assembly – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Aug 2023 05:21:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png assembly – malayalees.ch https://malayalees.ch 32 32 ഫോണ്‍ പാടില്ല, ഉറക്കെ ചിരിക്കരുത്; ഉത്തര്‍പ്രദേശ് നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് പുതിയ ചട്ടം https://malayalees.ch/uttar-pradesh-legislative-assembly-is-all-set-to-pass-new-rules-for-members/ Wed, 09 Aug 2023 05:20:57 +0000 https://malayalees.ch/?p=85864 ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങുകയാണ്. ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളില്‍ ഫോണ്‍ ഉപയോഗം പാടില്ല, പേപ്പറുകള്‍ കീറാന്‍ പാടില്ല എന്നിങ്ങനെയാണ് പുതിയ ചട്ടത്തില്‍ പറയുന്നത്.

സ്പീക്കര്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും പുതിയ ചട്ടത്തില്‍ പറയുന്നു. റൂള്‍സ് ഓഫ് പ്രൊസീജ്യേഴ്‌സ് ആന്റ് കണ്‍ടക്ട് ഓഫ് ബിസിനസ് ഓഫ് ഉത്തര്‍പ്രദേശ് ലെജിസ്‌ല്ലേറ്റീവ് അസംബ്ലി – 2023 എന്ന പേരിലാണ് പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതോടെ 1958ലെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ നിബന്ധനകള്‍.

തിങ്കളാഴ്ചയാണ് പുതിയ ചട്ടങ്ങള്‍ നിയമസഭയിലെത്തിയത്. ഇന്ന് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും തുടര്‍ന്ന് പാസാക്കുമെന്നും ഉത്തര്‍പ്രദേശ് സ്പീക്കര്‍ സതീഷ് മഹാന വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

പുതിയ ചട്ടങ്ങള്‍ പ്രകാരം, എംഎല്‍എമാര്‍ക്ക് സഭയില്‍ ഒരു രേഖയും കീറാന്‍ കഴിയില്ല. ഒരു പ്രസംഗം നടത്തുമ്പോഴോ അഭിനന്ദിക്കുമ്പോഴോ കൈ ചൂണ്ടരുത്. സഭയില്‍ ആയുധങ്ങള്‍ കൊണ്ടുവരാനോ പ്രദര്‍ശിപ്പിക്കാനും പാടില്ല. കൂടാതെ നിയമസഭയിലെ അംഗങ്ങള്‍ സ്പീക്കറുടെ കസേരയ്ക്ക് മുന്നില്‍ വണങ്ങി ബഹുമാനം കാണിക്കണമെന്നും സഭയില്‍ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ അല്ലെങ്കില്‍ ഇരിക്കുമ്പോഴോ എഴുന്നേല്‍ക്കുമ്പോഴോ പുറം കാണിക്കരുതെന്നും ചട്ടങ്ങള്‍ പറയുന്നു.

പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, നിയമസഭ സമ്മേളനം വിളിക്കുന്നതിനുള്ള സമയദൈര്‍ഘ്യം 14 ദിവസത്തില്‍ നിന്ന് ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. ഇതിനുപുറമെ, സാഹിത്യം, ചോദ്യാവലി, പുസ്തകം, പത്രക്കുറിപ്പുകള്‍ എന്നിവ എടുക്കാനോ നടപടിക്രമങ്ങളുമായി ബന്ധമില്ലാത്ത സ്ലിപ്പുകള്‍ വിതരണം ചെയ്യാനോ അംഗങ്ങളെ അനുവദിക്കില്ല. നിയമസഭയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിഓരോ ദിവസത്തെയും ജോലിയുടെ ഒരു ലിസ്റ്റ് എംഎല്‍എമാര്‍ക്ക് ഓണ്‍ലൈനായോ ഓഫ്ലൈനായോ ലഭ്യമാക്കണമെന്നും ചട്ടത്തില്‍ പറയുന്നു.

]]>
വിലക്കയറ്റം നിയമസഭയിൽ; കേരളത്തിൽ ജനം കടന്ന് പോകുന്നത് ഗുരുതര പ്രതിസന്ധികളിലൂടെ: വി ഡി സതീശൻ https://malayalees.ch/kerala-people-are-struggling-through-serious-crises-vd-satheesan-sts-rz25u4/ Tue, 08 Aug 2023 06:36:44 +0000 https://malayalees.ch/?p=85809 തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ജനങ്ങൾ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്നും വി ഡി സതീശൻ പറഞ്ഞു. സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജിആർ അനിലിന്റെ മറുപടി.  മഹാപ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകർത്തു കളഞ്ഞു. ഈ ആഘാതത്തിൽ നിന്ന് മനുഷ്യർ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ധനകാര്യസ്ഥാപനത്തിൽ നിന്ന് ഏറ്റവും കൂടുതൽ ജപ്തി നോട്ടീസ് പ്രവഹിച്ച കാലമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 
 

]]>
ടി.പി വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്; മുഖ്യമന്ത്രി https://malayalees.ch/tp-murder-case-defendants-involved-in-criminal-cases-pinarayi/ Wed, 31 Aug 2022 10:09:38 +0000 https://malayalees.ch/?p=67370 ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. കെ.കെ. രമയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്. ടി.പി കേസ് പ്രതികളായ സുനിൽകുമാർ, മനോജ്കുമാർ എന്നിവരാണ് പരോളിൽ കഴിയവേ ക്രിമിനൽ കേസിൽ പ്രതികളായത്. 

ഒരു കലണ്ടർ വർഷത്തിൽ 60 ദിവസത്തെ സാധാരണ അവധിക്കും 45 ദിവസത്തെ അടിയന്തര അവധിക്കും പ്രതികൾക്ക് അർഹതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2016 മുതൽ പ്രതികൾക്ക് അനുവദിച്ച പരോളിന്റെ കണക്ക് ഇപ്രകാരമാണ്.

കുഞ്ഞനന്തൻ – 255 ദിവസം (11-6-20 ൽ മരണപ്പെട്ടു)

കെ.സി. രാമചന്ദ്രൻ – 280 ദിവസം

ടി.കെ. രജീഷ് – 175 ദിവസം

മനോജൻ-257 ദിവസം

സിജിത്ത് -270 ദിവസം

മുഹമ്മദ് ഷാഫി – 105 ദിവസം

ഷിനോജ് – 155 ദിവസം

കൊടി സുനി – 60 ദിവസം

മനോജ് കുമാർ – 180 ദിവസം

അനൂപ് – 175 ദിവസം

റഫീഖ് – 189 ദിവസം

]]>
കെ.എസ് ശബരിനാഥിൻ്റെ അറസ്റ്റ്; ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും https://malayalees.ch/arrest-of-ks-sabarinadhan-shafi-parambil-will-issue-a-notice-of-urgent-resolution/ Wed, 20 Jul 2022 05:10:39 +0000 https://malayalees.ch/?p=65116 കെ.എസ് ശബരിനാഥിൻ്റെ അറസ്റ്റ് നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. നിയമസഭയിൽ ചോദ്യോത്തരവേള ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണവും അടിയന്തര പ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവരും. വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷ തീരുമാനം.

ശബരിനാഥിൻ്റെ അറസ്റ്റിന് വഴിയൊരുക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യൂത്ത് കോൺ​ഗ്രസിൽ ഭിന്നത. ഗ്രൂപ്പിലെ ചർച്ചകൾ തുടർച്ചയായി ചോരുകയാണെന്നും സംഭവം ആവർത്തിച്ചിട്ടും സംസ്ഥാന നേതൃത്വം നടപടി എടുക്കുന്നില്ലെന്നുമാണ് ആക്ഷേപം. ഇക്കാര്യം ഉന്നയിച്ച് ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ്. ചോർച്ചയുടെ ഉത്തരവാദിത്വം നിരപരാധികളുടെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.

സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് മുഖ്യമന്ത്രിയുടെ ഭീരുത്വമെന്ന് ജാമ്യം ലഭിച്ച ശേഷം കെ.എസ് ശബരിനാഥന്‍ പ്രതികരിച്ചിരുന്നു. നിയമപരമായ എല്ലാ നിഷ്‌കര്‍ഷകളും പാലിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധം പ്രതിഷേധം എന്ന രണ്ടുവാക്ക് യുവാക്കള്‍ പറഞ്ഞത്. സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെയും തനിക്കെതിരെയും വധശ്രമം പോലും ചുമത്തി എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചത്..അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം; നിയമസഭ ഇന്ന് വീണ്ടും ചേരും https://malayalees.ch/the-assembly-will-reconvene-today-opposition-to-defend-government/ Mon, 04 Jul 2022 04:33:23 +0000 https://malayalees.ch/?p=64267 രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരും. എ.കെ.ജി സെന്റര്‍ ആക്രമണവും പി.സി ജോര്‍ജിന്റെ ആരോപണങ്ങളും ചര്‍ച്ചയായേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും.

മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ വീണ്ടും സമ്മേളിക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ നിറുത്താനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ പി.സി ജോര്‍ജ് നടത്തിയ ഉന്നയിച്ച ആരോപണങ്ങള്‍ അവഗണിക്കാനാണ് സി.പി.ഐ.എം തീരുമാനം. എന്നാല്‍ വിഷയം യു.ഡി.എഫ് ഏറ്റെടുക്കില്ലെന്ന കണക്കൂട്ടല്‍ തെറ്റിച്ച് ജോര്‍ജിനെ പിന്തുണച്ച് കെ. സുധാകരന്‍ രംഗത്ത് വന്നതോടെ രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ ഉറപ്പായി.

സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ല എന്നാണ് കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചത്. എ.കെ.ജി സെന്റര്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിലെ വീഴ്ച പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നാല്‍ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരും. പൊലീസിന്റേയും ആഭ്യന്തര വകുപ്പിന്റേയും വീഴ്ചകളാകും പ്രതിപക്ഷം പ്രധാനമായും ചൂണ്ടിക്കാട്ടുക. ഇതിന് പുറമെ നാളത്തെ സമ്മേളനത്തില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളും നടക്കും.

]]>
മത്സ്യസമ്പത്ത് കുറയുന്നു, കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥയുണ്ടാക്കി മത്സ്യലഭ്യത വർദ്ധിപ്പിക്കുകയാണ്; മന്ത്രി സജി ചെറിയാൻ https://malayalees.ch/marine-fisheries-are-declining-minister-saji-cheriyan/ Thu, 30 Jun 2022 04:42:22 +0000 https://malayalees.ch/?p=64099 കടൽ മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുകയാണെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണ്. കടലിന്റെ അടിത്തട്ടിൽ കൃത്രിമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് മത്സ്യലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കൃത്രിമ പായലുകൾ നിർമ്മിച്ച് നിക്ഷേപിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, തുമ്പ, പുതുക്കുറുച്ചി, പൂന്തുറ, ബീമാപള്ളി, കൊച്ചുതുറ, വലിയതുറ, പൂവാർ, പുതിയ തുറ തുടങ്ങിയ തീരമേഖലകളിൽ 2730 കൃത്രിമ പായലുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടാക്കി മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

വിഴിഞ്ഞം പുരനധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുത്ത മത്സ്യ​ഗ്രാമങ്ങളായ കൊല്ലംകോട്, പരുത്തിയൂർ, കൊച്ചുതുറ, വലിയതുറ, പുതിയ തുറ, അടിമലത്തുറ എന്നിവിടങ്ങളിൽ 1400 ക്രിത്രിമ പായലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

]]>
‘വീട്ടിൽ കഴിയുന്നയാളെ ആക്ഷേപിക്കുന്നോ?. മകളെപ്പറ്റി പറഞ്ഞത് പച്ചക്കള്ളം’; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി https://malayalees.ch/chief-minister-pinarayi-vijayan-sharply-criticized-mathew-kuzhalnadan/ Tue, 28 Jun 2022 12:50:44 +0000 https://malayalees.ch/?p=64017 മുഖ്യമന്ത്രിയുടെ മകളെപ്പറ്റിയുള്ള പരാമർശത്തിൽ യുഡിഎഫ് അം​ഗം മാത്യു കുഴൽനാടനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ മകളെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായിരുന്ന ജെയ്ക് ബാലഗോപാലിനെയും കുറിച്ച് മാത്യു കുഴൽനാടൻ നടത്തിയ പരാമർശങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

‘മാത്യു കുഴൽനാടന്റെ വിചാരം എന്തും എങ്ങനെയും തട്ടിക്കളയാന്നാണ്. മകളെപ്പറ്റി പറഞ്ഞാൽ ഞാനങ്ങ് കിടിങ്ങിപ്പോകുമെന്നാണോ ധാരണ. പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെ എന്റെ മകൾ മെന്റർ ആയി വെച്ചിട്ടേയില്ല. സത്യവിരുദ്ധമായ കാര്യങ്ങൾ പറയരുത്. അത്തരം കാര്യങ്ങൾ മനസിൽ വെച്ചാൽമതി. അസംബന്ധങ്ങൾ വിളിച്ചുപറഞ്ഞ ശേഷം വീണ്ടും അസംബന്ധങ്ങൾ ആവർത്തിക്കുകയാണോ?.

ആളുകളെ അപകീർത്തിപ്പെടുത്താനായി എന്തും വിളിച്ചുപറയുന്ന സ്ഥിതിയെടുക്കരുത്. വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ സഭാവേദി ഉപയോ​ഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങൾ പറയണം. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം. വെറുതേ വീട്ടിൽ കഴിയുന്നയാളെ ആക്ഷേപിക്കുന്നോ? ഇതാണോ സംസ്കാരം’. ഇനി ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോവരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പുനൽകി.

ഒരു കമ്പനി തുടങ്ങി വലിയ നിലയിലായവരാണ് മുഖ്യമന്ത്രിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മാത്യു കുഴൽനാടന്റെ പ്രസം​ഗം.
‘ഇനി മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പറയാം. അവരെ എനിക്ക് ബഹുമാനമാണ്. അവരൊരു കമ്പനി തുടങ്ങി വലിയ നിലയിലായവരാണ്. ആ കമ്പനിയുടെ പേരാണ് എക്‌സാ ലോജിക്. ആ കമ്പനിയുടെ വെബ്‌സൈറ്റില്‍ ചില കാര്യങ്ങള്‍ അവര്‍ പറഞ്ഞിരുന്നു. ‘എന്റെ മെന്ററെ പോലെ ഞാന്‍ കാണുന്നയാളാണ് ജെയ്ക് ബാലഗോപാല്‍.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായിരുന്നു ജെയ്ക്. ഇതിന് തൊട്ടുപിന്നാലെ ആ വെബ്‌സൈറ്റ് ഡൗണായി. പിന്നീട് വെബ്‌സൈറ്റ് അപ് ആയപ്പോള്‍ ജെയ്കിനെ കുറിച്ച് പറഞ്ഞ കാര്യം അതിലില്ലായിരുന്നു. എന്താണ് അവിടെ മറച്ചത്? പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനി വഴിയല്ലേ സ്വപ്‌ന എത്തിയതെന്ന് നിഷേധിക്കാനാകുമോ? ആ കമ്പനിയുടെ ഡയറക്ടര്‍ ജെയ്കിനെ കുറിച്ച് മുഖമന്ത്രിയുടെ മകള്‍ പറഞ്ഞത് നിഷേധിക്കാനാകുമോ?’ – ഇങ്ങനെയായിരുന്നു മാത്യു കുഴൽനാടന്റെ പരാമർശം.

]]>
എംപി ഓഫിസ് ആക്രമണവും സ്വപ്നയുടെ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും; ഇന്നും സഭ പ്രക്ഷുബ്ദമാകും https://malayalees.ch/kerala-assembly-ruckus-again/ Tue, 28 Jun 2022 04:43:58 +0000 https://malayalees.ch/?p=63986 നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സ്വർണക്കടത്ത് കേസിലെ സ്വപ്നയുടെ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അതിനിടെ പ്രതിപക്ഷ എം.എൽ.എമാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് ചട്ടലംഘനം എന്നാരോപിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി

അസാധാരണമായ പ്രതിഷേധങ്ങൾക്കും നടപടികൾക്കുമാണ് നിയമസഭ ഇന്നലേ വേദിയായത്. ഇതിന്റെ തുടർച്ച ഇന്നും ആവർത്തിക്കുമെന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്. സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉയർത്തിയേയ്ക്കും. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന മറുപടിയാണ് ഇക്കാര്യത്തിൽ സർക്കാരിനുള്ളത്. ഇതിനു പുറമെ ബഫർ സോണുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലും നിയമസഭയിലുണ്ടാകും.

അതിനിടെ, പ്രതിപക്ഷ എം.എൽ.എമാർ സാമാജികർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. എം.എൽ.എമാർ സഭയ്ക്ക് ഉള്ളിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി മാധ്യമങ്ങൾക്ക് നൽകിയെന്നും പരാതിയിൽ പറയുന്നു. സഭാ ടിവിയിൽ പ്രതിഷേധ ദൃശ്യങ്ങൽ കാണിക്കില്ലെന്നും നടപടിക്രമങ്ങൾ മാത്രമാകും സംപ്രേഷണം ചെയ്യുക എന്നും സ്പീക്കർ എം.ബി. രാജേഷും വ്യക്തമാക്കി

]]>
‘നിയമസഭയുടെ ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചു’ : മുഖ്യമന്ത്രി https://malayalees.ch/pinarayi-vijayan-about-todays-assembly/ Mon, 27 Jun 2022 08:17:04 +0000 https://malayalees.ch/?p=63955 നിയമസഭയുടെ ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ നടപടി നിർത്തിവച്ചതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം പതിവ് പോലെ ഇന്നും സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയെന്നും എന്നാൽ ആ അടിയന്തര പ്രമേയ വിഷയം സഭയിൽ വരാൻ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ ആവർത്തിച്ചു ചോദിച്ചു. പക്ഷേ പ്രതിപക്ഷം പ്രതികരിച്ചില്ല. ചോദ്യോത്തര വേള പൂർണമായും തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. എന്തിനാണ് ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് എന്ന് പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് ഒരക്ഷരം മിണ്ടിയില്ല. അതിനാലാണ് സ്പീക്കർ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എന്താണ് പ്രശ്‌നമെന്ന് സഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം തയാറല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിനുള്ള സർക്കാർ മറുപടി കേൾക്കാൻ പ്രതിപക്ഷം തയാറല്ല. നിയമസഭയിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത കാര്യമാണ് ഇതെന്നും ജനാധിപത്യാവകാശം ഉപയോഗിച്ചിട്ടില്ലാത്ത പ്രതിപക്ഷത്തെയാണ് ഇന്ന് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ത് ന്യായീകരമാണ് പ്രതിപക്ഷത്തിനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘നിയമസഭയ്ക്കും നാടിനും അംഗീകരിക്കാൻ കഴിയാത്ത നിലപാടാണുണ്ടായത്. വല്ലാത്തൊരു അസഹിഷ്ണുതയാണ് സഭയിൽ കണ്ടത്. അടിയന്തര പ്രമേയത്തിനുള്ള സർക്കാർ നടപടി പൂർണമായും ഒഴിവാകണം എന്ന് പ്രതിപക്ഷം ആഗ്രഹിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അത്യന്തം ഹീനമായ പെരുമാറ്റത്തിന്റെ ഭാഗമാണ് സഭയിലുമുണ്ടായത്. സംഘർഷവും കലാപവും ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സഭയിലുണ്ടായ കാര്യങ്ങളുടെ തങ്ങളുടേതായ വീക്ഷണം പുറത്ത് വന്ന് പറയുന്നു. അസൗകര്യമുള്ളവ ഒഴിവാക്കുന്നു. അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള ശ്രമമാണഅ നടക്കുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം എല്ലാവരും ഗൗരവമായി കണ്ട കാര്യമാണെന്നും അതിനെ ഏതെങ്കിലും തരത്തിൽ ന്യായീകരിക്കാൻ ശ്രമിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ജി.പിയുടെ നേത്യത്വത്തിൽ അന്വഷണം നടക്കുകയാണ്. കേരളം മുഴുവൻ കലാപമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും സാധാരണ ഗതിയിലുണ്ടാകുന്ന വികാരങ്ങളും പ്രതികരണങ്ങളുമല്ല ഉണ്ടായതെന്നും തങ്ങൾക്ക് ഒരു അവസരം കിട്ടി എന്ന മട്ടിൽ കലാപമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

‘രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ വന്നപ്പോൾ തന്നെ സി.പി.ഐ.എം അഖിലേന്ത്യ നേതൃത്വം പ്രതികരിച്ചു. ചോദ്യം ചെയ്യലിനെ സി.പി.ഐ.എം ചോദ്യം ചെയ്തതാണ്. വാളയാറിന് അപ്പുറം ഒരു നിലപാട് ഇപ്പുറം മറ്റൊരു നിലപാട് എന്നത് സി.പി.ഐ.എമ്മിനില്ല. അത് കോൺഗ്രസിനാന്നുള്ളതാണ്. പുകമറയുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു’- പിണറായി വിജയൻ പറഞ്ഞു.

]]>
മന്ത്രിമാർ നിയമസഭയിൽ വിളിച്ചത് പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ; വിഡി സതീശൻ https://malayalees.ch/ministers-chanted-provocative-slogans-in-assembly-vd-satheesan/ Mon, 27 Jun 2022 08:07:10 +0000 https://malayalees.ch/?p=63947 മന്ത്രിമാർ ഉൾപ്പടെയുള്ളവർ നിയമസഭയിൽ പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആക്രോശങ്ങളോടെയാണ് ഭരണപക്ഷ അം​ഗങ്ങൾ പ്രതിപക്ഷത്തോട് പെരുമാറിയത്. ആസൂത്രിതമായി നിയമസഭയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന എസ്എഫ്ഐ ആക്രമണം നിമയസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് സഭാനടപടികൾ സ്തംഭിപ്പിച്ച് പ്രതിപക്ഷം പുറത്തിറങ്ങിയതെന്നും സതീശൻ ആരോപിച്ചു.

പ്രതിഷേധങ്ങൾക്ക് ഒടുവിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികൾ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. സ്പീക്കളുടെ ഡയസിന് അരികിലെത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് അടിയന്തര പ്രമേയ നോട്ടിസ് പരിഗണിച്ചിരുന്നില്ല. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയിരുന്നു. തുടർന്ന് സഭ പിരിയുകയായിരുന്നു.

വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭയിലെ ദൃശ്യങ്ങളൊന്നും സഭാ ടി.വിയിൽ ലഭിക്കുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളൊന്നും മാധ്യമങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയാണ്. ലൈവ് ദൃശ്യങ്ങൾ കൊടുക്കാതെ പഴയ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി വഴി മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്നത്. ഇത് സാങ്കേതിക തകരാറാണോ ബോധപൂർവമാണോ എന്നത് വ്യക്തമല്ല. സെൻസറിം​ഗിന് സമാനമായ നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഏതാനും ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.

]]>