asia cup 2022 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Sep 2022 04:29:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png asia cup 2022 – malayalees.ch https://malayalees.ch 32 32 വനിതാ ഏഷ്യാ കപ്പ് ടി-20; ഇന്ത്യ-പാകിസ്താൻ മത്സരം ഒക്ടോബർ ഏഴിന് https://malayalees.ch/womens-asia-cup-fixtures/ Wed, 21 Sep 2022 04:29:23 +0000 https://malayalees.ch/?p=68382 വനിതാ ഏഷ്യാ കപ്പിൻ്റെ മത്സരക്രമം പുറത്തുവിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിനു നടക്കും. ബംഗ്ലാദേശും തായ്ലൻഡും തമ്മിൽ ഒക്ടോബർ ഒന്നിനാണ് ഉദ്ഘാടന മത്സരം.

ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് മത്സരങ്ങളെല്ലാം നടക്കുക. ആകെ ഏഴ് ടീമുകൾ ഏഷ്യാ കപ്പിൽ മത്സരിക്കും. ഇന്ത്യക്കും പാകിസ്താനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ. റൗണ്ട് ടോബിൻ മാതൃകയിൽ നടക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ സെമി കളിക്കും.

ഒക്ടോബർ ഒന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ ദിവസത്തിലെ രണ്ടാം മത്സരമാണ് ഇത്. ഒക്ടോബർ മൂന്നിന് മലേഷ്യയുമായും നാലിന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ഏഴിനാണ് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. എട്ടിന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

2014 ടി-20 ലോകകപ്പിന് ശേഷം സിൽഹെറ്റിൽ ഇതാദ്യമായാണ് ഒരു രാജ്യാന്തര വനിതാ നടക്കുന്നത്. 2018 ഒക്ടോബറിൽ പാക്കിസ്താനെതിരെ ആയിരുന്നു സിൽഹെറ്റിലെ അവസാന രാജ്യാന്തര വനിതാ മത്സരം.

]]>
ശ്രീലങ്കയോടുള്ള തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ https://malayalees.ch/pak-cricket-board-chairman-attacked-verbally-indian-journalist-after-losing-to-sri-lanka/ Mon, 12 Sep 2022 12:37:10 +0000 https://malayalees.ch/?p=67947 ശ്രീലങ്കയോടുള്ള തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റാമിസ് രജ. ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പുറത്തുവച്ചാണ് റാമിസ് രജ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനായി സംസാരിച്ചത്. ഏഷ്യാ കപ്പ് ഫൈനലിലെ തോല്‍വിയില്‍ പാകിസ്താനിലെ ജനങ്ങളുടെ നിരാശയെ കുറിച്ചായിരുന്നു റാമിസിനോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

പാകിസ്താനിലെ ജനങ്ങളെല്ലാം വളരെ സങ്കടത്തിലാണ്. എന്ത് സന്ദേശമാണ് അവര്‍ക്ക് നിങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ‘നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ എന്നും അപ്പോള്‍ പിന്നെ നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കും എന്നും ദേഷ്യത്തോടെ റാമിസ് പ്രതികരിച്ചു.

ചോദ്യത്തിനും മറുചോദ്യത്തിനും ശേഷം വിഡിയോ എടുക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ റാമിസ് പിടിച്ചുവാങ്ങുന്നതും ശേഷം തിരികെ നല്‍കി വേദി വിടുന്നതുമടക്കമുള്ള വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം താന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞോ എന്നുചോദിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ സംഭവം ട്വിറ്ററില്‍ ഷെയര്‍ചെയ്തിട്ടുമുണ്ട്. റാമിസിന്റെ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

]]>
ഏഷ്യാ കപ്പ് ശ്രീലങ്കയിൽ തന്നെ നടന്നേക്കും; തുടങ്ങുക ഈ വർഷം ഓഗസ്റ്റിൽ https://malayalees.ch/asia-cup-cricket-srilanka/ Mon, 30 May 2022 08:32:32 +0000 https://malayalees.ch/?p=62621 ഇക്കൊല്ലം ഏഷ്യാ കപ്പ് ക്രിക്കറ്റ് ശ്രീലങ്കയിൽ തന്നെ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 24 മുതൽ സെപ്തംബർ 7 വരെയാണ് ടൂർണമെൻ്റ് നടക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ഏഷ്യാ കപ്പ് വേദി ഇക്കൊല്ലം മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ ടി-20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ഐപിഎൽ സംപ്രേഷണം നിർത്തിവച്ചിരുന്നു.

ഏഷ്യാ കപ്പ് പോലെ ഒരു വലിയ ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ഇപ്പോൾ ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതിയ്ക്ക് സാധിക്കില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ഏത് വിധേനയും തങ്ങൾ ഏഷ്യാ കപ്പ് നടത്തുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്.

6 ടീമുകളാണ് ഏഷ്യാ കപ്പിൽ കളിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കൊപ്പം ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള ഒരു ടീം യോഗ്യതാ മത്സരത്തിലൂടെ ടൂർണമെൻ്റിൽ കളിക്കും.

2016ൽ ബംഗ്ലാദേശിലാണ് ഇതിനു മുൻപ് ടി-20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടന്നത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 2018ൽ യുഎഇയിൽ നടന്ന 50 ഓവർ ഏഷ്യാ കപ്പിലും ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. 2020ലെ ഏഷ്യാ കപ്പ് കൊവിഡ് ബാധയെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്.

]]>