Arya Rajendran – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Oct 2023 07:58:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Arya Rajendran – malayalees.ch https://malayalees.ch 32 32 ‘എന്റെ ജീവിത സാഹചര്യമെന്തെന്ന് നന്നായി അറിയുന്നവരില്‍ ഒരാളാണ് ഗീന ചേച്ചി; ആദ്യം തന്നത് ഒരു ചുരിദാറായിരുന്നു’; കുറിപ്പുമായി ആര്യ രാജേന്ദ്രൻ https://malayalees.ch/arya-rajendran-says-about-geenakumari/ Fri, 27 Oct 2023 07:58:41 +0000 https://malayalees.ch/?p=90162 തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡര്‍ ആയി നിയമിതയായ ഗീനാ കുമാരിക്ക് ആശംസകളുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീനാ കുമാരിക്കൊപ്പമുള്ള ഓര്‍മ്മകള്‍ മേയര്‍ ആര്യ രാജേന്ദ്രൻ പങ്കുവച്ചത്. മേയറായി പുതിയ ചുമതല നല്‍കിയപ്പോള്‍ ഗീനാ കുമാരി ആദ്യം തന്നത് നല്ല ഒരു ചുരിദാറായിരുന്നു. താന്‍ കടന്നു പോകുന്ന ജീവിത സാഹചര്യമെന്തെന്ന് അന്നും ഇന്നും നന്നായി അറിയുന്നവരില്‍ ഒരാളാണ് അവരെന്നും ആര്യ പറഞ്ഞു.(arya rajendran says about geenakumari)

അമ്മയെ പോലെ കരുതലോടെ വാത്സല്യത്തോടെയുള്ള ചേച്ചിയുടെ പിന്തുണ എന്നും എനിക്കൊപ്പം ഉണ്ട്. തന്റെ മുന്നില്‍ എത്തുന്ന ഓരോ മനുഷ്യരെയും ഗീന ചേച്ചി കാണുന്നത് അങ്ങനെ തന്നെ ആണ്. അല്പ ദിവസം മുന്‍പാണ് ഒരു സമരമുഖത്ത് സ്വന്തം തല തല്ലി പൊളിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ക്ഷമ പറയാന്‍ വേണ്ടി കാണാന്‍ വന്ന കാര്യം ഗീന ചേച്ചി കുറിക്കുന്നത്. ഇങ്ങനെ എത്ര അനുഭവങ്ങള്‍. ഏറ്റെടുക്കുന്ന പുതിയ ഉത്തരവാദിത്തത്തിലും ചേച്ചിക്ക് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

മേയര്‍ ആര്യയുടെ കുറിപ്പ്

”തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡര്‍ ആയി നിയമിതയായ ഗീനചേച്ചിക്ക് ആശംസകള്‍. മേയറായി പാര്‍ട്ടി പുതിയ ചുമതല നല്കിയപ്പോള്‍ ഗീന ചേച്ചി ആദ്യം തന്നത് നല്ല ഒരു ചുരിദാറായിരുന്നു. ഞാന്‍ കടന്ന് പോകുന്ന ജീവിത സാഹചര്യമെന്തെന്ന് അന്നും ഇന്നും നന്നായി അറിയുന്നവരില്‍ ഒരാളാണ് ചേച്ചി. എന്റെ അമ്മയെ പോലെ കരുതലോടെ വാത്സല്യത്തോടെയുള്ള ചേച്ചിയുടെ പിന്തുണ എന്നും എനിക്കൊപ്പം ഉണ്ട്. തന്റെ മുന്നില്‍ എത്തുന്ന ഓരോ മനുഷ്യരെയും ഗീന ചേച്ചി കാണുന്നത് അങ്ങനെ തന്നെ ആണ്. അല്പ ദിവസം മുന്‍പാണ് ഒരു സമരമുഖത്ത് സ്വന്തം തല തല്ലി പൊളിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ക്ഷമ പറയാന്‍ വേണ്ടി കാണാന്‍ വന്ന കാര്യം ഗീന ചേച്ചി കുറിക്കുന്നത്. ഇങ്ങനെ എത്ര അനുഭവങ്ങള്‍. ഏറ്റെടുക്കുന്ന പുതിയ ഉത്തരവാദിത്തത്തിലും ചേച്ചിക്ക് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.”

]]>
ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവം; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ https://malayalees.ch/trivandrum-corporation-to-withdraw-action-against-cleaning-workers/ Tue, 13 Sep 2022 08:52:25 +0000 https://malayalees.ch/?p=67992 ഓണസദ്യ മാലിന്യക്കഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലായിരുന്നെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

ജീവനക്കാർക്കെതിരായ നടപടി പിൻവലിക്കും. ശിക്ഷാ നടപടി എന്ന നിലയിൽ അല്ല നടപടി സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം എങ്ങനെയാണോ ചോദിക്കേണ്ടത് ആ നിലയല്‍ നമ്മള്‍ ചോദിച്ചതാണ്.

ശിക്ഷ എന്ന നിലയില്‍ അല്ല നടപടി സ്വീകരിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുക. ആ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ക്ക് പറയാനുളളത് കേള്‍ക്കുക എന്നതാണ് നഗരസഭ ആലോചിച്ചിട്ടുളളത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ജീവനക്കാരുടെ പരാതി ലഭിച്ചിട്ടില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍ പ്രത്യേക സ്റ്റാന്‍ഡിങ് കമ്മിറ്റി ചുമതലപ്പെടുത്തി കൊണ്ട് അന്വേഷിക്കുമെന്നും മേയർ അറിയിച്ചു.

]]>
നഗരസഭയിൽ ഓണസദ്യ മാലിന്യത്തിലിട്ട സംഭവം; നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് ആനത്തലവട്ടം ആനന്ദൻ https://malayalees.ch/onam-sadya-being-thrown-in-the-garbage-anathalavattom-anandans-response/ Fri, 09 Sep 2022 12:53:31 +0000 https://malayalees.ch/?p=67829 തിരുവനന്തപുരം നഗരസഭയിൽ ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തിൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് സിഐടിയു വ്യക്തമാക്കി. തൊഴിലാളികൾക്കെതിരായ നടപടി അന്തിമമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമതീരുമാനം എടുക്കൂ എന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ രം​ഗത്തെത്തിയിരുന്നു. ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല. മറ്റ് പ്രതിഷേധ രീതികൾ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മേയർ വിഷയത്തിൽ ഉചിതമായി ഇടപെടും. നടപടി പിൻവലിക്കുന്ന കാര്യത്തിൽ
തൊഴിലാളി യൂണിയനുമായി ചർച്ച ചെയ്ത്‌ മേയർ തീരുമാനമെടുക്കും. തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന ഭരണസമിതിയല്ല നഗരസഭയ്ക്കുള്ളത്. മേയറുടെ നടപടിക്കെതിരായ സിഐടിയു പ്രതിഷേധം തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ ഗോവിന്ദൻ രം​ഗത്തെത്തി. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ പ്രതികരിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.

ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു.

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങൾ വൈറലായതോടെ ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയർ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.

ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ്ബുക്ക് പോസ്റ്റിട്ടു. നടപടി നേരിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും സിഐടിയുക്കാരാണ്. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങൾ പെറുക്കാൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിനുശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. ഐഎൻടിയുസിയും ഉന്നയിക്കുന്നത് സമാന ആവശ്യമാണ്.

മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമർത്തി എന്നാണ് വിമർശനം. വിവാദം ശക്തമായതടെ സിപിഐഎം ജില്ലാ കമ്മിറ്റി ഒത്ത് തീർപ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോടുള്ള മേയർ അടുത്ത ദിവസം തിരിച്ചെത്തും. സിപിഐഎം നേതൃത്വവും മേയറുമായി സംസാരിക്കുമെന്നാണ് വിവരം. തൊഴിലാളികളെ തിരിച്ചെടുത്ത് പ്രശ്ന പരിഹാരം വേഗത്തിലാക്കാനാണ് നീക്കം.

]]>
ആര്യാ രാജേന്ദ്രനെതിരെ എം.വി.​ഗോവിന്ദൻ; പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ല https://malayalees.ch/m-v-govindan-against-arya-rajendran/ Fri, 09 Sep 2022 12:50:38 +0000 https://malayalees.ch/?p=67823 തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതൽ പ്രതികരിക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു.

ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു.

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങൾ വൈറലായതോടെ ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.

ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ്ബുക്ക് പോസ്റ്റിട്ടു. നടപടി നേരിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും സിഐടിയുക്കാരാണ്. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങൾ പെറുക്കാൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിനുശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. ഐഎൻടിയുസിയും ഉന്നയിക്കുന്നത് സമാന ആവശ്യമാണ്.

മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമർത്തി എന്നാണ് വിമർശനം. വിവാദം ശക്തമായതടെ സിപിഐഎം ജില്ലാ കമ്മിറ്റി ഒത്ത് തീർപ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോടുള്ള മേയർ അടുത്ത ദിവസം തിരിച്ചെത്തും. സിപിഐഎം നേതൃത്വവും മേയറുമായി സംസാരിക്കുമെന്നാണ് വിവരം. തൊഴിലാളികളെ തിരിച്ചെടുത്ത് പ്രശ്ന പരിഹാരം വേഗത്തിലാക്കാനാണ് നീക്കം.

]]>
സി.ഇ.ടിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ ജൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നിർമ്മിക്കും; പ്രഖ്യാപനവുമായി ആര്യ രാജേന്ദ്രൻ https://malayalees.ch/gender-neutral-bus-shelter-will-be-constructed-at-cet-arya-rajendran/ Thu, 21 Jul 2022 07:56:55 +0000 https://malayalees.ch/?p=65191 തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തോട് പ്രതികരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയാണെന്നും നഗരസഭയുടെ നേതൃത്വത്തിൽ അവിടെ ജൻഡർ ന്യൂട്രൽ ആയ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കുണ്ടെന്ന് കരുതുന്നവർ കാളവണ്ടി യുഗത്തിൽ തന്നെയാണ് ജിവിക്കുന്നതെന്നും അവർ വിമർശിച്ചു.

ആണും പെണ്ണും അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുൻ എം.എൽ.എ വി.ടി ബൽറാമും ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചിലർ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഇതിന് മറുപടിയായി വെയ്റ്റിംഗ് ഷെഡിൽ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

”വിശദീകരണങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം സിഇടിയിലെ വിദ്യാർത്ഥികൾക്ക് അഭിവാദനങ്ങൾ”. ‍- വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ”CET (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി! ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….
ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു”. – ശബരീനാഥൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

ആര്യ രാജേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാർക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങൾ.

അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ NOC ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങൾ.

]]>
‘സുധാകരന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും വംശീയാധിക്ഷേപം’; പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്‌ഐ https://malayalees.ch/dyfi-against-k-sudhakaran-and-mahila-congress/ Mon, 18 Jul 2022 13:01:32 +0000 https://malayalees.ch/?p=65018 എം.എം മണിയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനെതിരെ ഡിവൈഎഫ്‌ഐ. മഹിളാ കോണ്‍ഗ്രസിന്റെ പ്രകടനം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡിവൈഎഫ്‌ഐയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് കുറ്റകൃത്യമാണെന്നും മേയര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മനുഷ്യത്വഹീനവും ക്രൂരവുമായ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയര്‍ത്താനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം.

ചിമ്പാന്‍സിയുടെ ഉടലിന്റെ ചിത്രവും എംഎം മണിയുടെ മുഖത്തിന്റെ ചിത്രവും ചേര്‍ത്ത് തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രകടനം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്.
വ്യക്തികളുടെ ശരീരം, നിറം,ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ അവരെ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് ആധുനിക സമൂഹത്തില്‍ വലിയ കുറ്റകൃത്യമാണ്. ഇത്തരം ചെയ്തികള്‍ മനുഷ്യത്വ വിരുദ്ധവും ഹീനവുമാണ്. പൊതു സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരണം’. ആര്യാ രാജേന്ദ്രന്‍ കുറിപ്പില്‍ പറഞ്ഞു.

ഈ അധിക്ഷേപത്തെ ന്യായീകരിച്ചു കൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പറഞ്ഞത് ‘ എം. എം മണി ചിമ്പാന്‍സിയുടെ പോലെ തന്നയെല്ലേ അതിന് ഞങ്ങളെന്ത് പിഴച്ചു എന്നും മഹിളാ കോണ്‍ഗ്രസുകാരുടെ തറവാടിത്തം മണിക്കില്ല എന്നുമാണ്. ‘ മുഖ്യമന്ത്രിയെ അടക്കം ജാതി അധിക്ഷേപം നടത്തിയ കെ.സുധാകരന്‍ മഹിളാ കോണ്‍ഗ്രസുകാരെ ന്യായീകരിച്ചു അതിലും ക്രൂരമായ വംശീയ അധിക്ഷേപം നടത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ കാണിക്കുന്ന പക്ഷപാതപരമായ മൗനവും ചര്‍ച്ച ചെയ്യപ്പെടണം.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ.സുധാകരനെ തിരുത്താന്‍ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. സാംസ്‌കാരിക കേരളത്തിന് അപമാനമായ ജാതി വാദികളായ മഹിളാ കോണ്‍ഗ്രസും കെ.പി.സി.സി അധ്യക്ഷനും മാപ്പ് പറയണം.

]]>
ന്യൂനപക്ഷ വർ​ഗീയയ്ക്കെതിരെ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് https://malayalees.ch/arya-rajendrans-facebook-post-against-minority-racism/ Wed, 29 Jun 2022 08:38:30 +0000 https://malayalees.ch/?p=64053 ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം.

” രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യം വച്ചുള്ളതുമാണ്. ഭീകരവാഴ്‌ചയിലേക്ക് ഇന്ത്യയെ നയിക്കുന്ന വർഗ്ഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകൾ ചെയ്യുന്നത്. പരസ്പരം പ്രോത്സാഹനം നൽകി വളരുന്ന വർഗ്ഗീയ ശക്തികളുടെ വാളുകളിൽ നിന്ന് മത നിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുകയും നാടിന്റെ ബഹുസ്വരത തകർക്കുകയും ചെയ്യുന്ന വർഗ്ഗീയതക്കെതിരെ മത നിരപേക്ഷ സമൂഹം ഒന്നിക്കണം. ഉദയ്പൂരിൽ നടന്ന കൊലപാതകത്തെ ഡി വൈ എഫ് ഐ അതിശക്തമായി അപലപിക്കുന്നു”. – ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഉദയ്‌പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനിൽ ഇന്റർനെറ്റ് നിരോധനം തുടരും. തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ രാജസമന്തയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തി. ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.

]]>
വിവാദപരാമർശം: പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ https://malayalees.ch/k-muralidharan-on-statement-against-arya-rajendran/ Tue, 26 Oct 2021 10:16:18 +0000 https://malayalees.ch/?p=51587 അധിക്ഷേപകരമായ പരാമർശവുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ എം.പിക്കെതിരെ പരാതി നൽകി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ആര്യാ രാജേന്ദ്രൻ പരാതി നൽകിയത്. കെ. മുരളീധരനെതിരെ കേസെടുക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

തന്റെ പ്രസ്താവന മേയർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ.മുരളീധരൻ പറഞ്ഞു. തന്റെ ഒരു പ്രസ്താവനയും സത്രീകളെ വേദനിപ്പിക്കരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും കെ. മുരളീധരൻ പറഞ്ഞു.

ആര്യ രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസമാണ് കെ.മുരളീധരൻ വിവാദപരമായ പരാമർശം നടത്തിയത്. മേയർക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരന്റെ പരാമർശം.

]]>
‘അതിശയകരം, അഭിനന്ദനങ്ങള്‍’; ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് അദാനി https://malayalees.ch/gautam-adani-congrates-arya-rajendran/ Tue, 29 Dec 2020 03:58:09 +0000 https://malayalees.ch/?p=37628 തിരുവനന്തപുരം മേയറായി അധികാരമേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അദാനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആര്യക്ക് ആശംസകള്‍ അറിയിച്ചത്. തികച്ചും അതിശയകരമാണ് ആര്യയുടെ നേട്ടമെന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദാനി പറഞ്ഞു. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണെന്ന് അദാനി ട്വിറ്റ് ചെയ്തു.

ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവൻമുഗൾ വാർഡിൽ നിന്നുമാണ്‌ വിജയിച്ചത്‌. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർഥിനിയായ‌ ആര്യ 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. ഈ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ ആര്യ.

അദാനിയുടെ ട്വീറ്റ്:

”തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. ഇതാണ് അവിശ്വസനീയമായ ഇന്ത്യ.”

മേയറായി സ്ഥാനമേറ്റ ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് ചലച്ചിത്ര താരം കമല്‍ ഹാസനും രംഗത്തുവന്നിരുന്നു. ‘ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നാണ് കമല്‍ ഹാസന്‍ കുറിച്ചത്. തമിഴ്‌നാടും മാറ്റത്തിന് തയ്യാര്‍ എന്നും കമല്‍ കുറിച്ചു.

]]>
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാ രാജേന്ദ്രൻ https://malayalees.ch/arya-rajendran-will-be-the-mayor-of-thiruvananthapuram-corporation/ Sat, 26 Dec 2020 04:08:14 +0000 https://malayalees.ch/?p=37496 ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ. 21 വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്‍റാണ്.

നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണിരിക്കുന്നത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യയ്ക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്.

]]>