ATM – malayalees.ch https://malayalees.ch Malayalam Online News Portal Thu, 19 Nov 2020 08:28:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ATM – malayalees.ch https://malayalees.ch 32 32 എ.ടി.എം ക്യാഷ് വാനുള്‍പ്പടെ കോടികളുമായി കടന്നുകളഞ്ഞ സംഘം പിടിയില്‍ https://malayalees.ch/robbing-atm-cash-van-in-palgha/ Thu, 19 Nov 2020 08:28:19 +0000 https://malayalees.ch/?p=35386 മഹാരാഷ്ട്രയിൽ എ.ടി.എം ക്യാഷ് വാൻ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. മഹാരാഷ്ട്രിലെ പാൽഘറിലാണ് നാലേ കാൽ കോടി രൂപയുടെ പണമുള്‍പ്പടെ, വാൻ തട്ടിയെടുക്കാനുള്ള ശ്രമം നടന്നത്. സംഭവത്തിൽ വാനിന്റെ ഡ്രെെവറുൾപ്പടെ മൂന്ന് പേരെ പൊലീസ് പിടികൂടി.

എ.ടി.എമ്മിലേക്ക് പണവുമായി പോവുകയായിരുന്ന വാൻ നവംബർ പന്ത്രണ്ടിന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രെെവറുടെ പദ്ധതി പ്രകാരമായിരുന്നു മോഷണമെന്ന് തെളിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് രോഹിത് ആരു, അക്ഷയ് പ്രഭാകർ മൊഹ്തെ, ചന്ദ്രകാന്ദ് ​ഗുലാബ് ​ഗ്വെയ്ൿവാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു സംഘം. ഇവരിൽ നിന്ന് പണം കണ്ടെടുത്തു.

വാൻ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്ന വാൻ ഡ്രെെവർ സഹായത്തിനായി സുഹൃത്തുക്കളെ സമീപിച്ചിരുന്നുവെന്നും, എന്നാൽ ആരും തയ്യാറായില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. തുടർന്ന് മോഷണം നടത്താൻ തയ്യാറായ മറ്റു രണ്ട് പേരെ കൂടെകൂട്ടി പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.

]]>
എടിഎം തട്ടിപ്പ് തടയാൻ പുതിയ മാർഗവുമായി എസ്ബിഐ https://malayalees.ch/sbi-has-new-prevent-atm-fraud/ Wed, 02 Sep 2020 12:17:46 +0000 https://malayalees.ch/?p=31216 രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരികയാണ്, എന്നാൽ, ഇത്തരം തട്ടിപ്പ് തടയാൻ ബദൽ സംവിധാനവുമായി രംഗത്ത് വന്നിരിക്കുകയാണ് എസ്ബിഐ. എടിഎമ്മിലെത്തി ബാലൻസ് പരിശോധിക്കാനോ, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാൽ എസ്എംഎസ് വഴി ബാങ്ക് നിങ്ങളെ വിവരമറിയിക്കും. ഉപഭോക്താക്കൾ ഇതു സംബന്ധിച്ച് വരുന്ന എസ്എംഎസുകൾ അവഗണിക്കരുതെന്ന നിർദേശം എസ്ബിഐ ഇതിനോടകം നൽകി കഴിഞ്ഞു.

ഉപഭോക്താക്കൾ ബാലൻസ് പരിശോധിക്കാൻ എടിഎമ്മിൽ പോയിട്ടില്ലെങ്കിൽ എസ്എംഎസ് ലഭിക്കുന്ന പക്ഷം എടിഎം കാർഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്ക് നിർദേശിക്കുന്നത്. മുൻപും ഉപഭോക്താക്കളുടെ അക്കൗണ്ട് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന രീതി എസ്ബിഐ നടപ്പാക്കിയിരുന്നു.

]]>