Ashish Vidyarthi – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Jun 2023 12:05:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ashish Vidyarthi – malayalees.ch https://malayalees.ch 32 32 ‘വേര്‍പിരിയല്‍ ഒട്ടും എളുപ്പമായിരുന്നില്ല, കഠിനമായ ഘട്ടങ്ങളിലൂടെ കടന്നുപോയി’; രണ്ടാം വിവാഹത്തിന് പിന്നാലെ മനസുതുറന്ന് ആശിഷ് വിദ്യാര്‍ഥി https://malayalees.ch/ashish-vidyarthi-open-about-his-divorce-with-piloo-vidyarthi/ Thu, 01 Jun 2023 12:03:03 +0000 https://malayalees.ch/?p=82090 ഫാഷന്‍ രംഗത്തെ സംരഭക രൂപാലി ബറുവയുമായുള്ള നടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ വിവാഹം ഏറെ ശ്രദ്ധ നേടിയിരുന്നു. 60ാം വയസിലെ തന്റെ പുനര്‍വിവാഹത്തെ കുറിച്ചും മുന്‍ഭാര്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ചും മനസുതുറക്കുകയാണ് ആശിഷ്.

പിലൂ വിദ്യാര്‍ഥിയുമായുള്ള 22വര്‍ഷത്തെ ദാമ്പത്യ ജീവിതം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആശിഷ് വിദ്യാര്‍ഥി അവസാനിപ്പിച്ചത്. വേര്‍പിരിയില്‍ തീരെ എളുപ്പമായിരുന്നില്ലെന്നും കഠിനമായ തീരുമാനങ്ങളോടെ മുന്നോട്ടുപോകേണ്ടിവന്നെന്നും ആശിഷ് പറയുന്നു. ദാമ്പത്യ ജീവിതത്തിലെ നല്ല ഓര്‍മകളിലൂടെയും ഞങ്ങള്‍ കടന്നുപോയി. ഒപ്പം വിഷമഘട്ടങ്ങളിലൂടെയും. ഒപ്പം ജീവിക്കണോ ജീവിതം തുടരണോ എന്നൊക്കെ നിങ്ങളുടെ ചോയ്‌സാണ്. വളരെ ബുദ്ധിമുട്ടായിരുന്നു ആ തീരുമാനമൊക്കെ. വേര്‍പിരിഞ്ഞാലും പിലൂ എന്റെ സുഹൃത്തും എന്റെ മകന്റെ അമ്മയുമാണ്…

ദാമ്പത്യബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ മാസങ്ങളോളം പല തരത്തില്‍ പരിശ്രമിച്ചു. പക്ഷേ അവയൊന്നും നടപ്പായില്ല. പിരിയാമെന്നത് ഒറ്റ രാത്രി കൊണ്ടെടുത്ത തീരുമാനമായിരുന്നില്ല. ഡിവോഴ്‌സ് ആയെങ്കിലും പിലൂവുമായി ഒരു പ്രശ്‌നവും ഇല്ല. അവര്‍ തന്റെ നല്ല സുഹൃത്താണ്. മകന്‍ അര്‍ഥ് വിദ്യാര്‍ത്ഥി പിലൂവിനൊപ്പമാണെന്നും ആശിഷ് പറഞ്ഞു.

ഈ മാസം 26നായിരുന്നു ആശിഷ് വിദ്യാര്‍ഥിയും രൂപാലി ബറുവയും തമ്മിലുള്ള വിവാഹം. കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണ് ഗുവാഹത്തി സ്വദേശിനിയായ രൂപാലി. സ്‌ക്രീനില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നുമായിരുന്നു വിവാഹത്തിന് പിന്നാലെ രൂപാലിയുടെ പ്രതികരണം.

]]>