Assembly polls – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Mar 2021 04:03:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Assembly polls – malayalees.ch https://malayalees.ch 32 32 നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂർത്തിയായി https://malayalees.ch/kerala-gears-up-for-assembly-polls-nomination-submission-completed/ Sat, 20 Mar 2021 04:03:51 +0000 https://malayalees.ch/?p=41799 നിയമസഭ തെര‍ഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂർത്തിയായി. നേമം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനും മഞ്ചേശ്വരത്ത് എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രനും പത്രികകൾ സമർപ്പിച്ചു. തിങ്കളാഴ്ച വരെ പത്രികകൾ പിൻവലിക്കാം. തിരുവനന്തപുരം സഹകരണ രജിസ്ട്രാർ ഓഫീസിലാണ് കെ. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചത്.

ആത്മവിശ്വാസം വർധിച്ചുവെന്ന് മുരളീധരൻ പറഞ്ഞു. പി.ജെ ജോസഫ് ഉൾപ്പെടെ കേരളകോൺഗ്രസിലെ പത്ത് സ്ഥാനാർഥികളും പത്രികകൾ നൽകി. എൻ.ഡി.എ സ്ഥാനാർഥികളായ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തും നാമനിർദേശ പത്രികകൾ സമർപ്പിച്ചു.

ഏറ്റുമാനൂരിലെ കോൺഗ്രസ് വിമത സ്ഥാനാർഥി ലതിക സുഭാഷ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലാണ് പത്രിക നൽകിയത്. ഔദ്യോഗിക സ്ഥാനാർഥി അഡ്വക്കറ്റ് പ്രിൻസ് ലൂക്കോസും ഏറ്റുമാനൂരിൽ പത്രിക സമർപ്പിച്ചു. കോട്ടയത്ത് തിരിവഞ്ചൂർ രാധാകൃഷ്ണനും അരുവിക്കരയിൽ കെ.എസ് ശബരീനാഥും പത്രികകൾ നൽകി.

]]>