Ashwin – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 Feb 2021 12:14:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ashwin – malayalees.ch https://malayalees.ch 32 32 ഇംഗ്ലണ്ട് വട്ടംകറങ്ങി; ഇന്ത്യക്ക് കൂറ്റൻ ജയം https://malayalees.ch/india-england-2nd-test-day-4/ Tue, 16 Feb 2021 12:14:10 +0000 https://malayalees.ch/?p=40270 ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റന്‍ ജയം. ചെന്നൈ ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164ന് പുറത്തായി. അക്ഷര്‍ പട്ടേല്‍ അഞ്ചും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റുമായി കുല്‍ദീപ് യാദവും സാന്നിധ്യമറിയിച്ചു. പൊരുതാൻ പോലുമാകാതെയാണ്​ ഇംഗ്ലീഷ്​ പട ഇന്ത്യക്ക്​ മുന്നിൽ അടിയറവ്​ പറഞ്ഞത്​.

മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ മൂന്നു വിക്കറ്റിന് 53 എന്ന നിലയിൽ പതറുകയായിരുന്ന ഇംഗ്ലണ്ടിന്റെ ഇന്നത്തെ തകർച്ചയുടെ തുടക്കം കുറിച്ചത് അശ്വിനാണ്. ആദ്യ ബൗളിങ് ചെയ്ഞ്ചായെത്തിയ തമിഴ്‌നാട് താരം ആദ്യപന്തിൽ തന്നെ ഡാൻ ലോറൻസിനെ (26) പുറത്താക്കി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിൽ ആത്മവിശ്വാസത്തോടെ കളിച്ച ലോറൻസ് അശ്വിനെതിരെ ആക്രമിച്ചു കളിക്കാനായി ക്രീസ് വിട്ടിറങ്ങിയപ്പോൾ ഋഷഭ് പന്ത് സ്റ്റംപ് സാഹസികമായി ചെയ്യുകയായിരുന്നു. ലോറന്‍സിന്റെ കാലുകള്‍ക്കിടയിലൂടെ ലെഗ് സ്റ്റംപിനു പുറത്തു പോയ പന്ത് കൈകളിലൊതുക്കിയ പന്ത് മുന്നോട്ടാഞ്ഞാണ് വിക്കറ്റിളക്കിയത്.

പ്രതിരോധത്തിലൂന്നിക്കളിച്ച ബെൻ സ്റ്റോക്‌സ് (8) ആയിരുന്നു അശ്വിന്റെ അടുത്ത ഇര. സ്‌റ്റോക്‌സിന്റെ ബാറ്റിലും പാഡിലും തട്ടിയ പന്ത് ഡൈവ് ചെയ്ത് വിരാട് കോലി ക്യാച്ചെടുക്കുകയായിരുന്നു. ഒല്ലി പോപ്പിനെ (12) ഇശാന്ത് ശർമയുടെ കൈകളിലെത്തിച്ച് പട്ടേൽ തന്റെ സമ്പാദ്യം മൂന്നു വിക്കറ്റാക്കി ഉയർത്തിയതോടെ ഇംഗ്ലണ്ടിന്റെ ആറാം അംഗവും പവലിയനിൽ തിരിച്ചെത്തി. ബെൻ ഫോക്‌സ് അക്ഷർ പട്ടേലിന് ക്യാച്ച് നൽകിയതോടെ കുൽദീപ് യാദവും വിക്കറ്റ് പട്ടികയിൽ പേര് ചേർത്തു.

കുൽദീപ് യാദവിന്റെ പന്തിൽ ജോ റൂട്ട് നൽകിയ ക്യാച്ച് അവസരം മുഹമ്മദ് സിറാജ് നിലത്തിട്ടത് സന്ദർശകർക്ക് താൽക്കാലിക ആശ്വാസമായി. ഒരറ്റത്ത്​ പിടിച്ചുനിന്ന ജോറൂട്ട്​ (33), വാലറ്റത്ത്​ അടിച്ചുതകർത്ത മുഈൻ അലി (18 പന്തിൽ 43) എന്നിവരാണ്​ ഇംഗ്ലണ്ട്​ നിരയിൽ അൽ​പ്പമെങ്കിലും താളം ​കണ്ടെത്തിയത്​. എന്നാൽ മികച്ച സ്പിൻ ലഭിക്കുന്ന ചെന്നൈയിലെ പിച്ചിൽ മൂന്ന് ഇന്ത്യൻ സ്പിന്നർമാർക്കു മുമ്പിൽ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായില്ല.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. ഫെബ്രുവരി 24 മുതൽ അഹമ്മദാബാദിലാണ്​ മൂന്നാംടെസ്റ്റ്​.

]]>
അശ്വിന്‍റെ അശ്വമേധം; അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ സെഞ്ച്വറിയും, ഇന്ത്യക്ക് കൂറ്റന്‍ ലീഡ് https://malayalees.ch/india-vs-england-2nd-test-aswin-century-day-3/ Mon, 15 Feb 2021 12:19:46 +0000 https://malayalees.ch/?p=40214 106ന് ആറെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‍ലിക്കൊപ്പം ചേര്‍ന്ന് അശ്വിന്‍ നടത്തിയ കൂട്ടാണ് രക്ഷപെടുത്തിയത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ അശ്വിന്‍റെ മികവില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച അശ്വിന്‍ ബാറ്റിങിലെത്തിയപ്പോള്‍ സെഞ്ച്വറി പ്രകടനത്തോടെയാണ് ടീമിനെ കരകയറ്റിയത്. 106ന് ആറെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‍ലിക്കൊപ്പം ചേര്‍ന്ന് അശ്വിന്‍ നടത്തിയ കൂട്ടാണ് രക്ഷപെടുത്തിയത്. പിന്നീട് ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് അശ്വിന്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

286 റണ്‍സിന് രണ്ടാം ഇന്നിങ്സ് അവസാനിച്ചതോടെ ഇന്ത്യക്ക് 481 റണ്‍സിന്‍റെ ലീഡ് ആയി. അവസാന വിക്കറ്റില്‍ സിറാജിനെ കൂട്ടുപിടിച്ചാണ് അശ്വിന്‍ സെഞ്ച്വറി തികച്ചത്. 106 റണ്‍സ് നേടിയ അശ്വിന്‍ ഒള്ളി സ്റ്റോണിന്‍റെ പന്തില്‍ പുറത്താകുകയായിരുന്നു. 16 റണ്‍സ് നേടിയ സിറാജ് നോട്ടൗട്ട് ആയി നിന്നു.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ 13 റണ്‍സിനു പുറത്തായ അശ്വിന്‍ ബൗളിങില്‍ ഇംഗ്ലണ്ട് നിരയുടെ അഞ്ചു വിക്കറ്റുകളാണ് പിഴുതത്. 23.5 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അശ്വിന്‍റെ വിസ്മയിപ്പിക്കുന്ന പ്രകടനം. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വെറും 134 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ചതും അശ്വിന്‍റെ ഈ ഉജ്ജ്വല ബൗളിങായിരുന്നു. പിന്നീട് രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര വീണപ്പോള്‍ അശ്വിന്‍ വീണ്ടും രക്ഷകനായി. തന്‍റെ കരിയറിലെ അഞ്ചാം അർദ്ധ സെഞ്ച്വറിയാണ് അശ്വിന്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്.

]]>