assembly election 2021 – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Apr 2021 04:22:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png assembly election 2021 – malayalees.ch https://malayalees.ch 32 32 വോട്ടിംഗ് മെഷീനില്‍ തകരാര്‍; പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു https://malayalees.ch/voting-machine-malfunction-voting-was-disrupted-in-many-places/ Tue, 06 Apr 2021 04:22:13 +0000 https://malayalees.ch/?p=42500 വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം പല ബൂത്തുകളിലും വോട്ടിംഗ് തടസപ്പെട്ടു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി യു.പി.സ്കൂളിലെ 116-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം വോട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ക്യൂ നിന്നവർക്ക് ടോക്കൺ കൊടുത്തു. മെഷീന്‍ തകരാര്‍ മൂലം കോഴിക്കോട് സൗത്ത് ബൂത്ത് 127 കണ്ണഞ്ചേരി സ്കൂളിൽ വോട്ടിങ് തുടങ്ങിയില്ല.

പേരാവൂർ നിയമ സഭ മണ്ഡലത്തിലെ 117 എ വെള്ളറവള്ളി ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിൽ ആയതിനാൽ വോട്ടിംഗ് ആരംഭിച്ചില്ല. ചങ്ങനാശേരി 117 നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം ഇത് വരെ പോളിംഗ് തുടങ്ങാനായില്ല. ആർപ്പൂക്കര മണിയാപറമ്പ് എസ്എൻഡിപി സ്കൂളിൽ വോട്ടിംഗ് മെഷീന് തകരാറിലായി. ഇതുവരെ വോട്ടിംഗ് തുടങ്ങാനായില്ല

ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി ഗവ എൽ പി സ്കൂളിലെ 76 നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. വോട്ടിംഗ് താമസിച്ചതോടെ 40ഓളം പേർ വോട്ട് ചെയ്യാതെ മടങ്ങി.

വെച്ചൂർ ഇടയാഴം സെന്‍റ് മേരീസ് എല്‍.പി സ്കൂളിൽ രണ്ട് വോട്ട് കഴിഞ്ഞപ്പോൾ വോട്ടിങ് മെഷീൻ പണിമുടക്കി. തലയാഴം പുത്തൻപാലം 123 ബൂത്തിൽ മെഷീൻ തകരാറിനെ തുടർന്ന് വോട്ടിങ് നിർത്തിവെച്ചു. തിരുവല്ലയിൽ കുന്നന്താനം . മുണ്ടിയപ്പള്ളി. പുറമറ്റം എന്നീ 3 ബൂത്തുകളിൽ മെഷീൻ തകരാറിലായി. പകരം മെഷീൻ കൊണ്ടുവരുന്നു.

മലപ്പുറം പാണക്കാട് എഎംഎല്‍പി സ്കൂളിൽ 95 ആം ബൂത്തിൽ മോക്‌പോളിനിടെ യന്ത്ര തകരാറുണ്ടായി. വിവിപാറ്റ് മെഷീൻ ആണ് തകരാറിലായത്. 38 വോട്ടുകൾ പോൾ ചെയ്ത ശേഷമാണ് തകരാറിലായത്.

]]>
‘മോദി ബൈബിള്‍ ഉദ്ധരിക്കുന്നു, കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ച് മിണ്ടുന്നില്ല’: പ്രിയങ്ക ഗാന്ധി https://malayalees.ch/priyanka-gandhi-criticsim-to-modi-news/ Thu, 01 Apr 2021 04:14:32 +0000 https://malayalees.ch/?p=42356 പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ ബൈബിളിലെ വരികള്‍ മോദി ഉദ്ധരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശം. ‘മോദി ഇന്നലെ ബൈബിൾ ഉദ്ധരിച്ചത് നന്നായി. അത് തെരഞ്ഞെടുപ്പിൽ മുന്നിൽ കണ്ടാണ്. എന്നാൽ കന്യാസ്ത്രീകൾ അക്രമിക്കപ്പെട്ടതിനെ കുറിച്ച് ഒരു വാക്ക് മിണ്ടിയില്ല’- പ്രിയങ്ക ഗാന്ധി പറഞ്ഞു. തൃശൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ മറുപടി.

‘ഈ കന്യാസ്ത്രീകൾ എന്തിന് വേണ്ടി നിലനിൽക്കുന്നു എന്ന് അദ്ദേഹത്തിന് അറിയില്ല. ഈ രാജ്യത്ത് വിദ്വേഷത്തിൻ്റെയും വിഭജനത്തിൻ്റെയും വിത്ത് പാകിയിട്ട് ബൈബിൾ ഉദ്ധരിക്കുന്നത് കാപട്യമാണ്. തൻ്റെ പൊള്ളയായ പ്രസംഗങ്ങളിൽ ബൈബിളിലെ വാക്കുകൾ ഉദ്ധരിക്കുന്നതിന് പകരം അതിൻ്റെ സാരാംശം ഉൾക്കൊള്ളണം’- പ്രിയങ്ക പറഞ്ഞു. ‘സത്യസന്ധ്യമായ ചുണ്ടുകൾ എല്ലാ കാലത്തും നിലനിൽക്കും. നുണ പറയുന്ന നാവിന് ഒരു ദിവസത്തെ ആയുസേയുള്ളൂ’- ബൈബിളിലെ വാക്ക് ഉദ്ധരിച്ചും പ്രിയങ്ക മോദിക്ക് മറുപടി നല്‍കി.

പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംസ്ഥാന സര്‍ക്കാറിനെയും പ്രതിപക്ഷത്തേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി സംസാരിച്ചത്. അഞ്ച് വര്‍ഷം കൂടുന്തോറും ഇരുമുന്നണികളും കേരളത്തെ കൊളളയടിക്കുകയാണ്. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. അണിയറയിലെ നാടകങ്ങളെല്ലാം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. സൂര്യന്റെ രശ്‌മികളെ പോലും യു ഡി എഫുകാര്‍ വെറുതെ വിട്ടില്ല. സ്വര്‍ണക്കട്ടിയ്‌ക്ക് വേണ്ടി ബൈബിളിലെ യൂദാസിനെ പോലെ കേരളത്തെ എല്‍ ഡി എഫുകാര്‍ ഒറ്റുകൊടുത്തെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

]]>
ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-submit-four-suggestions-for-stop-twin-vote/ Tue, 30 Mar 2021 08:40:53 +0000 https://malayalees.ch/?p=42241 ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

ഒന്നിലധികം വോട്ടുള്ളവർ വോട്ട് ചെയ്യുന്നത് എവിടെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ആദ്യ നിർദേശം. ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ്‌ലോഡ് ചെയ്യണമെന്നതാണ് മറ്റൊരു നിർദേശം. സോഫ്റ്റ്‌വെയർ സഹായത്തോടെ ഫോട്ടോകൾ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നൽകണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ. രമേശ് ചെന്നിത്തലയുടെ നിർദേശങ്ങൾ ഹൈക്കോടതി പരിഗണിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു റിപ്പോർട്ട് കൂടി ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയിട്ടുണ്ട്. അൽപസമയത്തിനുള്ളിൽ ഹർജികൾ വീമ്ടും പരിഗണിക്കും.

]]>
പശ്ചിമബംഗാളിലെയും അസമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ https://malayalees.ch/campaigning-for-first-phase-in-west-bengal-assam-ends-today-voting-on-saturday/ Fri, 26 Mar 2021 03:58:29 +0000 https://malayalees.ch/?p=42053 പശ്ചിമബംഗാളിലെയും അസ്സമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തതോടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിശബ്ദ പ്രചരണ ദിവസമായ ഇന്ന് പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.

പശ്ചിമ ബംഗാളിലെ മുപ്പതും അസമിലെ 48ഉം സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളും വോട്ടിംഗ് മെഷിനുകളും സജ്ജമായി കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. കോവിഡ് പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ ആയിരം പേർക്കേ വോട്ട് ചെയ്യാൻ കഴിയു. പശ്ചിമ ബംഗാളിലെ മുർഷിതബാദിൽ തൃണമൂൽ കോൺഗ്രസിലെയും മഹാസഖ്യത്തിലെയും പ്രവർത്തകർ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് സുരക്ഷ ശക്തമാക്കി.

സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. ബംഗാളിൽ ടി.എം.സി, ബി.ജെ. പി, കോൺഗ്രസ്‌, ഇടത് പാർട്ടികൾ, ഐ എസ് എഫ് ഉൾപ്പെടുന്ന മഹാസഖ്യം എന്നിവരാണ് മത്സര രംഗത്തുള്ളത്. അസമിൽ നാളേക്ക് പുറമെ ഏപ്രിൽ 2, 6 തിയതികളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് അടുത്ത ദിവസങ്ങളിൽ പൗരത്വ നിയമവും പൗരത്വ പട്ടികയും ചർച്ചയാക്കാനായതിന്‍റെ ആത്മ വിശ്വാസത്തിലാണ് കോൺഗ്രസ്‌ സഖ്യം. മറു വശത്ത് ബി.ജെ.പി വികസനം ഉയർത്തി പിടിച്ചാണ് വോട്ട് തേടുന്നത്.

]]>
യുഡിഎഫ് സ്ഥാനാർത്ഥി അരിതയുടെ പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി https://malayalees.ch/congress-workers-attacked-in-kayamkulam/ Wed, 17 Mar 2021 08:32:29 +0000 https://malayalees.ch/?p=41669 കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി. കൃഷ്ണപുരം സ്വദേശികളായ നൗഷാദ്, ഷൈൻ എന്നിവർക്ക് മർദനമേറ്റതായാണ് വിവരം.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വീടിന് സമീപം പോസ്റ്റർ പതിക്കുകയായിരുന്ന നൗഷാദിനേയും ഷൈനിനേയും ബൈക്കിലെത്തിയ ചിലർ മർദിക്കുകയായിരുന്നു. മർദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണത്തിൽ പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക് https://malayalees.ch/congress-ban-public-statement-in-party/ Wed, 17 Mar 2021 08:30:41 +0000 https://malayalees.ch/?p=41667 കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യപ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാർട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകൾ പാടില്ലെന്നാണ് എഐസിസിയുടെ നിർദേശം. അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്താൻ പാർട്ടി വേദികൾ ഉൾപ്പെടുത്താൻ എഐസിസി നിർദേശിച്ചു. അച്ചടക്കം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നൽകി.

പാർട്ടിക്കെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കൾ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടൽ. നേതാക്കന്മാരുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് എഐസിസി വിലയിരുത്തുന്നത്.

]]>
പിന്തുണ തേടി ധർമ്മജൻ കാന്തപുരത്തെ കണ്ടു https://malayalees.ch/dharmajan-visits-kanthapuram-and-seek-support/ Tue, 16 Mar 2021 09:37:23 +0000 https://malayalees.ch/?p=41611 ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായ ധർമ്മജൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. കോഴിക്കോട് നോർത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണ ,കെ. രാഘവൻ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സ്ഥാനാർഥികള്‍ കാന്തപുരത്തെകണ്ടത്.

ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമ്മജൻ റോഡ്‌ഷോ നടത്തി.ധർമ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയിൽ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.പൂനൂരിൽ നിന്ന് ആരംഭിച്ച റോഡ് ഷേയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്നു. ബാലുശ്ശേരി ടൗൺ വരെ 7 കിലോമീറ്റർ ദൂരമാണ് പ്രചരണ വാഹനങ്ങൾ സഞ്ചരിച്ചത്. ധർമ്മജന്റെ പ്രചാരണത്തിനായി കൂടുതൽ സിനിമാ താരങ്ങളെത്തുമെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയിൽ വിജയപ്രതീക്ഷയോടെ തന്നെയാണ് പോരാട്ടത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

]]>
കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; പട്ടികയുടെ പൂർണ രൂപം https://malayalees.ch/congress-assembly-election-2021-full-candidate-list/ Mon, 15 Mar 2021 04:32:21 +0000 https://malayalees.ch/?p=41532 കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കിയ നേമത്ത് കെ മുരളീധരനാണ് മത്സരിക്കുക. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും മത്സരിക്കും.

25 വയസ് മുതൽ 50 വയസുവരെയുള്ള 46 പേർക്കാണ് പട്ടികയിൽ ഇടം നൽകിയിരിക്കുന്നത്. 50 വയസിനും 61 വയസിന് മുകളിലുള്ള 22 പേർക്കും, 60നും 70 നും മധ്യേ പ്രായമുള്ള 15 പേർക്കും 70 വയസിന് മുകളിലുള്ള മൂന്ന് പേർക്കും പട്ടികയിൽ ഇടം നൽകി. പുതുമുഖങ്ങൾക്കാണ് പട്ടികയിൽ പ്രാധാന്യം.

സ്ഥാനാർത്ഥി പട്ടികയുടെ പൂർണ രൂപം :

ഉദുമ- ബാലകൃഷ്ണൻ

കാഞ്ഞങ്ങാട്- ടിവി സുരേഷ്

പയ്യന്നൂർ- എം പ്രദീപ് കുമാർ

കല്യാശേരി- പ്രജേഷ് കുമാർ

തളിപ്പറമ്പ്- അബ്ദുൽ റഷീദ്

ഇരിക്കൂർ- അഡ്വ.സജോ ജോസഫ്

കണ്ണൂർ- സതീഷ് എൻ പച്ചേനി

തലശേരി- എംപി അരവിന്ദാക്ഷൻ

പേരാവൂർ- സണ്ണി ജേസഫ്

മാനന്തവാടി- പികെ ജയലക്ഷ്മി

സുൽത്താൻ ബത്തേരി- ഐസി ബാലകൃഷ്ണൻ

നാദാപുരം- അഡ്വ. കെ പ്രവീൺ കുമാർ

കൊയ്‌ലാണ്ടി- എൻ സുബ്രഹ്മണ്യൻ

ബാലുശേരി- ധർമജൻ വി.കെ

കോഴിക്കോട് നോർത്ത്- കെഎം അഭിജിത്ത്

ബേപ്പൂർ- പിഎം നിയാസ്

വണ്ടൂർ- എപി അനിൽകുമാർ

പൊന്നാനി- എഎം രോഹിത്ത്

തൃത്താല- വി.ടി ബൽറാം

ഷോർണൂർ- ടിഎച്ച് ഫിറോസ് ബാബു

ഒറ്റപ്പാലം – ഡോ.സരിൻ

പാലക്കാട്- ഷാഫി പറമ്പിൽ

മലമ്പുഴ – എസ്‌കെ അനന്തകൃഷ്ണൻ

തരൂർ – കെ. എ ഷീബ

ചിറ്റൂർ- സുമേഷ് അച്യുതൻ

ആലത്തൂർ-പാളയം പ്രദീപ്

ചേലക്കര- ടി സി ശ്രീകുമാർ

തൃശൂർ- പത്മജാ വേണുഗോപാൽ

കുന്നംകുളം ടി കെ ജയശങ്കർ

മണലൂർ- വിജയ ഹരി

വടക്കാഞ്ചേരി -അനിൽ അക്കര

ഒല്ലൂർ -ജോസ് വെള്ളൂർ

തൃശൂർ -പത്മജ വേണുഗോപാൽ

നാട്ടിക- സുനിൽ ലാലൂർ

കൈപ്പമംഗലം -ശോഭ സുബിൻ

പുതുക്കാട് -അനിൽ അന്തിക്കാട്

ചാലക്കുടി- ടിജെ സനീഷ് കുമാർ ജോസഫ്

കൊടുങ്ങല്ലൂർ- എംപി ജാക്ക്‌സൺ

അങ്കമാലി- റോജി എം ജോൺ

പെരുമ്പാവൂർ- എൽദോസ് കുന്നപ്പള്ളി

ആലുവ- അൻവർ സാദത്ത്

പറവൂർ- വിഡി സതീശൻ

വൈപ്പിൻ – ദീപക് ജോയ്

കൊച്ചി- ടോണി ചെമ്മണി

തൃപ്പൂണിത്തുറ- കെ ബാബു

എറണാകുളം- ടിജെ വിനോദ്

തൃക്കാക്കര- പിടി തോമസ്

കുന്നത്തുനാട്- വിപി സജീന്ദ്രൻ

മൂവാറ്റുപുഴ- ഡോ.മാത്യു കുഴൽനാടൻ

ദേവികുളം- ഡി.കുമാർ

ഉടുമ്പുഞ്ചോല- ഇഎം അഗസ്റ്റി

പീരുമേട്- സിറിയക്ക് തോമസ്

വൈക്കം- ഡോ.പിആർ സോന

കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി- ഉമ്മൻ ചാണ്ടി

കാഞ്ഞിരപ്പള്ളി – ജോസഫ് വാഴക്കൻ

പൂഞ്ഞാർ- ടോമി കല്ലാനി

അരൂർ- ഷാനിമോളഅ# ഉസ്മാൻ

ചേർത്തല- എസ്.ശരത്ത്

ആലപ്പുഴ- ഡോ.കെ.എസ് മനോജ്

അമ്പലപ്പുഴ- അഡ്വ.എം ലിജു

ഹരിപ്പാട്- രമേശ് ചെന്നിത്തല

കായംകുളം- അരിതാ ബാബു

മാവേലിക്കര- കെകെ ഷാജു

ചെങ്ങന്നൂർ- എം മുരളി

ആറന്മുള- കെ ശിവദാസൻ നായർ

കോന്നി- റോബിൻ പീറ്റർ

അടൂർ- എംജി കണ്ണൻ

ആലത്തൂർ – പാലയം പ്രദീപ്

കരുനാഗപ്പള്ളി- സിആർ മഹേഷ്

കൊട്ടാരക്കര- രശ്മി ആർ

പത്തനാപുരം- ജ്യോതികുമാർ ചാമക്കാല

ചടയമംഗലം- എംഎം നസീർ

കൊല്ലം- ബിന്ദു കൃഷ്ണ

ചാത്തന്നൂർ- പീതാംബര കുറുപ്പ്

വർക്കല- ബിആർഎം ഷഫീർ

ചെറിയന്കീഴ്- അനൂപ് ബിഎസ്

നെടുമങ്ങാട്- വിഎസ് പ്രശാന്ത്

വാമനപുരം- ആനാട് ജയൻ

കഴക്കൂട്ടം- ഡോ. എസ്എസ് ലാൽ

തിരുവനന്തപുരം- വിഎസ് ശിവകുമാർ

നേമം- കെ മുരളീധരൻ

പാറശാല- അൻസജിത റോസൻ

കാട്ടാക്കട- മലയൻകീഴ് വേണുഗോപാൽ

കോവളം- എം വിൻസന്റ്

നെയ്യാറ്റിൻകര- ആർ സെൽവരാജ്

]]>
സ്ഥാനാർത്ഥി നിർണയം വൈകി; ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്ന് കെ. മുരളീധരൻ https://malayalees.ch/k-muraleedharan-against-congress-leadership/ Sat, 13 Mar 2021 08:14:33 +0000 https://malayalees.ch/?p=41483 കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് കെ. മുരളീധരൻ എം.പി. സ്ഥാനാർത്ഥി നിർണയം നീട്ടിക്കൊണ്ടുപോകരുതായിരുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു.

ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുത്. നേതൃത്വത്തോട് ഇതുമാത്രമാണ് തനിക്ക് പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ എല്ലാം ഹൈക്കമാൻഡ് പറയുന്നതുപോലെ ചെയ്യും. പാർട്ടി തീരുമാനങ്ങൾ എല്ലാ കാലത്തും അനുസരിച്ചിട്ടുണ്ട്. കെ. കരുണാകരനും മകനും മത്സരിക്കാൻ ഉപാധികൾ വച്ചിട്ടില്ല. ബിജെപിയെ നേരിടാൻ തനിക്ക് പേടിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

]]>
പശ്ചിമ ബംഗാൾ ഡി.ജി.പിയെ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് https://malayalees.ch/eci-orders-removal-of-bengal-dgp/ Wed, 10 Mar 2021 04:11:28 +0000 https://malayalees.ch/?p=41305 പശ്ചിമ ബംഗാൾ ഡി.ജി.പി വിരേന്ദ്രയെ നീക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരുന്ന സംസ്ഥാനത്ത് കമ്മീഷൻ നിയോഗിച്ച പ്രത്യേക നിരീക്ഷകരുടെ മോശം റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വിരേന്ദ്രയെ മാറ്റി 1987 ബാച്ച് ഐ.പി.എസ് ഓഫീസറായ പി. നിരജ്ഞയനെ ഡി.ജി.പി ആയി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി.

തെരഞ്ഞെടുപ്പ് നടത്തിപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ഒരു ഉത്തരവാദിത്തവും വിരേന്ദ്രയെ ഏൽപ്പിക്കരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. ഉത്തരവിൽ എടുത്ത നടപടിയെ കുറിച്ച് ഇന്ന് രാവിലെ പത്തിന് മുൻപായി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി ജാവെദ് ഷമീമിനെ കഴിഞ്ഞ മാസം കമ്മീഷൻ നീക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുകയാണെന്നു പാർട്ടി എം.പി സൗഗത റോയ് ആരോപിച്ചു. “എന്നാൽ ഇതൊന്നും ഞങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ ഒരു തരത്തിലും ബാധിക്കില്ല”- അദ്ദേഹം തുടർന്നു. കമ്മീഷന്റെ നടപടിയെ ബി.ജെ.പി സ്വാഗതം ചെയ്തു. “സ്വതന്ത്രവും സമാധാനപരവുമായതും രക്തച്ചൊരിച്ചിൽ ഇല്ലാത്തതുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് കമ്മീഷന്റെ നടപടി ” – ബി.ജെ.പി വക്താവ് സാമിക് ഭട്ടാചാര്യ പറഞ്ഞു.

]]>