attack – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 06:58:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png attack – malayalees.ch https://malayalees.ch 32 32 അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയിൽ ആശങ്ക https://malayalees.ch/three-palestinian-students-shot-america/ Mon, 27 Nov 2023 05:43:42 +0000 https://malayalees.ch/?p=91795 അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾ അമേരിക്കൻ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്. നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക.

ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് ഗിവിങ് ഡിന്നർ കഴിച്ചതിനു ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അക്രമി പിസ്റ്റളിൽ നിന്ന് നാല് തവണയെങ്കിലും വെടിയുതിർത്തു എന്നാണ് റിപ്പോർട്ട്. ബ്രൗൺ യൂണിവേഴ്സിറ്റി, ഹാവെർഫോർഡ് കോളജ്, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലാണ് മൂവരും പഠിക്കുന്നത്. പലസ്തീനിലെ സ്കൂളിൽ ഇവർ സഹപാഠികളായിരുന്നു.

]]>
‘കാക്കി കണ്ടാൽ കടിക്കണം’; നായകൾക്ക് റോബിൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ ലഭിച്ചു https://malayalees.ch/robin-train-dogs-attack-police-visuals/ Mon, 25 Sep 2023 11:17:20 +0000 https://malayalees.ch/?p=88368 കോട്ടയത്ത് ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് വില്പന നടത്തിവന്ന റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. പൊലീസെത്തിയാൽ ആക്രമിക്കുന്നതിനായി കാക്കി പാന്റ് കാണിച്ച് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. (robin train dogs police)

കാക്കി കണ്ട നായ പ്രകോപിതനായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായകളാണ് റോബിന്റെ കൈവശം ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ വിഡിയോ.

കോട്ടയത്ത് ഡോഗ് ഹോസ്റ്റലിന്റെ മറവിൽ നടത്തി വന്നിരുന്ന കഞ്ചാവ് വില്പന അല്പം മുൻപാണ് പൊലീസ് പിടികൂടിയത്. ഹോസ്റ്റലിൽ നിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് കഞ്ചാവ് വില്പന പൊലീസ് പിടികൂടിയത്. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ നായ്ക്കളെ അഴിച്ചു വിട്ട ശേഷം പ്രതി റോബിൻ ഓടി രക്ഷപ്പെട്ടു.

ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വർഷമായി കുമാരനല്ലൂർ സ്വദേശി റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ രാത്രി 10.30 ഓടെ റോബിന്റെ കേന്ദ്രം പൊലീസ് വളഞ്ഞു. പുലർച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാൻ എന്ന വ്യാജേന രണ്ടുപേരെ റോബിനടുത്തേക്ക് വിട്ടു. ഇതിലൂടെ പൊലീസ് സാന്നിധ്യം സംശയിച്ച റോബിൻ മുന്തിയ ഇനം നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു

റോബിൻ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 18 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. പ്രദേശത്ത് സ്ഥിരം ശല്യക്കാരൻ ആയിരുന്നു റോബിൻ എന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ആക്രമിക്കാൻ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ റോബിനെതിരെ വേറെയും കേസുകൾ ഉണ്ട്

പൊലീസിനെ കണ്ട് ഓടിയ റോബിൻ ജില്ല വിട്ടതായാണ് സംശയം. അന്തർ സംസ്ഥാന ലഹരി മാഫിയുമായുള്ള റോബിന്റെ ബന്ധങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

]]>
വെള്ളറടയിൽ വയോധികയെയും മകളെയും വീടുകയറി മർദിച്ചു; സിസിടിവി ദൃശ്യം പുറത്ത് https://malayalees.ch/elderly-woman-and-her-daughter-were-attacked-in-vellarada-cctv-footage/ Wed, 16 Aug 2023 07:36:53 +0000 https://malayalees.ch/?p=86250 തിരുവനന്തപുരം വെള്ളറടയിൽ വയോധികയേയും മകളേയും ഒരു സംഘം ആൾക്കാർ വീട് കയറി മർദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്. മർദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ശബ്ദേ കേട്ട് പുറത്തേക്ക് വരുന്ന ​ഗീതയെ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ മർദിക്കുന്നത് കാണാം. ഇത് കണ്ട് വീട്ടിൽ നിന്ന് ഓടി വന്ന വയോധികയെയും ഇവർ മർദിക്കുന്നുണ്ട്.

വഴി തർക്കത്തിന്റെ പേരിൽ സമീപവാസികളാണ് തങ്ങളെ ആക്രമിച്ചതെന്ന് മർദനമേറ്റവർ പറയുന്നു. കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ തർക്കം നടക്കുകയാണ് ഇവിടെ. കോടതി സ്റ്റേ നിലനിൽക്കെയാണ് എതിർ കക്ഷികളായവർ വീട് കയറി വയോധികയേയും മകളേയും മർദ്ദിച്ചത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

]]>
ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത യുവാവിന് സ്റ്റീല്‍ സ്കെയില്‍ വച്ച് വെട്ടേറ്റു https://malayalees.ch/youth-attacked-and-stabbed-with-steel-scale-for-questioning-obscene-message-with-wife-and-sister-in-palakkad-etj-rywev3/ Sat, 05 Aug 2023 05:15:34 +0000 https://malayalees.ch/?p=85654 ആനിക്കോട്: ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശമയച്ചയത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചതായി പരാതി. പാലക്കാട് ആനിക്കോട് സ്വദേശി അഷ്റഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മണപ്പുള്ളിക്കാവ് സ്വദേശി ഫിറോസിനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. ഭാര്യയുടേയും സഹോദരിയുടെയും ചിത്രം ഉപയോഗിച്ച് അശ്ലീല സന്ദേശം പതിവായി ലഭിക്കാന്‍ തുടങ്ങിയത് മുതലാണ് ആരാണ് ഇതിന് പിറകിൽ എന്ന് അഷ്റഫ് അന്വേഷിച്ചത്.

നിരന്തരമായി സന്ദേശം വരുന്നത് ഒരു വ്യാജ അക്കൗണ്ടിൽ നിന്നാണെന്ന് കണ്ടെത്തി. സഹോദരിയുടെ മുൻ ഭർത്താവിൻറെ ബന്ധുവാണ് സന്ദേശം അയക്കുന്നതെന്ന് സംശയം തോന്നിയപ്പോഴാണ് അഷ്റഫ് ഇക്കാര്യം സംസാരിക്കാൻ ഇയാളുടെ മൊബൈൽ കടയിൽ പോയത്. സംസാരത്തിനിടെ ബന്ധുവുമായി വാക്കേറ്റം ഉണ്ടാവുകയും, ബന്ധു സ്റ്റീലിൻറെ സ്കെയിൽ ഉപയോഗിച്ച് യുവാവിനെ വെട്ടുകയായിരുന്നു.

അഷ്റഫിന്‍റെ കൈക്കാണ് വെട്ടേറ്റത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പാലക്കാട് സൗത്ത് പൊലീസിന് പരാതി നൽകി. സൈബർ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. അക്കൗണ്ടിൻ്റെ ഉറവിടം ലഭ്യമായ ശേഷം തുടർ നടപടിയിലേക്ക് കടക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം തുമ്പയിൽ യുവാവിനെ കൊണ്ട് കാലിൽ പിടിച്ച് മാപ്പുപറയിക്കുകയും കാലിൽ ചുംബിപ്പിക്കുകയും ചെയ്ത ഗുണ്ട എയർപോർട്ട് ഡാനിക്കെതിരെ പൊലീസ് കേസെടുത്തു.

ഒരാഴ്ച മുമ്പ് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്തതിൽ വലിയ വിമർശനങ്ങൾ ഉയര്‍ന്നതിനൊടുവിലാണ് പൊലീസിന്റെ നിയമ നടപടി. വെങ്കിടേഷ് എന്ന യുവാവിനെ അപമാനിച്ച ഡാനി വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന. എയർപോർട്ട് ഡാനിയെന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന ഗുണ്ട നടുറോഡിൽ യുവാവിനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമണലിൽ വച്ച് ഡാനി മലയിൻകീഴ് സ്വദേശി വെങ്കിടേഷിനെ കൊണ്ടാണ് കാലു പിടിപ്പിച്ചത്.

]]>
ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ്റെ വാഹനത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമം; ഒരാൾ അറസ്റ്റിലായതായി സൂചന https://malayalees.ch/attak-arif-mohammad-khan/ Sat, 29 Jul 2023 05:43:03 +0000 https://malayalees.ch/?p=85236 ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം. ഗവർണറുടെ വാഹനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കറുത്ത സ്കോർപിയോ കാറാണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി സൂചനയുണ്ട്.

ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു.

]]>
കൊല്ലം കടയ്ക്കലിൽ ലഹരിക്കടത്ത് സംഘത്തിന്റെ ആക്രമണം; എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തലക്കടിയേറ്റു https://malayalees.ch/kerala-police-officials-injured-in-attack/ Mon, 03 Jul 2023 04:28:47 +0000 https://malayalees.ch/?p=83679 കൊല്ലം കടയ്ക്കലിൽ ലഹരിക്കടത്ത് സംഘം പൊലീസിനെ ആക്രമിച്ചു. എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തലക്കടിയേറ്റു. പ്രതികളെ പിന്നീട് സാഹസികമായി പൊലീസ് കീഴ്പ്പെടുത്തി.

ഇന്ന് പുലർച്ചെ നാലുമണിയ്ക്കാണ് കഞ്ചാവ് സംഘത്തെ പിടികൂടുന്നതിനിടെ കടയ്ക്കൽ എസ് ഐ ജോതിഷനും രണ്ട് പോലീസുകാർക്കും നേരെ അക്രമം ഉണ്ടാകുന്നത്.കടയ്ക്കൽ പാലക്കൽ സ്വദേശി ആനക്കുട്ടൻ എന്നറിയപ്പെടുന്ന സജുകുമാറിന്റെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടിയത്. തുടർന്ന് സജുവിനെ ചോദ്യം ചെയ്തതിൽ നിന്നും കടക്കൽ ഇളമ്പഴന്നൂർ സ്വദേശി നിഫിന്റെ പക്കൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ നിഫിന്റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് നിഫിനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിടെയാണ് അക്രമം ഉണ്ടായത്. കൈ വിലങ്ങ് കൊണ്ട് നിഫിൻ , എസ് ഐ ജോതിഷിനെയും പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ കമ്പുമായി നിഫിന്റെ ഭാര്യയും പോലീസിനെ ആക്രമിച്ചു.എന്നാൽ ആക്രമണത്തിനിടയിൽ നിഫിനെ വളരെ സാഹസികമായി കടക്കൽ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.

ആക്രമണത്തിൽ എസ്‌ഐയ്ക്ക് തലയ്ക്കും പോലീസുകാരനായ അഭിലാഷിനു കണ്ണിനു മുറിവേറ്റു. സിവിൽ പോലീസ് ഓഫീസറായ സജിന് കൈക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാർ കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസുകാരെ മർദിച്ചതിന് ചടയമംഗലം ചടയമംഗലം പോലീസ് നിഫിനെതിരെയും നിഫിന്റെ ഭാര്യക്കെതിരെയും കേസെടുത്തു. ആക്രമിച്ചു പരിക്കേൽപ്പിക്കൽ, ഡ്യൂട്ടിതടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്ക് എതിരെ കേസെടുത്തത്. പൊലീസ് പിടിയിലായ സജുകുമാർ ഒരു മാസം മുന്നേയാണ് കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്.

]]>
പദയാത്രയ്ക്കിടെ തെലങ്കാന കോൺഗ്രസ് അധ്യക്ഷന് നേരെ ചീമുട്ടയേറ് https://malayalees.ch/eggs-hurled-at-telangana-congress-chief-revanth-reddy-during-padyatra/ Wed, 01 Mar 2023 08:39:48 +0000 https://malayalees.ch/?p=77116 തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിക്ക് നേരെ ചീമുട്ടയേറ്. ചൊവ്വാഴ്ച ഭൂപാലപ്പള്ളി ജില്ലയിൽ ‘ഹാത് സേ ഹാത്ത് ജോഡോ’ പദയാത്രയിൽ പങ്കെടുത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രേവന്ത് റെഡ്ഡിക്ക് നേരെ അക്രമികൾ ചീമുട്ടയും തക്കാളിയും അറിഞ്ഞതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രേവന്ത് റെഡ്ഡി പ്രസംഗിക്കുന്നതിനിടെ ഒരു സംഘം അക്രമികൾ മുട്ടയും തക്കാളിയും കല്ലും വലിച്ചെറിയാൻ തുടങ്ങി. ക്ഷുപിതരായ പ്രവർത്തകർ അക്രമികൾക്കെതിരെ തിരിഞ്ഞതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. അതേസമയം ബിആർഎസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. ആക്രമണം തടയാൻ പൊലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

]]>
തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു, കേസെടുത്ത് പൊലീസ് https://malayalees.ch/attack-against-woman-in-thiruvananthapuram/ Sat, 04 Feb 2023 06:58:04 +0000 https://malayalees.ch/?p=75653 തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു.

അതിക്രമിച്ച ആളുകളുടെ മുഖം സ്ത്രീയ്ക്ക് ഓർമയില്ല. പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് എഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വഴികളിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നു.

]]>
ബ്രസൽസിലെ മെട്രോ സ്റ്റേഷനിൽ മൂന്ന് പേർക്ക് കുത്തേറ്റു https://malayalees.ch/three-injured-in-knife-attack-near-eu-brussels-headquarters/ Tue, 31 Jan 2023 04:22:52 +0000 https://malayalees.ch/?p=75357 ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് സമീപം ആക്രമണം. തിങ്കളാഴ്ച ഷുമാൻ മെട്രോ സ്റ്റേഷനിലുണ്ടായ ആക്രമണം ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് വച്ച് തന്നെ 30 വയസ്സുള്ള അക്രമിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തു.

വൈകുന്നേരം ആറ് മണിയോടെ തിരക്കേറിയ സമയത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് ബ്രസൽസ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റവാളിയെ ദ്രുതഗതിയിൽ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ ബ്രസൽസ് മേയർ ഫിലിപ്പ് ക്ലോസ് പ്രശംസിച്ചു.

]]>
തൃശൂർ മുരിയാട് താമസിക്കുന്ന ദമ്പതികളുടെ വീട്ടിലെ കിണറിൽ ബാർബർ ഷോപ്പ് മാലിന്യം തളളിയതായി പരാതി https://malayalees.ch/barbershop-waste-disposed-in-well/ Sat, 21 Jan 2023 03:56:30 +0000 https://malayalees.ch/?p=74792 തൃശൂർ മുരിയാട് എംപറർ ഇമ്മാനുവൽ സിയോൺ സഭാ വിശ്വാസികളായ കുടുംബത്തിന്റെ വീട്ടിലെ കിണറിൽ ബാർബർഷോപ്പ് മാലിന്യം നിക്ഷേപിച്ചതായി പരാതി. 

മുടിയടക്കമുള്ള മാലിന്യം തട്ടിയതായാണ് പരാതി. നേരത്തെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് കലക്ടർ ഇരുവിഭാഗത്തോടും സംയമനം പാലിക്കാൻ
നിർദേശം നൽകിയിട്ടും ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് സിയോൺസഭ അധികൃതരുടെ പ്രതികരണം. സംഭവത്തിൽ പൊലീസ് അന്വേഷണം
തുടങ്ങിയിട്ടുണ്ട്

ഏഴു വർഷമായി മുരിയാട് ആനുരുളിയിൽ താമസിക്കുന്ന കളത്തിൽ ഷിജോ-ജെയ്‌നി ദമ്പതികളുടെ വീട്ടിലെ കിണറിലാണ് ബാർബർഷോപ്പിൽ നിന്നുള്ള
മാലിന്യം തള്ളിയിരിക്കുന്നത്. ചാക്കിൽ നിറച്ച മുടിയുൾപ്പെടെയാണ് തള്ളിയത്. കഴിഞ്ഞ പതിനെട്ടാം തിയതിയാണ് സംഭവമുണ്ടായതെന്ന് ഷിജോയും
ജെയ്‌നിയും പറയുന്നു

ജനുവരി അവസാനത്തിൽ എംപറർ ഇമ്മാനുവൽ പള്ളിയിൽ കൂടാരത്തിരുന്നാൾ ആഘോഷം നടക്കുകയായണ്. ഇത് അലങ്കോലമാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് സിയോൺ സഭ ആരോപിക്കുന്നു. നേരത്തെ സഭവിട്ടവരും വിശ്വാസികളും തമ്മിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് കലക്ടർ ഇടപെട്ടുകയും തുടർസംഘർഷം ഒഴിവാക്കാനുള്ള നടപടിയും എടുത്തിരുന്നു.

ഇതിനിടയിൽ സഭയ്‌ക്കെതിരെ വ്യാപക പോസ്റ്റർ പ്രചാരണവും നടന്നിട്ടുണ്ടെന്നും ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമമമെന്നും സിയോൺ
സഭ അധികൃതർ വ്യക്തമാക്കി. പരാതിയെ തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

]]>