ATK Mohun Bagan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Apr 2023 04:21:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ATK Mohun Bagan – malayalees.ch https://malayalees.ch 32 32 സൂപ്പർ കപ്പ്: ആദ്യ മത്സരത്തിനിറങ്ങാൻ ഗോകുലം കേരളം എഫ്‌സി; എതിരാളികൾ എടികെ മോഹൻ ബഗാൻ https://malayalees.ch/gokulam-kerala-fc-vs-atk-mohun-bagan-super-cup/ Mon, 10 Apr 2023 04:21:04 +0000 https://malayalees.ch/?p=79361 ഹീറോ സൂപ്പർ കപ്പിൽ ഇന്ന് ഗോകുലം കേരള എഫ്‌സിക്ക് ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. എഫ്‌സി ഗോവ, ജാംഷെഡ്പൂർ എഫ്‌സി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകളാണ് ഗോകുലം കേരള അടങ്ങുന്ന ഗ്രൂപ്പ് സിയിൽ ഉള്ളത്. Gokulam Kerala FC vs ATK Mohun Bagan Super Cup

രണ്ടു തവണ ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള ഈ സീസണിൽ മൂന്നാം സ്ഥാനത്താണ് ടൂർണമെന്റ് പൂർത്തിയാക്കിയത്. ഈ സീസണിൽ ടീമിന് കിരീടം നേടുന്നതിനുള്ള അവസാനത്തെ പ്രതീക്ഷയാണ് സൂപ്പർ കപ്പ് ടൂർണമെന്റ്. കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്ത ഫ്രാൻസെസ്‌ക് ബോണറ്റിന്റെ കീഴിലാണ് ക്ലബ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി ഒരുങ്ങുന്നത്. സൂപ്പർ കപ്പിന്റെ യോഗ്യത ഘട്ടത്തിൽ മൊഹമ്മദൻസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഗ്രൂപ്പ് ഘട്ടത്തിലേക്ക് ടിക്കറ്റ് എടുത്തത്. സൂപ്പർ കപ്പിൽ വിജയിക്കുന്നവർക്ക് കഴിഞ്ഞ വർഷത്തെ ഐ ലീഗ് ജേതാക്കളായ ഗോകുലത്തിനോട് ഏറ്റുമുട്ടി 2023-24 എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ സാധിക്കും. അതിനാൽ, ഏഷ്യൻ ഫുട്ബോൾ കളിക്കുന്നതിനുള്ള അവസരം നിലനിർത്തുക എന്ന ലക്ഷ്യം ഗോകുലം കേരളക്ക് മുന്നിലുണ്ട്.

ശക്തരാണ് എടികെ മോഹൻ ബഗാൻ. ജുവാൻ ഫെർണാണ്ടോ നയിക്കുന്ന എടികെ മോഹൻ ബഗാൻ ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയെ പെനാൽറ്റി ഷൂറ്ഔട്ടിൽ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ദിമിത്രി പെട്രോറ്റോസും ഹ്യൂഗോ ബൗമാസും നയിക്കുന്ന ടീമിന്റെ ആക്രമണ നിര മൂർച്ചയേറിയതാണ്. ഐഎസ്എൽ കിരീടവും സൂപ്പർ കപ്പും ഒരേ സീസണിൽ നേടുന്ന ആദ്യ ക്ലബായ തീരുക എന്നതാണ് അവരുടെ ലക്ഷ്യം.

]]>
എടികെ മോഹൻ ബഗാൻ ഫൈനലിൽ; ഷൂട്ട്ഔട്ടിൽ ഹൈദരാബാദ് എഫ്‌സി പുറത്ത് https://malayalees.ch/atk-mohun-bagan-beats-hyderabad-fc-on-penalties-to-enter-isl-final/ Tue, 14 Mar 2023 04:28:50 +0000 https://malayalees.ch/?p=77948 2022-23 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി എടികെ മോഹൻ ബഗാൻ. നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്‌സിയെ സ്വന്തം തട്ടകത്തിൽ തകർത്താണ് കൊൽക്കത്തൻ ക്ലബ്ബിന്റെ മുന്നേറ്റം. രണ്ടാമത്തെ സെമി ഫൈനലിലും വിജയികളെ തെരഞ്ഞെടുത്തത് പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിക്ക് എതിരെ ബംഗളുരു എഫ്‌സി വിജയിച്ചതും പെനാൽറ്റിയിലൂടെയായിരുന്നു.

സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ഫലം സമനിലയായിരുന്നു. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഫൈനൽ ടിക്കറ്റ് നേടുക എന്ന ലക്ഷ്യത്തോടെയാണ് എടികെ മോഹൻ ബഗാൻ ഇറങ്ങിയത്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിന്റെ കടിഞ്ഞാൺ എടികെ മോഹൻ ബഗാന്റെ കയ്യിലായിരുന്നു. എന്നാൽ, ഹൈദരാബാദിന്റെ യുവ ഗോൾകീപ്പർ ഗുരുമീത് സിങ്ങിന്റെ പ്രകടനമായിരുന്നു എതിർ നിരക്ക് ഗോൾ നിഷേധിക്കാൻ കാരണം.

അധിക സമയത്തും ഗോൾരഹിത സമനില പാലിച്ച മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു. ഹാവിയർ സിവേരിയോയുടെ ഷോട്ട് എടികെ മോഹൻ ബഗാൻ ഗോൾകീപ്പർ വിശാൽ കേയ്ത് തടഞ്ഞിട്ടതും ബാർത്തലോമിയോ ഓഗ്ബച്ചെയുടേത് ബോക്സിൽ തട്ടി പുറത്തു പോയതും ഹൈദരാബാദിന് തിരിച്ചടിയായി. എടികെയുടെ ബ്രെണ്ടൻ ഹാമിലിന് ഷോട്ട് പിഴച്ചെങ്കിലും വിജയം കൊൽക്കത്തൻ നിരയുടെ ഒപ്പമായിരുന്നു. വിശാൽ കേയ്ത് ആണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.
മാർച്ച് 18 ന് ഗോവയിലെ ഫാട്രോഡ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ മത്സരം അരങ്ങേറുക. ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ നാലാം കിരീടം തേടിയാണ് എടികെ ഇറങ്ങുക. ബംഗളുരു ആകട്ടെ രണ്ടാം കിരീടം ലക്ഷ്യമാക്കിയും. നിലവിലെ ഐഎസ്എൽ ജേതാക്കളെയും ഈ സീസണിലെ ലീഗ് ടോപ്പേഴ്സിനെയും അട്ടിമറിച്ച് ഇരു ടീമുകളും ഫൈനലിൽ എത്തുമ്പോൾ കളിക്കളത്തിൽ തീ പാറുമെന്ന് ഉറപ്പ്.

]]>
വമ്പൻ സൈനിങുമായി എടികെ; പോഗ്ബയുടെ സഹോദരൻ ടീമിൽ https://malayalees.ch/atk-mohun-bagan-florentin-pogba/ Sat, 25 Jun 2022 12:49:09 +0000 https://malayalees.ch/?p=63903 വമ്പൻ സൈനിങുമായി ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാൻ. ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയുടെ ജ്യേഷ്ഠസഹോദരൻ ഫ്‌ളോറന്റീൻ പോഗ്ബയെ എടികെ ടീമിലെത്തിച്ചു. പ്രതിരോധ താരമായ ഫ്ലോറൻ്റീൻ്റെ സൈനിങ് എടികെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് കരാർ.

എഎഫ്സി കപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ സ്പാനിഷ് പ്രതിരോധ താരം ടിരിക്ക് പരുക്കേറ്റിരുന്നു. ഇതോടെ എഎഫ്‌സി സെമി ഫൈനലിന് മുൻപ് മറ്റൊരു പ്രതിരോധ താരത്തെ എടികെയ്ക്ക് ടീമിലെത്തിക്കേണ്ടതുണ്ടായിരുന്നു. ഇതാണ് ഫ്ലോറൻ്റീനെ ടീമിലെത്തിച്ചതിലൂടെ എടികെ പൂർത്തീകരിച്ചിരിക്കുന്നത്.

പോൾ പോഗ്ബ ഫ്രാൻസ് താരമാണെങ്കിലും ഫ്ലോറൻ്റീനും മറ്റൊരു സഹോദരൻ മത്തിയാസും ഗിനിയൻ ദേശീയ ടീമിനായാണ് കളിക്കുന്നത്. ഗിനിയൻ ദേശീയ ടീമിൽ 30 മത്സരങ്ങളാണ് ഫ്ലോറൻ്റീൻ കളിച്ചിട്ടുള്ളത്. തുർക്കിഷ് ക്ലബായ ജെൻക്ലെർബിർഗിലിനു വേണ്ടിയും എംഎൽഎസ് ക്ലബായ അറ്റ്‌ലാന്റ യുനൈറ്റഡിന് വേണ്ടിയും ഫ്‌ളോറന്റീൻ കളിച്ചിട്ടുണ്ട്.

]]>
ആഷിഖ് ഇനി എടികെയുടെ താരം; ഔദ്യോഗിക പ്രഖ്യാപനമായി https://malayalees.ch/ashique-kuruniyan-joins-atk-mohun-bagan/ Mon, 20 Jun 2022 12:51:22 +0000 https://malayalees.ch/?p=63635 മലയാളി താരം ആഷിഖ് കുരുണിയൻ ഇനി ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാൻ്റെ താരം. ബെംഗളൂരു എഫ്സിയിൽ നിന്നാണ് ആഷിഖ് എടികെയിലെത്തിയിരിക്കുന്നത്. വിവരം ക്ലബും ആഷിഖും ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തെ സുദീർഘമായ കരാറിലാണ് ആഷിഖ് എടികെയുമായി ധാരണയായിരിക്കുന്നത്. ഇന്ന് രാവിലെയാണ് താരം ക്ലബ് വിട്ടെന്ന് ബെംഗളൂരു എഫ്സി അറിയിച്ചത്. 

2019 സീസണിൽ ബെംഗളൂരുവിലെത്തിയ ആഷിഖ് വർഷങ്ങളായി നിലവാരമുള്ള പ്രകടനം നടത്തിവരുന്ന താരമാണ്. ലെഫ്റ്റ് ബാക്കായും വിങ്ങറായും കളിക്കുന്ന താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും ശ്രമിച്ചിരുന്നു. 25 വയസുകാരനായ താരം പൂനെ എഫ്സിയുടെ അക്കാദമിയിലൂടെയാണ് വളർന്നുവന്നത്. പൂനെ സിറ്റിക്കായി ഐഎസ്എൽ കളിച്ചുതുടങ്ങിയ താരം 2019ൽ ബെംഗളൂരുവിലെത്തി. ഐഎസ്എലിൽ ആകെ 65 മത്സരങ്ങൾ കളിച്ച ആഷിഖ് ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ക്ലബ് കരിയറിൽ ആകെ മൂന്ന് ഗോളുകളാണ് ആഷിഖ് നേടിയത്. 25 ദേശീയ മത്സരങ്ങളിൽ ഒരു തവണയും ആഷിഖ് ലക്ഷ്യം ഭേദിച്ചു.

]]>
’10 തവണ എടികെയോട് കളിച്ചാൽ ഒരു തവണയേ ഗോകുലം ജയിക്കൂ’; ഇഗോർ സ്റ്റിമാച് https://malayalees.ch/gokulam-kerala-atk-mohun-bagan-igor-stimac/ Wed, 01 Jun 2022 04:26:37 +0000 https://malayalees.ch/?p=62708 10 തവണ എടികെ മോഹൻ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ എന്ന് ഇന്ത്യൻ പരിശീകൻ ഇഗോർ സ്റ്റിമാച്. ഐഎലീഗ് താരങ്ങളെയും ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന ഗോകുലം കേരള പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസെയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പരിശീലകൻ.

“ഐലീഗിൽ ഗോകുലം കേരളയ്ക്ക് നല്ല സീസണായിരുന്നു ഇത്. സത്യാവസ്ഥ എന്തെന്നാൽ, 10 തവണ എടികെ മോഹൻ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ. അതുകൊണ്ട് തന്നെ മോഹൻ ബഗാനെതിരായ ഗോകുലത്തിന്റെ വിജയം കാര്യമാക്കേണ്ടതില്ല. ഗോകുലം പരിശീലകൻ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. ഐലീഗിലെ ഏത് പരിശീലകനും സ്വന്തം ടീമിലെ താരങ്ങൾ ഇന്ത്യൻ ടീമിനായി കളിക്കാൻ യോഗ്യരാണെന്ന് പറയും. അതിൽ അത്ഭുതം ഇല്ല.”- സ്റ്റിമാച് പറഞ്ഞു.

എഎഫ്സി കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിലാണ് ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരള കെ മോഹൻ ബഗാനെ തകർത്തത്. ഗോകുലത്തിനായി ലൂക്ക മാൻസണ് ഇരട്ടഗോൾ നേടി. റിഷാദ് പി പിയും ജിതിൻ എം എസും ഓരോ ഗോളും നേടി.

]]>
കൊൽക്കത്തയിൽ പെരുമഴ: എഎഫ്സി കപ്പ് മത്സരം തടസപ്പെട്ടു; ഐപിഎൽ പ്ലേഓഫിനു ഭീഷണി https://malayalees.ch/%e0%b4%95%e0%b5%8a%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b4-%e0%b4%8e%e0%b4%8e%e0%b4%ab/ Sat, 21 May 2022 12:17:55 +0000 https://malayalees.ch/?p=62179 ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാനും ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സും തമ്മിലുള്ള എഎഫ്സി കപ്പ് മത്സരം തടസപ്പെട്ടു. കൊൽക്കത്തയിലെ കടുത്ത മഴയെ തുടർന്നാണ് മത്സരം തടസപ്പെട്ടത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ മോശം കാലാവസ്ഥ ഐപിഎൽ പ്ലേ ഓഫുകൾക്കും തിരിച്ചടി ആയേക്കുമെന്ന് ആശങ്കയുണ്ട്. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഒന്നാം ക്വാളിഫയറും എലിമിനേറ്ററും നടക്കുക.

രണ്ട് തവണയാണ് മത്സരം തടസപ്പെട്ടത്. ആറാം മിനിട്ടിൽ ശക്തിയായ കാറ്റിനെ തുടർന്ന് സ്റ്റേഡിയത്തിലെ ആഡ് ബോർഡുകൾ മറിഞ്ഞുവീഴുകയും കളി തടസപ്പെടുകയും ചെയ്തു. 12ആം മിനിട്ടിൽ വീണ്ടും കളി നിർത്തിവച്ചു. കളി ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് എടികെ മോഹൻ ബഗാൻ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ എടികെയ്ക്ക് ഈ കളിയിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

]]>
ഗോൾ മഴ, ആവേശം; ബെംഗളൂരു-എടികെ മത്സരം സമനിലയിൽ https://malayalees.ch/atk-mohun-bagan-bengaluru-is-draw/ Fri, 17 Dec 2021 04:24:28 +0000 https://malayalees.ch/?p=54187 ഐഎസ്എലിൽ ബെംഗളൂരു എഫ്സിയും എടികെ മോഹൻബഗാനും തമ്മിലുള്ള മത്സരം സമനിലയിൽ. ആകെ 6 ഗോളുകൾ പിറന്ന മത്സരത്തിൽ ഒരു ടീമുകളും മൂന്ന് ഗോൾ വീതം അടിച്ചു. ക്ലെയ്റ്റൺ സിൽവ, ഡാനിഷ് ഫാറൂഖി ഭട്ട്, പ്രിൻസ് ഇബാറ എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടിയപ്പോൾ സുഭാശിഷ് ബോസ്, ഹ്യൂഗോ ബോമസ്, റോയ് കൃഷ്ണ എന്നിവർ എടികെയുടെ ഗോൾ സ്കോറർമാരായി.

മത്സരത്തിൻ്റെ 13ആം മിനിട്ടിൽ സുഭാശിഷ് ബോസിലൂടെ മോഹൻബഗാനാണ് ഗോൾ വേട്ട ആരംഭിച്ചത്. കോർണറിൽ തലവച്ചായിരുന്നു ഗോൾ. അഞ്ച് മിനിട്ടുകൾക്കുള്ളിൽ ബെംഗളൂരു തിരിച്ചടിച്ചു. പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച ക്ലെയ്റ്റൺ സിൽവ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. 26ആം മിനിട്ടിൽ ഡാനിഷ് ഫാറൂഖി ഭട്ടിലൂടെ ബെംഗളൂരു ലീഡെടുത്തു. എന്നാൽ, 38ആം മിനിട്ടിൽ ഹ്യൂഗോ ബോമസിലൂടെ എടികെ ഒപ്പമെത്തി. ആദ്യ പകുതിയിൽ 2-2 ആയിരുന്നു സ്കോർ. രണ്ടാം പകുതിയിൽ, 58ആം മിനിട്ടിൽ എടികെ വീണ്ടും മുന്നിലെത്തി. പെനൽറ്റിയിൽ നിന്ന് റോയ് കൃഷ്ണയാണ് ഗോൾ നേടിയത്. 72ആം മിനിട്ടിൽ ബെംഗളൂരു തിരിച്ചടിച്ചു. പ്രിൻസ് ഇബാറയായിരുന്നു ഗോൾ സ്കോറർ.

ഇതോടെ എടികെ മോഹൻ ബഗാൻ 8 പോയിന്റുനായി ആറാം സ്ഥാനത്തും ബെംഗളൂരു എഫ്സി 5 പോയിന്റുമായി 9ആം സ്ഥാനത്തും നിൽക്കുന്നു.

]]>
ഐഎസ്എല്‍; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം https://malayalees.ch/isl-kerala-blasters-failed-isl-8th-season/ Sat, 20 Nov 2021 04:39:54 +0000 https://malayalees.ch/?p=52796 ഐഎസ്എല്‍ എട്ടാം സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തിലെത്തിയ എടികെ മോഹന്‍ ബഗാന്റെ വിജയം.ഹ്യൂഗോ ബോമു ആദ്യ പകുതിയില്‍ നേടിയ ഇരട്ടഗോളുകളാണ് എടികെയ്ക്ക് വിജയം സമ്മാനിച്ചത്.

റോയ് കൃഷ്ണയും (27) ലിസ്റ്റന്‍ കൊളാസോയും (50) എടികെക്കായി ഗോളുകള്‍ നേടി. കളിയുടെ ആദ്യപകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് 3-1ന് പിറകിലായിരുന്നു. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി സഹലും പെരേര ഡയസും ഗോളുകള്‍ നേടി.

മലയാളി താരം കെ.പി രാഹുല്‍ പരിക്ക് പറ്റി കളത്തില്‍ നിന്നും പുറത്തായതും തിരിച്ചടിയായി. രാഹുല്‍ കേറിയതോടെ ബ്ലാസ്റ്റേഴ്‌സിന് ആദ്യ പകുതിയില്‍ തന്നെ സുബ്സ്റ്റിട്യൂഷന്‍ നടത്തേണ്ടി വന്നു. പ്രശാന്താണ് പകരം ഇറങ്ങിയത്. രണ്ടാം പകുതി അധികം വൈകാതെ തന്നെ എടികെ ലീഡുയര്‍ത്തി. ലിസ്റ്റണ്‍ കൊളാസോ ഉയര്‍ത്തിയ പന്തിലൂടെ സ്‌കോര്‍ 4-1ഓടെ ഗോള്‍ കണ്ടു.

]]>
എഎഫ്സി കപ്പ്: എടികെ മോഹൻ ബഗാന് കനത്ത തോൽവി https://malayalees.ch/atk-mohun-bagan-lost-afc-cup/ Thu, 23 Sep 2021 04:15:48 +0000 https://malayalees.ch/?p=49960 എഎഫ്സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ എടികെ മോഹൻ ബഗാന് കനത്ത പരാജയം. ഉസ്ബെകിസ്താൻ ക്ലബ് നസാഫ് എഫ്സിക്കെതിരെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെട്ടത്. ഹുസൈൻ നോർച്ചയേവ് നസാഫിനായി ഹാട്രിക്ക് നേടിയപ്പോൾ ഓയ്ബെക് ബൊസൊറോവ്, ഡോണിയർ നർസുലള്ളായേവ് എന്നിവരും നസാഫിനായി സ്കോർ ഷീറ്റിൽ ഇടം നേടി. ആറാം ഗോൾ പ്രിതം കോട്ടാലിൻ്റെ സെൽഫ് ഗോളായിരുന്നു. (atk mohun bagan afc)

കളിയുടെ സമസ്ത മേഖലകളിലും എടികെ പിന്നാക്കാം പോയി. ഗോൾ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാൻ അവർക്കായില്ല. നാലാം മിനിട്ടിൽ സെൽഫ് ഗോളിലൂടെ നസാഫ് ഗോൾ വേട്ട ആരംഭിച്ചു. 18, 21, 31 മിനുട്ടുകളിൽ ഗോളടിച്ച 19കാരനായ നോർച്ചയേവ് ഹാട്രിക്ക് തികച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഓയ്ബെക് ബൊസൊറോവും 71ആം മിനിട്ടിൽ ഡോണിയർ നർസുലള്ളായേവും ഗോൾ നേടിയതോടെ എടികെയുടെ പരാജയം പൂർണമായി.

]]>
മരിയോ മൻസൂകിച്ച് എടികെയിലേക്ക്? https://malayalees.ch/mario-mandzukic-linked-with-a-move-to-atk-mohun-bagan/ Fri, 02 Jul 2021 04:19:13 +0000 https://malayalees.ch/?p=46306 ക്രൊയേഷ്യയുടെ വെറ്ററൻ ഫോർവേഡ് മരിയോ മൻസൂകിച്ചിനായി എടികെ മോഹൻബഗാൻ വലവിരിക്കുന്നു എന്ന് റിപ്പോർട്ട്. 35കാരനായ താരം നിലവിൽ എസി മിലാൻ്റെ താരമാണ്. എന്നാൽ, എസി മിലാനിലെ മൻസൂകിച്ചിൻ്റെ കരാർ ഉടൻ അവസാനിക്കുമെന്നും താരം ഫ്രീ ഏജൻ്റാകും എന്നുമാണ് വിവരം. താരത്തിൻ്റെ കരാർ അവസാനിച്ചെന്നും സൂചനയുണ്ട്. ഇത് മുതലെടുത്ത് താരത്തെ ടീമിലെത്തിക്കാൻ എടികെ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്രൊയേഷ്യൻ മാധ്യമമായ എച്ച്ആർടിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിനോടകം തന്നെ താരത്തിന് എടികെയിൽ നിന്ന് ഓഫർ വന്നു എന്നും ഇന്ത്യയിൽ കളിക്കാനുള്ള അവസരത്തെ അദ്ദേഹം ഏറെ ആകാംക്ഷയോടെ നോക്കിക്കാണുകയാണെന്നും എച്ച്ആർടി റിപ്പോർട്ട് ചെയ്യുന്നു. ഈ ശ്രമം നടക്കുകയാണെങ്കിൽ വളരെ കരുത്തുറ്റ ടീം ആയി എടികെ മാറും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിൽ ഫിൻലൻഡിനായി ബൂട്ടണിഞ്ഞ മധ്യനിര താരം ജോണി കൗകോയെ ടീമിൽ എത്തിച്ച എടികെ ഇന്ത്യൻ താരങ്ങളായ ലിസ്റ്റൺ കൊളാസോ, അമരീന്ദർ സിംഗ് എന്നിവരെയും റാഞ്ചി.

രാജ്യാന്തര ഫുട്ബോളിൽ അടക്കം ഏറെ മത്സരപരിചയമുള്ള താരമാണ് മരിയോ മൻസൂകിച്ച്. ബയേൺ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ്, യുവൻ്റസ് തുടങ്ങിയ വമ്പൻ ക്ലബുകളിൽ കളിച്ചിട്ടുള്ള താരം ക്രൊയേഷ്യൻ ജഴ്സിയിൽ 89 തവണ ബൂട്ടുകെട്ടിയിട്ടുണ്ട്. ലോകകപ്പുകളിൽ അടക്കം ക്രൊയേഷ്യക്കായി കളിക്കുകയും ഗോൾ നേടുകയും ചെയ്തിട്ടുള്ള താരമാണ് മൻസൂകിച്ച്. ക്രൊയേഷ്യ ഫൈനൽ കളിച്ച 2018 ലോകകപ്പിൽ താരം ടീമിലെ സുപ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ക്ലബ് മത്സരങ്ങളിൽ 166 ഗോളുകളടിച്ച താരം ക്രൊയേഷ്യൻ ജഴ്സിയിൽ 33 ഗോളുകളും നേടി.

]]>