ASSAM – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Aug 2023 11:02:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ASSAM – malayalees.ch https://malayalees.ch 32 32 ‘മൂന്നാമതും മോദി’; മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി https://malayalees.ch/northeast-will-unite-to-make-modi-pm-for-third-term-assam-cm/ Wed, 09 Aug 2023 11:02:29 +0000 https://malayalees.ch/?p=85892 മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടയിലും നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ നിന്നുള്ള രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മണിപ്പൂരിലെ ബിപിയുടെ ഭാവിയെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രവർത്തകരോട് സജ്ജമാകാനും മേഖലയിലുടനീളം സംഘടനാ ശക്തി വർദ്ധിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. നരേന്ദ്ര മോദി സർക്കാർ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ കാരണം മണിപ്പൂരിൽ അവശ്യസാധനങ്ങളുടെ വില 2012 നെ അപേക്ഷിച്ച് വർധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘വിസ്താരക്’ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

]]>
ഭാര്യയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായി, വീട്ടിൽ എത്തി ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ https://malayalees.ch/out-from-jail-assam-man-kills-wife-parents-in-law/ Tue, 25 Jul 2023 06:15:21 +0000 https://malayalees.ch/?p=84953 അസമിൽ യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു കൊലപാതകം. കൂട്ടക്കൊലയ്ക്ക് ശേഷം പ്രതി കീഴടങ്ങി.

ഗോലാഘട്ട് ജില്ലയിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല നടന്നത്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ പ്രതി, നഗരത്തിലെ ഹിന്ദി സ്കൂൾ റോഡിനു സമീപത്തെ ഭാര്യയുടെ വീട്ടിലെത്തി. തുടർന്ന് ഭാര്യാപിതാവിനോടും അമ്മായിയമ്മയോടും ഭാര്യയോടും വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് മൂവരെയും വെട്ടി.

ആക്രമണത്തിൽ ഭാര്യ സംഘമിത്ര ഘോഷ്, മാതാപിതാക്കളായ സഞ്ജിബ് ഘോഷ്, ജുനു ഘോഷ് എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണസമയത്ത് കാസിരംഗ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ യുവതിയുടെ അനുജത്തി കുടുംബത്തോടൊപ്പം വീഡിയോ കോളിലുണ്ടായിരുന്നു. കൊലപാതകശേഷം പ്രതി ഒമ്പത് മാസം പ്രായമുള്ള മകനുമായി ഗോലാഘട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

]]>
അരികൊമ്പൻ പുനരധിവാസം; ജിപിഎസ് കോളറിനായി ഉദ്യോഗസ്ഥൻ ഇന്ന് അസ്സമിലേക്ക് https://malayalees.ch/govt-offcial-will-travel-to-assam-obtain-gps-collar-for-arikomban-html/ Wed, 12 Apr 2023 04:13:55 +0000 https://malayalees.ch/?p=79482 അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ കേരളത്തിലേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസ്സമിലേക്ക് പുറപ്പെടും. ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു. കോളർ കൈമാറാൻ അസ്സം ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻറെ അനുമതി ലഭിച്ചിരുന്നു. വ്യാഴാഴ്ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിനു ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും.

പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എംഎൽഎ കെ ബാബു നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റുവാനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ്. തീരുമാനം വന്നത് മുതൽ പറമ്പിക്കുളം അതിരപ്പിള്ളി മേഖലകളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് ഏപ്രിൽ 17ന് നെല്ലിയാമ്പതിയിൽ ഹർത്താൽ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതയും ആരായുന്നുണ്ട്.

]]>
റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടി; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക് https://malayalees.ch/ragging-student-jump-hostel-injury/ Mon, 28 Nov 2022 11:05:25 +0000 https://malayalees.ch/?p=71998 റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദിബ്രുഗഡ് സർവകലാശാലയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾ പിടിയിലായി. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ പറഞ്ഞു.

സർവകലാശാലയിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥിയായ ആനന്ദ് ശർമയാണ് ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ആനന്ദ് ശർമയെ ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് ശർമ നിരന്തരമായി സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിന് ഇരയായിരുന്നു എന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. മാതാപിതാക്കളുടെ പരാതിയിൽ ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുകയാണ്. വിഷയത്തിൽ ശക്തമായ സ്വീകരിക്കുമെന്നാണ് ആസ്സാം മുഖ്യമന്ത്രി ഹിമാന്ദ വിശ്വ ശർമ്മ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ആനന്ദ് ശർമ്മ മാതാപിതാക്കളെ വിളിച്ചപ്പോൾ സീനിയർ വിദ്യാർത്ഥികൾ നിരന്തരമായി റാഗിംഗ് നടത്തുകയാണെന്നും മർദ്ദിക്കുകയാണെന്നും പരാതിപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ ക്യാമ്പസിലെ സീനിയർ വിദ്യാർത്ഥികളായ നാലുപേരെയും മുമ്പ് ക്യാമ്പസിൽ നിന്ന് പഠിച്ചു പോയ ഒരു വിദ്യാർത്ഥിയെയും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. തന്നെ ആനന്ദ് ശർമയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

]]>
അസം-മേഘാലയ അതിർത്തിയിൽ ഏറ്റുമുട്ടൽ; തടി കടത്തുസംഘത്തിലെ 4 പേർ കൊല്ലപ്പെട്ടു https://malayalees.ch/4-killed-in-violence-over-timber-smuggling-at-assam-meghalaya-border/ Tue, 22 Nov 2022 12:28:00 +0000 https://malayalees.ch/?p=71690 അസം-മേഘാലയ അതിർത്തിയിൽ അനധികൃത തടി കടത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ 4 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തടി കടത്താനുപയോഗിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്നാണ് ആക്രമണം ഉടലെടുത്തത്. കൊല്ലപ്പെട്ടവരിൽ ഒരു ഫോറസ്റ്റ് ഗാർഡ് ഉൾപ്പെടുന്നു.

പുലർച്ചെ മൂന്ന് മണിയോടെയാണ് അസം വനംവകുപ്പ് സംഘം മേഘാലയ അതിർത്തിയിൽ ട്രക്ക് തടഞ്ഞത്. വാഹനം നിർത്താതെ പോയതോടെ വനപാലകർ വെടിയുതിർക്കുകയും ടയർ പഞ്ചറാകുകയും ചെയ്തു. പിന്നാലെ പ്രതികൾ പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ഡ്രൈവറെയും കൈക്കാരനെയും മറ്റൊരാളെയും പിടികൂടിയതായും മറ്റുള്ളവർ രക്ഷപ്പെട്ടതായും വെസ്റ്റ് കർബി ആംഗ്ലോങ്ങിലെ പൊലീസ് സൂപ്രണ്ട് ഇംദാദ് അലി പിടിഐയോട് പറഞ്ഞു.

]]>
വടിവാളുമായി സ്കൂളിലെത്തി പ്രധാനാധ്യാപകൻ; നടപടിയുമായി അധികൃതർ https://malayalees.ch/teacher-machete-school/ Mon, 07 Nov 2022 10:37:42 +0000 https://malayalees.ch/?p=70862 വടിവാളുമായി സ്കൂളിലെത്തിയ പ്രധാനാധ്യാപകനെതിരെ നടപടിയുമായി അധികൃതർ. അസമിലെ കച്ചാർ ജില്ലയിലെ ഒരു എൽപി സ്കൂളിലെ പ്രധാനാധ്യാപകനാണ് വടിവാൾ വീശി സ്കൂളിലെത്തിയത്. സ്കൂളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. 38കാരനായ ധൃതിമേധ ദാസിനെ വിദ്യാഭ്യാസ വകുപ്പ് സസ്പൻഡ് ചെയ്തു.

11 വർഷമായി രാധാമാധവ് ബുനിയാടി സ്കൂളിലെ അധ്യാപകനാണ് ധൃതിമേധ ദാസ്. ചില അധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്‌മയിൽ താൻ അസ്വസ്ഥനായിരുന്നു എന്നും അവർക്ക് മുന്നറിയിപ്പ് നൽകാനാണ് വടിവാൾ കൊണ്ടുവന്നതെന്നും ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. സ്കൂളിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും ഇയാൾക്കെതിരെ അധികൃതർ പരാതി നൽകുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല.

]]>
Assam: അസമിൽ പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി https://malayalees.ch/assam-three-arrested-for-allegedly-gang-raping-minor/ Wed, 05 Oct 2022 04:23:36 +0000 https://malayalees.ch/?p=69061 അസമിൽ പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ മൂന്ന് അറസ്റ്റിൽ. സ്കൂളിൽ നിന്നും മടങ്ങും വഴിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഗോൾപാറ ജില്ലയിലെ അഗിയയിലാണ് സംഭവം. മാമൂദ് ആലം, അക്കാസ് അലി, അസിബുൾ ഹോക്ക് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഒക്‌ടോബർ ഒന്നിനാണ് സംഭവം നടന്നത്. ഒക്‌ടോബർ 3 ന് ഇരയുടെ കുടുംബം പരാതി നൽകിയെന്നും ഉടൻ നടപടി എടുത്തെന്നും പൊലീസ് പറഞ്ഞു.

]]>
‘സിബിഐ ഉദ്യോഗസ്ഥന്മാരായി’ റെയിഡും കൈക്കൂലി വാങ്ങലും; തട്ടിപ്പുകാര്‍ പിടിയില്‍ https://malayalees.ch/two-fake-cbi-officers-arrested-in-assam/ Sat, 20 Aug 2022 05:03:04 +0000 https://malayalees.ch/?p=66739 സിബിഐ ഉദ്യോഗസ്ഥരെന്ന് കള്ളം പറഞ്ഞ് വ്യവസായികളില്‍ നിന്നും പണം തട്ടുന്ന സംഘം പിടിയില്‍. അസമിലെ കരിംഗഞ്ചിലാണ് തട്ടിപ്പുകള്‍ നടന്നത്. ദില്‍വാര്‍ ഹുസൈന്‍, റാഷിദ് അഹമ്മദ് എന്നീ രണ്ടുപേരാണ് പിടിയിലായത്. 

അസമിലെ ഒരു വ്യവസായിയോട് സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കരിംഗഞ്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദില്‍വാറും റാഷിദും പിടിയിലായത്. ബിസിനസുകാരനെ ഫോണില്‍ വിളിച്ചശേഷം ക്രമക്കേടുകള്‍ കണ്ടെത്തിയത് മറയ്ക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയ ബിസിനസുകാരന്‍ വിളിച്ച നമ്പര്‍ പൊലീസിന് കൈമാറുകയും ഇവരെ ട്രാക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികള്‍ ഒരു ആഡംബര ഹോട്ടലിലുണ്ടെന്ന് മനസിലാക്കി ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ മുന്‍പും ബിസിനസുകാരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയതായി കണ്ടെത്തിയത്. ജോലി നല്‍കാമെന്നും വിദേശത്ത് കൊണ്ടുപോകാമെന്നും പറഞ്ഞും ഇവര്‍ നിരവധി യുവാക്കളെ വഞ്ചിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

]]>
അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ; മരണം 89 https://malayalees.ch/assam-floods-death-toll-rises-to-89-over-50-lakh-people-affected/ Thu, 23 Jun 2022 04:32:46 +0000 https://malayalees.ch/?p=63767 അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. 15000 ത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ബ്രഹ്മപുത്ര, ബരാക്ക് നദികളിൽ ജലനിരപ്പ് ഉയരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെനാല് യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും ബരാക് താഴ്‌വരയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിയാനി വിന്യസിച്ചിട്ടുണ്ട്.

ബ്രഹ്മപുത്ര, കോപിലി, ബേക്കി, പഗ്ലാഡിയ, പുത്തിമാരി എന്നീ അഞ്ച് നദികളിലെ വെള്ളം പലയിടത്തും അപകടമാം വിധമാണ് ഒഴുകുന്നത്. 4462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ. മനുഷ്യ‍ർക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തിൽ വലയുകയാണ്. കസിറങ്കാ നാഷണൽ പാർക്കിൽ ഒരു പുലിയുൾപ്പടെ 5 മൃഗങ്ങൾ പ്രളയത്തിൽ ചത്തു. അസമിൻ്റെ അയൽസംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.

ആരോഗ്യ വകുപ്പിന്‍റെ സ്റ്റാറ്റിക് ടീമുകളെ സജ്ജമായി നിലനിർത്താനും പ്രളയബാധിതർക്കായി സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ഡോക്ടർമാരുടെ ദൈനംദിന സന്ദർശനം ഉറപ്പാക്കാനും അസം മുഖ്യമന്ത്രി ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആംബുലൻസുകൾ സജ്ജമായി വയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് അസമിലെ വെള്ളപ്പൊക്ക സാഹചര്യം ചർച്ച ചെയ്തിരുന്നു.

]]>
വായ്പാ തട്ടിപ്പ് കേസ്; അസം മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ അറസ്റ്റില്‍ https://malayalees.ch/assam-former-cms-son-arrested-in-loan-default-case/ Mon, 08 Nov 2021 04:10:40 +0000 https://malayalees.ch/?p=52140 വായ്പാ തട്ടിപ്പ് കേസില്‍ അസം മുന്‍ മുഖ്യമന്ത്രി ഹിതേശ്വര്‍ സൈകിയയുടെ മകന്‍ അശോക് സൈകിയയെ സിബിഐ അറസ്റ്റുചെയ്തു. ഗുവാഹത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്ത് സൈകിയയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

1996ലെ വായ്പാ കേസിലാണ് നടപടി. സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതോടെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അശോക് സൈകിയയുടെ സഹോദരന്‍ ദേബബ്രത സൈകിയ അസം നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്.

വര്‍ഷങ്ങള്‍ പഴക്കമുള്ള കേസില്‍ വിധി നേരത്തെ തീര്‍പ്പാക്കിയതാണെന്നും ബാങ്കിന് തെറ്റ് സംഭവിച്ചതാണെന്നുമാണ് ദേബബ്രത സൈകിയയുടെ പ്രതികരണം. അസം സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡില്‍ നിന്ന് അശോക് സൈകിയ എടുത്ത 9 ലക്ഷം രൂപയുടെ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കേസ്. അതേസമയം കേസില്‍ സിബിഐയുടെ വരവ് പെട്ടന്നാണെന്നും കോടതിയില്‍ നിന്നുപോലും നോട്ടിസോ മറ്റോ ലഭിച്ചിട്ടില്ലെന്നും അശോക് പറഞ്ഞു.

]]>