assembly ruckus – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Dec 2021 04:12:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png assembly ruckus – malayalees.ch https://malayalees.ch 32 32 നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് ഹൈക്കോടതിയിൽ https://malayalees.ch/assembly-ruckus-case-in-high-court-today/ Wed, 22 Dec 2021 04:12:13 +0000 https://malayalees.ch/?p=54410 നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെ പ്രതികൾ സമർപ്പിച്ച റിവ്യൂ ഹർജി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം.

വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ടു കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎം കോടതിയുടെ ഉത്തരവ്. സിജെഎം കോടതി ഉത്തരവിനെതിരെയാണ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി രൂക്ഷ വിമര്‍ശനത്തോടെ തളളിയിരുന്നു.

]]>