Arvind Kejriwal – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Nov 2023 04:50:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Arvind Kejriwal – malayalees.ch https://malayalees.ch 32 32 ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജറാകും https://malayalees.ch/arvind-kejriwal-enforcement-directorate/ Thu, 02 Nov 2023 04:50:02 +0000 https://malayalees.ch/?p=90455 ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജറാകും. രാവിലെ 11 മണിക്ക് കേജ്‌രിവാൾ ഡൽഹിയിലെ ഇഡി ഓഫീസിലെത്തും. മദ്യനയ അഴിമതിയിൽ കേജ്‌രിവാളിന്റെ വ്യക്തമായ പങ്ക് സംബന്ധിച്ച തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതെന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ സിബിഐ അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകമാണ് ഇഡി മുഖ്യമന്ത്രി കേജ്‌രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 2022 ഓഗസ്റ്റിലാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും കേസ് രജിസ്റ്റർ ചെയ്തത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മനീഷ് സിസോദിയയുടെ ഹർജി തള്ളിയത്. വിചാരണ മന്ദഗതിയിലായാൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്ന് രണ്ടംഗ ബെഞ്ച് പറഞ്ഞു. ഫെബ്രുവരി 26 നാണ് കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെയും ഇഡിയുടെയും രണ്ട് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി നിഷേധിച്ചത് എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു. എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുള്ളതിനാൽ അരവിന്ദ് കേജ്‌രിവാൾ ഉടൻ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.

]]>
ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി ആം ആദ്മി https://malayalees.ch/aap-gujarat-election/ Sat, 29 Oct 2022 07:38:05 +0000 https://malayalees.ch/?p=70418 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയെ തുരത്താൻ പടയൊരുക്കി ആം ആദ്മി. സംസ്ഥാന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ഇതിൻ്റെ ഭാഗമായുള്ള ‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ'(Choose Your Chief Minister) കാമ്പയിന് കെജ്‌രിവാൾ തുടക്കം കുറിച്ചു.

ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെ നിർത്തുമെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് ഉത്തരം കണ്ടെത്താൻ വേണ്ടിയാണ് അരവിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത്. ‘ആരാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടതെന്ന് പൊതുജനം പറയണം. പൊതുജനാഭിപ്രായം അറിയിക്കാൻ ഒരു നമ്പർ പുറത്തിറക്കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് SMS/WhatsApp സന്ദേശങ്ങൾ അയയ്‌ക്കാനും വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കാനും കഴിയും. കൂടാതെ ഇമെയിൽ വഴിയും സ്ഥാനാർത്ഥിയെ അറിയിക്കാം.’ – കെജ്രിവാൾ സൂറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ വിലക്കയറ്റം എന്നിവയിൽ നിന്ന് അവർക്ക് മോചനം വേണം. ഇക്കൂട്ടർ (ബിജെപി) ഒരു വർഷം മുമ്പാണ് മുഖ്യമന്ത്രിയെ മാറ്റിയത്. വിജയ് രൂപാണിയായിരുന്നു ആദ്യം, എന്തുകൊണ്ടാണ് അവർ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ നിയമിച്ചത്? വിജയ് രൂപാണിക്ക് എന്തോ കുഴപ്പം ഉണ്ടായിരുന്നു എന്നാണോ ഇതിനർത്ഥം?’ – കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘വിജയ് രൂപാണിയെ കൊണ്ടുവന്നപ്പോൾ പൊതുജനങ്ങളോട് ചോദിച്ചില്ല. ഡൽഹിയിൽ നിന്നാണ് തീരുമാനമെടുത്തത്. ജനാധിപത്യത്തിൽ മുഖ്യമന്ത്രി ആരാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. 2016ൽ നിങ്ങൾ (ബിജെപി) ചോദിച്ചില്ല, 2021ലും ചോദിച്ചില്ല. ആം ആദ്മി പാർട്ടി ഇങ്ങനെ ചെയ്യാറില്ല. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പൊതുജനങ്ങളോട് ചോദിച്ചാണ് ഞങ്ങൾ തീരുമാനിക്കുന്നത്. പഞ്ചാബിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് ഞങ്ങൾ ജനങ്ങളോട് ചോദിച്ചത് ഓർമയുണ്ടാകും. ജനങ്ങളുടെ ആഗ്രഹപ്രകാരം ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി.’

‘ആം ആദ്മി പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായാലും ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. അതിനാൽ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് പൊതുജനം പറയണം. 6357000360 എന്ന നമ്പറിൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാം. ഈ നമ്പറിൽ നിങ്ങൾക്ക് SMS അല്ലെങ്കിൽ WhatsApp സന്ദേശം അയയ്‌ക്കുകയോ വോയ്‌സ് സന്ദേശം അയയ്‌ക്കുകയോ ചെയ്യാം. നിങ്ങൾക്ക് aapnocm@gmail.com എന്ന ഇമെയിലും അഭിപ്രായം അറിയിക്കാം.’ – കെജ്രിവാൾ.

നവംബർ ഒന്നിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് പോലെ ഡിസംബർ 8ന് അതിന്റെ ഫലവും വന്നേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ രണ്ടിനും രണ്ടാം ഘട്ടം ഡിസംബർ 4/5 തീയതികളിലും നടന്നേക്കും.

]]>
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് എഎപി; വാഗ്ദാനപ്പെരുമഴയുമായി കെജ്‌രിവാള്‍ https://malayalees.ch/arvind-kejriwals-promises-for-gujarat-election/ Tue, 02 Aug 2022 12:31:25 +0000 https://malayalees.ch/?p=65787 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് ആംആദ്മി പാര്‍ട്ടി. 2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. പത്ത് സ്ഥാനാര്‍ത്ഥികളുടെ പേരാണ് എഎപി ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രധാന നേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഭേമാഭായ് ചൗധരി ദിയോഘറില്‍ നിന്നും ജഗ്മല്‍ വാല സോമനാഥില്‍ നിന്നും ഓം പ്രകാശ് തിവാരി നരോദയില്‍ നിന്നും മത്സരിക്കും. അര്‍ജുന്‍ രത്വ (ഛോട്ടാ ഉദയ്പൂര്‍), സാഗര്‍ റബാരി (ബെച്ചരാജി), വശ്രം സഗതിയ( രാജ്‌കോട്ട് റൂറല്‍), രാം ധാഡുക് (കാമ്രേജ്), ശിവ്‌ലാല്‍ ബരാസിയ (രാജ്‌കോട്ട് സൗത്ത്), സുധീര്‍ വഘാനി (ഗരിയാധര്‍), രാജേന്ദ്ര സോളങ്കി (ബര്‍ദോലി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

വലിയ വാദ്ഗാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എഎപി ഒരുങ്ങുന്നത്. പത്ത് ലക്ഷം സര്‍ക്കാര്‍ ജോലികള്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു. എഎപി അധികാരത്തിലെത്തിയാല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് അണ്‍എംപ്ലോയിമെന്റ് അലവന്‍സായി മാസം 3000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്തെ എല്ലാ തൊഴില്‍ രഹിതര്‍ക്കും ജോലി നല്‍കും. സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, പഞ്ചാബില്‍ എഎപിക്ക് അനുകൂലമായ ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയും നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

]]>
വിനയ് കുമാർ സക്‌സേന ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണർ https://malayalees.ch/%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%af%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b5%bc-%e0%b4%b8%e0%b4%95%e0%b5%8d%e0%b4%b8%e0%b5%87%e0%b4%a8-%e0%b4%a1%e0%b5%bd%e0%b4%b9%e0%b4%bf/ Tue, 24 May 2022 04:11:43 +0000 https://malayalees.ch/?p=62311 ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്‌സേനയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ചെയർമാനാണ് വിനയ് കുമാർ സക്‌സേന. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് പകരമാണ് സക്‌സേന എത്തുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുതിയ ലഫ്റ്റനന്റ് ഗവർണറെ സ്വാഗതം ചെയ്തു. “പുതുതായി നിയമിതനായ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയെ ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു. ഡൽഹിയുടെ പുരോഗതിക്കായി സർക്കാരിന്റെ പൂർണ സഹകരണം ലഭിക്കും.”- കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

മെയ് 18 ന് വ്യക്തിപരമായ കാരണങ്ങളാൽ അനിൽ സ്ഥാനം രാജിവച്ചിരുന്നു. 1958 മാർച്ച് 23ന് ജനിച്ച വിനയ് കുമാർ സക്‌സേന കാൺപൂർ സർവകലാശാലയിലെ വിദ്യാർത്ഥിയാണ്. കോർപ്പറേറ്റിലും എൻജിഒ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. 1984ൽ രാജസ്ഥാനിലെ ജെകെ ഗ്രൂപ്പിൽ ചേർന്ന് 11 വർഷം ജോലി ചെയ്തു.

]]>
കെജ്‌രിവാള്‍ ജാവോ; ഇത് കേരളമാണ്; തൃക്കാക്കര ഇടതുമുന്നണിക്കൊപ്പമെന്ന് സംവിധായകന്‍ എം.എ നിഷാദ് https://malayalees.ch/director-ma-nishad-against-arvind-kejriwal/ Mon, 16 May 2022 11:52:22 +0000 https://malayalees.ch/?p=61886 തൃക്കാക്കരയില്‍ വിജയം ഇടതുമുന്നണിക്കൊപ്പമായിരിക്കുമെന്ന് സംവിധായകന്‍ എം എ നിഷാദ്. യുഡിഎഫിന്റെ ഉരുക്കുകോട്ടകള്‍ തകര്‍ത്ത പാരമ്പര്യം എല്‍ഡിഎഫിനുണ്ട്. തൃക്കാക്കരയിലെ ജനങ്ങള്‍ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരാണ്. മുസ്ലിം ലീഗിനെ കയ്യില്‍പിടിച്ചാണ് വി ഡി സതീശന്റെ ജാതി ആരോപണം. വര്‍ഗീയതയെ പറ്റി ചോദിക്കാന്‍ യുഡിഎഫിന് എന്തധികാരമാണ് ഉള്ളതെന്നും എംഎ നിഷാദ് പറഞ്ഞു.

ഡോ.ജോ ജോസഫ് തൃക്കാക്കരയുടെ ഹൃദയത്തുടിപ്പുകള്‍ അറിയുന്നയാളാണ്. ഈ തുടിപ്പുകള്‍ നിലയ്ക്കാതെ കാക്കാന്‍ അദ്ദേഹത്തിനാകും. യുഡിഎഫിന്റെ ജാതി, മത, വര്‍ഗീയ ആരോപണങ്ങളല്ല തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം. അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഇടതുപക്ഷത്തിന്റെ നയം. അത് വികസനത്തിന്റേതാണ്.

കെജ്‌രിവാള്‍ ഇന്നലെ തൃക്കാക്കരയില്‍ അഭിസംബോധന ചെയ്തത് ഭൂരിഭാഗവും ബംഗാളികളെയാണ്. അതുകൊണ്ടാണല്ലോ പരിഭാഷ പോലുമില്ലാതെ അദ്ദേഹം ഹിന്ദിയില്‍ സംസാരിച്ചത്. കെജ്‌രിവാളിനോട് ഒന്നേ പറയാനുള്ള ജാവോ. ഇത് കേരളമാണ്’. എം എ നിഷാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

കേരളത്തില്‍ ആം ആദ്മി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നായിരുന്നു ഇന്നലെ തൃക്കാക്കരയില്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. എഎപി അതിവേഗം വളരുകയാണ്. ഡല്‍ഹിയില്‍ 3 പ്രാവശ്യം അധികാരത്തില്‍ എത്തി. പഞ്ചാബിലും സര്‍ക്കാര്‍ രൂപീകരിച്ചു. പാര്‍ട്ടി സത്യത്തിനൊപ്പമാണെന്നും, എല്ലാം ഈശ്വര കൃപയാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റി ട്വന്റി സംഘടിപ്പിച്ച ‘ജനസംഗമം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

]]>
പ്രതിപക്ഷ കൂട്ടായ്മ; മമത ബാനര്‍ജി അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും https://malayalees.ch/mamata-banerjee-will-hold-talks-with-arvind-kejriwal/ Wed, 28 Jul 2021 04:16:53 +0000 https://malayalees.ch/?p=47344 പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ മമതയുടെ നീക്കം. ഇക്കാര്യം മുന്‍നിര്‍ത്തി മമത ബാനര്‍ജി ഇന്ന് അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും. എന്‍സിപി സ്വീകരിക്കുന്ന മെല്ലെപോക്കില്‍ മമതയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ ആം ആദ്മിയെ അടക്കമാണ് മമത ലക്ഷ്യമിടുന്നത്. വൈകിട്ട് 6 മണിക്ക് ഡല്‍ഹിയിലെ കേജ്‌രിവാളിന്റെ വസതിയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഡല്‍ഹി സന്ദര്‍ശനം തുടരുന്ന മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.

അനുകൂല രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന വിലയിരുത്തലിലാണ് മമത. വിശാല ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം എന്ന ആശയം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളെ അത്തരം ഒരു മുന്നണിയുടെ ഭാഗമാക്കാനാണ് മമതയുടെ ശ്രമം.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനെ ഇടത് പാളയത്തില്‍ നിന്ന് അടര്‍ത്തി എടുക്കാനുള്ള ശ്രമവും മമത ശക്തമാക്കി. പാര്‍ലമെന്റില്‍ അടക്കം കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്താണ് മമതയുടെ നീക്കം. ഇന്ന് വൈകിട്ട് 4:30 മണിക്ക് നടക്കുന്ന മമത- സോണിയ കൂടികാഴ്ചയ്ക്ക് ശേഷം നിര്‍ണായക തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് കടക്കും എന്ന് ടിഎംസി നേതാക്കള്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ ആണ് കൂടിക്കാഴ്ച. വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ഇടത് പാര്‍ട്ടികളെ ഉള്‍പ്പെടുത്താതെയുള്ള നീക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്.

]]>
ഡല്‍ഹി സര്‍ക്കാര്‍ ഇനി കെജ്‍രിവാള്‍ അല്ല, ലഫ്റ്റനന്‍റ് ഗവര്‍ണര്‍ https://malayalees.ch/covishield-price-for-states-reduced-138876/ Wed, 28 Apr 2021 13:25:25 +0000 https://malayalees.ch/?p=43482 ഡല്‍ഹിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിയമ ഭേദഗതി പ്രാബല്യത്തില്‍. ഡൽഹിയുടെ സർക്കാർ എന്നാല്‍ ഇനി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ആയിരിക്കും. സംസ്ഥാനത്ത സംബന്ധിച്ച എന്ത് തീരുമാമെടുക്കും മുന്‍പും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുമായി ആലോചിക്കണം. ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 ഇന്നലെയാണ് നിലവിൽവന്നത്.

പാര്‍ലമെന്‍റിന്‍റെ രണ്ട് സഭകളിലും പ്രതിഷേധം ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിയില്‍ നിന്ന് പിന്മാറിയില്ല. ബില്‍ പാര്‍ലമെന്‍റ് പാസ്സാക്കിയപ്പോള്‍ അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞത് ഇന്ത്യന്‍ ജനാധിപത്യത്തിലെ സങ്കടകരമായ ദിവസമാണിതെന്നാണ്. ഡൽഹിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തി, ലഫ്റ്റനന്‍റ് ഗവർണറുടെ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന നിയമത്തിന് മാർച്ച് 28നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയത്. ബില്ലിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ പാർലമെന്ററി സ്ഥിരം സമിതിക്ക് വിടണമെന്ന ആവശ്യം പോലും കേന്ദ്ര സർക്കാർ തള്ളി.

ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് ഇപ്പോഴുണ്ടായിട്ടുള്ള സംഭവ വികാസങ്ങളെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചു. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരങ്ങള്‍ കവര്‍ന്ന്, പരാജയപ്പെട്ടവര്‍ക്ക് ഡല്‍ഹിയെ ഭരിക്കാന്‍ അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 70ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. 8 സീറ്റില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. ലഫ്റ്റനന്‍റ് ഗവര്‍ണറിലൂടെ സംസ്ഥാനത്തെ ഭരണം പിടിച്ചടക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് കെജ്‍രിവാളിന്‍റെ ആരോപണം.

]]>
പ്രായമായവർക്ക് അയോധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്രയൊരുക്കും; അരവിന്ദ് കെജ്‌രിവാള്‍ https://malayalees.ch/free-travel-for-elderly-to-ayodhya-temple-delhi-cm-arvind-kejriwal/ Thu, 11 Mar 2021 12:15:03 +0000 https://malayalees.ch/?p=41405 അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഡല്‍ഹിയിലെ പ്രായമായവരെ സൗജന്യമായി ദര്‍ശനത്തിനയക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയില്‍ സംസാരിക്കവെയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന.

‘ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ് ഞാന്‍. രാമരാജ്യ ആശയങ്ങള്‍ തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സദ്ഭരണം മാത്രമായിരുന്നു. യാതൊരു അനിഷ്ട സംഭവങ്ങളും രാമരാജ്യത്തില്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് രാമരാജ്യമെന്ന ആശയത്തിന് സ്വീകാര്യത ലഭിക്കുന്നത്’ കെജ്‌രിവാള്‍ പറഞ്ഞു.

രാമരാജ്യം എന്ന സങ്കല്‍പ്പത്തിലെ പത്ത് ആശയങ്ങള്‍ പിന്തുടര്‍ന്നാണ് ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. എല്ലാവർക്കും ഭക്ഷണം, ​ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വൈദ്യുതി, കുടിവെള്ളം, തൊഴില്‍, പാര്‍പ്പിടം, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നീ ആശയങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ രാമരാജ്യ സങ്കല്‍പ്പത്തില്‍ നിന്ന് ഉള്‍കൊണ്ടിരിക്കുന്നത്.

ദാരിദ്ര്യം മൂലം ഡല്‍ഹിയില്‍ ഒരാള്‍ പോലും പ്രയാസപ്പെടാന്‍ പാടില്ല. സാമൂഹികനില പരിഗണിക്കാതെ ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം നല്‍കണം. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വേർതിരിവുകളില്ലാതെ മികച്ച ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും ലഭിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ എല്ലാ ജനങ്ങളും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. എം.എല്‍.എമാരും സാധാരണ ജനങ്ങളെ പോലെ ആശുപത്രിയില്‍ പോയി വരിനിന്ന് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

]]>
ആമയെ പോലെയായിരുന്നു,കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി https://malayalees.ch/high-court-blasts-delhi-government-amid-covid-surge/ Fri, 20 Nov 2020 04:52:37 +0000 https://malayalees.ch/?p=35421 വീണ്ടും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. സമയ ബന്ധിതമായി നടപടി സ്വീകരിക്കാതിരുന്നതിന് എതിരെയാണ് കോടതിയുടെ വിമര്‍ശനം.

“നവംബര്‍ 1 മുതല്‍ തന്നെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് നിങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ശേഷവും നിങ്ങള്‍ ആമയെ പോലെയായിരുന്നു. സ്ഥിതിഗതികള്‍ മോശമാകുന്നത് കണ്ടിട്ടും എന്തുകൊണ്ട് മയക്കം വിട്ട് എഴുന്നേറ്റില്ല?” എന്നാണ് ഡല്‍ഹി ഹൈക്കോടതി കെജ്‍രിവാള്‍ സര്‍ക്കാരിനോട് ചോദിച്ചത്.

“നവംബര്‍ 11ന് നിങ്ങളെ ഞങ്ങള്‍ മയക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പിച്ചു. നവംബര്‍ 1 മുതല്‍ 11 വരെ നിങ്ങള്‍ എന്തുചെയ്തു? വിവാഹഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ 18 ദിവസമെടുത്തു. ഈ സമയത്തിനിടെ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് അറിയുമോ? പ്രിയപ്പെട്ടവരെ നഷ്ടമായവരോട് നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയുമോ?”- ഡല്‍ഹി ഹൈക്കോടതി ചോദിച്ചു.

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിന് പിന്നാലെയാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. പരമാവധി ആളുകളുടെ എണ്ണം 200ല്‍ നിന്നും 50 ആയി കുറക്കുകയായിരുന്നു. മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും ഈടാക്കുന്ന പിഴ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താനുതകുന്ന വിധത്തില്‍ അല്ലെന്നും കോടതി നിരീക്ഷിച്ചു.

7486 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 131 മരണവും സ്ഥിരീകരിച്ചു.

]]>
കൊറോണ വാക്സിന്‍ സൌജന്യമായി ലഭിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ടെന്ന് കെജ്‍രിവാള്‍ https://malayalees.ch/all-indians-have-right-to-free-covid-vaccine-says-arvind-kejriwal/ Sat, 24 Oct 2020 11:58:28 +0000 https://malayalees.ch/?p=33838 കൊറോണയ്ക്കെതിരായ പ്രതിരോധ വാക്സിന്‍ എപ്പോള്‍ പൂര്‍ണമായി സജ്ജമാകുന്നുവോ, അപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അത് സൌജന്യമായി ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി ലഭിക്കണം, അത് രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്- കെജ്‍രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനെയും സീലാംപൂരിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്‍പ്പാലം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ ലഭിക്കില്ലേ എന്നും നേരത്തെ കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നായിരുന്നു ബി.ജെ.പി അവതരിപ്പിച്ച പ്രകടന പത്രികയിലെ ആദ്യ വാഗ്‍ദാനം. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ആയിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. വലിയ തോതിൽ വാക്സിൻ ഉൽപാദിപ്പിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ ബീഹാറിലെ എല്ലാവർക്കും സൗജന്യമായി ലഭിക്കുമെന്നും ഇത് ഞങ്ങളുടെ പ്രകടനപത്രികയിലെ ഒന്നാമത്തെ വാ​ഗ്ദാനമാണെന്നുമാണ് നിർമലാ സീതാരാമൻ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പറഞ്ഞത്. ഇതോടെ പ്രതിപക്ഷ പാർട്ടികള്‍ ഒന്നാകെ രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയും ഇത് ഏറ്റെടുത്തിരുന്നു.

]]>