Ashes Test Series – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Sep 2019 04:44:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ashes Test Series – malayalees.ch https://malayalees.ch 32 32 ആഷസ് പരമ്പര സമനിലയില്‍; അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം https://malayalees.ch/%e0%b4%86%e0%b4%b7%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85/ Mon, 16 Sep 2019 04:44:30 +0000 https://malayalees.ch/?p=15346 ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് ജയം. രണ്ടാം ഇന്നിംഗ്സില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആസ്ത്രേലിയ 263 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ മാത്യു വെയ്ഡ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. വെയ്ഡ് 166 പന്തില്‍ 117 റണ്‍സെടുത്തു. മറ്റാര്‍ക്കും 25 റണ്‍സിന് മുകളില്‍ നേടാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബോര്‍ഡും ജാക്ക് ലീച്ചും നാല് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ജോഫ്രേ ആര്‍ച്ചറാണ് കളിയിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. നിലവിലെ ജേതാക്കളെന്ന നിലയില്‍ കിരീടം ആസ്ത്രേലിയ നിലനിര്‍ത്തി.

]]>
ആഷസ് ശോഭയില്‍ ഓസീസ് https://malayalees.ch/australias-poster-boy-pat-cummins-relishes-his-first-defining-role/ Mon, 09 Sep 2019 05:19:50 +0000 https://malayalees.ch/?p=15003 നാലാം ടെസ്റ്റില്‍ നേടിയ 185 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ ആഷസ് പരന്പര ആസ്ട്രേലിയ സ്വന്തമാക്കി. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്ട്രേലിയ ആഷസ് പരന്പര നിലനിര്‍ത്തുന്നത്. രണ്ടാം ഇന്നിങ്സില്‍ 383 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 197 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജോ ഡെന്‍ലി 53 റണ്‍സും ജോസ് ബട്ട്‍ലര്‍ 34 റണ്‍സും നേടി.

ജോസ് ബട്ട്‍ലര്‍ – ക്രൈയ്ഗ് ഓവര്‍ടണ്‍ കൂട്ടുകെട്ടാണ് മത്സരം അവസാന സെഷനിലേക്ക് എത്തിച്ചത്. 105 പന്തില്‍ നിന്ന് 21 റണ്‍സാണ് ക്രൈയ്ഗ് ഓവര്‍ടണ്‍ എടുത്തത്. രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ആദ്യ ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടിയ റോബര്‍ട്ട് ബേന്‍സും ജോ റൂട്ടുമാണ് കമ്മിന്‍സിന് കീഴടങ്ങിയത്. മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ആദ്യ ഇന്നിങ്സില്‍ ആസ്ട്രേലിയ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. 2001-ലാണ് ആസ്ട്രേലിയ അവസാനമായി ആഷസ് നിലനിര്‍ത്തിയത്.

]]>