Assembly Election 2022 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Dec 2022 04:50:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Assembly Election 2022 – malayalees.ch https://malayalees.ch 32 32 ഹിമാചലിൽ കോൺഗ്രസ് മുന്നിൽ; ബിജെപിക്ക് കടുത്ത മത്സരം https://malayalees.ch/himachal-pradesh-congres-leads/ Thu, 08 Dec 2022 04:34:19 +0000 https://malayalees.ch/?p=72493 ഹിമാചൽ പ്രദേശിൽ കോൺഗ്രസ് കുതിപ്പ്. 21 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. തൊട്ടുപിന്നാലെ 20 സീറ്റുകളുമായി ബിജെപി മത്സരം ശക്തമാക്കുന്നുണ്ട്.

കഴിഞ്ഞ 30 വർഷമായി, 1982 മുതൽ, സംസ്ഥാനത്ത് പാർട്ടികൾ മാറി മാറിയാണ് ഭരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ കോൺഗ്രസ് തിരികെ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഭാരത് ജോഡോ യാത്രയിൽ തിരക്കിലായ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിന് ഉണ്ട്. രാഹുലിനം പകരം പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് റാലിയിലും മറ്റും പങ്കെടുത്തു എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം. ആം ആദ്മിക്ക് വേണ്ടി അരവിന്ദ് കേജ്രിവാൾ റോഡ് ഷോ നടത്തി ജനങ്ങളുമായി സംവദിച്ചിരുന്നു. സിപിഐഎമ്മിന് വേണ്ടി സീതാറാം യെച്ചൂരിയും ബൃന്ദാ കാരാട്ടും പര്യടനം നടത്തിയിരുന്നു.

ബിജെപിയുടെ ജയറാം ഠാക്കുർ ഭരിക്കുന്ന സംസ്ഥാനത്ത് രണ്ടാം തവണയും അധികാരം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. ജയറാമിനെതിരെ കോൺഗ്രസ് ഇറക്കിയിരിക്കുന്നത് ചേത് രാം ഠാക്കുറിനെയാണ്. 68 അംഗ സഭയിൽ 34 സീറ്റാണ് കേവല ഭൂരിപക്ഷം.

ചില എക്‌സിറ്റ് പോളുകൾ ബിജെപി സംസ്ഥാന പിടിക്കുമെന്ന് പ്രവചിച്ചപ്പോൾ ആജ് തക് പോലുള്ള ചില മാധ്യമങ്ങളുടെ എക്‌സിറ്റ് പോൾ ഫലം കോൺഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. സംസ്ഥാനത്ത് ബിജെപിയും കോണ്ഡഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് മത്സരം. സിപിഐഎം 11 സീറ്റിലും മത്സരിക്കുന്നുണ്ട്.

എക്‌സിറ്റ് പോൾ പറഞ്ഞതെന്ത് ?

ഹിമാചലിൽ ബിജെപി 34 മുതൽ 39 സീറ്റ് വരെ നേടുമെന്നാണ് റിപബ്ലിക് ടിവിയുടെ എക്സിറ്റ് പോൾ. ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ ഫലം പ്രകാരം ഹിമാചലിൽ ബിജെപി 38 സീറ്റും, കോൺഗ്രസ് 28 സീറ്റും നേടും. ആംആദ്മി നേട്ടമുണ്ടാക്കില്ലെന്നാണ് പ്രവചനം.

ആക്സിസ് മൈ ഇന്ത്യ പ്രവചനം ബിജെപി 24 മുതൽ 34 സീറ്റുകൾ വരെ നേടുമെന്നാണ്. കോൺഗ്രസ് 30 മുതൽ 40 സീറ്റുകൾ വരെ നേടാമെന്നും പ്രവചിക്കുന്നു. ടൈംസ് നൗ ബിജെപി 38 സീറ്റ് നേടുമെന്നും കോൺഗ്രസ് 28 സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.

ആജ് തക്ക് മറ്റ് എക്സിറ്റ് പോളുകളിൽ നിന്ന് വിപരീതമായി കോൺഗ്രസ് നേട്ടം കൊയ്യുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 30 മുതൽ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് ആജ് തക്കിന്റെ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. 24-30 സീറ്റുകളാണ് ബിജെപി നേടുമെന്ന് ആജ് തക്ക് പ്രവചിക്കുന്നത്.

]]>
അടുത്ത 25 വർഷത്തെ മണിപ്പൂർ ഭാവി വരും തെരഞ്ഞെടുപ്പ് നിർണയിക്കും; മോദി https://malayalees.ch/this-election-will-decide-manipurs-future-for-next-25-years-pm-modi/ Tue, 22 Feb 2022 12:36:56 +0000 https://malayalees.ch/?p=57419 ബിജെപിയുടെ “ഇരട്ട എഞ്ചിൻ” സർക്കാർ മണിപ്പൂരിന് അടുത്ത 25 വർഷത്തേക്ക് ശക്തമായ അടിത്തറ പാകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈവരിച്ച സ്ഥിരതയും സമാധാനവും ശാശ്വതമാക്കേണ്ടതുണ്ട്. ബിജെപി സർക്കാരിനെ വീണ്ടും തെരഞ്ഞെടുക്കാൻ വടക്കുകിഴക്കൻ സംസ്ഥാനത്തെ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

“കഴിഞ്ഞ മാസം, മണിപ്പൂർ രൂപീകരിച്ച് 50 വർഷം പൂർത്തിയാക്കി. ഈ കാലയളവിൽ സംസ്ഥാനം നിരവധി സർക്കാരുകൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചു. എന്നാൽ പതിറ്റാണ്ടുകളുടെ കോൺഗ്രസ് ഭരണത്തിന് ശേഷം മണിപ്പൂരിന് അസമത്വം മാത്രമാണ് ലഭിച്ചത്” മോദി പറഞ്ഞു. “കഴിഞ്ഞ അഞ്ച് വർഷമായി, ബിജെപിയുടെ ‘ഇരട്ട എഞ്ചിൻ’ സർക്കാർ മണിപ്പൂരിന്റെ വികസനത്തിനായി ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. നിങ്ങൾ നല്ല ഭരണവും സദുദ്ദേശ്യവും കണ്ടു” അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംസ്‌കാരത്തെ കോൺഗ്രസ് പരിഹസിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ മണിപ്പൂരിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും ഇത്രയും നാൾ സംസ്ഥാനത്തെ അവഗണിച്ചിരുന്നതായും ഹിൻഗാംഗിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി കുറ്റപ്പെടുത്തി.

കോൺഗ്രസ് മണിപ്പൂരിനെ വിഭജിക്കുകയും രാഷ്ട്രീയം കളിക്കുകയും ചെയ്തു. മേഖലയിലെ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവർ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഫാലിൽ കൊവിഡിനെതിരായ കേന്ദ്ര പോരാട്ടത്തെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പരിഹസിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ആക്രമണം.

]]>
കര്‍ഷകസമരത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം സഹായം; യുപിയില്‍ പ്രകടന പത്രിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി https://malayalees.ch/samajwadi-party-manifesto-up/ Wed, 09 Feb 2022 04:47:21 +0000 https://malayalees.ch/?p=56709 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടി. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമാക്കിയുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി. സമാജ്‌വാദി വചന്‍ പത്ര എന്ന പേരിലാണ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. നാലു വര്‍ഷക്കാലത്തിനിടെ കര്‍ഷകര്‍ എടുത്ത കടങ്ങള്‍ തള്ളുമെന്ന വാഗ്ദാനമാണ് പ്രധാനമായും സമാജ്‌വാദി പാര്‍ട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി ഒരു ലക്ഷം കോടി രൂപ വകമാറ്റുമെന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ട്.

വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന കര്‍ഷകരോഷത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കങ്ങളാണ് സമാജ് വാദി പാര്‍ട്ടി നടത്തുന്നത്. കര്‍ഷക പ്രക്ഷോഭത്തിനിടെ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 25 ലക്ഷം വീതം സഹായം നല്‍കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ഓരോ വീടിനും 300 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി നല്‍കും. കിസാന്‍ ബസാര്‍ വിപുലീകരിക്കും. വിശന്നിരിക്കുന്ന പാവപ്പെട്ടവര്‍ക്ക് 10 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതിനായി സമാജ്‌വാദി പാര്‍ട്ടി ക്യാന്റീനുകള്‍ ആരംഭിക്കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

അല്‍പ സമയത്തിന് മുന്‍പാണ് യു പി തെരഞ്ഞെടുപ്പിനായി ബി ജെ പിയും തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കുന്നത്. സംസ്ഥാനത്തെ ഓരോ കുടുംബത്തിലേയും ഒരംഗത്തിന് വീതം സര്‍ക്കാര്‍ ജോലി നല്‍കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് ബി ജെ പി പത്രികയിലുള്ളത്. ഇരട്ട എഞ്ചിനുള്ള ബി ജെപി സര്‍ക്കാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ 212 വാഗ്ദാനങ്ങളില്‍ 92 ശതമാനം വാഗ്ദാനങ്ങളും പാലിക്കപ്പെട്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പത്രിക പുറത്തിറക്കിക്കൊണ്ട് അവകാശപ്പെട്ടു.

ബി ജെ പിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട കര്‍ഷക രോഷത്തെ മയപ്പെടുത്താനായി കര്‍ഷകര്‍ക്കായി ഒട്ടനവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലൂടെ ബി ജെ പി നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് ജലസേചനത്തിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സൗജന്യമായി വൈദ്യുതി നല്‍കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. കൃഷി ആവശ്യത്തിനായി ബോര്‍വെല്ലുകളും കിണറുകളും കുഴിക്കുന്നതിനും സര്‍ക്കാര്‍ സഹായമുണ്ടാകും. ധാന്യങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും കേടുകൂടാതെ സൂക്ഷിക്കാന്‍ പ്രൊസസിംഗ് സെന്ററുകളും കോള്‍ഡ് സ്‌റ്റോറേജുകളും ആരംഭിക്കുമെന്നും ബി ജെ പി പറഞ്ഞു.

]]>
പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; പ്രചാരണങ്ങളില്‍ വിട്ടുനിന്ന് നവ്‌ജോത് സിംഗ് സിദ്ദു https://malayalees.ch/punjab-congress-crisis-navjot-singh-sidhu-stays-away-from-campaigns/ Thu, 03 Feb 2022 08:15:53 +0000 https://malayalees.ch/?p=56440 പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനുപിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നത്.https://ce37536e6baad152a5e9369493aa65b8.safeframe.googlesyndication.com/safeframe/1-0-38/html/container.html

പഞ്ചാബില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിദ്ദു നേരത്തേ തന്നെ രംഗത്തുണ്ട്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് സ്ഥാനം രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ അഭിപ്രായം രേഖപ്പെടുത്തിയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ആ ഘട്ടത്തില്‍ തനിക്ക് മുഖ്യമന്ത്രിയാകേണ്ടതില്ലെന്നും തെരഞ്ഞെടുപ്പോടുകൂടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ആവശ്യമാണ് സിദ്ദു നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

എന്നാല്‍ വൈകാതെ തന്നെ ഛന്നി മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും മൂന്ന് മാസം കൊണ്ടുതന്നെ കോണ്‍ഗ്രസിന് മേലുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരത്തെ ഒരു പരിധി വരെ മറികടക്കുകയും ചെയ്തു. ഇതോടെയാണ് ഛന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന സൂചനകള്‍ നേതൃത്വം പുറത്തുവിടുന്നത്. രണ്ട് സീറ്റുകള്‍ ഛന്നിക്ക് മുന്നില്‍ വച്ചതോടെ സിദ്ദു രണ്ട് ദിവസമായി പ്രചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സിദ്ദു.

പഞ്ചാബില്‍ ഈയാഴ്ച തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കാനാണ് സാധ്യത.ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഈ മാസം 6ന് പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കഴിഞ്ഞ മാസം 27ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പഞ്ചാബിലെത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

]]>
പഞ്ചാബ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിച്ചേക്കും https://malayalees.ch/punjab-polls-2022-congress-cm-candidate/ Thu, 03 Feb 2022 05:37:26 +0000 https://malayalees.ch/?p=56430 പഞ്ചാബില്‍ ഈ ആഴ്ച തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ്. ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഈ മാസം 6ന് പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

കഴിഞ്ഞ മാസം 27ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പഞ്ചാബിലെത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം ഇത്തവണ സംസ്ഥാനത്ത് വിജയിക്കാനായാല്‍ 25 വര്‍ഷത്തോളം സംസ്ഥാനത്ത് തുടര്‍ഭരണം നടത്താമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വന്ത് സിംഗ് മന്‍ ആണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്.

ഈ മാസം 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയപ്പോള്‍ ശിരോമണി അകാലിദളിന് 18 സീറ്റുകളാണ് നേടാനായത്. എഎപി 20 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു

]]>
പഞ്ചാബ്; കൃഷിയും കര്‍ഷകരും സമരങ്ങളും https://malayalees.ch/punjab-farmers-assembly-election-2022/ Tue, 11 Jan 2022 11:55:02 +0000 https://malayalees.ch/?p=55354 പഞ്ചനദികളുടെ നാട് ജനവിധിയെഴുതാനൊരുങ്ങുമ്പോള്‍ അത് ചരിത്രത്തിന്റെ കൂടി ഭാഗമാണ്. രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിനുശേഷമുള്ള തെരഞ്ഞെടുപ്പാണ് പഞ്ചാബിലടക്കം അഞ്ചുസംസ്ഥാനങ്ങളില്‍ അടുത്ത മാസം നടക്കാനിരിക്കുന്നത്. വിവാദമായ കാര്‍ഷിക നിയമങ്ങളും അത് സൃഷ്ടിച്ച സമരങ്ങളും അടിച്ചമര്‍ത്തലുകളുമാണ് പഞ്ചാബില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മുഖ്യമായും പ്രതിഫലിക്കുക. (punjab farmers)

പഞ്ചാബിന്റെ സമ്പദ് ഘടനയുടെ ഭൂരിഭാഗവും കൃഷിയില്‍ നിന്നും ചെറുകിട- ഇടത്തരം വ്യവസായങ്ങളില്‍ നിന്നുമാണ്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ രാഷ്ട്രീയം പഞ്ചാബിന് അതിപ്രാധാന്യമുള്ളതാണ്. ഖാരിഫ് മാര്‍ക്കറ്റിങ് സീസണിലെ (2021-22) കര്‍ഷകരില്‍ നിന്ന് ഏറ്റവും കൂടുതല്‍ (1,86,85,532 മെട്രിക് ടണ്‍ ) നെല്ല് സംഭരിച്ചത് പഞ്ചാബിലാണെന്നാണ് റിപ്പോര്‍ട്ട്. സമാനതകളില്ലാതെ മാസങ്ങളോളം കൊടിയ തണുപ്പിനെ ഭേദിച്ച് കൊണ്ടാണ് പഞ്ചാബിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ വിവാദ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചത്. ഫിറോസ്പൂരിലെ റാലി പോലും പ്രധാനമന്ത്രിക്ക് പൂര്‍ത്തിയാക്കാനാകാതെ മടങ്ങേണ്ടിവന്നതാകട്ടെ, കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ചെറിയ മുഖം മാത്രം.

22ഓളം കര്‍ഷക സംഘടനകള്‍ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ഇതുവരെ കാണാത്ത രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കാണ് പഞ്ചാബ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.സംയുക്ത കിസാന്‍ മോര്‍ച്ച പോലെ സംയുക്ത് സമാജ് മോര്‍ച്ച എന്ന പേരിലാകും ഇവരുടെ പ്രവര്‍ത്തനം. മുതിര്‍ന്ന കര്‍ഷക നേതാവ് ബാല്‍ബിര്‍ സിംഗ് രജേവാള്‍ ആണ് സംയുക്ത് സമാജ് മോര്‍ച്ചയെ മുന്നില്‍ നിന്ന് നയിക്കുന്നത്. 117 സീറ്റുകളിലേക്കും മത്സരിക്കാനാണ് ഇവരുടെ നീക്കം.

2020 സെപ്തംബറിലാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ എന്ന് വരും ദിവസങ്ങളില്‍ രാജ്യം മുദ്രകുത്തിയ നിയമങ്ങളോടുള്ള പ്രതിഷേധം അവ റദ്ദാക്കുന്നത് വരെ സമവായമില്ലാതെ നീണ്ടു. ഭരണകക്ഷിയായ കോണ്‍ഗ്രസും പഞ്ചാബില്‍ സുവര്‍ണ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ആംആദ്മി പാര്‍ട്ടിയും കാര്‍ഷിക നിയമങ്ങള്‍ ഉയര്‍ത്തി ഇത്തവണ തെരഞ്ഞെടുപ്പില്‍ അണിനിരക്കും. പരസ്പരം പോരടിച്ചും മറുകണ്ടം ചാടിയും സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചത് സര്‍ക്കാരിന് തിരിച്ചടിയാകും.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും മിനിമം താങ്ങുവില കര്‍ഷകരുടെ വിളകള്‍ക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരങ്ങളില്‍ 35 കര്‍ഷക സംഘടനകളാണ് രാജ്യത്തുടനീളം അണിനിരന്നത്. ഇതില്‍ 22 സംഘടനകളാണ് പുതിയ പാര്‍ട്ടിക്കൊപ്പമുള്ളത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഈയാഴ്ച തന്നെയുണ്ടാകും. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ കര്‍ഷകര്‍ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരാകുമെന്ന് ബാല്‍ബിര്‍ സിംഗ് രജേവാള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

2017ല്‍ ശിരോമണി അകാലിദള്‍ സര്‍ക്കാരിനെ താഴെയിറക്കിയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പഞ്ചാബിലെ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ കാലാവധി അവസാനിക്കും മുന്‍പേ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവുമായുള്ള തുറന്ന പോരും അമരീന്ദറിന്റെയും പാര്‍ട്ടിയുടെയും വിധിയെഴുതി.

]]>
തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഉത്തരേന്ത്യ; തീയതികൾ പ്രഖ്യാപിച്ചു https://malayalees.ch/assembly-election-2022-5-states/ Sat, 08 Jan 2022 12:02:46 +0000 https://malayalees.ch/?p=55235 അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് മൂന്ന്, ഏഴാം ഘട്ടം മാർച്ച് ഏഴ്, വോട്ടെണ്ണൽ മാർച്ച് 10 എന്നിങ്ങനെയാണ് വിവിധ തീയതികൾ.

അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18.34 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളും ഗ്രൗണ്ട് ഫ്ലോറിൽ ആയിരിക്കും. 24.9 ലക്ഷം കന്നി വോട്ടർമാരാണ് ഉള്ളത്. 11.4 ലക്ഷം സ്ത്രീകളും , 2.16 ലക്ഷം പോളിംഗ് സ്റ്റേഷനുകളുമാണ് ഉള്ളത്. ഒരു സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർക്കാണ് അനുമതി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പ്രോട്ടോകോൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലക്ഷൻ കമ്മിഷൻ. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി. സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി നാമ നിർദേശ പത്രിക സമർപ്പിക്കാമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുളളവർക്ക് രണ്ട് ഡോസ് വാക്സിനേഷൻ ഉറപ്പ് വരുത്തും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനിച്ചതായി ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. മാത്രമല്ല എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മുന്നണി പോരാളികളായി പ്രഖ്യാപിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 215368 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് 30380 പോളിംഗ് ബൂത്തുകൾ അധികമാണ്. 50 % പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് ഉറപ്പുവരുത്തും. ഓരോ മണ്ഡലത്തിലെയും ഒരു പോളിംഗ് സ്റ്റേഷൻ വനിതകൾ നിയന്ത്രിക്കും.

]]>