലാമിനെ ആക്രമിച്ചയാളാണ് അദ്ദേഹം. അവരുടെ വിശ്വാസങ്ങളെയും വിശ്വാസ സംഹിതകളെയും അദ്ദേഹം ആക്രമിച്ചു. ആയതൊള്ള ഖൊമൈനി മഹാനായ ഒരു നേതാവായിരുന്നു. ദി സാത്താനിക് വേഴ്സസിൻ്റെ ഏതാനും പേജുകളേ വായിച്ചിട്ടുള്ളൂ.”- ഹാദി മത്തർ പറഞ്ഞു. പക്ഷേ, 1989ൽ റുഷ്ദിയെ കൊലപ്പെടുത്താനായി ഖൊമൈനി പുറപ്പെടുവിച്ച മതശാസന പിന്തുടരുകയാണോ എന്ന് പറയാൻ പ്രതി തയ്യാറായില്ല. ഏറെ വിവാദമായ ‘ദി സാത്താനിക് വേഴ്സസ്’ എഴുതിയതിനു പിന്നാലെയാണ് റുഷ്‌ദിക്കെതിരെ ഖൊമൈനി മതശാസന പുറപ്പെടുവിച്ചത്.

ഈ മാസം 12ന് ഇന്ത്യൻ സമയം രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണു പിടിയിലായതെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

ഈ മാസം 14ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. അദ്ദേഹത്തിൻ്റെ മകൻ സഫർ റുഷ്ദി തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരുക്ക് ഗുരുതരമാണെങ്കിലും പിതാവിൻ്റെ നർമബോധത്തിന് ഇടിവ് സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

റുഷ്ദിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. അദ്ദേഹത്തിന് ചില വാക്കുകൾ സംസാരിക്കാൻ കഴിഞ്ഞു. ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെയാണ് റുഷ്ദി എന്നും മകൻ സഫർ റുഷ്ദി അറിയിച്ചു. റുഷ്ദിയുടെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്ന് അദ്ദേഹത്തിൻ്റെ ഏജൻ്റ് ആൻഡ്രൂ വൈലി പറഞ്ഞു.

സൽമാൻ റുഷ്ദിക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ 24കാരനായ ഹാദി മറ്റാർ ഇറാൻ അനുഭാവിയാണെന്നാണ് വിവരം. ഇയാൾക്കെതിരെ ന്യൂയോർക്ക് പൊലീസ് ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. റുഷ്ദിയുടെ ആരോ​ഗ്യാവസ്ഥ കൂടി പരി​ഗണിച്ചായിരിക്കും പ്രതിക്കെതിരെ കുറ്റം ചുമത്തുക. സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഹാദി ആക്രമണം നടത്തിയത്.

]]>
വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ ജീവനക്കാരനെ അറസ്റ്റ് ചെയ്യണം: പ്രതിപക്ഷ നേതാവ് https://malayalees.ch/opposition-leader-on-attacking-woman-doctor/ Wed, 15 Dec 2021 04:24:44 +0000 https://malayalees.ch/?p=54047 ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രി സജി ചെറിയാന്റെ സുരക്ഷാ ജീവനക്കാരനായ അനീഷ് എന്നയാൾക്കെതിരെയാണ് ആരോപണം. ഈ മാസം പതിനൊന്നിന്ന് രാത്രിയാണ് വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടത്.

വനിതാ ഡോക്ടറെ തള്ളിയിടുകയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പ്രതിക്ക് ജാമ്യം നേടാനുള്ള സാവകാശം പൊലീസ് ഒരുക്കുന്നു. നഗ്നമായ അധികാര ദുർവിനിയോഗവും നീതി നിഷേധവും അംഗീകരിക്കാനാകില്ല. ആക്രമിക്കപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

]]>
വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍ https://malayalees.ch/woman-doctor-attacked-in-thiruvananthapuram/ Fri, 06 Aug 2021 04:24:14 +0000 https://malayalees.ch/?p=47754 സംസ്ഥാനത്ത് ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.മർദ്ദനമേറ്റത് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ മാളുവിനാണ്.

ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയല്‍ ചികില്‍സ തേടി. ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. ഒപി ബഹിഷ്‌കരിച്ചാണ് പ്രതിഷേധം.

അതിനിടെ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം. കരിമഠം സ്വദേശി റഷീദ് ആണ് കസ്റ്റഡിയിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

]]>