Assaduddin Owaisi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Dec 2020 09:49:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Assaduddin Owaisi – malayalees.ch https://malayalees.ch 32 32 ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപിയെ പിന്നിലാക്കി ടി.ആര്‍.എസ് മുന്നില്‍ https://malayalees.ch/greater-hyderabad-election-2020/ Fri, 04 Dec 2020 09:49:23 +0000 https://malayalees.ch/?p=36307 ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി മുന്നില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ആകെയുള്ള 150 സീറ്റുകളില്‍ 83 ഇടത്തും ബിജെപി മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയതോടെ ബിജെപിയുടെ ലീഡ് ഗണ്യമായി കുറയുകയും ടിആര്‍എസ് മുന്നിലെത്തുകയും ചെയ്തു.

വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് 57 സീറ്റില്‍ ടി.ആര്‍.എസ് മുന്നേറുകയാണ്. ബിജെപി 22 സീറ്റിലും അസുദീന്‍ ഒവൈസിയുടെ എഐഎംഐഎം നിലവില്‍ 31 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. അമിത് ഷായടക്കം ഒരുപാട് ദേശീയ നേതാക്കളെ അണിനിരത്തി ബിജെപി പ്രചാരണം നടത്തിയതോടെയാണ് തെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ പിടിച്ചുപിറ്റിയത്.

]]>