ashes – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Jan 2022 11:44:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ashes – malayalees.ch https://malayalees.ch 32 32 ആഷസ്: ബെയർസ്റ്റോയും സ്റ്റോക്സും രക്ഷകരായി; ബാറ്റിംഗ് തകർച്ച ഒഴിവാക്കി ഇംഗ്ലണ്ട് https://malayalees.ch/england-batting-australia-ashes/ Fri, 07 Jan 2022 11:43:58 +0000 https://malayalees.ch/?p=55190 ആഷസ് പരമ്പരയിലെ രണ്ടാം നാലാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിലാണ്. 103 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന ജോണി ബെയർസ്റ്റോ ആണ് ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് മുന്നോട്ടുനയിക്കുന്നത്. ബെൻ സ്റ്റോക്സും (66) മികച്ച പ്രകടനം നടത്തി. ഇപ്പോഴും ഓസ്ട്രേലിയൻ സ്കോറിൽ നിന്ന് 158 റൺസ് അകലെയാണ് ഇംഗ്ലണ്ട്.

ഓസ്ട്രേലിയയുടെ 416/8 എന്ന സ്കോറിനു മറുപടിയുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം ആദ്യ മണിക്കൂറിൽ തന്നെ 4 വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ തകർന്നടിഞ്ഞു. ഹസീബ് ഹമീദ് (6), സാക്ക് ക്രൗളി (18), ജോ റൂട്ട് (0), ഡേവിഡ് മലാൻ (3) എന്നിവരൊക്കെ വേഗം മടങ്ങിയപ്പൊൾ ഇംഗ്ലണ്ട് ഇന്നിംഗ്സ് തോൽവി വഴങ്ങുമെന്ന് തോന്നി. എന്നാൽ, അഞ്ചാം വിക്കറ്റിൽ സ്റ്റോക്സും ബെയർസ്റ്റോയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം അവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർച്ചയായ 12 ഓവറുകളോളം മെയ്ഡനാക്കി അമിത പ്രതിരോധത്തിലേക്ക് തിരിഞ്ഞ സഖ്യം സഖ്യം പിന്നീട് സാവധാനം ഇന്നിംഗ്സ് കെട്ടിപ്പടുത്തു. സെറ്റായതിനു ശേഷം ഇരുവരും തുടർച്ചയായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി. 132 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ടിനു ശേഷം സ്റ്റോക്സ് മടങ്ങി.

ഏഴാം നമ്പരിലിറങ്ങിയ ജോസ് ബട്‌ലർ വേഗം മടങ്ങിയെങ്കിലും എട്ടാം നമ്പരിൽ ആക്രമണാത്മക ബാറ്റിംഗ് കാഴ്ചവച്ച മാർക്ക് വുഡ് ബെയർസ്റ്റോയ്ക്കൊപ്പം 72 റൺസിൻ്റെ നിർണായക കൂട്ടുകെട്ടിൽ പങ്കാളിയായി. 41 പന്തിൽ 39 റൺസെടുത്താണ് വുഡ് മടങ്ങിയത്. ഇന്നത്തെ അവസാന ഓവറിൽ ബെയർസ്റ്റോ സെഞ്ചുറി തികച്ചു. താരത്തിൻ്റെ കരിയറിലെ ഏഴാം സെഞ്ചുറിയായിരുന്നു ഇത്. ബെയർസ്റ്റോയ്ക്കൊപ്പം ജാക്ക് ലീച്ച് ആണ് ക്രീസിൽ.

]]>
ആഷസ്; കരുത്തോടെ ഓസ്ട്രേലിയ https://malayalees.ch/ashes-2nd-test-australia-batting/ Thu, 16 Dec 2021 13:17:40 +0000 https://malayalees.ch/?p=54160 ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയിരിക്കുന്നത്. മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കാനാവും ഓസീസിൻ്റെ പദ്ധതി. ഡെവിഡ് വാർണർ 95 റൺസെടുത്ത് പുറത്തായപ്പോൾ മാർനസ് ലബുഷെയ്ൻ (95), സ്റ്റീവ് സ്മിത്ത് (18) എന്നിവർ ക്രീസിൽ തുടരുകയാണ്. (ashes test australia batting)

മാർക്കസ് ഹാരിസിനെ (3) വേഗം നഷ്ടമായ ഓസ്ട്രേലിയ പിന്നീട് ഇംഗ്ലണ്ടിന് അവസരങ്ങളൊന്നും നൽകിയില്ല. തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റ് വീശിയ വാർണർ പിന്നീട് സ്കോറിംഗ് വേഗം കൂട്ടി. വാർണറിനൊപ്പം ലബുഷെയ്ൻ ഉറച്ചുനിന്നതോടെ രണ്ടാം വിക്കറ്റിൽ 172 റൺസിൻ്റെ കൂട്ടുകെട്ടുയർന്നു. സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന വാർണർ അഞ്ച് റൺസ് അകലെ വീണു. ബെൻ സ്റ്റോക്സ് വിക്കറ്റ് വീഴ്ത്തിയത്. നാലാം നമ്പറിൽ സ്റ്റീവ് സ്മിത്ത്-മാർനസ് ലബുഷെയ്ൻ സഖ്യവും ക്രീസിൽ ഉറച്ചു. സഖ്യം 45 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു. 9 വിക്കറ്റിനാണ് ആതിഥേയർ ഇംഗ്ലീഷ് നിരയെ തകർത്തെറിഞ്ഞത്. 20 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. അലക്സ് കാരിയുടെ (9) വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. മാർക്കസ് ഹാരിസ് (9), മാർനസ് ലബുഷെയ്ൻ എന്നിവർ പുറത്താവാതെ നിന്നു. ഒലി റോബിൻസനാണ് കാരിയെ പുറത്താക്കിയത്.

രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 297 റൺസെടുത്ത് ഓൾഔട്ടായി. ഒരു ഘട്ടത്തിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ തിരിച്ചടിച്ചാണ് ലീഡെടുത്തത്. 89 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ട് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡേവിഡ് മലാനും (82) മികച്ച പ്രകടനം നടത്തി. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ 4 വിക്കറ്റ് വീഴ്ത്തി.

]]>
ആഷസ്: ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം https://malayalees.ch/ashes-australia-won-england-2/ Sat, 11 Dec 2021 04:05:26 +0000 https://malayalees.ch/?p=53833 ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. 9 വിക്കറ്റിനാണ് ആതിഥേയർ ഇംഗ്ലീഷ് നിരയെ തകർത്തെറിഞ്ഞത്. 20 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. അലക്സ് കാരിയുടെ (9) വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. മാർക്കസ് ഹാരിസ് (9), മാർനസ് ലബുഷെയ്ൻ എന്നിവർ പുറത്താവാതെ നിന്നു. ഒലി റോബിൻസനാണ് കാരിയെ പുറത്താക്കിയത്. (ashes australia won england)

രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 297 റൺസെടുത്ത് ഓൾഔട്ടായി. ഒരു ഘട്ടത്തിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ തിരിച്ചടിച്ചാണ് ലീഡെടുത്തത്. 89 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ട് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡേവിഡ് മലാനും (82) മികച്ച പ്രകടനം നടത്തി. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ 4 വിക്കറ്റ് വീഴ്ത്തി.

2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ഓസ്ട്രേലിയയുടെ 425 റൺസെന്ന കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിനു മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ടിൻ്റെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ റോറി ബേൺസ് (13), ഹസീബ് ഹമീദ് (27) എന്നിവർ വേഗം മടങ്ങിയപ്പോൾ ഇംഗ്ലണ്ട് ഒരു ഇന്നിംഗ്സ് തോൽവി മണത്തു. എന്നാൽ, മൂന്നാം വിക്കറ്റിൽ ഡേവിഡ് മലാനും ക്യാപ്റ്റൻ ജോ റൂട്ടും ക്രീസിൽ ഉറച്ചു. ഓസ്ട്രേലിയൻ ബൗളിംഗ് അറ്റാക്കിനെ ഫലപ്രദമായി നേരിട്ട സഖ്യം ഇംഗ്ലണ്ടിനെ മൂന്നാം ദിനത്തിൽ സുരക്ഷിതമായ ഇടത്തെത്തിച്ചു.

നാലാം ദിനം ആദ്യ സെഷനിൽ തന്നെ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി. നതാൻ ലിയോൺ ആണ് കശാപ്പിനു നേതൃത്വം നൽകിയത്. തലേദിവസത്തെ സ്കോറിൽ നിന്ന് 3 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും മലാനെ പുറത്താക്കിയ ലിയോൺ ഓസ്ട്രേലിയക്ക് ബ്രേക്ക്‌ത്രൂ നൽകി. ജോ റൂട്ടിനെ കാമറൂൻ ഗ്രീനും പുറത്താക്കിയതോടെ മത്സരത്തിൽ ഓസ്ട്രേലിയ മേൽക്കൈ നേടി. പിന്നീട് കണ്ടത് ഒരു തകർച്ചയായിരുന്നു. ഒലി പോപ്പിനെ (4) ലിയോൺ മടക്കിയപ്പോൾ ബെൻ സ്റ്റോക്സ് (14) പാറ്റ് കമ്മിൻസിനും ജോസ് ബട്‌ലർ (23) ജോഷ് ഹേസൽവുഡിനും മുന്നിൽ വീണു. ഒലി റോബിൻസൺ (8), മാർക്ക് വുഡ് (6) എന്നിവരെ വീഴ്ത്തിയ ലിയോൺ നാല് വിക്കറ്റ് തികച്ചു. ക്രിസ് വോക്സിനെ (14) പുറത്താക്കിയ കാമറൂൺ ഗ്രീൻ ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

]]>