aryadan shoukath – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Nov 2023 04:38:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png aryadan shoukath – malayalees.ch https://malayalees.ch 32 32 ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും എൽഡിഎഫിലേക്ക് തുറന്ന ക്ഷണവുമായി ഇ പി ജയരാജൻ https://malayalees.ch/ldf-convenor-ep-jayarajan-with-an-open-invitation-to-aryadan-shoukath-and-muslim-league/ Tue, 07 Nov 2023 04:38:36 +0000 https://malayalees.ch/?p=90674 ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ആരു വന്നാലും സ്വീകരിക്കുമെന്നും പുരോ​ഗമന നിലപാടുകൾ അം​ഗീകരിക്കുമെന്നും ഇപി‍ ജയരാജൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. കോൺ​ഗ്രസിന്റെ നിലനിൽപ് കേരളത്തിൽ അപകടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോൺ​ഗ്രസിനോടൊപ്പം നിൽക്കുന്ന പലകക്ഷികളും വേർപിരിയാനുള്ള നിലയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു.

മുന്നോട്ടുവരാൻ താത്പര്യമുള്ളവരെയെല്ലാം എൽഡിഎഫ് ചേർത്തുനിർത്തുമെന്ന് ഇപി ജയരാൻ വ്യക്തമാക്കി. അതേസമയം മന്ത്രിസഭാ പുനഃസംഘടനാ നവകേളരള സദസിന് ശേഷമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. എല്ലാവരും കൂടി ചേർന്ന് ചർച്ച ചെയ്ത് ഏകകണ്ഠമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കോൺ​ഗ്രസിന്റെ നിലപാടി വെളിച്ചത്തുവന്നു. അതുകൊണ്ടാണ് ആര്യാടൻ ഷൗക്കത്തിനെ അച്ചടക്ക സമിതിയ്ക്ക് മുൻപാകെ വിളിപ്പിച്ചത്. കോൺ​ഗ്രസ് ഇസ്രയേലിനെ ന്യായീകരിക്കു​കയാണ്. കോൺ​ഗ്രസിന്റെ രാഷ്ട്രീയത്തിന് വ്യക്തതയില്ലെന്നും നേതാക്കൾ നിരാശവാദികളായി മാറിയെന്നും ഇപി ജയരാജൻ വിമർശിച്ചു. കോൺ​ഗ്രസ് നേതാക്കൾ പോലും സർക്കാരിനെക്കുറിച്ച് നല്ലത് പറയുന്നു. ഇത് സർക്കാരിന്റെ നയത്തിനുള്ള അം​ഗീകാരം കൂടിയാണെന്ന് ഇപി ജയരാജൻ പറഞ്ഞു.

]]>
കെപിസിസി അച്ചടക്ക സമിതി യോഗം ഇന്ന്; ആര്യാടൻ ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും https://malayalees.ch/aryadan-shaukat-will-appear-before-the-disciplinary-committee-today-to-give-explanation/ Mon, 06 Nov 2023 04:28:55 +0000 https://malayalees.ch/?p=90621 കെപിസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യലാണ് പ്രധാന അജണ്ട. ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം. ( Aryadan Shaukat will appear before the disciplinary committee today to give explanation )

പലസ്തീൻ ഐക്യദാർഢ്യ സംഗമം പാർട്ടി വിരുദ്ധമോ വിഭാഗീയ പ്രവർത്തനമോ അല്ലെന്നാണ് ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇതേ നിലപാട് തന്നെ അച്ചടക്ക സമിതിക്ക് മുന്നിലും ആവർത്തിച്ചേക്കും. ഷൗക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതിയാണ് നിർദേശിക്കുക. ഒരാഴ്ച്ചക്കകം റിപ്പോർട്ട് നൽകാനാണ് കെപിസിസിയുടെ നിർദേശം. ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയരുമ്പോഴും നേതൃത്വം അതിന് മുതിർന്നേക്കില്ലെന്നാണ് സൂചന.

ഷൗക്കത്തിനെതിരെ കടുത്ത നടപടികളിലേക്ക് കടന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നിട്ട് കൂടി തുടർച്ചയായി ഗ്രൂപ്പ് യോഗങ്ങൾ ചേർന്നതും വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചതും നിസാരമായി കാണരുതെന്ന അഭിപ്രായക്കാരും പാർട്ടിയിലുണ്ട്.

]]>
‘ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടക്കും, വിഭാഗീയ പ്രവര്‍ത്തനമല്ല’; കെപിസിസി അന്ത്യശാസനത്തെ മറികടക്കാന്‍ ആര്യാടന്‍ ഷൗക്കത്ത് https://malayalees.ch/aryadan-shoukath-will-organize-palestine-solidarity-program-today/ Fri, 03 Nov 2023 05:33:21 +0000 https://malayalees.ch/?p=90521 കെപിസിസിയുടെ അന്ത്യശാസനം മറികടന്ന് എ ഗ്രൂപ്പിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. വൈകുന്നേരമാണ് പരിപാടി നടക്കുക. ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായല്ല പരിപാടിയെന്നും പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചിട്ടുണ്ട്. അതേസമയം മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതില്‍ എ ഗ്രൂപ്പിെന തഴഞ്ഞെന്ന ആരോപണം ആര്യാടന്‍ ഫൗണ്ടേഷന്‍ ഉന്നയിച്ചിട്ടുമുണ്ട്. പരിപാടിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് എ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഏഴോളം ഡിസിസി ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് പരിപാടി നടത്തിയാല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ കെപിസിസി ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്. (Aryadan Shoukath will organize Palestine solidarity program today )

സമാന്തര പരിപാടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് കെപിസിസി നേതൃത്വം ഇന്നലെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന കത്തൊന്നും കെപിസിസിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം.

വൈകീട്ടാണ് ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ മഹാസദസും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയ്ക്ക് വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യം നല്‍കുക മാത്രമാണ് പരിപാടിയുടെ ലക്ഷ്യമെന്നും സംഘാടക സമിതി വ്യക്തമാക്കി. പലസ്തീനോട് ഐക്യപ്പെടുന്നത് തന്നെയാണ് കോണ്‍ഗ്രസിന്റേയും നിലപാടെന്നും ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിന് കടുത്ത പരാതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കെപിസിസി വിഭാഗീയ നീക്കം സംശയിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം എ ഗ്രൂപ്പ് മൂന്ന് രഹസ്യയോഗങ്ങളാണ് ചേര്‍ന്നിരുന്നത്.

]]>
സെൻസർ ബോർഡ് അംഗത്തിന്‍റെ അധിക്ഷേപം: നിയമ നടപടി സ്വീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് https://malayalees.ch/aryadan-shoukath-against-censor-board-member/ Mon, 28 Dec 2020 08:01:22 +0000 https://malayalees.ch/?p=37595 വർത്തമാനം സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിനെതിരെ നിർമാതാവ് ആര്യാടൻ ഷൗക്കത്ത്. റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കും. സെൻസർ ബോർഡ് അംഗത്തിന്റെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വർത്തമാനം സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

കലാമൂല്യം പരിഗണിക്കാതെ പിന്നണി പ്രവർത്തകരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന ബോർഡായി സെൻസർ ബോർഡ് മാറിയെന്ന് ആര്യാടൻ ഷൗക്കത്ത് വിമര്‍ശിച്ചു. സിനിമാ പ്രവർത്തകർ ലജ്ജിച്ച് തലതാഴ്ത്തേണ്ട സാഹചര്യം. സാംസ്കാരിക അടിയന്തരാവസ്ഥ രൂപപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥ് ശിവയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായതിനാലാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് അഡ്വ. വി സന്ദീപ് കുമാർ പറഞ്ഞത്- “ഇന്ന് ഞാൻ സെൻസർ ബോര്‍ഡ് അംഗമെന്ന നിലയിൽ വർത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദലിത് ,മുസ്‍ലിം പീഡനമായിരുന്നു വിഷയം. ഞാൻ അതിനെ എതിർത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമ്മാതാവും ആര്യാടൻ ഷൗക്കത്ത് ആയിരുന്നു. തീർച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം”.

ഡൽഹി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിന്‍റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

]]>