Asif Basra – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Nov 2020 04:36:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Asif Basra – malayalees.ch https://malayalees.ch 32 32 ബോളിവുഡ് നടന്‍ ആസിഫ് ബസ്റയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി https://malayalees.ch/bollywood-actor-asif-basra-dies-by-suicide/ Fri, 13 Nov 2020 04:36:32 +0000 https://malayalees.ch/?p=35005 ബോളിവുഡ് നടൻ ആസിഫ് ബസ്റയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ ധർമശാലയിലെ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 53 വയസായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തല്‍. പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

അമരാവതിയില്‍ ജനിച്ച ആസിഫ് 1989ല്‍ മുബൈയിലേക്ക് ചേക്കേറുകയായിരുന്നു. ബി.എസ്.സി ഫിസിക്സ് പഠനത്തിന് ശേഷം നാടകനടനായാണ് താരം അഭിനയരംഗത്തേക്കെത്തുന്നത്. ബ്ലാക്ക് ഫ്രൈഡേ, ജബ് വേ മെറ്റ്, കൈ പോ ചെ, താഷ്കന്‍റ് ഫയല്‍സ്, ക്രിഷ് 3 എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. ബോളിവുഡിന് പുറമേ ഔട്ട് സോഴ്സ്, വണ്‍ നൈറ്റ് വിത്ത് ദ കിംഗ് എന്നീ ഹോളിവുഡ് ചിത്രങ്ങളിലും ആസിഫ് അഭിനയിച്ചിട്ടുണ്ട്. പതാൽ ലോക്, വൊ, ഹോസ്റ്റേജസ് എന്നീ വെബ് സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി ആസിഫ് അഭിനയിച്ചത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബിഗ് ബ്രദര്‍ സിനിമയിലാണ്.

സംവിധായകന്‍ ഹന്‍സല്‍ മെഹ്ത, നടന്‍ മനോജ് ബജ്പായ് എന്നിവര്‍ ആസിഫിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

]]>