aryan-khan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Dec 2021 11:46:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png aryan-khan – malayalees.ch https://malayalees.ch 32 32 ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ബോംബെ ഹൈക്കോടതി https://malayalees.ch/aryan-khan-mark-weekly-attendance-ncb-mumbai-office-bombay-hc/ Wed, 15 Dec 2021 11:46:43 +0000 https://malayalees.ch/?p=54070 മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ പ്രതി ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എൻസിബി ഓഫീസിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

നേരത്തെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിൽ ഹാജരാകണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം നവംബർ 5, 12, 19, 26, ഡിസംബർ 3, 10 തീയതികളിൽ ആര്യൻ ഖാൻ എൻസിബിക്ക് മുന്നിൽ എത്തുകയും ചെയ്തു. എൻ‌സി‌ബി എപ്പോൾ എവിടെ വിളിച്ചാലും ഹാജരാവാൻ ഖാന് ഒരു മടിയുമില്ലെന്ന് ജസ്റ്റിസ് എൻ‌ഡബ്ല്യു സാംബ്രെ അഭിപ്രായപ്പെട്ടു.

നേരത്തെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിൽ ഹാജരാകണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം നവംബർ 5, 12, 19, 26, ഡിസംബർ 3, 10 തീയതികളിൽ ആര്യൻ ഖാൻ എൻസിബിക്ക് മുന്നിൽ എത്തുകയും ചെയ്തു. എൻ‌സി‌ബി എപ്പോൾ എവിടെ വിളിച്ചാലും ഹാജരാവാൻ ഖാന് ഒരു മടിയുമില്ലെന്ന് ജസ്റ്റിസ് എൻ‌ഡബ്ല്യു സാംബ്രെ അഭിപ്രായപ്പെട്ടു.

]]>
ആര്യൻ ഖാന്റെ ജാമ്യം; അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാൻ https://malayalees.ch/shahrukh-khan-with-lawyers-after-aryan-khan-got-bail/ Fri, 29 Oct 2021 04:15:39 +0000 https://malayalees.ch/?p=51720 മകൻ ആര്യൻ ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാൻ. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററിൽ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഷാരൂഖ് ഖാന്റേതായിരുന്നു. ആര്യനുവേണ്ടി ഈ ദിവസങ്ങളിൽ പ്രവർത്തിച്ച അഭിഭാഷകർക്കൊപ്പമുള്ള ചിത്രമായിരുന്നു ട്വിറ്ററിൽ പങ്കുവെച്ചത്. അഭിഭാഷകൻ സതീഷ് മനെഷിൻഡെയും അദ്ദേഹത്തിൻറെ ടീമുമാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങളിൽ. ഒപ്പം അദ്ദേഹത്തിൻറെ മാനേജർ പൂജ ദദ്‍ലാനിയെയും കാണാം. ആര്യൻ ഖാനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയും മുംബൈ ഹൈക്കോടതിയിൽ ഹാജരായിരുന്നു.

23 കാരനായ ആര്യൻ ഖാൻ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്‍ഡിനിടെ കസ്റ്റഡിയിലായത്. തുടർന്ന് മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം 21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ആര്യൻ ഖാൻ ജയിൽ മോചിതനാകുന്നത്. ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്‍സാപ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് കോടതിയിൽ വാദിച്ചത്.

]]>