Assembly election – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Sep 2023 10:57:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Assembly election – malayalees.ch https://malayalees.ch 32 32 “ഞാൻ മുതിർന്ന നേതാവല്ലേ, കൈ കൂപ്പി നിന്ന് വോട്ട് ചോദിക്കുമോ?”; ബിജെപി ദേശീയ ജനറൽ സെക്രട്ടറി https://malayalees.ch/im-senior-leader-will-i-ask-for-votes-with-folded-hands-bjp-veteran/ Wed, 27 Sep 2023 10:56:55 +0000 https://malayalees.ch/?p=88508 തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ പൊട്ടിത്തെറികൾ ഇക്കാലത്ത് ഒരു സാധാരണ സംഭവമാണ്. സീറ്റ് നൽകാത്തതിന്റെ പേരിൽ പാർട്ടി വിടുന്ന നേതാക്കളെയും പുതിയ പാർട്ടി തന്നെ രൂപീകരിക്കുന്ന നേതാക്കളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടതിൽ പാർട്ടിയോട് അതൃപ്തി പ്രകടിപ്പിച്ച ഒരു നേതാവിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയതിൻ്റെ പേരിൽ പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കൈലാഷ് വിജയവർഗിയ. ഭോപ്പാലിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കൈലാഷ് വിജയവർഗിയ തന്റെ അതൃപ്തി തുറന്ന് പറഞ്ഞത്. സ്ഥാനാർത്ഥി പട്ടിക കണ്ടപ്പോൾ ആശ്ചര്യപ്പെട്ടുവെന്നും ഇത്തവണ മത്സരിക്കാൻ തനിക്ക് ഒരു ശതമാനം പോലും ആഗ്രഹമില്ലെന്നും മുതിർന്ന നേതാവ് പറഞ്ഞു.

“തീരുമാനത്തോട് പൂർണ്ണമായും വിയോജിക്കുന്നു. സത്യസന്ധമായി പറയുകയാണ്, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു ശതമാനം പോലും ആഗ്രഹമില്ല. ഞാനിപ്പോൾ ഒരു മുതിർന്ന നേതാവാണ്, ഇനി ആളുകളുടെ മുന്നിൽ കൈ കൂപ്പി വോട്ട് ചോദിക്കുമോ? സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രസംഗം നടത്തിയിട്ട് പോകാം എന്നാണ് ഞാൻ കരുതിയിരുന്നത്. ഇതായിരുന്നു എന്റെ പ്ലാൻ” – 67 കാരനായ നേതാവ് പറഞ്ഞു.

“തെരഞ്ഞെടുപ്പിനായി എട്ടോളം പൊതുയോഗങ്ങളിൽ പങ്കെടുക്കാനായിരുന്നു തീരുമാനം. അതിൽ അഞ്ചെണ്ണം ഹെലികോപ്റ്ററിലും മൂന്നെണ്ണം കാറിലും എത്താനായിരുന്നു പദ്ധതി. പക്ഷേ നമ്മൾ വിചാരിക്കുന്നത് പോലെ എപ്പോഴും സംഭവിക്കണമെന്നില്ല. ദൈവഹിതപ്രകാരമാണ് എല്ലാം നടക്കുന്നത്. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വീണ്ടും ജനങ്ങളിലേക്ക് മടങ്ങണമെന്നും ദൈവം ആഗ്രഹിക്കുന്നു. ഞാൻ ഒരു സ്ഥാനാർത്ഥിയാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല”- അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ഇൻഡോർ-1 നിയമസഭാ സീറ്റിൽ നിന്ന് വിജയവർഗിയയെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. അദ്ദേഹം നേരത്തെ ഇൻഡോർ മേയറായും മധ്യപ്രദേശ് സർക്കാരിൽ കാബിനറ്റ് മന്ത്രിയായും ബിജെപിയിൽ ഉന്നത പദവികളും വഹിച്ചിട്ടുണ്ട്. മകൻ ആകാശ് ഇൻഡോർ-3 സീറ്റിൽ സിറ്റിംഗ് എംഎൽഎയാണ്. നിലവിൽ കോൺഗ്രസിന്റെ സഞ്ജയ് ശുക്ലയാണ് ഇൻഡോർ-1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

]]>
ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി തയാറെടുത്ത് പാര്‍ട്ടികള്‍;കര്‍ണാടകയില്‍ ബിജെപി മെനയുന്നത് വന്‍ തന്ത്രങ്ങള്‍ https://malayalees.ch/yeddyurappa-to-become-bjp-election-campaign-committee-chief-in-karnataka-says-reports/ Fri, 03 Mar 2023 04:34:49 +0000 https://malayalees.ch/?p=77244 ആറ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന തെരഞ്ഞെടുപ്പുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടക്കുക.
കര്‍ണ്ണാടക തെരഞ്ഞെടുപ്പിനായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. യെദ്യൂരപ്പയെ പ്രചരണ ചുമതല നല്‍കി ജാതി സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ ബിജെപി നീക്കം നടത്തുകയാണ്. (Yeddyurappa to become BJP election campaign committee chief in karnataka says reports)

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ യെദ്യൂരപ്പയെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനാണ് കര്‍ണാടകയില്‍ ബിജെപി നീക്കം നടത്തുന്നത്. ലിംഗായത്ത വോട്ട് ബാങ്ക് ലക്ഷ്യം വച്ച് യെദ്യൂരപ്പയെ മുന്‍നിര്‍ത്തി വിപുലമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ കര്‍ണാടക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രശംസിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം വരും തെരഞ്ഞെടുപ്പുകള്‍ക്കായുള്ള ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.

]]>
‘വാഗ്ദാനങ്ങൾ പാലിക്കാൻ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ https://malayalees.ch/to-track-empty-promises-by-parties-election-commissions-big-move/ Tue, 04 Oct 2022 12:18:34 +0000 https://malayalees.ch/?p=69010 രാഷ്ട്രീയ പാർട്ടികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊള്ളയായ വാഗ്ദാനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. വാഗ്ദാനങ്ങൾ പാലിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് കമ്മീഷൻ്റെ നടപടി. ഇതുവരെ നൽകിയ വാഗ്ദാനങ്ങൾ വിശദീകരിക്കാൻ കമ്മീഷൻ കത്തിൽ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയ്ക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിശദീകരിക്കണം.

ഒക്‌ടോബർ 19നകം എല്ലാ കക്ഷികളോടും അഭിപ്രായം അറിയിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകടന പത്രികയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ സാമ്പത്തിക സാദ്ധ്യതയെക്കുറിച്ചും അവ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ സാമ്പത്തിക ശേഷിയിലാണോ എന്നതിനെ കുറിച്ചും വോട്ടർമാരെ അറിയിക്കുകയാണ് പരിഷ്‌കരണ നിർദ്ദേശത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

]]>
നിയമസഭാ തെരഞ്ഞെടുപ്പ്; റാലികളും റോഡ് ഷോകളും അനുവദിക്കുന്നത് ഇന്ന് പരിഗണിക്കും https://malayalees.ch/assembly-election-road-shows-rallies/ Mon, 31 Jan 2022 04:12:36 +0000 https://malayalees.ch/?p=56241 അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലികളും റോഡ് ഷോകളും അനുവദിക്കുന്ന വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലുള്ള നിയന്ത്രണം നീട്ടുന്ന വിഷയമാണ് കമ്മീഷൻ ചർച്ച ചെയ്യുക. വിഷയത്തിൽ കൂടുതൽ ഇളവുകൾ നൽകണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പ്രചരണം സാധ്യമാകുന്നില്ല എന്ന പ്രാദേശിക പാർട്ടികളുടെ പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും. (assembly election road shows)

അതേസമയം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണപരിപാടികൾ ഇന്ന് ആരംഭിക്കും. വെർച്വൽ ആയാണ് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലികൾ നടക്കുക.

ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ബിജെപി മെഗാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രിയും ബിപെജിയുടെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ പ്രഹ്ലാദ് ജോഷി അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ എന്നിവർ പ്രചാരണത്തിൽ പങ്കെടുക്കും. കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് 500 പേരെ പങ്കെടുപ്പിച്ചായിരിക്കും തെരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കുന്നത്.

70 മണ്ഡലങ്ങളിലും നേതാക്കളുടെ പ്രസംഗം തൽസമയം കേൾക്കാനായി എൽഇഡി ടിവികൾ സ്ഥാപിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരും പ്രചാരണം നടത്തും. ഉത്തരാഖണ്ഡിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് വാക്കും നൽകിയിട്ടുണ്ട്. എന്നാൽ നാളെ പുറത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗരേഖകൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ ആളുകൾ കോൺഗ്രസിന്റെ മധുരവാഗ്ദാനങ്ങളിൽ വീഴില്ല, കോൺഗ്രസ് ഭരണത്തിൽ ആളുകളെ അവർ ചൂഷണം ചെയ്യുകയായിരുന്നു. ആളുകൾക്ക് തിരിച്ചറിവ് വന്നതിന്റെ വലിയൊരു തെളിവാണ് ഇന്ന് ബിജെപിയ്‌ക്ക് ലഭിക്കുന്ന പിന്തുണ. ജനങ്ങൾക്ക് സത്യവും മിഥ്യയും തിരിച്ചറിയാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഈ വർഷവും അഞ്ച് സംസ്ഥാനങ്ങളിൽ താമര വിരിയുമെന്നത് ഉറപ്പാണെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു.

]]>
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു https://malayalees.ch/punjab-congress-candidates-list-2022-assembly-elecion/ Sat, 15 Jan 2022 12:05:50 +0000 https://malayalees.ch/?p=55567 പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റിലും മത്സരിക്കും. ഇരുവരുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ തന്നെയാണിത്.( punjab congress candidates )

പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവ ധേരാ ബാബ നാനാക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അമൃത്സര്‍ സെന്‍ട്രലില്‍ നിന്നാണ് ഓം പ്രകാശ് സോണി മത്സരിക്കാനിറങ്ങുക. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക മോഗയില്‍ നിന്ന് മത്സരിക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഫെബ്രുവരി 14 ന് പഞ്ചാബില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.

ടൈംസ് നൗ-വീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലം പ്രകാരം വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് പഞ്ചാബില്‍ സാധ്യത. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം 14-17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി-പിഎല്‍സി സഖ്യം 1-3 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക. ജലന്ദര്‍, ഗുരുഹര്‍ സഹയ്, അബോഹര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും എഎപി നിശ്ചയിച്ചുകഴിഞ്ഞു.

എബിപി സി വോട്ടര്‍ സര്‍വേ പ്രകാരം എഎപി 38% (5056), കോണ്‍ഗ്രസ് 34% (3945), എസ്എപി+ബിഎസ്പി സഖ്യം 20% (1723), ബിജെപി സഖ്യം 5%(03) എന്നതാണ് നില.2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ്-77, ആംആദ്മി -20, ശിരോമണി അകാലിദള്‍ -15, ബിജെപി -3, എല്‍ഐപി -2 എന്നിങ്ങനെയായിരുന്നു വിജയം.

]]>
യുപി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പട്ടികയില്‍ 40 ശതമാനം സ്ത്രീകള്‍; ഉന്നാവ് പെണ്‍കുട്ടിയുടെ മാതാവും മത്സരിക്കും https://malayalees.ch/assembly-election-2022-live-updates-uttar-pradesh/ Thu, 13 Jan 2022 11:48:53 +0000 https://malayalees.ch/?p=55465 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ 40 ശതമാനം വനിതകള്‍. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട 125 പേരില്‍ 50 പേരും വനിതകളാണ്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ആശ സിംഗിന്റെ സ്ഥാനാർത്ഥിത്വവും ശ്രദ്ധേയമാണ്. ഇവരെ കൂടാതെ സാമൂഹ്യപ്രവര്‍ത്തക സദഫ് ജാഫറും ആശാ പ്രവര്‍ത്തകയായ പൂനം പാണ്ഡെയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.

ഉത്തര്‍പ്രദേശിനായി തങ്ങള്‍ പുത്തന്‍ രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. സ്ഥാനാർത്ഥികളില്‍ 40 ശതമാനത്തിലേറെ യുവാക്കളാണെന്നതാണ് പട്ടികയുടെ മറ്റൊരു സവിശേഷത. സംസ്ഥാനത്ത് വ്യാപകമായി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഉന്നാവ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ അതേ മണ്ഡലത്തില്‍ നിന്നാണ് ഉന്നാവ് പെണ്‍കുട്ടിയുടെ മാതാവും മത്സരിക്കുന്നത്. ഉന്നാവ് കേസില്‍ സെംഗാര്‍ അറസ്റ്റിലായതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു വിജയിച്ചിരുന്നത്.

ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.

]]>
യുവ നേതാക്കളുടെ വരവും പോക്കും കണ്ട 2021ലെ തെരഞ്ഞെടുപ്പ് https://malayalees.ch/youth-in-assembly-election/ Mon, 03 May 2021 12:56:31 +0000 https://malayalees.ch/?p=43611 യുവ നേതാക്കളുടെ വരവും പോക്കും കണ്ട തെരഞ്ഞെടുപ്പു കൂടിയായിരുന്നു 2021 ലേത്. തിരുവനന്തപുരം ജില്ലയില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം തികച്ചും യുവാക്കള്‍ തമ്മിലുള്ള മത്സരം തന്നെയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 21,515 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യുഡിഫിന്റെ വീണ എസ് നായരും ബിജെപിയുടെ വി വി രാജേഷുമായിരുന്നു എതിരാളികള്‍.

തിരുവനന്തപുരം ജില്ലയിലെ മറ്റൊരു യുവ പ്രധിനിധി മണ്ഡലമായിരുന്നു അരുവിക്കര. എളുപ്പത്തില്‍ വിജയിച്ചു കയറാമെന്നു കരുതിയെത്തിയ സിറ്റിംഗ് എംഎല്‍എ കെ.എസ് ശബരീനാഥന് പക്ഷേ അടി പതറി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ 5046 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചു കയറി.

എറണാകുളം തൃപ്പൂണിത്തുറ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പരാജയം എല്‍ഡിഎഫിനെയാകെ ഞെട്ടിച്ചു. ബാര്‍ കോഴ അഴിമതിയില്‍ ക്ലീന്‍ ചിറ്റ് കിട്ടി മത്സരിക്കാനെത്തിയ കെ. ബാബു ഇവിടെ ജയിച്ചത് 992 വോട്ടിന്റെ ഭൂരിപക്ഷത്തിന്. പിറവം മണ്ഡലത്തില്‍ യുവ യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ അനൂപ് ജേക്കബ് 25364 സീറ്റുകള്‍ക്ക് വിജയിച്ചു.

യുവാക്കള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പാലക്കാട് തൃത്താലയിലേത്. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി.ബല്‍റാമും തമ്മിലുള്ള മത്സരമായിരുന്നു.3173 ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് വിജയിച്ചു.

പട്ടാമ്പിയില്‍ നടന്ന യുവ പോരാട്ടമായിരുന്നു എല്‍ഡിഎഫിലെ മുഹമ്മദ് മുഹ്സിനും യുഡിഎഫിലെ റിയാസ് മൂക്കോളിയും തമ്മിലുള്ളത്. അവിടെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിന്‍ 17974 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായ പാലക്കാട് നിലനിര്‍ത്താന്‍ ഷാഫി പറമ്പിലിനായി എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ആശ്വാസ ഘടകമാണ്. 3863 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

കോഴിക്കോട് ബാലുശ്ശേരിയിലെ യുവ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ ദേവ് 20372 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബേപ്പൂരില്‍ നിന്നും മത്സരിച്ച മറ്റൊരു യുവ എല്‍ഡിഎഫ് നേതാവാണ് പി എ മുഹമ്മദ് റിയാസ്. 28847 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിയാസ് വിജയിച്ചത്.

കണ്ണൂര്‍ കല്യാശേരിയില്‍ മത്സരിച്ച മറ്റൊരു യുവ എല്‍ഡിഎഫ് നേതാവാണ് എം വിജിന്‍. 44393 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജിന്റെ ജയം. തലശേരിയില്‍ 36801 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം എന്‍ ഷംസീര്‍ വിജയിച്ചത്. യുഡിഎഫിന്റെ മറ്റൊരു ആശ്വാസ ഘടകമായിരുന്നു യുവ നേതാവ് പി സി വിഷ്ണുനാഥിന്റെ 1282 ഭൂരിപക്ഷത്തിലുള്ള കുണ്ടറയിലെ വിജയം.

കായംകുളത്ത് നടന്ന മത്സരത്തില്‍ എല്‍ഡിഎഫിലെ യു. പ്രതിഭ 6298 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ പരാജയപ്പെടുത്തി.

മാവേലിക്കരയുടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എസ് അരുണ്‍കുമാറിന്റെ 24539 ഭൂരിപക്ഷ വിജയവും എടുത്ത് പറയേണ്ട ഒന്നാണ്. തവനൂര്‍ മണ്ഡലത്തില്‍ 5470 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ ടി ജലീല്‍ വിജയിച്ചു. യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിനെയാണ് ജലീല്‍ പരാജയപ്പെടുത്തിയത്. വയനാട് കല്‍പ്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന്റെ 5470 വോട്ടിന്റെ വിജയം യുഡിഎഫിന് മറ്റൊരു ആശ്വാസ ഘടകം തന്നെയാണ്.

]]>
‘രണ്ട് ടേം’; പിണറായി മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല https://malayalees.ch/two-term-five-ministers-in-pinarayis-cabinet-have-no-seats-in-assembly-election/ Fri, 05 Mar 2021 04:18:06 +0000 https://malayalees.ch/?p=41080 നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. തോമസ് ഐസക്, ഇ.പി ജയരാജന്‍, ജി സുധാകരന്‍, എ.കെ ബാലന്‍, സി. രവീന്ദ്ര നാഥ്, എന്നിവര്‍ക്ക് സീറ്റുണ്ടാകില്ലെന്നാണ് അറിയുന്നത്.

രണ്ടു തവണ മത്സരിച്ചു കഴിഞ്ഞവര്‍ ഇനി മത്സരിക്കേണ്ടെന്ന നിയമം എം.എല്‍.എമാര്‍ക്കും ബാധകമായതിനാല്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന എ.പ്രദീപ് കുമാറിനും റാന്നിയില്‍ രാജു എബ്രാഹാമിനും സീറ്റുണ്ടായിരിക്കില്ല. ഇവര്‍ക്ക് ഇളവ് നല്‍കണമെന്ന് ജില്ലാകമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.

മന്ത്രി ഇ.പി ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ആയേക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജന്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ ആയി. ഇതോടെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയിലേക്ക് ജയരാജനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന് ചര്‍ച്ചകള്‍: മുസ്‍ലിം ലീഗ് https://malayalees.ch/muslim-league-assembly-seat-discussion/ Thu, 04 Mar 2021 04:05:47 +0000 https://malayalees.ch/?p=41010 മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ എട്ടാം തീയതി പ്രഖ്യാപിച്ചേക്കും. ആരെയൊക്കെ എവിടയൊക്കെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ നേത്യതലത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരത്തില്‍ സിറ്റിംഗ് എം.എല്‍.എമാരെ മാറ്റി, കൂടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്ന തരത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക.

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന ഉന്നതാധികാര സമിതി അംഗങ്ങളിലൊരാളായ സാദിഖലി തങ്ങള്‍ മലപ്പുറം ജില്ലയില്‍ നടത്തുന്ന ജാഥ ആറാം തീയതിയാണ് സമാപിക്കുക. ഏഴിന് ഉന്നതാധികാര സമിതി യോഗം കൂടി എട്ടിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം.

സിറ്റിംഗ് എം.എല്‍.എമാരില്‍ എട്ടുപേര്‍ക്ക് സീറ്റ് നല്‍കേണ്ടന്നാണ് ധാരണ.10 എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കും. പക്ഷേ കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലങ്ങളില്‍ ചില മാറ്റങ്ങളുണ്ടായേക്കാം. വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന തരത്തിലാണ് അവസാന വട്ട ചര്‍ച്ചകള്‍.

]]>
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സംസ്ഥാനത്തെത്തും https://malayalees.ch/election-commission-visit-kerala-to-evaluate-preparations-for-assembly-elections/ Fri, 12 Feb 2021 04:08:51 +0000 https://malayalees.ch/?p=40052 നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സംസ്ഥാനത്തെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും, രണ്ട് കമ്മീഷണര്‍മാരും 15- ആം തീയതി വരെ കേരളത്തിലുണ്ടാകും. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി കമ്മീഷന്‍ നാളെ ചര്‍ച്ച ചെയ്യും.

അടുത്താഴ്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്രയും, രാജീവ് കുമാറും മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാനത്ത് എത്തുന്നത്.

ഇന്ന് രാത്രി കേരളത്തിലെത്തുന്ന സംഘം നാളെ മുതല്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തും. നാളെ രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായും പോലീസ് നോഡൽ ഓഫീസറുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും. 11 മണിക്കാണ് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. പോളിംങ് സമയം വര്‍ധിപ്പിക്കണം, റംസാന്‍ നോമ്പിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണം, കള്ളവോട്ട് തടയാന്‍ കര്‍ശന നടപടികള്‍ വേണം തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ കമ്മീഷന് മുന്നിലേക്ക് വെയ്ക്കും.

വൈകിട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്.പി മാരുമായും ചർച്ച നടത്തും. 14ന് രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ച ഉണ്ടാകും. വൈകിട്ട് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. മറ്റെന്നാള്‍ വൈകിട്ട് അഞ്ചുമണിക്ക് കമ്മീഷന്‍ മാധ്യമങ്ങളെ കാണും. 15ന് രാവിലെ കമ്മീഷന്‍ ഡൽഹിയിലേക്ക് മടങ്ങിയ ശേഷം അടുത്താഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

]]>