athlete – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Jul 2022 08:29:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png athlete – malayalees.ch https://malayalees.ch 32 32 ‘ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരം, ആരെയും പേടിക്കേണ്ട’; കോമൺ‌വെൽത്ത് സംഘത്തോട് പ്രധാനമന്ത്രി https://malayalees.ch/pm-modi-gives-success-mantra-to-indias-birmingham-bound-cwg-2022-contingent/ Wed, 20 Jul 2022 08:29:07 +0000 https://malayalees.ch/?p=65130 2022 കോമൺ‌വെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നരേന്ദ്ര മോദി താരങ്ങളെ പ്രോത്സാഹിപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസ് ലോകത്തെ ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരമാണ്. പരിശീലനത്തിലും പ്രകടനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടെന്നും പ്രധാനമന്ത്രി.

“ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഇത്. നിങ്ങൾ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. മൈതാനം മാറി, അന്തരീക്ഷം മാറി, പക്ഷേ നിങ്ങളുടെ മാനസികാവസ്ഥ മാറിയിട്ടില്ല, നിങ്ങളുടെ ആത്മാവ് മാറിയിട്ടില്ല… ത്രിവർണ്ണ പതാക ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടെ. കായിക ലോകത്ത് നിങ്ങൾക്ക് ശാശ്വതമായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്” – മോദി ആശംസിച്ചു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ്, കോമൺവെൽത്ത് ഗെയിംസിനൊപ്പം ആരംഭിക്കുമെന്നും ഇന്ത്യൻ അത്‌ലറ്റുകൾക്ക് ലോകത്തിന് മുന്നിൽ തിളങ്ങാൻ അവസരമുണ്ടാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൂലൈ 28 മുതൽ ഇംഗ്ലണ്ടിലാണ് കോമൺവെൽത്ത് ഗെയിംസ് 2022 ആരംഭിക്കുക. ഇന്ത്യയുടെ 322 അംഗ സംഘം ബർമിംഗ്ഹാമിലേക്ക് ഉടൻ പുറപ്പെടും.

]]>
ശീതകാല ഒളിമ്പിക്സ്; അത്‌ലീറ്റിനു കൊവിഡ് https://malayalees.ch/athlete-covid-beijing-winter-olympics/ Tue, 25 Jan 2022 04:20:47 +0000 https://malayalees.ch/?p=55977 ബീജിംഗ് ശീതകാല ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റിനു കൊവിഡ്. ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റുകളിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ അത്‌ലീറ്റാണ് ഇത്. കഴിഞ്ഞ ദിവസം ബീജിങ് വിമാനത്താവളത്തിൽ വച്ച് നടത്തിയ കൊവിഡ് ടെസ്റ്റിലാണ് ഈ അത്‌ലീറ്റിനു കൊവിഡ് പോസിറ്റീവായത്. ഒരു അത്‌ലീറ്റിനൊപ്പം അത്‌ലീറ്റുകളല്ലാത്ത, ഒളിമ്പിക് സംഘത്തിൽ പെട്ട മറ്റ് മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിമ്പിക്സ് ബയോ ബബിളിൽ ഇന്നലെ ആകെ നടത്തിയത് 38,000 കൊവിഡ് ടെസ്റ്റുകളാണ്. ഇവരിൽ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവായി.

അതേസമയം, ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ താമസക്കാർക്കെല്ലാം കൊവിഡ് ടെസ്റ്റ് നടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. 20 ലക്ഷം പേരാണ് ഇവിടെയുള്ളത്. ഇവർക്കെല്ലാവർക്കും ടെസ്റ്റ് നടത്തും. ശീതകാല ഒളിമ്പിക്സ് ആരംഭിക്കാൻ വെറും രണ്ട് ആഴ്ച കൂടി അവശേഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ 43 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നതിനൊപ്പം ഹൈ റിസ്ക് പ്രദേശങ്ങളിൽ ഉള്ളവർ നഗരം വിടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി നാലിനാണ് ശീതകാല ഒളിമ്പിക്സ് ആരംഭിക്കുക. അത്‌ലീറ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഇതിനകം സ്ഥലത്ത് എത്താൻ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ എത്തിയവരിൽ 72 പേർക്ക് കൊവിഡ് പോസിറ്റീവായെന്ന് അധികൃതർ അറിയിച്ചു.

]]>