asia cup – malayalees.ch https://malayalees.ch Malayalam Online News Portal Fri, 15 Sep 2023 04:51:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png asia cup – malayalees.ch https://malayalees.ch 32 32 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഇന്ന് ബംഗ്ലാദേശ് എതിരാളികൾ, ടീമിൽ പരീക്ഷണങ്ങൾക്ക് സാധ്യത https://malayalees.ch/asia-cup-india-bangladessh-today/ Fri, 15 Sep 2023 04:51:07 +0000 https://malayalees.ch/?p=87771 ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കളിക്കും. കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഫൈനലിൽ പ്രവേശിച്ചതിനാൽ ഇന്ത്യ ഇന്ന് സൂര്യകുമാർ യാദവ്, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്ക് ടീമിൽ ഇടം നൽകിയേക്കും. (asia cup india bangladessh)

സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. പാകിസ്താനെ 228 റൺസിനു തകർത്ത ഇന്ത്യ ശ്രീലങ്കയെ 41 റൺസിനു മറികടന്നു. ശ്രീലങ്കയ്ക്കെതിരെ അല്പമൊന്ന് പരുങ്ങിയെങ്കിലും വിജയിക്കാനായത് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെയെത്തിയ കെഎൽ രാഹുൽ ഫോമിലാണെന്നത് മധ്യനിരയിലെ പ്രശ്നങ്ങൾക്ക് വലിയ അളവിൽ ആശ്വാസമാണ്. രാഹുൽ എന്നല്ല, ഗിൽ, രോഹിത്, കോലി എന്നിവരൊക്കെ ഫോമിലാണ്. ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായിട്ടുണ്ട്. കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവർ അസാമാന്യ ഫോമിൽ പന്തെറിയുമ്പോൾ മറ്റുള്ളവർ കൃത്യമായ പിന്തുണ നൽകുന്നു. ലോകകപ്പിനു മുൻപ് ശ്രേയാസ് അയ്യരിനും സൂര്യകുമാർ യാദവിനും ഗെയിം ടൈം നൽകാൻ ഇന്ന് ഇരുവരെയും ടീമിൽ പരീക്ഷിച്ചേക്കും. തിലകിനും അവസരം ലഭിക്കാനിടയുണ്ട്.

ബംഗ്ലാദേശിനെ സംബന്ധിച്ച് ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനുള്ള അവസാന അവസരമാണ് ഈ കളി. ടൂർണമെൻ്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ബംഗ്ലാദേശിന് ലോകകപ്പ് സ്ക്വാഡ് ഏതാകുമെന്ന ധാരണ ഈ കളിയോടെ ഉണ്ടായേക്കും. മെഹിദി ഹസൻ മിറാസ് ഓപ്പണർ റോളിൽ തിളങ്ങുന്നത് ബംഗ്ലാദേശിന് വളരെ ആത്മവിശ്വാസം നൽകുന്നുണ്ട്. അഫീഫ് ഹുസൈൻ ഇന്ന് കളിച്ചേക്കും.

ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനെ രണ്ട് വിക്കറ്റിനു തകർത്താണ് ശ്രീലങ്ക ഫൈനലിൽ കടന്നത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ശ്രീലങ്കയുടെ വിജയം. 42 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മുന്നോട്ടുവച്ച വിജയലക്ഷ്യം അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. ശ്രീലങ്കയുടെ 11ആം ഏഷ്യാ കപ്പ് ഫൈനലാണ് ഇത്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ കീഴടക്കി ശ്രീലങ്ക ജേതാക്കളായിരുന്നു.

]]>
ശ്രീലങ്കയുടെ 13 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പ് തകർത്തു; ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ https://malayalees.ch/india-won-srilanka-asia-cup/ Wed, 13 Sep 2023 05:03:18 +0000 https://malayalees.ch/?p=87653 ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി. ഇതോടെ സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. (india srilanka asia cup)

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസ് നീണ്ട കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. പിന്നീട് തൻ്റെ ആദ്യ പന്തിൽ ഗില്ലിനെ (19) മടക്കി ആരംഭിച്ച യുവ സ്പിന്നർ ദുനിത് വെല്ലാലഗെ വിരാട് കോലി (3), രോഹിത് ശർമ (53) എന്നിവരെയും മടക്കി അയച്ചു. രോഹിതാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പിന്നീട് ഇഷാൻ കിഷനും കെഎൽ രാഹുലും ചേർന്ന് നാലാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്തു. രാഹുലിനെ (39) വെല്ലാലഗെയും കിഷനെ (33) ചരിത് അസലങ്കയും പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തകർന്നു. ഹാർദിക് പാണ്ഡ്യയെ (5) വീഴ്ത്തി വെല്ലാലഗെ കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടം കുറിച്ചപ്പോൾ രവീന്ദ്ര ജഡേജ (4), ജസ്പ്രീത് ബുംറ (5), കുൽദീപ് യാദവ് (0) എന്നിവരെ വീഴ്ത്തി ചരിത് അസലങ്ക 4 വിക്കറ്റും തികച്ചു. അവസാന വിക്കറ്റായ അക്സർ പട്ടേലിനെ (26) അവസാന ഓവറിലെ ആദ്യ പന്തിൽ മഹേഷ് തീക്ഷണ പുറത്താക്കി.

മറുപടി ബാറ്റിംഗിൽ പാത്തും നിസങ്ക (6), കുശാൽ മെൻഡിസ് (15) എന്നിവരെ ബുംറയും ദിമുത് കരുണരത്നെയെ (2) മുഹമ്മദ് സിറാജും മടക്കിയതോടെ ശ്രീലങ്കയുടെ തുടക്കം തന്നെ പാളി. സദീര സമരവിക്രമ (17), ചരിത് അസലങ്ക (22) എന്നിവരെ കുൽദീപ് യാദവ് കെട്ടുകെട്ടിച്ചപ്പോൾ ദസുൻ ശാനകയെ (9) രവീന്ദ്ര ജഡേജ മടക്കി അയച്ചു. ഏഴാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവയും (41) ദുനിത് വെല്ലാലഗെയും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തു. ഡിസിൽവയെ മടക്കിയ ജഡേജ ഇന്ത്യക്ക് വീണ്ടും ബ്രേക്ക് ത്രൂ സമ്മാനിച്ചു. മഹീഷ് തീക്ഷണയെ (2) ഹാർദിക് പുറത്താക്കിയപ്പോൾ കസുൻ രജിത (1), മതീഷ പതിരന (0) എന്നിവരെ വീഴ്ത്തിയ കുൽദീപ് 4 വിക്കറ്റ് നേട്ടവുമായി ഇന്ത്യക്ക് ജയം സമ്മാനിച്ചു. വെല്ലാലഗെ 41 റൺസുമായി പുറത്താവാതെ നിന്നു.

]]>
ഏഷ്യാ കപ്പ്: ഇന്ത്യ-പാക്ക് പോരാട്ടത്തിന് മാത്രം റിസർവ് ദിനം; വിചിത്രമായ പ്രസ്താവനയുമായി ശ്രീലങ്കയും ബംഗ്ലാദേശും https://malayalees.ch/sri-lanka-bangladesh-cricket-boards-with-bizarre-statement-on-reserve-day-for-ind-pak-asia-cup-game/ Sat, 09 Sep 2023 10:11:18 +0000 https://malayalees.ch/?p=87513
കൊളംബോയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാക് സൂപ്പർ 4 പോരാട്ടത്തിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ റിസർവ് ഡേ പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബദ്ധവൈരികളുടെ പോരാട്ടത്തിന് മഴ ഭീഷണിയാകുമെന്ന കാലാവസ്ഥാ പ്രവചനങ്ങൾ മുൻനിർത്തിയാണ് തീരുമാനം. എന്നാൽ ഇന്ത്യ-പാക് മത്സരത്തിന് മാത്രം റിസർവ് ഡേ അനുവദിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

എല്ലാ സൂപ്പർ 4 മത്സരങ്ങളും കൊളംബോയിൽ നടക്കുമ്പോൾ, ഒരു മത്സരത്തിന് മാത്രമായി എങ്ങനെ റിസർവ് ഡേ അനുവദിക്കുമെന്ന ചോദ്യവുമായി മറ്റ് ടീമുകളുടെ ആരാധകർ അടക്കം രംഗത്തെത്തി. എന്നാൽ ഇപ്പോൾ തങ്ങളുടെ ആരാധകരെ പോലും അത്ഭുതപ്പെടുത്തി വിചിത്രമായ പ്രസ്താവന നടത്തിയിരിക്കുകയാണ് ശ്രീല ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകൾ. പക്ഷപാതിത്വപരമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിനു പകരം ഇരു ബോർഡുകൾ ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. മുഖ്യ പരിശീലകർ പോലും വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ വിശദീകരണം.

‘പ്ലെയിങ് കണ്ടിഷൻ കണക്കിലെടുത്ത് ഇന്ത്യ പാകിസ്താൻ മത്സരത്തിന് റിസർവ് ഡേ അനുവദിച്ചത്. നാല് ടീമുകളുടെയും എസിസിയുടെയും സമ്മതത്തോടെയാണ് തീരുമാനം’ – ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു.

നാളെയാണ് ബദ്ധവൈരികളുടെ പോരാട്ടം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ചിരവൈരികളുടെ പോരാട്ടം മഴമൂലം ഉപേക്ഷിച്ചിരുന്നു.

]]>
‘കണക്കിലെ കളിയെപ്പറ്റി ഞങ്ങളോട് ആരും പറഞ്ഞിരുന്നില്ല’; ശ്രീലങ്കക്കെതിരായ പരാജയത്തിൽ പ്രതികരിച്ച് അഫ്ഗാൻ പരിശീലകൻ https://malayalees.ch/afghanistan-loss-srilanka-asia-cup-jonathan-trott/ Wed, 06 Sep 2023 07:53:29 +0000 https://malayalees.ch/?p=87333
ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരെ പരാജയപ്പെട്ടതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാനിസ്താൻ പരിശീലകൻ ജൊനാതൻ ട്രോട്ട്. ശ്രീലങ്ക മുന്നോട്ടുവച്ച 292 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ 37.4 ഓവറിൽ 289 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. 37.1 ഓവറിൽ 292 റൺസ് നേടിയാൽ അഫ്ഗാന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കുമായിരുന്നു. ഇതിനൊപ്പം 38.1 ഓവറിൽ 297 വരെ നേടിയാലും അവർ നെറ്റ് റൺ റേറ്റിൻ്റെ കരുത്തിൽ സൂപ്പർ ഫോറിലെത്തുമായിരുന്നു. എന്നാൽ, ഇക്കാര്യം തങ്ങളെ ആരും അറിയിച്ചില്ലെന്നും 37.1 ഓവറിൽ വിജലയക്ഷ്യം മറികടന്നാൽ മാത്രമേ അടുത്ത ഘട്ടത്തിലെത്താൻ കഴിയൂ എന്നാണ് തങ്ങൾ കരുതിയതെന്നും ട്രോട്ട് പ്രതികരിച്ചു. 37ആം ഓവർ അവസാനിക്കെ 8 വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് എന്ന നിലയിലായിരുന്ന അഫ്ഗാന് 38ആം ഓവറിൽ നിലതെറ്റുകയായിരുന്നു.

“ആ കണക്കുകളൊന്നും ഞങ്ങളോട് ആരും പറഞ്ഞില്ല. 37.1 ഓവറിനുള്ളിൽ ജയിച്ചാൽ അടുത്ത റൗണ്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, 38.1 ഓവർ വരെ ഞങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആരും പറഞ്ഞില്ല.”- ട്രോട്ട് പറഞ്ഞു.

37 ഓവറിൽ 289 റൺസ് എന്ന നിലയിൽ മുജീബ് റഹ്മാനായിരുന്നു സ്ട്രൈക്കർ എൻഡിൽ. മികച്ച രീതിയിൽ കളിച്ചുകൊണ്ടിരുന്ന റാഷിദ് ഖാൻ നോൺ സ്ട്രൈക്കർ എൻഡിലായിരുന്നു. ഒരു പന്തിൽ മൂന്ന് റൺസ് നേടണമെന്ന് തെറ്റിദ്ധരിച്ച് മുജീബ് 38ആം ഓവറിലെ ആദ്യ പന്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായി. അവസാന വിക്കറ്റായെത്തിയ ഫസലുൽ ഹഖ് ഫറൂഖി ഫുൾ ടോസ് പോലും പ്രതിരോധിച്ച് ഓവറിലെ നാലാം പന്തിൽ പുറത്താവുകയും ചെയ്തു. 38.1 ഓവർ വരെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സമയമുണ്ടെന്ന് അഫ്ഗാൻ മനസിലാക്കിയിരുന്നെങ്കിൽ 37.2 ഓവറിൽ 293, 37.3 ഓവറിൽ 294, 37.5 ഓവറിൽ 295, 38 ഓവറിൽ 296, 38.1 ഓവറിൽ 297 എന്നിങ്ങനെ സ്കോർ നേടിയാൽ അഫ്ഗാന് നെറ്റ് റൺ റേറ്റിൽ ശ്രീലങ്കയെ മറികടക്കാൻ കഴിയുമായിരുന്നു.

84 പന്തിൽ 92 റൺസ് നേടിയ കുശാൽ മെൻഡിൽ ശ്രീലങ്കക്കായി തിളങ്ങിയപ്പോൾ 32 പന്തിൽ 65 റൺസ് നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാൻ്റെ തിരിച്ചടിയ്ക്ക് ഊർജമായത്.

]]>
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ കളി പാകിസ്താൻ ബംഗ്ലാദേശിനെതിരെ https://malayalees.ch/asia-cup-pakistan-bangladesh/ Wed, 06 Sep 2023 07:47:54 +0000 https://malayalees.ch/?p=87327
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് പാകിസ്താൻ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ബംഗ്ലാദേശ്.

അഫ്ഗാനെ തോല്പിച്ചും ശ്രീലങ്കയോട് പരാജയപ്പെട്ടുമാണ് ബംഗ്ലാദേശ് സൂപ്പർ ഫോറിലെത്തിയത്. ശ്രീലങ്കക്കെതിരെ 164 റൺസിന് ഓളൗട്ടായ ബംഗ്ലാദേശ് അഫ്ഗാനെതിരെ 334 റൺസ് നേടി. ആദ്യ കളി 89നും രണ്ടാമത്തെ കളി 104ഉം റൺസ് നേടിയ നസ്മുൽ ഹുസൈൻ ഷാൻ്റോയാണ് ബംഗ്ലാദേശിനായി തകർത്തുകളിക്കുന്നത്. ടാസ്കിൻ അഹ്മദ്, ഷാക്കിബ് അൽ ഹസൻ എന്നിവരാണ് ബൗളിംഗിൽ മികച്ചുനിൽക്കുന്നത്.

പാകിസ്താനാവട്ടെ നേപ്പാളിനെ തകർത്തും ഇന്ത്യക്കെതിരായ കളി മഴയിൽ നഷ്ടപ്പെട്ടും അവസാന നാലിലെത്തി. ബാബർ അസം, ഷഹീൻ അഫ്രീദി എന്നിവരാണ് പാകിസ്താനായി തിളങ്ങിയത്. കളി പാകിസ്താന് കൃത്യമായ ജയസാധ്യതയുണ്ട്.

]]>
23 ഓവർ കളി, 20.1 ഓവറിൽ കളി ജയിച്ച് ഇന്ത്യ; രോഹിതിനും ഗില്ലിനും ഫിഫ്റ്റി https://malayalees.ch/india-nepal-asia-cup/ Tue, 05 Sep 2023 05:22:37 +0000 https://malayalees.ch/?p=87245 നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് 23 ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്. ഇന്ത്യക്കായി ഓപ്പണർമാരായ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ഫിഫ്റ്റി നേടി. 59 പന്തിൽ 74 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ രോഹിത് ശർമ ടോപ്പ് സ്കോററായപ്പോൾ ശുഭ്മൻ ഗിൽ 62 പന്തിൽ പുറത്താവാതെ 67 റൺസ് നേടി. ജയത്തോടെ ഇന്ത്യ അടുത്ത റൗണ്ടിലെത്തി.

നേപ്പാൾ മുന്നോട്ടുവച്ച 231 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ഇന്ത്യ ആദ്യ ഓവർ മെയ്ഡനാക്കിയാണ് തുടങ്ങിയത്. കരൺ കെസിയുടെ ആദ്യ ഓവറിൽ രോഹിത് വളരെ ബുദ്ധിമുട്ടി. രണ്ടാം ഓവറിൽ മൂന്ന് ബൗണ്ടറിയടിച്ച് ശുഭ്മൻ ഗിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. മഴയ്ക്ക് ശേഷവും രോഹിത് ടൈമിങ്ങിനായി ബുദ്ധിമുട്ടി. സന്ദീപ് ലമിഛാനെ എറിഞ്ഞ ഏഴാം ഓവറിൽ ഒരു ബൗണ്ടറിയും സിക്സറുമടിച്ചതോടെ രോഹിത് ട്രാക്കിലെത്തി. 39 പന്തുകളിൽ താരം ഫിഫ്റ്റി തികച്ചു. ഇതിനിടെ 46 പന്തിൽ ഗിൽ ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷവും ആക്രമണം തുടർന്ന രോഹിത് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. 147 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് ഗില്ലും രോഹിതും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 48.2 ഓവറിൽ 230 റൺസിന് ഓൾ ഔട്ടായിരുന്നു. 58 റൺസ് നേടിയ ആസിഫ് ഷെയ്ഖ് നേപ്പാളിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ സോംപാൽ കാമിയുടെ (48) ഇന്നിംഗ്സ് അവരെ 200 കടത്തി. കുശാൽ ഭുർട്ടൽ (38) ആണ് മറ്റൊരു പ്രധാന സ്കോറർ. ഫീൽഡിൽ ഇന്ത്യയുടെ മോശം പ്രകടനവും നേപ്പാളിനു തുണയായി. മൂന്നോ നാലോ ക്യാച്ചുകളാണ് ഇന്ത്യ നിലത്തിട്ടത്.

]]>
ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് ടോസ്, നേപ്പാൾ ആദ്യം ബാറ്റ് ചെയ്യും; ബുംറയ്‌ക്ക് പകരം ഷമി ടീമിൽ https://malayalees.ch/asia-cup-2023-india-vs-nepal/ Mon, 04 Sep 2023 11:00:11 +0000 https://malayalees.ch/?p=87173 ഏഷ്യാ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ഒരു മാറ്റം. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ഇന്ത്യന്‍ ഇലവനിലെത്തി. അതേസമയം നേപ്പാളും ടീമിൽ മാറ്റം വരുത്തിയിട്ടുണ്ട്. പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റമാണ് വരുത്തിയിട്ടുള്ളത്. ആരിഫ് ഷെയ്ഖിന് പകരം ഭീം ഷാർക്കി അവസാന ഇലവനിൽ ഇടം നേടി.

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, Ishan Kishan(w), Hardik Pandya, Ravindra Jadeja, Shardul Thakur, Kuldeep Yadav, Mohammed Shami, Mohammed Siraj

Nepal (Playing XI): Kushal Bhurtel, Aasif Sheikh(w), Rohit Paudel(c), Bhim Sharki, Sompal Kami, Gulsan Jha, Dipendra Singh Airee, Kushal Malla, Sandeep Lamichhane, Karan KC, Lalit Rajbanshi

]]>
ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ ഏറ്റുമുട്ടും; ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ https://malayalees.ch/asia-cup-2023-india-vs-pakistan/ Sat, 02 Sep 2023 05:13:01 +0000 https://malayalees.ch/?p=87118 ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ചരിത്രം പരിശോധിച്ചാൽ ഏകദിനത്തിൽ പാക്കിസ്താനെക്കാൾ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്. ഏകദിന ഫോർമാറ്റിൽ 14-ാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളിൽ ഇന്ത്യ ഏഴിലും ജയിച്ചപ്പോൾ അഞ്ചിൽ പാകിസ്താൻ വിജയിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യയും ബാബർ അസമിന്റെ പാക്കിസ്താനും ഒരിക്കൽ കൂടി ഏറ്റുമുട്ടിയതിന്റെ ആവേശത്തിലാണ് ആരാധകർ. പാക് പേസർമാരും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരും തമ്മിലുള്ള പോരാട്ടം കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.

രോഹിത് ശർമ, വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവരാണ് ബാറ്റിംഗിലെ ഇന്ത്യൻ ശക്തി. മധ്യനിരയിൽ ഇഷാൻ കിഷനും കരുത്ത് പകരുന്നു. ശ്രേയസ് അയ്യരുടെയും ലോകേഷ് രാഹുലിന്റെയും തിരിച്ചുവരവ് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവാണ് മറ്റൊരു ആശ്വാസം. അതേസമയം ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 238 റൺസിന്റെ വമ്പൻ ജയം രേഖപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ.

]]>
ഇന്ത്യ പാകിസ്താനിൽ കളിക്കില്ല; ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ https://malayalees.ch/asia-cup-india-pakistan-hybrid-srilanka/ Fri, 16 Jun 2023 04:32:23 +0000 https://malayalees.ch/?p=82825 ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കും. പാകിസ്താൻ ആതിഥ്യം വഹിച്ചിരിക്കുന്ന ടൂർണമെൻ്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ്. നാല് ഗ്രൂപ്പ് മത്സരങ്ങൾ പാകിസ്താനിലും 9 മത്സരങ്ങൾ ശ്രീലങ്കയിലുമാണ് നടക്കുക. ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി അറിയിച്ചു.

ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ടൂർണമെൻ്റിലുള്ളത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നീ ടീമുകളാണുള്ളത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീം സൂപ്പർ 4ലേക്കും സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ ഫൈനലിലേക്കും മുന്നേറും. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ഏകദിന ടൂർണമെൻ്റാണ് ഇക്കൊല്ലം നടക്കുക. ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ. ഓഗസ്റ്റ് 31നാണ് ടൂർണമെൻ്റ് ആരംഭിക്കും. സെപ്തംബർ 17ന് ഫൈനൽ.

ഏറെ ചർച്ചകൾക്കു ശേഷമാണ് ഏഷ്യാ കപ്പിന് പച്ചക്കൊടി ഉയർന്നിരിക്കുന്നത്. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നതിനാൽ ഇന്ത്യയ്ക്ക് അവിടെ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാടെടുത്തു. ഇതോടെ പിസിബി ഹൈബ്രിഡ് മോഡൽ എന്ന ആശയം മുന്നോട്ടുവച്ചു. ഇത് ആദ്യ ഘട്ടത്തിൽ ബിസിസിഐ എതിർത്തു. ഇതിനിടെ ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലെത്തിയില്ലെങ്കിൽ ലോകകപ്പിനായി പാകിസ്താൻ ഇന്ത്യയിലെത്തില്ലെന്ന് പിസിബിയും നിലപാടെടുത്തു. ഇത് വീണ്ടും അസ്വാരസ്യങ്ങൾക്കിടയാക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗികമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തന്നെ ഹൈബ്രിഡ് മോഡലിൻ്റെ കാര്യം സ്ഥിരീകരിച്ചത്.

]]>
ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ; ഇന്ത്യയുടെ മത്സരങ്ങൾ വേറെ രാജ്യത്ത് https://malayalees.ch/asia-cup-pakistan-india-matches/ Sat, 25 Mar 2023 04:48:50 +0000 https://malayalees.ch/?p=78579 ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് നടത്തും. ഇന്ത്യയുടെ മത്സരങ്ങൾ നടത്താൻ യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് പരിഗണനയിലുണ്ട്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീം സൂപ്പർ 4ലേക്കും സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ ഫൈനലിലേക്കും മുന്നേറും. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ഏകദിന ടൂർണമെൻ്റാണ് ഇക്കൊല്ലം നടക്കുക. ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ. സെപ്തംബറിൽ ടൂർണമെൻ്റ് ആരംഭിക്കും.

]]>