Assembly session – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Jun 2022 04:40:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Assembly session – malayalees.ch https://malayalees.ch 32 32 നിയമസഭാ സമ്മേളനത്തിൽ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും https://malayalees.ch/allegations-of-mathew-kuzhalnadan-will-be-discussed-in-the-assembly-session/ Thu, 30 Jun 2022 04:40:23 +0000 https://malayalees.ch/?p=64096 ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എം.എൽ.എ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് പിണറായി മറുപടി പറഞ്ഞേക്കും. ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താൻ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിച്ച് മാത്യു കുഴൽനാടൻ ഇന്നലെ രംഗത്തെത്തിയിരുന്നു. നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജെയ്‌ക് ബാലകുമാറിന്റെ പേര് മാറ്റിയതെന്തിനെന്ന് അറിയണം. വീണയുടെ കമ്പനി എക്സോലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

സ്വപ്നയ്ക്ക് ജോലി നൽകിയത് PWCയാണ്. സ്വപ്‍ന സുരേഷിന് സെക്രട്ടേറിയറ്റിൽ ജോലി ലഭിച്ചത് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് വഴിയാണ്. വീണയുടെ ഐ ടി കമ്പനിയിൽ ജെയ്‌ക് ബാലകുമാറിനെ പറ്റി വിവരങ്ങളുണ്ടായിരുന്നു. വ്യക്തിപരമായി അടുപ്പമുണ്ടെന്നും മെന്ററും ഗൈഡുമെന്നും വെബ്‌സൈറ്റിൽ ഉണ്ടായിരുന്നു. വിവാദമുണ്ടായപ്പോൾ 2020 മെയ് മാസത്തിൽ സൈറ്റ് ഡൗൺ ആയി, വിവരങ്ങൾ ഡിലീറ്റ് ചെയ്‌തു. എന്തുകൊണ്ട് വിവരങ്ങൾ ഡിലീറ്റ് ചെയ്‌തതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. കമ്പനിയുടെ മൂന്ന് കൺസൾട്ടന്റുമാരിൽ ഒരാളാണ് ജെയ്‌ക് ബാലകുമാറെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

താൻ പറഞ്ഞതിൽ ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നുമാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. ‘എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. മുഖ്യമന്ത്രി ഒച്ചവെക്കുമ്പോൾ ചുരുണ്ടുകൂടിയിരിക്കുന്ന പലരേയും കണ്ടിട്ടുണ്ടാവും. എന്നെ ആ ഗണത്തിൽ പെടുത്തണ്ട. ഇന്നു വരെ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ’- എംഎൽഎ കൂട്ടിച്ചേർത്തു.

വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ് രം​ഗത്തെത്തിയിരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു എന്നാൽ ഒരുകാലത്തുമില്ലാത്ത ഭൂരിപക്ഷം അന്ന് എൽഡിഎഫിന് ലഭിച്ചു.

ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടിയുടെ മകനാണ് ദുൽഖർ…ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നെ പറയാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

]]>
സി.പി.എമ്മിനെ ബാധിക്കുന്ന എന്ത് വന്നാലും അനുമതിയില്ല; സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം https://malayalees.ch/assembly-session-live-updates/ Fri, 22 Jan 2021 08:16:21 +0000 https://malayalees.ch/?p=39004 സി.പി.എമ്മിനെ ബാധിക്കുന്ന എന്ത് വന്നാലും സ്പീക്കർ നിയമസഭയിൽ അവതരണാനുമതി നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം. കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കൊലവിളി പ്രസംഗം നടത്തിയത് ചർച്ച ചെയ്യണമെന്നാവശ്യം സ്പീക്കർ അംഗീകരിച്ചില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് കണ്ണൂർ മയ്യലിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിലായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോർ നൽകിയ സ്വീകരണത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇത് അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അനുമതി നൽകിയില്ല. സ്പീക്കറുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു.സ്പീക്കർ വഴങ്ങാതെ വന്നതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് സഭ വിട്ടിറങ്ങി. പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിൽ സപിക്കർക്കെതിരെ പ്രതിപക്ഷം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.

]]>
നിയമസഭാ സമ്മേളനം ഇന്നവസാനിക്കും; സഭ ഇന്നും പ്രക്ഷുബ്ധമായേക്കും https://malayalees.ch/assembly-session-ends-today/ Fri, 22 Jan 2021 04:29:06 +0000 https://malayalees.ch/?p=38995 നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാണ് സഭ പിരിയുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിച്ച സി.എ.ജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി ഇന്ന് സഭയിൽ അവതരിപ്പിക്കും

പതിനാലാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം ഇന്നവസാനിക്കും. നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാണ് സഭ പിരിയുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിച്ച സി.എ.ജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി ഇന്ന് സഭയിൽ അവതരിപ്പിക്കും.

സർക്കാരിനെതിരായകേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾ അക്കമിട്ട് നിരത്തിയായിരിക്കും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകാശാല ബില്ലും സഭ ഇന്ന് പരിഗണിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്മേളനമായതിനാൽ രാഷ്ട്രീയ വാക്പോരുകൾക്ക് നിയമസഭ ഇന്ന് വേദിയാകും.

]]>