athachamayam – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 Aug 2022 04:26:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png athachamayam – malayalees.ch https://malayalees.ch 32 32 തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് https://malayalees.ch/thripunithura-athachamayam-today/ Tue, 30 Aug 2022 04:26:21 +0000 https://malayalees.ch/?p=67271 തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കമാകും. തൃപ്പുണിത്തുറ അത്തം ഘോഷയാത്ര തുടങ്ങുന്നതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും.

വിപുലമായ പരിപാടികളോടെയാണ് ഇക്കുറി അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.തെയ്യം, തിറ, കഥകളി തുടങ്ങി വിവിധ കലാരൂപങ്ങളും 60 ഓളം നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.

രാജകുടുംബത്തിലെ പ്രതിനിധികളുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ അത്ത പതാക രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ ഉയർത്തുന്നതോടെ ആണ് ആഘോഷങ്ങൾക്ക് തുടക്കമാകുക.

ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുന്ന ഘോഷയാത്ര ബസ് സ്റ്റാൻഡ്, സ്റ്റാച്യു ജംക്ഷൻ, എസ്എൻ ജംക്ഷൻ, ശ്രീപൂർണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംക്ഷൻ വഴി ബോയ്‌സ് ഹൈസ്‌കൂൾ എത്തിച്ചേരും. അത്തം ഗ്രൗണ്ടിലും വിപുലമായ ഒരുക്കങ്ങളാണ് ഇക്കുറി ഉള്ളത്.

]]>