Asian Games 2023 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Oct 2023 11:47:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Asian Games 2023 – malayalees.ch https://malayalees.ch 32 32 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം; ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം https://malayalees.ch/satwik-chirag-pair-wins-indias-maiden-badminton-gold/ Sat, 07 Oct 2023 11:47:25 +0000 https://malayalees.ch/?p=89082 2023 ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം. ബാഡ്മിന്റണ്‍ ഡബിള്‍സിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം. ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ്‌ രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.(satwik-chirag pair wins indias maiden badminton gold)

ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ്(21-18, 21-16) ഇന്ത്യന്‍ സഖ്യത്തിന്റെ ചരിത്ര നേട്ടം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്. 26 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 101 ആയത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഗെയിംസിന്റെ 14-ാം ദിനം ഇന്ത്യ നേടുന്ന ആറാമത്തെ മെഡലാണിത്. നേരത്തെ അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണമടക്കം നാല് മെഡലുകളും കബഡിയില്‍ സ്വര്‍ണവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. ഓജസ് പ്രവീണാണ് ഇന്ത്യയുടെ 24-ാം സ്വര്‍ണമെഡല്‍ നേടിയത്.

]]>
ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം 100 കടന്നു https://malayalees.ch/india-touches-100-medal-tally-in-asian-games/ Sat, 07 Oct 2023 05:06:40 +0000 https://malayalees.ch/?p=89023 ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി. 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ സെഞ്ചുറി തൊട്ടത്.

25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ കോമ്പൗണ്ട് വ്യക്തിഗത സ്വർണം ജ്യോതി വെന്നം നേടി. വനിതാ ടീം ഇനത്തിലും മിക്സഡ് ടീമിനത്തിലും ജ്യോതി സ്വർണം നേടിയിരുന്നു.

പുരുഷന്‍മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്‍റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ചൈനയിലെ ഇന്ത്യയുടെ മെഡല്‍ വേട്ട 100 കടന്ന് കുതിക്കുമെന്ന ഉറപ്പായി. ഇന്ത്യയുടെ അഥിതി സ്വാമിക്ക് വ്യക്തിഗത ഇനത്തിൽ വെങ്കലമുണ്ട്. പുരുഷ വിഭാഗത്തിൽ സ്വർണവും വെള്ളിയും ഇന്ത്യ നേടി. ഓജസ് സ്വർണവും അഭിഷേക് വർമ വെള്ളിയും നേടി.

അതേസമയ പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്‍റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. ബാഡ്മിന്റൺ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കൊറിയൻ സഖ്യവുമായി ഏറ്റുമുട്ടും.

]]>
ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയിൽ സെഞ്ചുറി ഉറപ്പിച്ച് ഇന്ത്യ https://malayalees.ch/asian-games-india-nearing-100-medals-record/ Fri, 06 Oct 2023 11:21:41 +0000 https://malayalees.ch/?p=89015 ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയിൽ സെഞ്ചുറി ഉറപ്പിച്ച് ഇന്ത്യ. നിലവിൽ 91 മെഡലുകളുള്ള ഇന്ത്യ 9 ഇവൻ്റുകളിൽ കൂടി മെഡലുറപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ മെഡലുകൾ 100 ആകും. 2018ലെ 70 മെഡലുകൾ എന്ന നേട്ടം ഇതിനകം മറികടന്ന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യൻ ഗെയിംസിൽ നടത്തുന്നത്.

അമ്പെയ്ത്തിൽ മൂന്ന് മെഡലുകൾ കൂടി ഉറപ്പിച്ച ഇന്ത്യ പുരുഷ ക്രിക്കറ്റിലും ഹോക്കിയിലും ഒരോ മെഡലുകൾ വീതം മെഡലുകളും ഉറപ്പിച്ചു. കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിൻ്റണിൽ രണ്ട് മെഡലുകളും ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്.

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ കടന്ന ഇന്ത്യ വെള്ളിയോ സ്വർണമോ ഉറപ്പിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താനാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയപ്പോൾ പാകിസ്താനെ അട്ടിമറിച്ചാണ് അഫ്ഗാനിസ്താൻ കലാശപ്പോരിലെത്തിയത്.

]]>
ഏഷ്യന്‍ ഗെയിംസ്; തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി, ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍ https://malayalees.ch/asian-games-2023-india-beats-bangladesh-by-9-wickets/ Fri, 06 Oct 2023 05:22:59 +0000 https://malayalees.ch/?p=88966 ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

26 പന്തില്‍ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 96 റണ്‍സ് ചേര്‍ത്തു. യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു. 24 റണ്‍സ് നേടിയ ജേകര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സകോറര്‍.

മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ആദ്യ ആറ് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. എടുത്തുപറയാന്‍ മുന്‍നിരയില്‍ പര്‍വേസ് ഹുസൈന്‍ ഇമോന്‍ (23) ഇന്നിംഗ്‌സ് മാത്രമാണുള്ളത്. മഹ്മുദുല്‍ ഹസന്‍ ജോയ് (5), സെയ്ഫ് ഹസന്‍ (1), സാക്കിര്‍ ഹുസൈന്‍ (0), അഫീഫ് ഹുസൈന്‍ (7), ഷഹദാത്ത് ഹുസൈന്‍ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മൃതുന്‍ജോയ് ചൗധരി (4), റാക്കിബുല്‍ ഹസന്‍ (14), റിപോണ്‍ മണ്ഡല്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

]]>
4*400 മീറ്റർ റിലേയിൽ മലയാളി പുരുഷ മേധാവിത്വം; മലയാളി വനിതകൾ പേരിനു മാത്രം https://malayalees.ch/malayali-womens-relay-team-india/ Wed, 04 Oct 2023 05:17:44 +0000 https://malayalees.ch/?p=88863
ഇന്ത്യയുടെ 4×400 മീറ്റർ റിലേ ടീമിൽ 1984 ൽ തുടങ്ങിയ മലയാളി വനിതകളുടെ ആധിപത്യം അവസാനിക്കുമ്പോൾ പുരുഷന്മാർ സർവാധിപത്യത്തിലേക്കു കുതിക്കുകയാണ്. 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ വി.കെ. വിസ്മയ മാത്രമായിരുന്നു മലയാളി സാന്നിധ്യം. ജിസ്ന മാത്യു സബ്സ്റ്റിട്യൂട്ടും. ഇത്തവണ ഹാങ് ചോവിലും ജിസ്ന മാത്യുവുണ്ട്. പക്ഷേ, സബ്സ്റ്റിട്യൂട്ട് മാത്രം. (malayali womens relay team)

മറിച്ച് പുരുഷ വിഭാഗത്തിൽ ഹീറ്റ്സിൽ പങ്കെടുത്ത ഇന്ത്യൻ റിലേ ടീമിൽ നാലുപേരും മലയാളികളായിരുന്നു.മുഹമ്മദ് അനസ് യഹിയ, നിഹാൽ ജോയൽ മാത്യു, മിജോ ജേക്കബ് കുര്യൻ, അമോജ് ജേക്കബ് എന്നിവരാണ് ഓടിയത് .ഇതിൽ അനസ് മാത്രമാണു കേരളത്തിൽ വളർന്നത്. ഡൽഹി മലയാളിയായ അമോജ് ഏറെക്കാലമായി ടീമിൽ ഉണ്ട്. നിഹാലും മിജോയും ബെംഗലുരുവിൽ നിന്നുള്ള മലയാളി ഓട്ടക്കാരാണ്. നോഹ നിർമൽ ടോം ഇപ്പോൾ ഫോമിലല്ല. അല്ലെങ്കിൽ നോഹയും പരിഗണിക്കപ്പെട്ടേനെ. ഫൈനലിൽ പക്ഷേ, നിഹാലിനും മിജോയ്ക്കും പകരം മുഹമ്മദ് അജ്മലും രാജേഷ് രമേശും ആയിരിക്കും ഇറങ്ങുക. എങ്കിൽ മൂന്നു മലയാളി താരങ്ങൾ ഫൈനൽ ഓടും.

പി.ടി.ഉഷയും ഷൈനി വിൽസനും കെ. സാറാമ്മയും ശാന്തിമോൾ ഫിലിപ്പും കെ.എം.ബീനാമോളും ജിൻസി ഫിലിപ്പും കെ.സി. റോസക്കുട്ടിയും മഞ്ജിമ കുര്യാക്കോസും ചിത്ര കെ. സോമനും ടിയാനാ മേരി തോമസും സിനി ജോസും അനിൽഡ തോമസും ഒക്കെ ഇന്ത്യയുടെ മികച്ച ഒരു ലാപ് ഓട്ടക്കാരായാണ് റിലേ ടീമിൽ സ്ഥാനം നേടിയത്.ഹർഡിൽസിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ എം.ഡി.വൽസമ്മയും ലോങ് ജംപിൽ വെള്ളി നേടിയ മേഴ്സി കുട്ടനും 800 മീറ്റർ താരം ടിൻറു ലൂക്കയും റിലേ ടീമിൻ്റെയും ഭാഗമായി.

ഇന്നു കേരളത്തിന് വ്യക്തിഗത 400 മീറ്ററിൽ മത്സരിക്കാൻ വനിതാ താരങ്ങൾ ഇല്ല എന്ന സ്ഥിതിയാണ്. അതുകൊണ്ടാണ് ആറംഗ ടീമിൽ ഒരാൾ മാത്രം എന്ന നിലയിൽ, അനിവാര്യമല്ലാത്ത സ്ഥിതിയിൽ മലയാളി വനിതാ 400 മീറ്റർ ഓട്ടക്കാർ എത്തിയത്. മറിച്ച് പുരുഷ വിഭാഗത്തിൽ മുഹമ്മദ് അനസും മുഹമ്മദ് അജ്മലും വ്യക്തിഗത ഇനത്തിലും മികവു കാട്ടുന്നു.

1984 ൽ ലൊസാഞ്ചലസ് ഒളിംപിക്സിൽ ഫൈനലിൽ കടന്ന ഇന്ത്യൻ വനിതാ റിലേ ടീമിൽ എം.ഡി.വൽസമ്മയും ഷൈനി വിൽസനും പി.ടി. ഉഷയും ഒപ്പം കർണാടകയുടെ വന്ദനാ റാവുവുമാണ് ഓടിയത്. അതൊരു തുടക്കമായിരുന്നു. ഇന്ന് ഇതര സംസ്ഥാന താരങ്ങൾക്കൊപ്പം ഒരു കേരള വനിത കൂടി ടീമിൽ സ്ഥാനം നേടിയാൽ ഭാഗ്യം എന്നതാണു സ്ഥിതി.1998 ൽ ബാങ്കോക്കിൽ വെള്ളി നേടിയ റിലേ ടീമിൽ, ഇപ്പോഴത്തെ ഇന്ത്യൻ സംഘത്തിൻ്റെ ഉപ മേധാവി പി. രാമചന്ദ്രനും ലിജോ ഡേവിഡ് തോട്ടാനും മത്സരിച്ചത് ആയിരുന്നു പുരുഷ വിഭാഗത്തിൽ കേരള സാന്നിധ്യത്തിൻ്റെ തുടക്കം. ഏതാനും വർഷമായി മികച്ച 400 മീറ്റർ ഓട്ടക്കാരുടെ ഒരു നിരതന്നെ പുരുഷ വിഭാഗത്തിൽ വളർന്നുവന്നു. വനിതകൾ പിന്നാക്കം പോയി. കാരണം അന്വേഷിക്കാൻ സമയമായി.

]]>
ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം https://malayalees.ch/asian-games-2023-india-wins-bronze-in-mens-canoe-double-1000m/ Tue, 03 Oct 2023 05:04:20 +0000 https://malayalees.ch/?p=88784
ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ. കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം നേടി. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരുടെ സഖ്യത്തിനാണ് കനോയിങ് 1000 മീറ്ററില്‍ വെങ്കല നേട്ടം. അതേസമയം വനിതകളുടെ അമ്പെയ്ത്തില്‍ സെമിയില്‍ മത്സരിക്കുന്ന ജ്യോതി സുരേഖ വെന്നമും അതിഥി സ്വാമിയും മെഡല്‍ ഉറപ്പിച്ചു.

4 X 400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നു. പുരുഷന്‍മാരുടെ ഡെക്കാലണില്‍ തേജസ്വിന്‍ ശങ്കര്‍ മുന്നിട്ടുനില്‍ക്കുകയാണ്. ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം നേപ്പാളിനെതിരേ മത്സരിക്കുന്നു. ഇന്ത്യ 61 മെഡലുകളോടെ നാലാം സ്ഥാനത്താണ്. 13 സ്വര്‍ണം, 24 വെള്ളി, 24 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നില.

]]>
ശ്രീശങ്കറും ആൻസിയും കേരളത്തനിമ കാത്തു https://malayalees.ch/m-sreesankar-and-ancy-sojan-asian-games-article-by-sanil-p-thomas/ Tue, 03 Oct 2023 04:55:00 +0000 https://malayalees.ch/?p=88775 ഹാങ്ചോ ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ പുരുഷ ,വനിതാ വിഭാഗങ്ങളിൽ ഇന്ത്യക്കായി വെള്ളി നേടിയത് മലയാളികളായപ്പോൾ അതൊരു വലിയ പാരമ്പര്യത്തിൻ്റെ തുടർച്ചയായി. യഥാക്രമം എം.ശ്രീശങ്കറും ആൻസി സോജനും ആണ് ലോങ് ജംപിൽ  കേരളത്തിൻ്റെ പാരമ്പര്യം കാത്തത്. ( m sreesankar and ancy sojan asian games article by sanil p thomas )

ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ (1974) ഏഷ്യൻ റെക്കോർഡോടെ ( 8.07 മീറ്റർ) സ്വർണം നേടിയ ടി.സി.യോഹന്നാനിൽ നിന്ന് ആ ചരിത്രം തുടങ്ങുന്നു. യോഹന്നാൻ്റെ ഏഷ്യൻ റെക്കോർഡ് 18 വർഷവും  ഗെയിംസ് റെക്കോർഡ് 20 വർഷവും നില നിന്നു. എട്ടു മീറ്ററിൽ അധികം ലോങ് ജംപ് ചെയത രണ്ടാമത്തെ ഏഷ്യക്കാരനാണ് യോഹന്നാൻ. 78 ൽ ബാങ്കോക്കിൽ സുരേഷ് ബാബു ലോങ് ജംപിൽ സ്വർണം കരസ്ഥമാക്കി. പിന്നെ രഘുനാഥനെയും പി.വി.വിൽസനെയുമൊക്കെപ്പോലെ ലോങ് ജംപ് താരങ്ങൾ രാജ്യാന്തര നേട്ടം കൈവരിച്ചു.പക്ഷേ, ഇവർക്കു കഴിയാത്ത ഏഷ്യൻ ഗെയിംസ് നേട്ടം ശ്രീ ശങ്കർ സാധ്യമാക്കി. ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ശ്രീശങ്കർ മത്സരിച്ചിരുന്നു.

മലയാളി വനിതകളുടെ ലോങ് ജംപ് ചരിത്രം ഏഞ്ചൽ മേരിയിൽ തുടങ്ങുന്നു .1978ൽ ഏഷ്യാഡിൽ വെള്ളി നേടിയ ഏഞ്ചൽ മേരി ആറു മീറ്ററിൽ അധികം നീട്ടി ചാടിയ ആദ്യ ഇന്ത്യക്കാരിയാണ്.

ഇന്ത്യയിൽ ലോങ് ജംപിൽ ആറു മീറ്റർ കടന്ന ആദ്യ താരമെന്ന ബഹുമതിയോടെ മേഴ്സി കുട്ടൻ 1982ൽ ഡൽഹിയിൽ വെള്ളി നേടി. ലേഖാ തോമസിന് 1998 ൽ ഏഷ്യാഡിൽ പങ്കെടുക്കാൻ കഴിഞ്ഞെങ്കിലും മെഡൽ ഇല്ലാതെ പോയി. 2002 ൽ ബുസാനിൽ സ്വർണം നേടിയ അഞ്ജു ബോബി ജോർജിന് 2006ൽ ദോഹയിൽ വെള്ളി ലഭിച്ചു.

എം.എ.പ്രജൂഷ 2010ൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടി. മയൂഖാ ജോണിക്ക് ആകട്ടെ പരുക്കു വിനയായി. ഇവരുടെ തുടർച്ചക്കാരായി വന്നത് വി നീനയും നയനാ ജെയിംസും ആയിരുന്നു. നീന 2018 ൽ ജക്കാർത്തയിൽ വെള്ളി കരസ്ഥമാക്കിയിരുന്നു. റാങ്കിങ്ങിൽ മൂന്നാമതായതിനാൽ നയനയ്ക്ക് ഇക്കുറി അവസരം കിട്ടിയില്ല.

അടുത്തിടെ ,ശ്രീശങ്കർ, ബാങ്കോക്ക് ഏഷ്യൻ അത്ലറ്റിക്   ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. മികച്ച പ്രകടനം 8.41 മീറ്റർ ആണ്.

ഇവർക്കൊപ്പം ഹാങ്ചോവിൽ ഇന്ത്യക്കായി ഇതേ ഇനത്തിൽ മൽസരിച്ച ജസ്വിൻ ആൾഡ്രിനും  ഷൈലി സിങ്ങും തങ്ങളുടെ മികച്ച പ്രകടനത്തിൻ്റെ (യഥാക്രമം 8.42 മീറ്ററും 6.76 മീറ്ററും)അടുത്തെങ്ങും എത്തിയുമില്ല. ആൾഡ്രിൻ്റയും ഷൈലിയുടെയും മികച്ച ദൂരം മലയാളി താരങ്ങളുടേതിനേക്കാൾ കൂടുതൽ ആയിരുന്നതിനാൽ കൂടുതൽ ശ്രദ്ധ അവരിൽ പതിഞ്ഞിരുന്നു.ഇത് ശ്രീ ശങ്കറിനും ആൻസിക്കും അനുഗ്രഹമായി.

ഫൗൾ ജംപോടെ തുടങ്ങിയാണ് ശ്രീശങ്കർ വെള്ളിയിൽ എത്തിയതെങ്കിൽ ആൻസി 6.13 മീറ്ററിൽ തുടങ്ങിയാണ് തൻ്റെ ജീവിതത്തിലെ മികച്ച ദൂരം താണ്ടിയത് (6.63 മീറ്റർ) ആൻസിയുടെ, ഈ ഏഷ്യാഡിനു  മുമ്പത്തെ മികച്ച പ്രകടനം 6.56 മീറ്റർ ആയിരുന്നു. ശ്രീശങ്കറിനു പ്രായം 24. ആൻസിക്ക് 22. വർഷങ്ങളേറെ ബാക്കിയുണ്ട്. കേരളത്തിൻ്റെ ലോങ് ജംപ് പാരമ്പര്യം രാജ്യത്തിന് കൂടുതൽ നേട്ടങ്ങൾക്ക് വഴിയൊരുക്കട്ടെ.

]]>
ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി https://malayalees.ch/sarabjot-singh-and-divya-ts-win-silver-in-10m-air-pistol/ Sat, 30 Sep 2023 05:05:10 +0000 https://malayalees.ch/?p=88670 ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിവസവും മെഡല്‍ നേട്ടവുമായി ഇന്ത്യ. സരബ്‌ജോത് സിങ്, ദിവ്യ ടിഎസ് എന്നിവര്‍ക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനല്‍ മത്സരം. ചൈനയുടെ ബോവന്‍ ഷാങ്-റാന്‍ക്സിന്‍ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്.

ഈ ഏഷ്യന്‍ ഗെയിംസിലെ സരബ്‌ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സരബ്‌ജോത് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ദിവ്യ വെള്ളി നേടിയിരുന്നു.

]]>
ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും https://malayalees.ch/asian-games-india-win-gold-in-mens-50m-rifle-3-positions-team-event-in-shooting/ Fri, 29 Sep 2023 04:35:02 +0000 https://malayalees.ch/?p=88584 ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്.

വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഈ ഇനത്തില്‍ റെക്കോഡോടെ ചൈന സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം 26 ആയി ഉയര്‍ന്നു. നിലവില്‍ ഏഴ് സ്വര്‍ണവും ഒന്‍പത് വെള്ളിയും 11 വെങ്കലവുമടക്കം 27 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.

]]>
ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് ആറാം സ്വർണം; നേട്ടം 10m എയർ പിസ്റ്റളിൽ https://malayalees.ch/india-bags-sixth-gold-in-asian-games/ Thu, 28 Sep 2023 05:04:02 +0000 https://malayalees.ch/?p=88518 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. 10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. സരബ്‌ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവർക്കാണ് സ്വർണനേട്ടം. ( india bags sixth gold in asian games )

വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു. ഫൈനലിൽ ചൈനീസ് താരത്തോട് തോറ്റതിന് പിന്നാലെയാണ് റോഷിബിന ദേവി വെള്ളി തിളക്കത്തിൽ ഒതുങ്ങിയത്.

2022-ൽ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനം മൂലം 2023-ലേക്ക് നീട്ടി വയ്ക്കുകയായിരുന്നു. 44 വേദികളിൽ 40 കായിക ഇനങ്ങളിലായി 481 മെഡൽ പോരാട്ടങ്ങളാണ് ഏഷ്യൻ ഗെയിംസ് വേദിയിൽ നടക്കുക. ഇന്ത്യയടക്കം 45 രാജ്യങ്ങളിൽ നിന്നുള്ള 12,417 കായികതാരങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. ഒക്ടോബർ എട്ടിനാണ് മേള സമാപിക്കുന്നത്.

]]>