atm robbery – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Jan 2023 04:33:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png atm robbery – malayalees.ch https://malayalees.ch 32 32 എടിഎം കാർഡ് കൊണ്ട് പണം പിൻവലിച്ച ശേഷം ക്യാൻസൽ ബട്ടൺ അമർത്തും, തുടർന്ന് ബാങ്കിൽ പരാതി നൽകും; എടിഎം തട്ടിപ്പിൽ 3 പേർ അറസ്റ്റിൽ https://malayalees.ch/3-up-natives-arrested-in-atm-fraud/ Fri, 20 Jan 2023 04:18:11 +0000 https://malayalees.ch/?p=74732 എടിഎം മെഷീനിൽ ക്രിത്രിമം നടത്തി പണം തട്ടുന്ന സംഘം പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശികളായ 3 പേരെയാണ് പാലക്കാട് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായത് പ്രമുഖ ബാങ്കുകളാണെന്നാണ് ലഭ്യമാകുന്ന വിവരം. എടിഎം കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിക്കുന്നത്. ഉടൻ ക്യാൻസൽ ബട്ടൺ അമർത്തും. ഇതിന് ശേഷം പണം ലഭിച്ചില്ലെന്ന് കാണിച്ച് ബാങ്കിൽ പരാതി നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. 

38 എടിഎം കാർഡുകൾ ഇവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സമാന തരത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. കൂടുതൽ പേർ ഈ തട്ടിപ്പ് സംഘത്തിലുണ്ടോ എന്ന കാര്യമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ഇവരെ വിധേയരാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മണ്ണാർക്കാട് ന​ഗരത്തിലെ ഹിറ്റാച്ചി എന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ ഇന്ന് രാവിലെ 10 മണിക്ക് ഇവർ എത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്നവർക്ക് സംശയം തോന്നി. അവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

]]>
എടിഎം മെഷീനില്‍ കൃത്രിമം നടത്തി കവര്‍ച്ച; അന്വേഷണം ഊര്‍ജിതം https://malayalees.ch/atm-machine-robbery/ Fri, 26 Aug 2022 04:29:05 +0000 https://malayalees.ch/?p=67117 കൊച്ചി നഗരത്തില്‍ വീണ്ടും എടിഎം തട്ടിപ്പ്. എടിഎം മെഷീഷിനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ മടങ്ങുമ്പോള്‍ തുക കൈക്കലാക്കുന്നതാണ് രീതി. കളമശേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

തട്ടിപ്പിന് പിന്നില്‍ ഒരാള്‍ മാത്രമാണോ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പണം തട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഇവ കേന്ദ്രീകരിച്ച് ഒരാളിലേക്കാണ് നിലവില്‍ അന്വേഷണം നീളുന്നത്. കളമശേരിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടന്നത്.

ഇടപാടുകാര്‍ പണം പിന്‍വലിക്കാനെത്തുമ്പോള്‍ പിന്‍നമ്പരടക്കം നല്‍കിയ ശേഷം പണം കിട്ടാതെ വരികയും മെഷീന്റെ തകരാറാണെന്ന് കരുതി മടങ്ങുകയും ചെയ്യുന്നു. ഇതിന് ശേഷമാണ് പ്രതി എടിഎമ്മിലെത്തി നേരത്തെ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ഉപകരണം മാറ്റി പണമെടുക്കുന്നത്. പതിനൊന്ന് കൗണ്ടറുകളിലായി ഇയാള്‍ മോഷണം നടത്തിയെന്നാണ് വിവരം. ഏഴ് പേരില്‍ നിന്നായി 25000ത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

]]>
കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ച; പ്രതികളുടെ മൊഴി https://malayalees.ch/kerala-bank-atm-robbery/ Fri, 13 Aug 2021 07:53:17 +0000 https://malayalees.ch/?p=48081 കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ചയെന്ന് തട്ടിപ്പ് നടത്തിയ പ്രിതകൾ. ബാങ്കിൻ്റെ എടിഎം മെഷീനുകൾ ചിപ് കാർഡ് റീഡ് ചെയ്യുന്നവയല്ലെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

ഇന്നലെയാണ് കേരളാ ബാങ്ക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബാങ്കിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച മനസിലാകുന്നത്. ചിപ് കാർഡ് റീഡ് ചെയ്യാത്ത ബാങ്കിന്റെ എടിഎം മെഷീനിൽ മാഗ്നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള സുരക്ഷ കുറഞ്ഞ എടിഎം കാർഡുകളും ഉപയോഗിക്കാമെന്ന് പ്രതികൾ പറഞ്ഞു. ഈ സുരക്ഷാവീഴ്ച മറയാക്കിയാണ് പ്രതികൾ പണം തട്ടിയത്. റിസർവ് ബാങ്ക് 2019 മുതൽ ഇഎംവി ചിപ്പ് ഉപയോഗം നിർബന്ധമാക്കിയിരുന്നു.

ബാങ്കിൻ്റെ സെർവർ തകരാർ കാരണം ഒരു മാസമായിട്ടും പണം നഷ്ടമായത് ബാങ്ക് അറിഞ്ഞിരുന്നില്ല. ഇത് കാരണം കൂടുതൽ പണം നഷ്ടമായോ എന്നും സൈബർ പൊലീസ് സംശയിക്കുന്നുണ്ട്.

കുറച്ച് നാൾ മുൻപാണ് കേരളാ ബാങ്കിന്റെ തിരുവനന്തപുരം, കോട്ടയം, കാസർ​ഗോഡ് ജില്ലകളിലെ എടിഎമ്മുകളിൽ നിന്ന് പണം നഷ്ടപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.66 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ കിഴക്കേക്കോട്ട, നെടുമങ്ങാട് എടിഎമ്മുകളിൽ നിന്നായിരുന്നു. വ്യാജ എടിഎം കാർഡ് ഉപയോ​ഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

]]>