aryan khan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 11 Jun 2022 08:30:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png aryan khan – malayalees.ch https://malayalees.ch 32 32 “നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ?”; ആര്യൻ ഖാന്റെ ചോദ്യം വെളിപ്പെടുത്തി അന്വേഷണോദ്യോഗസ്ഥൻ https://malayalees.ch/aryan-khan-response-ncb-drug-probe/ Sat, 11 Jun 2022 08:30:01 +0000 https://malayalees.ch/?p=63245 ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ ചോദ്യം ചെയ്ത സന്ദർഭം വെളിപ്പെടുത്തി എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിംഗ്. നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? എന്ന് ആര്യൻ ഖാൻ ചോദിച്ചതായി അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

“സർ, നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? ഞാൻ മയക്കുമരുന്ന് കടത്തിന് പണം ഇറക്കുന്നുണ്ടെന്ന് നിങ്ങൾ പറഞ്ഞു. ഈ കേസുകളൊക്കെ അസംബന്ധമാണ്. എന്നിൽ നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയില്ല. എന്നെ അറസ്റ്റും ചെയ്തില്ല. നിങ്ങൾ എന്നോട് ചെയ്തത് വലിയ തെറ്റാണ്. അതെൻ്റെ സല്പേരിനെ ബാധിച്ചു. ഞാനെന്തിനാണ് ആഴ്ചകളോളം ജയിലിൽ കിടന്നത്. ശരിക്കും ഞാനത് അർഹിച്ചിരുന്നോ?”- ആര്യൻ ഖാൻ ചോദിച്ചതായി സഞ്ജയ് സിംഗ് പറഞ്ഞു.

ആര്യൻ ഖാനുമായി ബന്ധപ്പെട്ട കേസിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം കൊടുത്തിരുന്നു. മയക്കുമരുന്ന് പരിശോധനയിൽ വീഴ്ച വരുത്തിയെന്ന് കാരണം കാട്ടിയാണ് സ്ഥലം മാറ്റിയത്. വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ ശുപാർശ ചെയ്തിരുന്നു. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്.

ആര്യൻ ഖാൻ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ. ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തയുടൻ വൈദ്യ പരിശോധന നടത്തിയില്ലെന്നതുൾപ്പെടെ വാങ്കഡെയുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഡിയോ ചിത്രീകരിക്കാതെയാണ് റെയിഡ് നടത്തിയതെന്നായിരുന്നു ആര്യൻ ഖാൻ കേസിൽ വാങ്കഡെയ്‌ക്കെതിരായ മറ്റൊരു ആരോപണം.

ഷാരൂഖ് ഖാനിൽ നിന്നും പണം തട്ടാൻ അന്നത്തെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പദ്ധതിയിട്ടിരുന്നെന്ന് സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് അന്വേഷണം എൻസിബിയുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.

ആര്യൻ ഖാൻ ഉൾപ്പെടെ ആറു പേർക്കെതിരെ തെളിവില്ലെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച 6000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. 14 പ്രതികളുള്ള കേസിൽ ആര്യൻ അടക്കം 6 പേരെ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് ഒഴിവാക്കി.

]]>
ലഹരി പാര്‍ട്ടി കേസ്; ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്‌തേക്കും https://malayalees.ch/mumbai-cruise-drug-case-ncb-will-question-aryan-khan/ Mon, 08 Nov 2021 04:17:33 +0000 https://malayalees.ch/?p=52150 മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്‌തേക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍സിബി സമന്‍സ് അയച്ചിരുന്നെങ്കിലും പനി ആയതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു.

കേസിലെ സാക്ഷി പ്രഭാകര്‍ സെയിലിനും ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹാജരാകാനാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിട്ടുണ്ട്. സമീര്‍ വാംഖഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പ്രഭാകര്‍ സെയിലിനെ ആദ്യമായാണ് എന്‍സിബി ചോദ്യം ചെയ്യുന്നത്. ആര്യനൊപ്പം പ്രതിപ്പട്ടികയിലുള്ള അര്‍ബാസ് മര്‍ച്ചന്റിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

അന്വേഷണത്തില്‍ പിഴവ് പറ്റിയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം മുതല്‍ കേസ് അന്വേഷിക്കാമെന്ന തീരുമാനത്തിലാണ് സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി എന്‍സിബി സംഘം.

കേസില്‍ ജാമ്യം കിട്ടിയ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ 30 നാണ് ജയില്‍ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകള്‍ നല്‍കിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

]]>
ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി https://malayalees.ch/aryan-khan-released/ Sat, 30 Oct 2021 06:59:47 +0000 https://malayalees.ch/?p=51789 ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു.

വ്യാഴാഴ്ചയാണ് ആഡംബര കപ്പല്‍ ലഹരിക്കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. വിടുതല്‍ ഉത്തരവ് ജയിലിലെത്താന്‍ വൈകിയതോടെ ആര്യന്‍ പുറത്തിറങ്ങാന്‍ വൈകുകയായിരുന്നു.23 കാരനായ ആര്യന്‍ ഖാന്‍ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടര്‍ന്ന് മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്താന്‍ എന്‍സിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത എന്‍സിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ് ചാറ്റുകള്‍ ഇതിന് തെളിവാണെന്നുമാണ് കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍, വന്‍തോതില്‍ ലഹരിമരുന്ന് പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടില്ല. ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ല, വാട്സ് ആപ് ചാറ്റുകള്‍ സംബന്ധിച്ച രേഖകള്‍ മാത്രമാണ് എന്‍സിബിയുടെ കയ്യിലുള്ളത്. അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചത് തെളിയിക്കാന്‍ എന്‍സിബി വൈദ്യപരിശോധന പോലും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആള്‍ ജാമ്യം വേണം. അഞ്ച് പേജുകള്‍ ഉള്ളതാണ് ജാമ്യ ഉത്തരവ്. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. മുംബൈയ്ക്ക് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുത്, എന്നിവയാണ് മറ്റ് ജാമ്യ വ്യവസ്ഥകള്‍. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവര്‍ എല്ലാ വെള്ളിയാഴ്ചയും 11 മണിക്ക് എന്‍സിബി ഓഫിസില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് സമീപിക്കാം.

]]>
ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല https://malayalees.ch/aryan-khan-wont-leave-jail-today/ Sat, 30 Oct 2021 04:20:00 +0000 https://malayalees.ch/?p=51771 ആഡംബര കപ്പൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല. ഇന്ന് രാത്രി കൂടി ആര്യൻ ജയിലിൽ തുടരും. ജാമ്യ ഉത്തരവ് ജയിലിൽ എത്തേണ്ട സമയം കഴിഞ്ഞതിനാലാണ് നടപടി. നാളെ രാവിലെ 6 മണിക്ക് മാത്രമേ ഇനി ജാമ്യ ഉത്തരവ് ജയിൽ അധികൃതർ സ്വീകരിക്കൂ. നാളെ രാവിലെ എട്ട് മണിയോടെ ആര്യൻ പുറത്തിറങ്ങും. ( aryan khan wont leave jail today )

ഇന്നലെയാണ് ആഡംബര കപ്പൽ ലഹരിക്കേസിൽ ആര്യൻ ഖആന് ജാമ്യം ലഭിക്കുന്നത്. 23 കാരനായ ആര്യൻ ഖാൻ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടർന്ന് മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ആര്യൻ ഖാൻ ജയിൽ മോചിതനാകുന്നത്. ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്‌സാപ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ, വൻതോതിൽ ലഹരിമരുന്ന് പ്രതികളിൽ നിന്നും കണ്ടെത്തിയിട്ടില്ല. ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ല, വാട്‌സ് ആപ് ചാറ്റുകൾ സംബന്ധിച്ച രേഖകൾ മാത്രമാണ് എൻസിബിയുടെ കയ്യിലുള്ളത്. അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും ആര്യൻ ലഹരി ഉപയോഗിച്ചത് തെളിയിക്കാൻ എൻസിബി വൈദ്യപരിശോധന പോലും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്.

ഉപാധികളോടെയാണ് ആര്യൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്ക് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ പറയുന്നു. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യം വേണം. അഞ്ച് പേജുകൾ ഉള്ളതാണ് ജാമ്യ ഉത്തരവ്. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. മുംബൈയ്ക്ക് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്, എന്നിവയാണ് മറ്റ് ജാമ്യ വ്യവസ്ഥകൾ. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺ മുൺ ധമേച്ച എന്നിവർ എല്ലാ വെള്ളിയാഴ്ചയും 11 മണിക്ക് എൻസിബി ഓഫിസിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു. വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് സമീപിക്കാം.

]]>
ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം; എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫിസിൽ ഹാജരാകണം; ആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ https://malayalees.ch/aryan-khan-bail-conditions/ Fri, 29 Oct 2021 12:54:35 +0000 https://malayalees.ch/?p=51756 ആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ പറയുന്നു. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യം വേണം. ( aryan khan bail conditions )

അഞ്ച് പേജുകൾ ഉള്ളതാണ് ജാമ്യ ഉത്തരവ്. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. മുംബൈയ്ക്ക് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്, എന്നിവയാണ് മറ്റ് ജാമ്യ വ്യവസ്ഥകൾ. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺ മുൺ ധമേച്ച എന്നിവർ എല്ലാ വെള്ളിയാഴ്ചയും 11 മണിക്ക് എൻസിബി ഓഫിസിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു. വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് സമീപിക്കാം.

ഇന്നലെയാണ് ആഡംബര കപ്പൽ ലഹരിക്കേസിൽ ആര്യൻ ഖആന് ജാമ്യം ലഭിക്കുന്നത്. 23 കാരനായ ആര്യൻ ഖാൻ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടർന്ന് മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ആര്യൻ ഖാൻ ജയിൽ മോചിതനാകുന്നത്. ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്‌സാപ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, വൻതോതിൽ ലഹരിമരുന്ന് പ്രതികളിൽ നിന്നും കണ്ടെത്തിയിട്ടില്ല. ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ല, വാട്‌സ് ആപ് ചാറ്റുകൾ സംബന്ധിച്ച രേഖകൾ മാത്രമാണ് എൻസിബിയുടെ കയ്യിലുള്ളത്. അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും ആര്യൻ ലഹരി ഉപയോഗിച്ചത് തെളിയിക്കാൻ എൻസിബി വൈദ്യപരിശോധന പോലും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്.

]]>
മകനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ https://malayalees.ch/srk-visits-aryan-khan/ Thu, 21 Oct 2021 09:15:54 +0000 https://malayalees.ch/?p=51332 മകൻ ആര്യൻ ഖാനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ. മയക്ക് മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സന്ദർശനം. ( srk visits aryan khan )

അതേസമയം, ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ്, എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വിവി പാട്ടീൽ ജാമ്യപേക്ഷ തള്ളിയത്. ആര്യന് ലഹരി കടത്ത് സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വൻ തോതിൽ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ച് എൻസിബി സമർപ്പിച്ച വാട്‌സ്ആപ്പ് തെളിവുകൾ കോടതി പൂർണ്ണമായും അംഗീകരിച്ചു. ജാമ്യപേക്ഷ കോടതി തള്ളിയതോടെ കടുത്ത നിരാശയിലാണ് ആര്യനെന്നും , വിധി വന്ന ശേഷം ആരുമായും സംസാരിച്ചിട്ടില്ല എന്നുമാണ് ആർതർ ജയിൽ അധികൃതർ നൽകുന്ന വിവരം. അതേസമയം ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷകർ. കഴിഞ്ഞ ഓഗസ്റ്റിൽ, മയക്കുമരുന്ന് കേസിൽ പ്രതികളുടെ പ്രായം കൂടി പരിഗണിച്ച് തിരുത്താൻ അവസരം നൽകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

]]>
ആര്യൻ ഖാന് ജാമ്യമില്ല; ജാമ്യം കൊടുത്താൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി https://malayalees.ch/aryan-khan-denied-bail-in-cruise-ship-drug-case/ Wed, 20 Oct 2021 13:10:37 +0000 https://malayalees.ch/?p=51289 ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യമില്ല. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ആര്യൻ ഖാൻ ആർതർ ജയിലിൽ തുടരും. അർബാസ് മർച്ചന്റ്, മുൻ മുൻ ദമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.

ആര്യൻ ഖാന് ജാമ്യം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നും അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എൻ സി ബി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വിദേശ വ്യക്തികൾക്ക് കേസിൽ ബന്ധമുണ്ടെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ ഉണ്ടാകണമെന്നും എൻ സി ബി കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം ആര്യനെതിരായ കൂടുതൽ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ബോളിവുഡിലെ മയക്കുമരുന്ന് വിതരണ സംഘവുമായി ആര്യൻ ഖാന് അടുത്ത ബന്ധമുണ്ടെന്നാണ് എൻ സി ബി സ്ഥാപിക്കുന്നത്. കൂടാതെ ഒരു പുതുമുഖ നടിക്ക് ആര്യൻ ഖാൻ മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നതുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് സന്ദേശങ്ങളുടെ തെളിവുകൾ എൻ സി ബി കോടതിയുടെ മുന്നിൽ എത്തിച്ചിരുന്നു. അതേസമയം വിധി പകർപ്പ് ലഭിച്ചയുടൻ മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് ആര്യൻ ഖാന്റെ അഭിഭാഷകന്റെ തീരുമാനം.

]]>
ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ; മകനെ വിഡിയോ കോളിൽ കണ്ട് കുടുംബം https://malayalees.ch/aryan-khans-10-minute-video-call-with-family-got-a-money-order/ Fri, 15 Oct 2021 13:06:08 +0000 https://malayalees.ch/?p=51042 ലഹരിപ്പാർട്ടി കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ. ജയിലുള്ള ഒരാൾക്ക് പുറത്ത് നിന്ന് അയയ്ക്കാവുന്ന പരമാവധി തുകയാണിത്. ജയില്‍ ക്വാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ആര്യൻ ഖാന് ജയിൽ നിന്നുള്ള ഭക്ഷണമാണ് ഇതുവരെ നൽകിയിട്ടുള്ളതെന്ന് ജയിൽ അധികൃതർ അറിയിച്ചു.

ഇതിനിടയിൽ കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വിഡിയോ കോളിലൂടെ സംസാരിച്ചു. കൊവിഡ് മാനദണ്ഡം കാരണം ജയിലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം വിഡിയോ കോള്‍ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുമതിയുണ്ട്.

അതേസമയം ജുഡീഷ്യൽ കസ്റ്റഡയിലും റിമാൻഡിലുമായി ആര്യൻഖാൻ 12 ദിവസം പിന്നിട്ടിരിക്കുകയാണ്. നിലവിൽ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനുള്ളത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായതോടെ ആര്യനെ സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈ മാസം 20ന് വിധി പറയും.

]]>
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്; ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും https://malayalees.ch/aryan-khan-bail-petition/ Wed, 13 Oct 2021 04:08:15 +0000 https://malayalees.ch/?p=50893 ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്തമായി എതിർക്കാനാണ് എൻസിബിയുടെ തീരുമാനം.

ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലിനാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ മുംബൈയിലെ എൻഡിപിഎസ് പ്രത്യേക കോടതി പരിഗണിക്കുന്നത്. ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ആര്യന്റെ ഡ്രൈവറെയും, നിർമാതാവ് ഇമ്തിയാസ് ഖാത്രിയെയും ചോദ്യം ചെയ്തതിൽ നിന്നും ആര്യാനെതിരെ നിർണായക വിവരങ്ങൾ ലഭിചെന്നാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാര്യങ്ങൾ ഉൾപ്പെടെ എൻസിബി കോടതിക്ക് മുന്നിൽ വയ്ക്കും. എന്നാൽ കേസിൽ, തന്നെ തെറ്റായി ഉൾപ്പെടുത്തിയതെന്ന് ജാമ്യപേക്ഷയിൽ ആര്യൻ ഖാൻ ഉന്നയിക്കുന്ന വാദം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസവും, മുംബൈയിൽ മൂന്നിടങ്ങളിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ അറസ്റ്റുകൾ കേസിൽ ഉണ്ടാകുമെന്നാണ് എൻസിബി നൽകുന്ന സൂചന. അതിനിടെ, മഹാരാഷ്ട്ര പൊലീസ് തനിക്കെതിരെ ചാരവൃത്തി നടത്തുന്നുവെന്ന, എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേയുടെ പരാതി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി നിഷേധിച്ചു. അത്തരത്തിലൊരു ഉത്തരവ് മഹാരാഷ്ട്ര പൊലീസ് നൽകിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി ദിലീപ് വത്സേ പട്ടീലിന്റെ പ്രതികരണം. മഹാരാഷ്ട്ര പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ തന്നെ മുഴുവൻ സമയവും പിന്തുടർന്ന് നിരീക്ഷിക്കുന്നു എന്നാണ് സമീർ വാങ്കഡെ മഹാരാഷ്ട്ര പലീസിനും, കേന്ദ്രസർക്കാർ നൽകിയ പരാതിയിൽ ഉന്നയിക്കുന്നത്.

]]>
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല https://malayalees.ch/aryan-khan-denied-bail-in-drugs-on-cruise-case/ Fri, 08 Oct 2021 13:19:49 +0000 https://malayalees.ch/?p=50685 ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യമില്ല. ജാമ്യാപേക്ഷ മുംബൈ കില്ല കോടതി തള്ളി. ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പ്രതികളെയും ഇന്നലെ 14 ദിവത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

ആര്യൻ ഖാന് ആഡംബര കപ്പലിൽ കയറാനുള്ള ബോഡിങ് പാസ് ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ക്ഷണിതാവ് മാത്രമായിരുന്നു. റെയ്ഡ് സമയത്ത് ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ആര്യൻഖാന്റെ കൈവശം നിന്ന് ലഹരിവസ്തുവകൾ കണ്ടെത്തിയതായി എൻ സി ബി ആരോപിക്കുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ആര്യൻ ഖാന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. കൂടാതെ ചോദ്യം ചെയ്യലിൽ ലഭിക്കേണ്ട ആവശ്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും ആര്യൻ ഖാന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം ലഹരിക്കടത്തുകാരുമായി ആര്യൻ ഖാന് വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും പലതവണ ലഹരി കൈമാറ്റം നടത്തിയിട്ടുണ്ടെന്നും എൻസിബി കോടതിയെ അറിയിച്ചു. അതിനാൽ ഇനിയും കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യണമെന്നും അതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണ്ണായകമാണെന്നും എൻസിബി കോടതിയിൽ വ്യക്തമാക്കി.

]]>