atlee – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Sep 2023 08:39:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png atlee – malayalees.ch https://malayalees.ch 32 32 ഹോളിവുഡില്‍ നിന്നും വിളിവന്നു, എന്‍റെ ക്രാഫ്റ്റ് എന്നും സ്നേഹത്തില്‍ അധിഷ്ഠിതമാണ്, ബ്ലാങ്ക് ചെക്ക് തന്ന് പടം ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല: അറ്റ്ലി https://malayalees.ch/atlee-reveals-he-got-calls-from-hollywood/ Mon, 25 Sep 2023 08:39:29 +0000 https://malayalees.ch/?p=88356 ജവാന്‍ ഇറങ്ങിയതിന് പിന്നാലെ ഹോളിവുഡില്‍ നിന്നും വരെ അവസരങ്ങള്‍ വന്നിരുന്നുവെന്ന് സംവിധായകൻ അറ്റ്‌ലി.എന്നാല്‍ സിനിമ ചെയ്യുന്നതുമായി ബദ്ധപ്പെട്ട് തനിക്ക് ചില ഫിലോസഫികള്‍ ഉള്ളതിനാല്‍ ഈ ഓഫറുകള്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ല എന്നാണ് അറ്റ്‌ലി ഫിലിം ക്യാമ്പയിനിനോട് പ്രതികരിച്ചിരിക്കുന്നത്. ജവാനില്‍ പ്രവര്‍ത്തിച്ചവര്‍ ഹോളിവുഡില്‍ നിന്നുള്ളവരുണ്ട്. ആക്ഷന്‍ ഡയറക്ടര്‍ സ്പിറോ റസാതോസ് തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.(Atlee reveals he got calls from Hollywood)

നിങ്ങള്‍ക്ക് എന്നെ വിലയ്ക്ക് എടുക്കാന്‍ കഴിയില്ല, പക്ഷെ നിങ്ങള്‍ക്ക് എന്നെ സ്‌നേഹിക്കാനും എനിക്ക് നിങ്ങളെ തിരികെ സ്‌നേഹിക്കാനും കഴിയും. സ്‌നേഹമില്ലാതെ എനിക്ക് ഒന്നും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് പറയും എന്നും അറ്റ്‌ലി വ്യക്തമാക്കി.എന്‍റെ ക്രാഫ്റ്റ് എന്നും സ്നേഹത്തില്‍ അധിഷ്ഠിതമാണ്. ഞാൻ എന്തെങ്കിലും ഇഷ്ടപ്പെടാത്ത കാര്യത്തില്‍ എനിക്ക് ക്രിയാത്മകമായി നില്‍ക്കാന്‍ സാധിക്കില്ല. ഇഷ്ടമുള്ള പെണ്ണിനെ മാത്രമേ എനിക്ക് വിവാഹം കഴിക്കാൻ കഴിയൂ.

അതുപോലെ, ഞാൻ ഒരു സിനിമ ചെയ്യുന്നുവെങ്കിൽ. അതിലെ നായകനെ മാത്രം അല്ല, നിര്‍മ്മാതാവ് എല്ലാവരെയും എനിക്കിഷ്ടമാകണം.എന്‍റെ ലോകം എന്റെ സ്നേഹത്താൽ നയിക്കപ്പെടുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, അതില്ലാതെ എല്ലാം യാന്ത്രികമായി മാറും” – അറ്റ്ലി പറഞ്ഞു.

ഒരാൾ വന്ന് ഞാന്‍ ബാങ്ക് ചെക്ക് തരാം ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറഞ്ഞവരോട് ഞാൻ അവരോട് നോ പറഞ്ഞിട്ടുണ്ട്. ആരെങ്കിലും എന്റെ അടുത്ത് വന്ന് സർ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, എനിക്ക് നിങ്ങളുടെ സിനിമ ഇഷ്ടമാണ്. എനിക്ക് നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍ അവരുമായി കൂടും.

എന്‍റെ സിനിമകൾ ഉണ്ടാകുന്നതിന്‍റെ രഹസ്യം അതാണ്. ഒരു ജോലിയോടുള്ള സത്യസന്ധത അതിനോടുള്ള സ്നേഹത്തോട് ചേര്‍ന്നിരിക്കും. ഞാൻ ആളുകളുമായി സമയം കണ്ടെത്തുകയും ഞങ്ങൾ ശരിക്കും പൊരുത്തപ്പെടുന്നുണ്ടോ എന്നും എനിക്ക് അവരെ സ്നേഹിക്കാനും അവരിൽ നിന്ന് എന്തെങ്കിലും പഠിക്കാനും കഴിയുമോ എന്നും പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

]]>
സംവിധായകൻ ആറ്റ്‌ലി അച്ഛനായി https://malayalees.ch/atlee-priya-blessed-with-baby-boy-2/ Wed, 01 Feb 2023 08:04:39 +0000 https://malayalees.ch/?p=75471 സംവിധായകൻ ആറ്റ്‌ലി അച്ഛനായി. ഇന്നലെയാണ് ആറ്റ്‌ലിക്കും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. ആറ്റ്‌ലി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ( atlee priya blessed with baby boy )

ആറ്റ്‌ലിയും പ്രിയയും കുഞ്ഞ് ഷൂസും പിടിച്ച് കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘എല്ലാവരും പറയുന്നത് ശരിയാണ്. ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല. ഞങ്ങളുടെ ആൺകുട്ടി വന്നിരിക്കുന്നു. പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു’- ആറ്റ്‌ലി കുറിച്ചു.

പോസ്റ്റിട്ട് ഉടൻ തന്നെ അനുമോദനവുമായി തമിഴ് താരങ്ങൾ രംഗത്ത് വന്നു. കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ വൻ താരനിര തന്നെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

]]>
സംവിധായകൻ ആറ്റ്‌ലി അച്ഛനായി https://malayalees.ch/atlee-priya-blessed-with-baby-boy/ Wed, 01 Feb 2023 04:28:24 +0000 https://malayalees.ch/?p=75438 സംവിധായകൻ ആറ്റ്‌ലി അച്ഛനായി. ഇന്നലെയാണ് ആറ്റ്‌ലിക്കും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. ആറ്റ്‌ലി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.

ആറ്റ്‌ലിയും പ്രിയയും കുഞ്ഞ് ഷൂസും പിടിച്ച് കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘എല്ലാവരും പറയുന്നത് ശരിയാണ്. ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല. ഞങ്ങളുടെ ആൺകുട്ടി വന്നിരിക്കുന്നു. പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു’- ആറ്റ്‌ലി കുറിച്ചു.

പോസ്റ്റിട്ട് ഉടൻ തന്നെ അനുമോദനവുമായി തമിഴ് താരങ്ങൾ രംഗത്ത് വന്നു. കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ വൻ താരനിര തന്നെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

]]>